Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദുരന്തനിവാരണത്തിൽ...

ദുരന്തനിവാരണത്തിൽ കരുതിയിരിക്കേണ്ടത്​

text_fields
bookmark_border
ദുരന്തനിവാരണത്തിൽ കരുതിയിരിക്കേണ്ടത്​
cancel

പ്രകൃതിദുരന്തങ്ങൾക്ക് മാനവചരിത്രത്തിൽ നിർണായകമായ സ്വാധീനമാണുള്ളതെങ്കിലും ഈ ദുരന്തങ്ങളിൽനിന്നും മനുഷ്യൻ ഒന്നും പഠിക്കുന്നില്ല അഗ്നിപർവതങ്ങളുടെ വിസ്​ഫോടനങ്ങൾ മൂലം നിരവധി നാഗരികതകൾതന്നെ തകർന്നടിഞ്ഞിട്ടുണ്ട്. പകർച്ചവ്യാധികൾ പിടിപെട്ട് തലമുറകൾ തന്നെ തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. ഭക്ഷ്യക്ഷാമംമൂലം കോടാനുകോടി ജനങ്ങൾ മരിച്ചിട്ടുണ്ട്.ഇതെല്ലാം പ്രകൃതിയുടെ വികൃതിയെന്നു വിധിയെഴുതി നാം രക്ഷപ്പെടുമ്പോഴും ഈ ദുരന്തങ്ങളുടെയെല്ലാം അന്തർധാരയായത് മനുഷ്യ​​​െൻറ ഒടുങ്ങാത്ത ആർത്തിയും ചൂഷണ മനോഭാവവും ആണെന്ന കാര്യം വിസ്​മരിച്ച്​ അടുത്ത ദുരന്തത്തിനായി നാം കാതോർക്കുകയും ചെയ്യുന്നു.പ്രകൃതിയെ വിവേകരഹിതമായി ചൂഷണംചെയ്യുന്നതി​​െൻറ തിക്​തഫലമാണ് പ്രകൃതിദുരന്തങ്ങൾ. അതുകൊണ്ടുതന്നെയാണ് അത് മനുഷ്യനിർമിതങ്ങളാകുന്നത്. .

ദുരന്തങ്ങളെ മുൻകൂട്ടിക്കാണാനും അത് തടയുന്നതിനും ആഘാതം പരമാവധി കുറയ്ക്കുന്നതിനും പ്രതിരോധനടപടികളും ആസൂത്രണവും അനിവാര്യമാണ്. ദുരന്തങ്ങളുടെ കാരണങ്ങൾ ശാസ്​ത്രീയമായി കണ്ടെത്തുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവചിക്കുന്നതിനും പ്രതിരോധിക്കുന്നതിനും കഴിയണം. ഇത്തരമൊരു ആസൂത്രണത്തി​​െൻറയും മുന്നൊരുക്കങ്ങളുടെയും അഭാവത്തിന് നാം വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. നിയമപരമായ അലർട്ടുകൾ നൽകാതെ, മുന്നറിയിപ്പുകളൊന്നുമില്ലാതെ ഡാമുകൾ ഒന്നിച്ച്​ തുറന്നുവിട്ടത് പ്രളയദുരന്തത്തി​​െൻറ വ്യാപ്തി വർധിപ്പിച്ചു എന്ന വിമർശനം ഉയരുകയും ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന ഹരജി ഹൈ​േകാടതിയിൽ സമർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

