Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനീതി വിദൂരമാവുന്ന...

നീതി വിദൂരമാവുന്ന ഉന്നത വിദ്യാഭ്യാസം

text_fields
bookmark_border
നീതി വിദൂരമാവുന്ന ഉന്നത വിദ്യാഭ്യാസം
cancel

തൊഴിലിനിടയിൽ കോഴ്​സ്​ ചെയ്യുന്നവർ, റഗുലർ പഠനം സാധ്യമല്ലാത്തവർ, മതിയായ മാർക്കില്ലാത്തവർ, മ​റ്റൊരു കോഴ്​ സിന്​ സമാന്തരമായി കോഴ്​സ്​ ചെയ്യുന്നവർ തുടങ്ങിയവരാണ്​ പൊതുവിൽ വിദൂര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കാറുള്ളത്​. അന്തർദേശീയ തലത്തിൽ വിദൂരവിദ്യാഭ്യാസത്തിനു നൽകുന്ന പരിഗണനയനുസരിച്ചല്ല കേരളത്തിലെ അനുഭവം പരിഗണിക്കേണ്ടത്​. മികച്ച മാർക്കോടെ പ്ലസ്​ ടു വിജയിക്കുന്നവരിലെ പകുതിയോളം പേർക്ക്​ പ്രതിവർഷം ഡിഗ്രി/തത്തുല്യപഠനത്തിന്​ അംഗീകൃതസ്​ഥാപനങ്ങളിൽ റഗുലർപഠനം സാധ്യമാവാതെ വരുമെന്നാണ്​ കണക്ക്​. യൂനിവേഴ്​സിറ്റികളിൽ പ്രൈവറ്റ്​ രജിസ്​​േട്രഷൻ നടത്തി സമാന്തര മേഖലകളിൽ ട്യൂഷൻ സംഘടിപ്പിച്ച്​ ഡിഗ്രി/പി.ജി ചെയ്യുന്നവരാണ്​ അധികം പേരും. നേരത്തെ പ്രൈവറ്റ്​ രജിസ്​ട്രേഷൻ അനുവദിച്ചിരുന്ന കേരളത്തിലെ സർവകലാശാലകൾ കഴിഞ്ഞ വർഷങ്ങളിൽ വിദൂര വിദ്യാഭ്യാസമേഖലയിലേക്ക്​ പൂർണമായും മാറി​. കാലിക്കറ്റ്​, കണ്ണൂർ സർവകലാശാലകൾ പ്രൈവറ്റ്​ രജിസ്​ട്രേഷൻ പൂർണമായും നിർത്തുകയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ റഗുലർ അഡ്​മിഷൻ നൽകി വരുകയും ചെയ്യുന്നു. എം.ജി സർവകലാശാല വിദൂരവിഭാഗം കോഴസുകൾ നടത്തുന്നില്ല. കേരള സർവകലാശാല ഇൗ വർഷം മുതൽ വിദൂര കോഴ്​സുകൾ മാത്രം മതിയെന്ന തീരുമാനമെടുത്തിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന്​ പുനഃപരിശോധിക്കുകയുണ്ടായി.

