വോട്ടുയന്ത്രങ്ങൾക്ക് കാവലുമായി ഡി.എം.കെ
text_fields‘തേർതൽ അധികാരികൾ അനൈവരും ആളും കച്ചിയിൻ കൈപ്പാവൈകൾ, തേർതൽ കമീഷൻ മീത് ഇരുക്കിറ നമ്പിക്കൈ ഇളന്തുവിട്ടത്, വാക് കുപതിവ് യന്ത്രങ്കൾ പാതുകാക്ക ശിറപ്പു തേർതൽ അധികാരിയെ നിയമിക്കവേണ്ടും-(തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാവ രും ഭരണകക്ഷിയുടെ കൈപ്പാവകളാണ്. തെരഞ്ഞെടുപ്പ് കമീഷെൻറ മീതെയുള്ള വിശ്വാസം നഷ്ടപ്പെട്ടു. വോട്ടുയന്ത്രങ് ങളുടെ സുരക്ഷക്ക് പ്രത്യേക തെരഞ്ഞെടുപ്പ് അധികാരിയെ നിയമിക്കണം)- ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിെൻറ ഏറ്റവ ും ഒടുവിലത്തെ പ്രസ്താവനയാണിത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലി ച്ചതായാണ് ഡി.എം.കെ മുന്നണിയുടെ വിലയിരുത്തൽ. അതിനാലാണ് വോട്ടുപെട്ടികളുടെ സുരക്ഷയിൽ നേതാക്കൾ അതിജാഗ്രത പുലർ ത്തുന്നത്. ഇനി വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ ഏതെങ്കിലും വിധത്തിൽ അരങ്ങേറാനുള്ള അട്ടിമറികളോ ക്രമക്കേടുകളോ ന ടക്കാനുള്ള സാധ്യത തടയുക മാത്രമാണ് ഇവരുടെ ലക്ഷ്യം. വോെട്ടടുപ്പിന് അടുത്തദിവസം തന്നെ അതത് വോെട്ടണ്ണൽ കേ ന്ദ്രങ്ങളിൽ ഡി.എം.കെ പ്രവർത്തകർ ജാഗരൂകരായിരിക്കണമെന്ന സ്റ്റാലിെൻറ മുന്നറിയിപ്പും ആശങ്കയും ശരിവെക്കുന്ന സംഭവങ്ങളാണ് പിന്നീട് തമിഴകത്ത് അരങ്ങേറിയത്.
മധുരയിൽ വനിത തഹസിൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസ ംഘം വോെട്ടണ്ണൽ കേന്ദ്രത്തിൽ പ്രവേശിച്ച് രേഖകൾ കൈക്കലാക്കി പുറത്തുകൊണ്ടുപോയി ഫോേട്ടാസ്റ്റാറ്റ് എടുത്തത് വൻ ഒച്ചപ്പാടാണുണ്ടാക്കിയത്. തുടർന്ന് മദ്രാസ് ഹൈകോടതി ഇടപെട്ടാണ് വനിത തഹസിൽദാർ സമ്പൂർണത്തെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും മധുര ജില്ല കലക്ടർ എസ്. നടരാജനെ സ്ഥലംമാറ്റുകയും ചെയ്തത്. വോെട്ടണ്ണൽ കേന്ദ്രത്തിൽ നടന്ന സംഭവങ്ങളുടെ പിന്നിലെന്ത് എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫ്ലയിങ് സ്ക്വാഡുകളുടെ റെയ്ഡുകളും മറ്റും പ്രതിപക്ഷപാർട്ടി കേന്ദ്രങ്ങളെ മാത്രം ഉന്നംവെച്ചായിരുന്നു.
