അസാധുവായ ചൊട്ടുവിദ്യകൾ
text_fields
15.44 ലക്ഷം കോടി രൂപയുടെ കറൻസി നോട്ടുകൾ ഒമ്പതുമാസം മുമ്പ് സർക്കാർ അസാധുവാക്കിയത് എന്തിനായിരുന്നു? രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസികളും ഒറ്റയടിക്ക് റദ്ദാക്കിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സ്വപ്നങ്ങളാണ് പങ്കുവെച്ചത്. അദ്ദേഹം മോഹിപ്പിച്ചു: കള്ളപ്പണക്കാർ കുടുങ്ങും. കള്ളനോട്ട് ഇല്ലാതാവും. പണം കിട്ടുന്ന വഴികളടഞ്ഞ് ഭീകരർ മുട്ടുമടക്കും. പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് രാജ്യം മാറും. എല്ലാറ്റിനും വേണ്ടി ജനങ്ങൾ ചില്ലറ കഷ്ടപ്പാട് അനുഭവിക്കണം. രാജ്യനന്മക്കുവേണ്ടി അത് ക്ഷമിക്കണം. എല്ലാം ശരിയാക്കാൻ 50 ദിവസത്തെ സമയം തരണം. എന്നിട്ടും ഫലമുണ്ടായില്ലെങ്കിൽ എന്നെ തൂക്കിലേറ്റാം. ഇൗ സ്വപ്നങ്ങൾ നേരായി പുലർന്നെങ്കിലെന്ന മോഹം ഒരുവശത്തും നിവൃത്തികേട് മറുവശത്തുമായി നിൽക്കേ, തൊട്ടുപിറ്റേന്നു മുതൽ കാശിെൻറ ഉറവ വറ്റിയ എ.ടി.എമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ ജനം അച്ചടക്കത്തോടെ വരിനിന്നു. പ്രയാസങ്ങൾ സഹിച്ചു.
ബാങ്കിൽ തിരിച്ചെത്തിയ അസാധു നോട്ടുകൾ എണ്ണിത്തീരാൻ അവിശ്വസനീയമായ സമയമാണ് വേണ്ടിവന്നത്. ഒമ്പതു മാസം പിന്നിട്ടു കഴിഞ്ഞപ്പോൾ രണ്ടു വിധത്തിലുള്ള കണക്കുകൾ പുറത്തുവന്നു. അസാധുവാക്കിയതിൽ 99 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയെന്ന കുറ്റസമ്മത റിപ്പോർട്ട് റിസർവ് ബാങ്ക് പുറത്തിറക്കി. രാജ്യത്തിെൻറ മൊത്ത ആഭ്യന്തര വളർച്ച പിന്നോട്ടടിച്ച് 2016 മാർച്ചിലെ 9.1ൽനിന്ന് 5.7 ശതമാനത്തിലേക്ക് കൂപ്പു കുത്തിയെന്ന വിവരമാണ് മറ്റൊന്ന്. നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള കണക്ക് മാത്രമെടുത്താൽ ജി.ഡി.പിയുടെ ഇടിവ് രണ്ടു ശതമാനമാണ്. സേവന രംഗമൊഴികെ എല്ലാ രംഗത്തും മാന്ദ്യം.
മുൻ ധനമന്ത്രി പി. ചിദംബരം നൽകുന്ന കണക്കനുസരിച്ച് പുതിയ നോട്ട് അടിക്കാനുണ്ടായ ആകെ ചെലവ് 21,000 കോടിയാണ്. ബാങ്കിൽ തിരിച്ചെത്താതെ ഒരു ശതമാനം നോട്ട് അസാധുവായി പോയതു വഴി സർക്കാറിന് കിട്ടിയത് 16,000 കോടി രൂപ. അസാധുവാക്കിയ നോട്ടുകളുമായുള്ള കള്ളനോട്ടിെൻറ അനുപാതം 0.0007 ശതമാനം മാത്രം. കള്ളപ്പണക്കാർ കുടുങ്ങുകയല്ല, കള്ളപ്പണം വെളുപ്പിക്കുന്ന ഏർപ്പാടായി നോട്ട് അസാധുവാക്കൽ മാറുകയാണ് ഉണ്ടായത്. റൊക്കം നൽകാൻ നോട്ട് ഇല്ലാതെ വന്ന കാലത്ത് ഡിജിറ്റൽ പണമിടപാടിൽ ഉണ്ടായ വർധനക്കപ്പുറം, ഒമ്പതുമാസം പിന്നിട്ടപ്പോൾ ഇലക്ട്രോണിക് മാർഗത്തിൽ ധനവിനിമയം നടത്തുന്നവരുടെ എണ്ണം കുറഞ്ഞുവെന്ന കണക്കും റിസർവ് ബാങ്ക് പങ്കുവെക്കുന്നു.