2018 മാർച്ചിൽ പ്ലസ്​ ടു വിജയിച്ചവരുടെ എണ്ണം 3,05,262 ആണ്​.​ ‘സേ’ പരീക്ഷയിലെ വിജയം, സി.ബി.എസ്​.ഇ, ​െഎ.സി.എസ്​ റിസൽട്ടുകൾകൂടി പരിശോധിച്ചാൽ എണ്ണം ഇനിയും കൂടും. സർക്കാർ, എയ്​ഡഡ്​ മേഖലയിൽ കേരളത്തിലെ ആർട്​സ്​ ആൻഡ്​​ സയൻസ്​ ഡിഗ്രി സീറ്റുകൾ 61,900 മാത്രമാണ്​. എൻജി.​, മെഡിക്കൽ, പാരാമെഡിക്കൽ തുടങ്ങി വിവിധ തൊഴിലധിഷ്​ഠിത കോഴ്​സുകളുടെ എണ്ണം, സ്വാശ്രയ കോളജ്​ സീറ്റുകളുടെ എണ്ണം എന്നിവ ഉൾപ്പെടുത്തിയാൽപോലും കേരളത്തിൽ ഒന്നരലക്ഷത്തിലധികം സീറ്റുകളുടെ കുറവുണ്ട്​. 2017-18 ഇക്കണോമിക്​ റിവ്യു പ്രകാരം 14,912 ബി.കോം, 34,068 ബി.എസ്​സി, 42,750 ബി.എ സീറ്റുകളാണ്​ കേരളത്തിലുള്ളത്​. 183 എൻജിനീയറിങ്​​ കോളജുകളിലായി 60,376 സീറ്റുകളുണ്ടെങ്കിലും 19,640 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്​. വിവിധ തൊഴിലധിഷ്​ഠിത കോഴ്​സുകളിൽനിന്ന്​ ആർട്​സ്​ ആൻഡ്​​ സയൻസ്​ മേഖലയിലേക്കുള്ള തിരിച്ചുപോക്കി​​​െൻറ തോത്​ വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ദേശീയ ശരാശരിയും കേരളത്തിലെ അവസരങ്ങളും
വിവിധയിനം സർവകലാശാലകളും ദേശീയ പ്രാധാന്യമുള്ള സ്​ഥാപനങ്ങളുമായി രാജ്യത്തുള്ള 938 സംരംഭങ്ങളിൽ 21 എണ്ണം മാത്രമാണ്​ കേരളത്തിലുള്ളത്​. ജനസംഖ്യയിൽ 18 മുതൽ 23 വയസ്സുള്ളവരിൽ ലക്ഷംപേർക്ക്​ 44 കോളജ്​ മാത്രമുള്ളപ്പോൾ കർണാടകയിൽ 53, ആ​ന്ധ്രപ്രദേശിൽ 48, പുതുച്ചേരിയിൽ 49ഉം കോളജുകളുണ്ട്​. 18-23 വയസ്സുള്ളവരിൽ കോളജിലെ പ്രവേശന നിരക്ക്​ കണക്കാക്കുന്ന ജി.ഇ.ആറിലും (Gross Enrollment Ratio) കേരളം ദേശീയ ശരാശരിക്ക്​ താഴെയാണ്​. ​രാജ്യത്തെ പിന്നാക്ക ജില്ലകളിലെ ജി.ഇ.ആർ വിശകലനം ചെയ്യാൻ യു.ജി.സി നിശ്ചയിച്ച ത്യാഗരാജ കമ്മിറ്റി 374 ജില്ലകൾ അടയാളപ്പെടുത്തിയിരുന്നു. റിപ്പോർട്ടനുസരിച്ച്​ കേരള ശരാശരി 17.6ൽ എത്തിയെങ്കിലും മലപ്പുറം (8.4), കാസർകോട്​ (10.5), പാലക്കാട്​ (10.6), വയനാട്​ (12.0) ജില്ലകൾ ദേശീയ ശരാശരിയായ 12.4ന്​ താഴെയാണ്​. പ്രസ്​തുത ജില്ലകളിൽ യു.ജി.സി ഗ്രാ​േൻറാടെ മോഡൽ കോളജുകൾ അനുവദ​ിച്ചെങ്കിലും വയനാട്​ മാത്രമാണ്​ കേരളത്തിന്​ നേടിയെടുക്കാനായത്​. പുതിയ കോഴ്​സുകളും കോളജുകളും അനുവദിക്കുന്നിടത്ത്​ മാറിമാറി ഭരിച്ച സർക്കാറുകൾ കുറ്റകരമായ മൗനം പാലിക്കുകയായിരുന്നു.

മറ്റു പലതിലുംപോലെ ഉന്നത വിദ്യാഭ്യാസ മേഖലയും മലബാറിൽ കടുത്ത വിവേചനത്തിന്​ വിധേയമായിട്ടുണ്ട്​. ജനസംഖ്യയും പ്ലസ് ​ടു വിജയിക്കുന്നവരുടെ എണ്ണവും കൂടുതലാണെങ്കിലും ആനുപാതികമായ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ മലബാറിലില്ല. മലബാർ ജില്ലകൾക്ക്​ ലഭിക്കുന്ന സ്​ഥാപനങ്ങളിലധികവും സ്വാശ്രയ സംവിധാനങ്ങളാവുന്നതും സാധാരണമാണ്​.