വികസിതവും അവികസിതവുമായ രാജ്യങ്ങൾ ഒരേ മനസ്സോടെ പ്രകൃതിദുരന്തങ്ങളെ നേരിടേണ്ടതുണ്ട്. അതുകൊണ്ടുതന്നെയാണ് പരിസ്​ഥിതി മലിനീകരണവും ആഗോളതാപനവും കാലാവസ്​ഥ വ്യതിയാനവുമെല്ലാം എല്ലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും വിഷയമായി മാറുന്നത്. പ്രകൃതിവിഭവങ്ങളുടെ അന്തമില്ലാത്ത ചൂഷണം തടയേണ്ടതാണെന്ന ചിന്താഗതി ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെടുന്നതിനു കാരണവും മറ്റൊന്നല്ല. പരിസ്​ഥിതിയും മനുഷ്യനുമായുള്ള ബന്ധം ക്രമീകരിക്കേണ്ടതും നിയന്ത്രിക്കേണ്ടതും അനിവാര്യമാണെന്ന തിരിച്ചറിവാണ് പ്രകൃതിസംരക്ഷണ നിയമങ്ങളുടെ രൂപവത്​കരണത്തിന് കാരണമായത്.
ഐക്യരാഷ്​ട്ര സംഘടനയുൾപ്പെടെയുള്ള അന്താരാഷ്​ട്ര ഏജൻസികളുടെ ഇടപെടലോടെയുള്ള രാജ്യാന്തര ഉടമ്പടികൾ ഇത്തരം നിയമനിർമാണങ്ങൾനിർബന്ധിതമാക്കി. നിയമങ്ങളില്ലാത്ത മേഖലയിൽ ജുഡീഷ്യൽ ആക്ടിവിസത്തിലൂടെ കോടതികൾ പരിസ്​ഥിതിസംരക്ഷണത്തിന് പ്രാമുഖ്യംനൽകുന്ന ചരിത്രപ്രധാനമായ വിധികളും പുറപ്പെടുവിച്ചു.

എന്താണ് ദുരന്തം?
വേഗത്തിൽ സംഭവിക്കുന്നതും ജീവനോ സ്വത്തിനോ നഷ്​ടം ഉണ്ടാക്കുന്നതുമായ പ്രകൃതിദത്തമോ മനുഷ്യനിർമിതമോ മറ്റുതരത്തിലോ ആയ ഏതവസ്​ഥയെയും ദുരന്തമെന്ന് വിശേഷിപ്പിക്കാം. പ്രവചനാതീതസ്വഭാവം, സാമ്യമില്ലായ്മ, വേഗത, അനിശ്ചിതത്ത്വം എന്നിവ ദുരന്തത്തി​​െൻറ സവിശേഷതയാണ്. ഇതിലൂടെ അപരിഹാര്യമായ നഷ്​ടവും സംഭവിക്കാം. ദുരന്തങ്ങൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്: പ്രകൃതിദുരന്തം, മനുഷ്യനിർമിത ദുരന്തം​.
ഭൂമിശാസ്​ത്രപരമായ കാരണങ്ങളാൽ ഉണ്ടാകുന്ന ദുരന്തങ്ങൾ, ഭൂകമ്പം, സൂനാമി, അഗ്നിപർവത സ്​ഫോടനം, മണ്ണിടിച്ചിൽ, മലയിടിച്ചിൽ, കാലാവസ്​ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ, ചുഴലിക്കാറ്റ്, പേമാരി, അത്യുഷ്ണം മൂലമുള്ള വരൾച്ച, അതിശൈത്യം, മഞ്ഞുവീഴ്ച, ഇടിമിന്നൽ എന്നിവ പ്രകൃതിദുരന്തങ്ങളുടെ ഗണത്തിൽപെടുത്താം. കൂടാതെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, അണക്കെട്ടുകളുടെ തകർച്ച, രാസദുരന്തങ്ങൾ, ജൈവദുരന്തങ്ങൾ, സാങ്കേതികമായ കാരണങ്ങളാലുള്ള വാഹനദുരന്തങ്ങൾ, കെട്ടിടങ്ങളുടെ തകർച്ച, അഗ്നിബാധ എന്നിവയും ഈ വിഭാഗത്തിൽപ്പെടുത്താം.

മനുഷ്യരുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടലുകൾ മൂലമുണ്ടാകുന്ന ദുരന്തങ്ങളാണ് മനുഷ്യനിർമിത വിഭാഗത്തിൽപെടുന്നത്. രാസ–ജൈവ ദുരന്തങ്ങൾ, വാഹനാപകടങ്ങൾ, അഗ്നിബാധ, യുദ്ധങ്ങൾ, കലാപങ്ങൾ എന്നിവ മനുഷ്യനിർമിതങ്ങളാകാറുണ്ട്. ആഗോളതാപനവും സൂനാമിയും ഓഖിയും പ്രളയവും കേവലം പ്രകൃതിദുരന്തങ്ങളല്ല, വലിയൊരളവിൽ മനുഷ്യനിർമിത ദുരന്തങ്ങളാണെന്നാണ് ഈ രംഗത്തെ വിദഗ്​ധരുടെ അഭിപ്രായം.