കള്ളപ്പണത്തിെൻറയും കള്ളനോട്ടിെൻറയും സൂക്ഷിപ്പുകാരായ ജമ്മു-കശ്മീരിലെയും ഛത്തിസ്ഗഢിലെയുമൊക്കെ തീവ്രവാദികൾ പ്രശ്നച്ചുഴിയിലാകുമെന്നും ഭീകരത അമർച്ച ചെയ്യപ്പെടുമെന്നുമൊക്കെ സർക്കാറിനുവേണ്ടി വാദിച്ച അറ്റോണി ജനറൽ മുകുൾ രോഹതഗി അക്കാലത്ത് സുപ്രീംകോടതിയിൽ വെളിപ്പെടുത്തിയത്, നോട്ട് അസാധുവാക്കൽ വഴി നാലു ലക്ഷം കോടി രൂപയുടെ ലാഭം സർക്കാറിന് ഉണ്ടാവുമെന്നാണ്. 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ അസാധുവാക്കിയതിൽ 11-12 ലക്ഷം കോടിയിൽ കൂടുതൽ നോട്ടുകൾ ബാങ്കിൽ തിരിച്ചെത്താൻ പോകുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇൗ നാലു ലക്ഷം കോടി വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണ വേട്ടയിലൂടെ ഒാരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കാൻ കഴിയുമെന്ന് തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്ര മോദി നടത്തിയതുപോലുള്ള മറ്റൊരു വീമ്പുപറച്ചിലായി അതു മാറി. ഒരു ശതമാനമൊഴികെ, റിസർവ് ബാങ്ക് അച്ചടിച്ച 1000 രൂപ, 500 രൂപ നോട്ടുകളെല്ലാം ബാങ്കുകളിലേക്ക് തിരിച്ചെത്തി.
കെടുതി അനുഭവിച്ചതല്ലാതെ, ജനം ഒന്നും നേടിയില്ല. കർഷകനും കച്ചവടക്കാരുമെല്ലാം പ്രശ്നച്ചുഴിയിലായി. നോട്ട് അസാധുവാക്കൽ പരാജയമായെന്ന് തിരിച്ചറിഞ്ഞ സർക്കാർ, അതിെൻറ ഉദ്ദേശലക്ഷ്യങ്ങൾ ഒാരോ ഘട്ടത്തിലും മാറ്റിമാറ്റി പറയുന്നതാണ് കണ്ടത്. കള്ളപ്പണവും കള്ളനോട്ടും ഭീകരതയുമെല്ലാം വിട്ട് പല കോലത്തിലായി ലക്ഷ്യം. റിയൽ എസ്റ്റേറ്റുകാരെ നിയന്ത്രിക്കൽ, രാഷ്ട്രീയ പാർട്ടികൾക്കുള്ള വഴിവിട്ട സംഭാവന തടയൽ എന്നിങ്ങനെയെല്ലാം വിശദീകരണങ്ങൾ നീണ്ടു. നോട്ട് പിടിച്ചെടുക്കുകയായിരുന്നില്ല സർക്കാറിെൻറ ലക്ഷ്യമെന്നാണ് റിസർവ് ബാങ്കിെൻറ ഒടുവിലത്തെ റിപ്പോർട്ട് പുറത്തുവന്ന ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞത്. നികുതി വല വിപുലപ്പെടുത്താനും കൂടുതൽ പേരെ നികുതിദായകരാക്കി മാറ്റാനും നോട്ട് അസാധുവാക്കൽ നടപടിക്കു കഴിെഞ്ഞന്ന് മന്ത്രി വിശദീകരിച്ചു. കൂടുതൽ നികുതി ഇൗടാക്കിയിെട്ടന്ത്, പിരിക്കുന്ന കരം ജനക്ഷേമത്തിന് വിനിയോഗിക്കപ്പെടുന്നുേണ്ടാ എന്ന ചോദ്യം ഇതിനിടയിൽ ബാക്കിനിൽക്കെട്ട.
സ്വന്തം പ്രതിച്ഛായ മിനുക്കാനും ചരിത്രം മായ്ക്കാനുമല്ലാതെ മറ്റെന്തിനാണ് നോട്ട് അസാധുവാക്കലിലൂടെ നരേന്ദ്ര മോദി മെനക്കെട്ടതെന്ന ചോദ്യമാണ് ഒമ്പതുമാസം പിന്നിട്ടപ്പോൾ ബാക്കിയാവുന്നത്. 21,000 കോടി രൂപ ചെലവിട്ട് പുതിയ നോട്ട് അച്ചടിച്ചത്, കറൻസി നോട്ടിലും ചരിത്രത്തിലും പഴയതെല്ലാം മായ്ച്ചുകളഞ്ഞ് സ്വന്തം ഇടം സ്ഥാപിച്ചെടുക്കാനല്ലാതെ മറ്റെന്തിനായിരുന്നു? ശുചിത്വ ഇന്ത്യയുടെ മുദ്രണങ്ങളും ദേവനാഗരിയുമൊക്കെ ഉൾപ്പെടുത്തി പരിഷ്കരിച്ച നോട്ടുകൾ കറൻസിയുടെ ചരിത്രം തന്നെ ‘സംഘ’കാലംകൊണ്ടു മായ്ക്കുന്നതായി. സാധാരണക്കാർക്കോ വ്യവസായികൾക്കോ ബാങ്കുകൾക്കോ ഇതുകൊണ്ടൊന്നും പ്രയോജ
നമുണ്ടായില്ലെന്നു മാത്രമല്ല, സമ്പദ്വ്യവസ്ഥതന്നെ തകരാറിലായി. സാമ്പത്തിക വളർച്ചയുടെ ശതമാനക്കണക്കുകൾ അതിന് തെളിവായി നിൽക്കുന്നു.