വിദൂര വിദ്യാർഥികളോടുള്ള വിവേചനം
ഗവൺമ​​െൻറ്​, എയ്​ഡഡ്​ മേഖലയിൽ പൊതുവിൽ സ്​ഥാപനങ്ങൾ കുറഞ്ഞ മലബാറിൽ സീറ്റുകൾക്ക്​ കടുത്ത മത്സരമാണ്​. മിക്ക കോളജുകളും 95 മുതൽ 98 ശതമാനം വരെ കട്ട്​ഒാഫ്​ മാർക്ക്​ നിശ്ചയിച്ചാണ്​ പ്രവേശനം നടത്തുന്നത്​. 90 ശതമാനം മാർക്ക്​ ലഭിച്ചവർക്കുപോലും ഉപരിപഠനത്തിന്​ അവസരങ്ങൾ ലഭിക്കുന്നില്ല. ഉയർന്ന ഫീസും തലവരിയും നൽകി സ്വാശ്രയസ്​ഥാപനങ്ങളെ ആശ്രയിച്ചിട്ടുപോലും മലബാറിലെ ലക്ഷത്തിലധികം വിദ്യാർഥികൾ സമാന്തര മേഖലയെ ആശ്രയിക്കേണ്ടിവരുന്നു.

അന്യായമായ ഫീസ്​ വർധന, മൂല്യനിർണയങ്ങളിലെ കെടുകാര്യസ്​ഥത, കൂട്ടതോൽവി, പരീക്ഷഫലം വൈകൽ തുടങ്ങി നിരവധി വിവേചനങ്ങൾ ദിനംപ്രതി നേരിടുന്നവരാണ്​ കേരളത്തിലെ പ്രൈവറ്റ്​ വിദ്യാർഥികൾ. യൂനിവേഴ്​സിറ്റിയുടെ കറവപ്പശു എന്നതിനപ്പുറത്ത്​ ഒരു പരിഗണനയും മേഖലക്ക്​ നൽകാറില്ല. റഗുലർ, വിദൂര സർട്ടിഫിക്കറ്റുകൾ വേർതിരിക്കുന്നതുൾപ്പെടെയുള്ള കടുത്ത ദ്രോഹങ്ങളിലേക്ക്​ സർവകലാശാലകൾ നീങ്ങ​ുകയാണ്​. ഒന്നരലക്ഷത്തിലധികം വിദ്യാർഥികൾ വഴിയാധാരമാവുന്ന തീരുമാനം യു.ജി.സി നിർദേശിച്ചിട്ട്​ അഞ്ചുമാസം കഴിഞ്ഞിട്ടും സംസ്​ഥാന ഭരണകൂടം ഇതുവരെ ഒന്നും ചെയ്​തില്ല.

രാജ്യത്തെ വിവിധ വിദൂര പഠനകേന്ദ്രങ്ങളിലായി വ്യത്യസ്​ത കോഴ്​സുകളിൽ 40,28,456 പേർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ഇതിൽ 25 ലക്ഷത്തോളം പേർ ഡിഗ്ര​ി കോഴ്​സുകൾ പഠിക്കുന്നവരാണ്​. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നാലരലക്ഷം പേർ പ്രൈവറ്റായി പഠിക്കുന്നുണ്ട്​. കാലിക്കറ്റ്​ (60,000), കണ്ണൂർ (45,000), എം.ജി (15,000), കേരള (15,000) എന്നീ സർവകലാശാലകളിലായി പ്രതിവർഷം ശരാശരി ഒന്നരലക്ഷം വിദ്യാർഥികൾ വിദൂരമേഖലയിൽ രജിസ്​റ്റർ ചെയ്​തുവരുന്നു.