മധുരക്കുപുറമെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എം. തമ്പിദുരൈയുടെ കരൂർ ലോക്സഭ മണ്ഡലത്തിലും ഉപമുഖ്യമന്ത്രി ഒ.പന്നീർസെൽവത്തിെൻറ മകൻ രവീന്ദ്രനാഥ്കുമാർ ജനവിധി തേടുന്ന തേനി ലോക്സഭ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കമീഷെൻറ ഏകപക്ഷീയമായ നടപടികൾക്കെതിരെ വ്യാപക ആരോപണങ്ങളാണുയർന്നത്. തെരഞ്ഞെടുപ്പു രംഗത്തുള്ള ഒട്ടുമിക്ക രാഷ്ട്രീയപാർട്ടികളും ഇലക്ഷൻ കമീഷനെതിരെ പരാതികളുമായി രംഗത്തിറങ്ങിയപ്പോൾ സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് മാത്രം ആക്ഷേപങ്ങളുണ്ടായിരുന്നില്ല. പലപ്പോഴും ഇവർ തെരഞ്ഞെടുപ്പ് കമീഷനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തുന്നതിനായി അണ്ണാ ഡി.എം.കെയുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഇലക്ഷൻ ഒാഫിസർമാരുടെയും പട്ടിക ഡി.എം.കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് തമിഴ്നാട് ഡി.ജി.പി ടി.കെ. രാജേന്ദ്രനെ ഒഴിവാക്കി പകരം ജയിൽ ഡി.ജി.പി അശുതോഷ് ശുക്ലയെ നിയമിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2017 ജൂൺ 30ന് സർവിസിൽനിന്ന് വിരമിച്ച ടി.കെ. രാജേന്ദ്രനെ എടപ്പാടി സർക്കാർ പ്രത്യേക ഉത്തരവിറക്കി പദവിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു. അണ്ണാ ഡി.എം.കെ മന്ത്രിമാർക്കെതിരായി സി.ബി.െഎ രജിസ്റ്റർ ചെയ്ത ഗുഡ്ക അഴിമതി കേസിൽപോലും രാജേന്ദ്രനെ പ്രതിചേർത്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഡി.ജി.പി ടി.കെ. രാജേന്ദ്രൻ തൽസ്ഥാനത്ത് തുടരുന്നതിനെതിരെ ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. അതേസമയം, രാജേന്ദ്രന് ക്രമസമാധാന ചുമതലകൾ നിർവഹിക്കാൻ അനുമതി നൽകിയത് പ്രതിപക്ഷകക്ഷികളിൽ അതൃപ്തി പടർത്തി. തമിഴ്നാട് ചീഫ് ഇലക്ടറൽ ഒാഫിസറായ സത്യബ്രദ സാഹുവും ഭരണകക്ഷിക്ക് വേണ്ടപ്പെട്ടയാളാണ്. വിവിധ വകുപ്പുതല അഴിമതി-ടെൻഡർ ക്രമക്കേടുകളിലും ആരോപണവിധേയനാണ് ഇദ്ദേഹമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
അണ്ണാ ഡി.എം.കെ പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതിെൻറ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കവെ അതിനെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും പ്രതിപക്ഷ കക്ഷി നേതാക്കളെ തെരഞ്ഞുപിടിച്ച് നടപടിയെടുക്കുന്നതും തെരഞ്ഞെടുപ്പ് കമീഷെൻറ പക്ഷപാതപരമായ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് ആക്ഷേപമുണ്ടായി. പരസ്യപ്രചാരണം അവസാനിച്ച ദിവസം തൂത്തുക്കുടിയിൽ കനിമൊഴി താമസിച്ചിരുന്ന വീട്ടിൽ നടന്ന റെയ്ഡ് ഏറെ ഒച്ചപ്പാടിനിടയാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കമീഷെൻറ പ്രവർത്തനം സുതാര്യമല്ലാത്തതാണ് ഇത്രയധികം ആക്ഷേപങ്ങൾക്കും സംശയങ്ങൾക്കും ഇടയാവുന്നതെന്ന് നിരീക്ഷകർ പറയുന്നു. ഇതിനകം 400ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കപ്പെട്ടതും ഗൗരവം വർധിപ്പിക്കുന്നു. ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമീഷനെതിരാണ് എന്നതും പ്രത്യേകതയാണ്.
കന്യാകുമാരി ജില്ലയിലെ കടലോര ഗ്രാമങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട 45,000 വോട്ടർമാരെ പട്ടികയിൽനിന്ന് ഒറ്റയടിക്ക് നീക്കിയത് സംബന്ധിച്ച് വിശദീകരണമാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രി വോട്ടുയന്ത്രങ്ങൾ രഹസ്യമായി തേനിയിലെ വോെട്ടണ്ണൽ കേന്ദ്രങ്ങളിലെത്തിച്ചത് പ്രതിഷേധത്തിന് കാരണമായി. ഭരണകക്ഷി കേന്ദ്രങ്ങളെ ആദായനികുതി റെയ്ഡിൽനിന്ന് മനഃപൂർവം ഒഴിവാക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. ഡി.എം.കെ നേതാവ് ദുരൈ മുരുകനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കോടികൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് വെല്ലൂർ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ദുരൈമുരുകെൻറ മകനായ കതിർ ആനന്ദാണ് ഇവിടത്തെ ഡി.എം.കെ സ്ഥാനാർഥി.
ബാക്കി 38 ലോക്സഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ മണ്ഡലങ്ങളിലും ഏപ്രിൽ 18ന് വോെട്ടടുപ്പ് പൂർത്തിയായി. ഇനി മേയ് 19ന് നാലു നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും 13 ബൂത്തുകളിലെ റീപോളിങ്ങും നടക്കും. വോെട്ടണ്ണൽ സമയത്തും ഇലക്ഷൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറിയോ ക്രമക്കേടുകളോ നടന്നേക്കുമെന്ന ആശങ്ക ഡി.എം.കെ കേന്ദ്രങ്ങളിൽ നിഴലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.