ശാസ്​ത്ര സാങ്കേതികവിദ്യകളുടെ അപാരമായ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് പല ദുരന്തങ്ങളെയും മുൻകൂട്ടി മനസ്സിലാക്കാൻ ഇന്ന് മനുഷ്യന് കഴിയുന്നുണ്ട്. ഇതിലൂടെ മുൻകൂട്ടി പ്രതിരോധ നടപടി സ്വീകരിക്കാനും ദുരന്തത്തി​​െൻറ പ്രത്യാഘാതങ്ങളെ പരമാവധി ലഘൂകരിക്കാനും കഴിയുന്നു. ദുരന്തത്തെ ഫലപ്രദമായി തടയുന്നതിനുള്ള സമഗ്രമായ നിയമനിർമാണങ്ങളുടെ പ്രസക്​തിയും ഏറെയാണ്.

ദുരന്തങ്ങളുടെ സവിശേഷതതന്നെ അതി​​െൻറ പ്രവചനാതീത സ്വഭാവമാണ്. അതിനാൽ അടിയന്തര രക്ഷാപ്രവർത്തനം അനിവാര്യമാണ്. മുന്നറിയിപ്പ് നൽകുകയും ആളുകളെ ദുരിതബാധിത മേഖലയിൽനിന്ന്​ മാറ്റിപ്പാർപ്പിക്കുകയും അടിയന്തര വൈദ്യസഹായം എത്തിക്കുകയും ചെയ്യേണ്ടതുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളുടെ രൂപവത്​കരണവും ആവശ്യമാണ്.ദുരിതബാധിതരെ പുനരധിവസിപ്പിക്കുക എന്ന ഘട്ടത്തിലാണ് പ്രളയത്തിനുശേഷമുള്ള കേരളം. പുനരുദ്ധാരണവും വൈദ്യസഹായവും ധനസഹായവുമെല്ലാം പുനരധിവാസ പദ്ധതിയുടെ ഭാഗമാണ്.

സൂനാമി
21ാം നൂറ്റാണ്ടിലെ മനുഷ്യൻ കണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തമാണ് സൂനാമി. ഇന്തോനേഷ്യ മുതൽ സോമാലിയ വരെ 16 രാജ്യങ്ങളിൽ വൻ ആൾ നാശമുണ്ടായ ആ ദുരന്തത്തിലൂടെ പ്രകൃതിയുടെ രൗദ്രമുഖം മനുഷ്യൻ ദർശിച്ചു. കേരളത്തി​​െൻറ തീരങ്ങളിൽ ഒറ്റദിവസം 172 പേരാണ് മരിച്ചത്. ഓഖി എന്ന കൊടുങ്കാറ്റിൽപ്പെട്ട് 80ൽപരം ആളുകൾ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ ദുരന്തത്തിൽ സംഭവിച്ച നഷ്​ടം ഇനിയും പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ല. നഷ്​ടം സംഭവിച്ചവർക്ക് നൽകേണ്ട നഷ്​ടപരിഹാര പാക്കേജ് ഒമ്പതുമാസം കഴിഞ്ഞിട്ടും ദുരന്തബാധിതർക്ക് പൂർണമായും ലഭിച്ചിട്ടില്ല.2005ലാണ് ദുരന്തനിവാരണ നിയമം ഇന്ത്യയിൽ നടപ്പായത്. പ്രകൃതിയാലോ മനുഷ്യനിർമിതമോ ആയ ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള കൂട്ടുപ്രവർത്തനങ്ങളാണ് ദുരന്തനിവാരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ബോധവത്കരണം

ദുരന്തത്തി​​െൻറ കാരണങ്ങളെ സംബന്ധിച്ചും നിവാരണമാർഗങ്ങളെക്കുറിച്ചും ഫലപ്രദമായ ബോധവത്കരണം അനിവാര്യമാണ്. ഇതു നടപ്പാക്കുന്നതിനാവശ്യമായ ബജറ്റ് വിഹിതവും ധനകാര്യ ആസൂത്രണവും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ, ദുരന്തനിവാരണത്തിനായി നീക്കിവെക്കുന്ന കോടിക്കണക്കിനുള്ള ഫണ്ടുകൾപോലും വകമാറ്റി ചെലവഴിക്കുകയും പലപ്പോഴും ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തിലുള്ളത്. ദുരന്തനിവാരണത്തിനായി നടത്തുന്ന മോക്ഡ്രില്ലുകൾ പോലും വൻദുരന്തത്തിൽ കലാശിക്കുന്നുവെന്നറിയുമ്പോഴാണ് നമ്മുടെ ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ദുരവസ്​ഥ ബോധ്യപ്പെടുന്നത്.ദുർബല വിഭാഗങ്ങൾക്ക് നീതിലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് 1987ൽ ഇന്ത്യൻ പാർലമ​​െൻറ്​ പാസാക്കിയ ലീഗൽ സർവിസസ്​ അതോറിറ്റി നിയമത്തി​​െൻറ ലക്ഷ്യം. സാമ്പത്തിക പരാധീനത ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തരം വിഭാഗങ്ങൾക്ക് നീതിനിഷേധിക്കാൻ പാടില്ല.