കേരള ഒാപൺ സർവകലാശാല സ്​ഥാപിച്ച്​ വിദൂര മേഖല മുഴുവൻ അതിനുകീഴിൽ കൊണ്ടുവരാനുള്ള​ ശ്രമം കഴിഞ്ഞ എൽ.ഡി.എഫ്​ ഭരണകാലത്ത്​ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ അടിസ്​ഥാന പ്രശ്​നങ്ങളെ അഭിമുഖീകരിക്കാത്ത നിർദേശം മാത്രമാണത്​. ഒാപൺ സർവകലാശാലയല്ല; റഗുലർ വിദ്യാഭ്യാസം സർക്കാർ ചെലവിൽ ലഭ്യമാവലാണ്​ പരിഹാരം. കൂടുതൽ കോഴ്​സുകൾ തുടങ്ങാവുന്ന ഭൗതിക സംവിധാനമുള്ള നിരവധി സർക്കാർ കോളജുകൾ സംസ്​ഥാനത്തുണ്ട്​. അവിടങ്ങളിൽ കോഴ്​സുകൾ അനുവദിക്കുകയും ബാച്ചുകൾ വർധിപ്പിക്കുകയും വേണം. പി.ജി സീറ്റുകൾക്ക്​ യൂനിവേഴ്​സിറ്റികൾ നിശ്ചയിച്ച സ്​റ്റാറ്റ്യൂട്ടറി പരിധി 15 മുതൽ 20 വരെയായതിനാൽ വളരെ തുച്ഛമായ അവസരങ്ങളാണ്​ മേഖലയിലുള്ളത്​. ആയിരങ്ങൾ അവസരം ലഭിക്കാതെ പുറത്താവു​േമ്പാൾ ഗുണമേന്മ എന്ന ദുർവാശി പിടിക്കാതെ സ്​റ്റാറ്റ്യൂട്ടറി പരിധി ഉയർത്താൻ സർവകലാശാലകൾ സന്നദ്ധമാകണം.

ത്യാഗരാജ കമ്മിറ്റി, പാലോളി കമ്മിറ്റി, ടി.പി. ശ്രീനിവാസൻ കമ്മിറ്റി തുടങ്ങി നിരവധി സമിതികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കിയാൽ വ്യത്യസ്​ത സർവകലാശാലകൾ സ്​ഥാപിക്കപ്പെടും. അന്താരാഷ്​ട്ര അറബിക്​ സർവകലാശാല, കേന്ദ്ര ​െട്രെബൽ സർവകലാശാല, മോഡൽ കോളജുകൾ, അലീഗഢ്​ ഒാഫ്​ കാമ്പസി​​​െൻറ വ്യാപനം, ഇഫ്​ലു ഒാഫ്​ കാമ്പസ്​, എയിംസ്​ തുടങ്ങിയ നിർദേശങ്ങളും ആവശ്യങ്ങളും ഇപ്പോഴും ചുവപ്പുനാടയിൽ തന്നെയാണ്​. യു.ജി.സി മാനദണ്ഡമനുസരിച്ച്​ ഒരു സർവകലാശാലക്ക്​ കൈകാര്യംചെയ്യാവുന്നതി​​​െൻറ ഇരട്ടിയാണ്​ കാലിക്കറ്റ്​ സർവകലാശാലയിലെ അഫിലിയേറ്റഡ്​ കോളജുകൾ. കാലിക്കറ്റ്​ സർവകലാശാല വിഭജനമെന്ന ആണ്ടുകൾ പഴക്കമുള്ള ആവശ്യത്തെ സർക്കാർ ഗൗരവത്തിലെടുക്കണം.

ഭരണകൂടത്തി​​​െൻറ അനാസ്​ഥയുടെ ഇരകളാണ്​ പ്രൈവറ്റ്​/വിദൂര വിദ്യാർഥികൾ. മുഴുവൻ വിദ്യാർഥികൾക്കും നീതി ലഭിക്കണം. അത്​ പരിഹരിക്കുന്ന രാഷ്​ട്രീയ പരിഹാരങ്ങൾ നടപ്പാവുന്നതുവരെ ​െറഗുലർ വിദ്യാർഥികൾക്ക്​ ലഭിക്കുന്ന മുഴുവൻ അക്കാദമിക പരിഗണനകളും വിദൂര വിദ്യാർഥികൾക്ക്​ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlehigher educationmalayalam newsDistant Education
News Summary - Distant Higher Education - Article
Next Story