Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:05 PM IST Updated On
date_range 6 Sept 2017 1:05 PM ISTഅഫ്ഗാനിൽ ചരിത്രം തിരിച്ചടിക്കുന്നു
text_fieldsbookmark_border
അഫ്ഗാനിസ്താനിലെ അമേരിക്കൻ അധിനിവേശം ഒരുപുതിയ വഴിത്തിരിവിനെ അഭിമുഖീകരിക്കുകയാണ്. ആഗസ്റ്റ് 21ന് വിർജീനിയയിലെ ഫോർട്ടുമയറിൽ സൈനികരെ അഭിസംബോധന ചെയ്യവെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അഫ്ഗാനിസ്താൻ, ഇന്ത്യ, പാകിസ്താൻ എന്നീ രാഷ്ട്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നയങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയെ ട്രംപ് വിശ്വാസത്തിലെടുത്തിരിക്കുന്നു. അഫ്ഗാനിൽ അമേരിക്കൻ സൈനികവിജയം ഉറപ്പുവരുത്താൻ ഇന്ത്യൻ സഹായം ആവശ്യമാണത്രേ. യു.എസ് ബന്ധത്തിൽ പ്രത്യേകപദവി ആസ്വദിച്ചിരുന്ന പാകിസ്താനെ ട്രംപ് താഴ്ത്തിക്കെട്ടി. പാകിസ്താൻ താലിബാെൻറ താവളമാണെന്നാണ് ആരോപണം.
അഫ്ഗാനിൽ മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ നേർവിപരീത നടപടിയാണ് ട്രംപ് കൈക്കൊള്ളുന്നത്. അമേരിക്കൻ പടയാളികളെ പൂർണമായും സമയബന്ധിതമായി പിൻവലിക്കുക എന്നതായിരുന്നു ഒബാമയുടെ ഉദ്യമം. അതിെൻറ ഫലമായാണ് ഒരു ലക്ഷമായിരുന്ന സൈനികരുടെ സംഖ്യ ഇപ്പോൾ 8400 ലെത്തി നിൽക്കുന്നത്. എന്നാൽ പുതിയ നയമനുസരിച്ച് അഫ്ഗാനിസ്താനിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം പൂർവാധികം വർധിപ്പിക്കുകയും താലിബാനുമായി യുദ്ധം കൂടുതൽ ശക്തിയോടെ തുടരുകയും ചെയ്യും. വിനാശകാലേ വിപരീത ബുദ്ധിയെന്നല്ലാതെ മറ്റെന്ത് പറയും!
2012ൽ അമേരിക്കയുടെ അഫ്ഗാൻ നടപടിയെ ട്രംപ് തള്ളിപ്പറഞ്ഞിരുന്നു. അവിടെ സൈനികമായി ഇടപെട്ടത് പരമ വിഡ്ഢിത്തമാണെന്നും അതിനായി വേണ്ടിവരുന്ന ചെലവുകൾ ദുർവിനിയോഗമാണെന്നുമായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനി ട്രംപിെൻറ പ്രഖ്യാപനം സ്വാഗതം ചെയ്തതിെൻറ കാരണം വ്യക്തമാണ്. അഫ്ഗാനിസ്താെൻറ 60 ശതമാനം ഭൂപ്രദേശങ്ങളും താലിബാെൻറ പിടിയിലാണ്. സമയപരിധിയില്ലാത്ത യു.എസ് സേനയുടെ സാന്നിധ്യം താലിബാനെ അടക്കിനിർത്തുന്നതിൽ അശ്റഫ് ഗനിക്ക് സഹായകമാകും. എന്നാൽ ‘അഫ്ഗാനിനിന്നു സൈന്യത്തെ ഉടനടി പിൻവലിക്കുന്നില്ലെങ്കിൽ വൻശക്തിയായ അമേരിക്കക്ക് താലിബാൻ 21ാം നൂറ്റാണ്ടിൽ മറ്റൊരു ശവപ്പറമ്പ് സമ്മാനിക്കു’മെന്നാണ് താലിബാൻ ഭീഷണി.