ദുരിതാശ്വാസ ഫണ്ടിലെ തിരിമറി

ദുരന്തങ്ങൾ ചാകരയാക്കിമാറ്റുന്ന ഭരണാധികാരികളും ഉദ്യോഗസ്​ഥവൃന്ദവും നമ്മുടെ നാട്ടിലുണ്ട്. ഉമ്മൻ ചാണ്ടി സർക്കാറി​​െൻറ കാലത്താണ് സൂനാമിയുണ്ടായത്. സൂനാമി ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തിയ കോടിക്കണക്കിനു രൂപ ഈ സർക്കാർ എങ്ങനെയാണ് വിനിയോഗിച്ചതെന്നും അതിനുശേഷം രൂപവത്​കരിക്കപ്പെട്ട ഡോ. വിജയനുണ്ണി കമീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫണ്ടി​​െൻറ വ്യാപകമായ ദുരുപയോഗവും വഴിവിട്ട ചെലവും നടന്നുവെന്നും കടലുപോയിട്ട് കടലാടിയുമായിപ്പോലും ഒരു ബന്ധവുമില്ലാത്ത വയനാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതെന്ന വസ്​തുതയും കമീഷൻ റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട ദുരിതാശ്വാസഫണ്ടി​​െൻറ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് 2011ൽ ബോംബെ ഹൈകോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യഹരജിയിലാണ് ഡിവിഷൻ ​െബഞ്ചി​​െൻറ സുപ്രധാനമായ നിർദേശമുണ്ടായത്. ദുരിതാശ്വാസഫണ്ടി​​െൻറ ദുരുപയോഗം തടയുന്നതിനായി ശിപാർശകൾ സമർപ്പിക്കാൻ ദേശീയ ലോ കമീഷനോട് കോടതി നിർദേശിച്ചു. ഈ ഉത്തരവി​​െൻറ അടിസ്​ഥാനത്തിൽ സമഗ്രമായ ഒരു റിപ്പോർട്ടാണ് കമീഷൻ തയാറാക്കിയത്.

2004 ഡിസംബറിലെ 191ാമത്തെ ഈ റിപ്പോർട്ടിൽ സുപ്രധാനമായ നിരവധി ശിപാർശകൾ കമീഷൻ സർക്കാറിനു നൽകി. സ്വകാര്യ ഏജൻസികളും സന്നദ്ധസംഘടനകളും ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിക്കുന്നതും ദുരുപയോഗിക്കുന്നതും തടയുന്നതിന് ഫലപ്രദമായ നിയമനിർമാണം വേണമെന്ന് കമീഷൻ കേന്ദ്രസർക്കാറിന് ശിപാർശനൽകി. 14 വർഷം കഴിഞ്ഞിട്ടും ഈ ശിപാർശകൾ നടപ്പാക്കാൻ മാറി മാറി അധികാരത്തിൽവന്ന സർക്കാറുകൾ ഒന്നുംചെയ്തില്ല ലീഗൽ സർവിസസ്​ അതോറിറ്റിയുടെ ജില്ലതല അധ്യക്ഷന്മാരെയും ജില്ല ജഡ്ജിയുമായവരെ ഓംബുഡ്സ്​മാനായി നിയമിക്കണം. ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളെ സംബന്ധിച്ച്​ അന്വേഷിക്കാനും സർക്കാറിനു നിർദേശം നൽകാനുമുള്ള അധികാരമാണ് ഓംബുഡ്സ്​മാനുള്ളത്. സന്നദ്ധസംഘടനകളുടെയും ഉദ്യോഗസ്​ഥരുടെയും സഹായത്തോടെയാണ് ഓംബുഡ്സ്​മാൻ പ്രവർത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disaster managementkerala floodmalayalam newsarticlesOPNION
News Summary - Disaster management-Opnion
Next Story