പ്രചാരണ വേദിയിലെ നരേന്ദ്ര മോദിയും പ്രധാനമന്ത്രിക്കസേരയിലെ നരേന്ദ്ര മോദിയും ഭരണകൂടത്തെ കൂടുതൽ അവിശ്വസിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. മേക് ഇന്ത്യ മുതൽ നോട്ട് അസാധുവാക്കൽ വരെയുള്ള ചെയ്തികളിലൊക്കെ ഭരണകർത്താവിെൻറ ആത്മാർഥതയല്ല, രാഷ്ട്രീയലാക്കിെൻറ കപടമുഖമാണ് പുറത്തുവന്നത്. വിവേകപൂർവമല്ലാത്ത തീരുമാനങ്ങൾ ജനതയെ സാമൂഹികമായും സാമ്പത്തികമായും പുതിയ കുഴപ്പങ്ങളിലേക്ക് കൊണ്ടുചെന്നാക്കുകയും ചെയ്യുന്നു. മാന്ദ്യകാലത്തെ പരിഷ്കരണങ്ങൾ, ജനത്തിെൻറ ഗതികേടുകൾക്ക് ആക്കംകൂട്ടി. നവംബർ എട്ടിലെ ‘നോട്ട് ബന്ദി’യും ജൂലൈ ഒന്നു മുതൽ നടപ്പാക്കിയ ജി.എസ്.ടിയും സാമ്പത്തിക പ്രവർത്തനങ്ങൾ മുരടിപ്പിക്കുകയും സമ്പദ്വ്യവസ്ഥയിൽ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുകയുമാണ് ചെയ്തത്. മേക് ഇൻ ഇന്ത്യയൊക്കെ പാഴ്വാക്കായി; ഉൽപാദനത്തിനൊത്ത ഡിമാൻഡില്ലാതെ, ആനുപാതിക ലാഭം നേടാനാകാതെ, തൊഴിൽ നൽകാനാകാതെ, വ്യവസായരംഗം തളർന്നു കിടക്കുന്നു. ഉപഭോക്താക്കൾ വിപണിയിൽ നിന്ന് വലിഞ്ഞുനിൽക്കുന്നു. പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് വാതിൽ മലർക്കെ തുറന്നിട്ടും നിക്ഷേപകർ വരുന്നില്ല. ഒാഹരി വിൽപനക്കുവെച്ച് വരുമാനമുണ്ടാക്കാൻ നോക്കിയിട്ടും നല്ല വിലനിൽകാൻ ആളില്ല. ഇത്തരം പ്രതിസന്ധികൾ മറികടക്കാനുള്ള നടപടികൾ വേണ്ടിടത്താണ് നോട്ട് ബന്ദിയിൽ സർക്കാർ ഉൗറ്റംകൊള്ളുന്നത്.
മാന്ദ്യം മറച്ചുവെക്കുകയല്ല, മറികടക്കുകയാണ് വേണ്ടത്. അതിന് ചൊട്ടുവിദ്യകൾ േപാരാ. നടപ്പു സാമ്പത്തിക വർഷത്തിെൻറ ആദ്യ മൂന്നു മാസങ്ങളിൽ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്ന യാഥാർഥ്യത്തിനു നേരെയാണ് സർക്കാർ കണ്ണു തുറക്കേണ്ടത്. വളർച്ച 1.2 ശതമാനത്തിലേക്കു താഴ്ന്ന് നിർമാണമേഖല തളർന്നു പോയിരിക്കുന്നു. പരിക്ഷീണരായി ചിതറി നിൽക്കുന്ന പ്രതിപക്ഷമാണ് ഇൗ സർക്കാറിെൻറ കൈമുതലെന്നത് നേര്. എന്നാൽ, മൂന്നു വർഷം പിന്നിട്ടപ്പോൾ സർക്കാറിെൻറ ഗീർവാണങ്ങൾ കൂടുതൽ ജനത്തിനു പിടികിട്ടി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, അച്ചടിച്ചുതള്ളിയ പുതിയ നോട്ടുകളും പുതിയ കുപ്പിയിലാക്കിയ പഴയ പദ്ധതികളും അസഹിഷ്ണുതയുടെ പെരുമ്പറമേളവുമല്ല, ഉപേഭാഗവും നിക്ഷേപവും തൊഴിലും സൗകര്യങ്ങളും വർധിപ്പിച്ചതിെൻറ അസ്സൽ കണക്കുകളാണ് അടുത്ത പൊതുതെരഞ്ഞെടുപ്പിനെ സമീപിക്കാൻ സർക്കാർ കൈമുതലാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.