ആദ്യം റഷ്യയും പിന്നീട് 16 വർഷമായി അമേരിക്കയുയും അഫ്ഗാനിൽ യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നു. റഷ്യൻ സേനയെ തിരിച്ചോടിക്കുന്നതിൽ മുജാഹിദുകൾക്ക് പിന്തുണ നൽകിയത് അമേരിക്കയായിരുന്നു. എന്നാൽ, ഇന്ന് അമേരിക്കയുമായി യുദ്ധത്തിലേർപ്പെട്ട താലിബാനെ പിന്തുണക്കുന്നത് റഷ്യയാണത്രേ! ഇത് ചരിത്രത്തിെൻറ തിരിച്ചടിയല്ലാതെ മറ്റൊന്നുമല്ല. 2016ൽ സെപ്റ്റംബർ 30 വരെ മാത്രം 8,397 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നുവെന്നാണ് െഎക്യരാഷ്ട്ര സഭയുടെ കണക്ക്. ഇതിൽ 61 ശതമാനം കൊലകളുടെ ഉത്തരവാദിത്തം താലിബാനാണത്രേ. ബാക്കി 23 ശതമാനം സർക്കാർ സേനയുടെയും ഭരണപക്ഷ മിലീഷ്യകളുടെയും സംഭാവനയാണ്. ഇതിൽ യു.എസ് സേനക്കും പങ്കുണ്ട്. കൊല ചെയ്യുന്നതിെൻറ കണക്കിലാണല്ലോ യുദ്ധത്തിെൻറ നേട്ടങ്ങൾ കണക്കാക്കുന്നത്!
യുദ്ധത്തിെൻറ കാലുഷ്യത്താൽ ഭരണകൂടം വിഭാവനം ചെയ്യുന്ന ഒരു പദ്ധതിയും മുന്നോട്ടുകൊണ്ടുപോകാൻ അശ്റഫ് ഗനിക്ക് സാധ്യമാകുന്നില്ല. വിദ്യാലയങ്ങളും ആശുപത്രികളും വ്യവസായശാലകളും എല്ലാം തകർക്കപ്പെടുന്നു. എല്ലാ ആധുനിക നിരീക്ഷണ സാമഗ്രികളും കൈവശമുള്ള അമേരിക്കൻ സേന പലപ്പോഴും ബോബ് വർഷിക്കുന്നത് ലക്കും ലഗാനുമില്ലാതെ ലക്ഷ്യം പിഴച്ചുകൊണ്ടാണ്. അവർതന്നെ ഇത് സമ്മതിക്കുന്നു. 2016 മേയ് മാസത്തിൽ യു.എസ് മിലിട്ടറി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് അഫ്ഗാനിസ്താനിലെ കുന്ദുസിൽ അമേരിക്കൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തെക്കുറിച്ചായിരുന്നു. ‘അതിരുകളില്ലാ ഡോക്ടർമാർ’ (Medicins Sans Fronteirs) എന്ന അന്താരാഷ്ട്ര എൻ.ജി.ഒ നടത്തുന്ന ആശുപത്രിയാണ് ആക്രമണത്തിൽ തിരിപ്പണമായത്. േരാഗികളുൾപ്പെടെ 42 പേർ ഇവിടെ വെന്തുമരിച്ചു. അനേകം പേർക്ക് മാരകമായ മുറിവേറ്റു. കുറ്റം അമേരിക്കൻ സേന ഏറ്റെടുക്കുന്നു. എന്നാൽ, ഒരു ക്ഷമാപണമോ കുറ്റവാളികൾക്ക് ശിക്ഷയോ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നില്ല!
രാജ്യത്ത് തൊഴിലില്ലായ്മ പരമകോടിയിലാണ്. 40 ശതമാനം ആളുകൾ തൊഴിൽരഹിതരാണ്. അവിടെയാണ് ട്രംപ് കൂടുതൽ സൈന്യത്തെ അയച്ച് വിജയംവരെ യുദ്ധംചെയ്യുമെന്നു പറയുന്നത്. ഇൗ ഭ്രാന്തോക്തികൊണ്ട് അദ്ദേഹം നേടാനിരിക്കുന്നത് എന്താണെന്നതിെൻറ ലഘുസാക്ഷ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനിടയായത്. ട്രംപിെൻറ പ്രഖ്യാപനത്തിെൻറ തൊട്ടടുത്ത ദിവസംതന്നെ താലിബാൻ അഫ്ഗാനിസ്താനിലെ ലശ്കർ ഗാഹിൽ സൈനികർക്കും പൊലീസിനും നേരെ ചാവേറാക്രമണം നടത്തി. ഏതാനും പൊലീസുകാർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾ പ്രദേശത്തുനിന്നും കുടിയൊഴിഞ്ഞുപോവുകയും ചെയ്തു. ഹെൽമന്ദ് സംസ്ഥാനത്തെ 14 ജില്ലകളിൽ പത്തിെൻറയും യഥാർഥ നിയന്ത്രണം താലിബാെൻറ കൈയിലാണെന്നറിയുക. കാബൂളിൽ നടന്ന മറ്റൊരാക്രമണം െഎ.എസിെൻറ വകയായിരുന്നു. ശിയാ പള്ളിയിൽ നടന്ന ആക്രമണത്തിൽ 30 പേർ വധിക്കപ്പെട്ടു. ട്രംപിെൻറ പുതിയ ഉദ്യമങ്ങൾ അഫ്ഗാനിസ്താനെ എങ്ങോട്ട് നയിക്കുമെന്നതിെൻറ സൂചനകളാണിവ.
2016ൽ ഗുൽബുദ്ദീൻ ഹിക്മത്യാറിെൻറ ‘ഹിസ്ബെ ഇസ്ലാമി’യുമായി പ്രസിഡൻറ് അശ്റഫ് ഗനി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. കൂടാതെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തി. തുർക്കുെമനിസ്താനുമായി റെയിൽവേ ഗതാഗതം സാധ്യമാക്കി. ഇങ്ങനെ, ഒബാമ സൈനികരെ പിൻവലിക്കാൻ തുടങ്ങിയതോടെ പുതിയവികസന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. ഇൗയൊരു സന്ദർഭത്തിലാണ് ട്രംപ് യുദ്ധം തുടരുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്.
ട്രംപിെൻറ സഹജാവബോധം യുദ്ധത്തിനെതിരായിട്ടും എങ്ങനെ ഇൗ നയവ്യതിയാനമുണ്ടായി എന്നതാണ് നിരീക്ഷകരെ ആശങ്കപ്പെടുത്തുന്നത്. തെൻറ സെക്രട്ടറിമാരും യുദ്ധക്കൊതിയരും ഇസ്രാേയൽ അനുകൂലികളുമായ നിയോകോണുകളും ഒരു മാസക്കാലം ട്രംപുമായി നടത്തിയ സംഭാഷണങ്ങളുടെയും സമ്മർദങ്ങളുടെയും ഫലമാണത്രേ ഇൗ നയപ്രഖ്യാപനം. ആഭ്യന്തര ശക്തികൾ ഇതിന് പലന്യായീകരണങ്ങളും നിരത്തുന്നുണ്ട്. അമേരിക്കൻ സേന പിൻവാങ്ങിയാൽ ആ ശൂന്യത നികത്തുന്നത് താലിബാനായിരിക്കുമത്രേ. എന്നാൽ, യുദ്ധം നടന്നുകൊണ്ടിരിക്കുേമ്പാൾ അമേരിക്കയോടുള്ള ശത്രുതയാണ് താലിബാൻ അനുകൂലികളെ ഏകോപിപ്പിക്കുന്നതെന്നാണ് വാസ്തവം. ആയിരക്കണക്കിന് അമേരിക്കൻ പടയാളികളുടെ ജീവാർപ്പണത്തിനുശേഷം, ഒന്നും നേടാതെയുള്ള ഒഴിച്ചുപോക്ക് അപമാനകരമാണെന്ന് പറയുന്നു. ഇതുകൊണ്ടായിരിക്കണം, മാന്യമായൊരു സമാധാന നടപടിയെക്കുറിച്ച് അദ്ദേഹം ആവർത്തിച്ചുമൊഴിഞ്ഞത്. എതിർരാജ്യമായ റഷ്യയെ പ്രതിരോധിക്കാനുള്ള ഒരു ഇടനിലമായി അഫ്ഗാനിസ്താനെ നിയന്ത്രണത്തിൽ നിർത്തുന്നതും അവരുടെ ആവശ്യമാണ്. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന അമേരിക്കൻ യുവാക്കൾ പറയുന്നത് ട്രംപിനെ റിച്ചാർഡ് നിക്സെൻറ പ്രേതം ബാധിച്ചിരിക്കുന്നുവെന്നാണ്.
റിച്ചാർഡ് നിക്സനും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്നു. 1968ൽ തെൻറ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അമേരിക്ക വിയറ്റ്നാമിൽനിന്നും പിൻമാറുമെന്നദ്ദേഹം പ്രസ്താവിച്ചു. എന്നാൽ, പ്രസിഡൻറായതോടെ അദ്ദേഹം യുദ്ധം കൂടുതൽ ശക്തമാക്കി. വിയറ്റ് കോംഗുകളെയും ഗോറിലകളെയും ലക്ഷ്യമിട്ടുകൊണ്ട് ലാവോസിലും കംബോഡിയയിലും ബോംബുകൾ വർഷിച്ചു. യുദ്ധം കൂടുതൽ വിപുലമാക്കി. ഫലമോ, യുദ്ധക്കെടുതികേളാടൊപ്പം ആഭ്യന്തര സംഘർഷവും വർധിച്ചുവരുന്നതായിരുന്നു. ഇത് അമേരിക്കക്കും അദ്ദേഹത്തിനു തന്നെയും ഭീഷണിയായിത്തീർന്നു. ഇതുതന്നെയാണ് ഡോണൾഡ് ട്രംപിനും അമേരിക്കക്കുമുള്ള കരുതിവെപ്പെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story