Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസർപ്പദംശനങ്ങൾക്കു ശേഷം

സർപ്പദംശനങ്ങൾക്കു ശേഷം

text_fields
bookmark_border
സർപ്പദംശനങ്ങൾക്കു ശേഷം
cancel

2009ലെ ലോകാരോഗ്യ സംഘടനയുടെ ആധികാരിക റിപ്പോർട്ടിലൂടെ കടന്നുപോവുമ്പോൾ ആരോഗ്യ പ്രവർത്തക​​െൻറ നട്ടെല്ലിലൂടെ നിശ ്ചയമായും ഞെട്ടലി​​െൻറ ഒരു മിന്നൽപ്പിണർ കടന്നുപോകും. ഇന്ത്യയിൽ വർഷംതോറും പാമ്പുകടിയേറ്റു മരിച്ചുവീഴുന്നവർ അമ്പതിനായിരത്തിനടുത്താണെന്നും എന്നിട്ടുപോലും അത് അവഗണിക്കപ്പെട്ട രോഗവിഭാഗത്തിലാണെന്നതും നമുക്ക്​ അഭിമാന കരമല്ല. ലോകത്ത്​ ഏറ്റവും കൂടുതൽ പേർക്ക് പാമ്പുകടിയേൽക്കുന്നതും മരിക്കുന്നതും ഇന്ത്യയിലാണ്. വർഷംതോറും ആറു ലക് ഷത്തോളം പേരാണ് ഇത്തരത്തിൽ ആശുപത്രികളിലെത്തുന്നതത്രെ. അറിഞ്ഞില്ലെങ്കിലും പാമ്പുകടിയേൽക്കുന്നവരിൽ 70 ശതമാനവു ം രക്ഷപ്പെട്ടുപോവും. അതുകൊണ്ടാണ്​ മന്ത്രവാദവും പച്ചിലമരുന്നും വിഷഹാരക കല്ലുകളും പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന സിദ്ധന്മാരും ഒക്കെയാണ് സർപ്പദംശനത്തി​ൽ രക്ഷ എന്ന്​ ആളുകൾ ധരിച്ചത്. മനുഷ്യജീവനു നേരെ ഉയർന്ന ഈ പ്രാചീന വെല്ലുവിളി ഇന്നും നമ്മുടെ മുൻഗണനപ്പട്ടികയിൽ വളരെ പിന്നിലാണ് എന്നതി​​െൻറ ദുഃഖകരമായ ഓർമപ്പെടുത്തലായി ഷഹലയുടെ മരണം.

പാമ്പുകടിച്ച ഭാഗം ഒരു സ്കെയിലോ വീതിയുള്ള ഘനം കുറഞ്ഞ മരക്കഷണങ്ങളോ ഉപയോഗിച്ച് ‘സ്പ്ലിൻറ്​’ ചെയ്ത് കഴിയുന്നത്ര ഇളക്കം കുറക്കാൻ ശ്രമിക്കണം. ഒരിക്കലും ശക്തിയായി കെട്ടിവെച്ച് രക്തചംക്രമണം തടയരുത്. കടിച്ച ഭാഗം ഹൃദയത്തിനു താഴെ താഴ്ത്തിയിടാൻ ശ്രമിക്കുന്നത് വിഷ വ്യാപനത്തി​​െൻറ വേഗം കുറക്കാൻ സഹായിക്കും. കടിവായക്കു മുകളിലായി ശക്തി കൂടിയ നാടകൾ ഉപയോഗിച്ചു് കെട്ടിവെക്കുന്നത് നന്നല്ല. വിദഗ്​ധന്മാരുണ്ടെങ്കിൽ ക്രീപ്​ ബാ​ൻഡേജ്​ ഉപയോഗിച്ച് കടി വായയുടെ മുകൾ ഭാഗത്ത് കെട്ടാം. പക്ഷേ, ഒരിക്കൽ കെട്ടിയാൽ ആശുപത്രിയിൽ എത്തി ആൻറി വെനം നൽകിത്തുടങ്ങിയാൽ മാത്രമേ അഴിച്ചുമാറ്റാൻ പാടുള്ളൂ. അല്ലെങ്കിൽ ഒറ്റയടിക്ക് വിഷം ശരീരത്തിൽ മുഴുവൻ വ്യാപിക്കും. രോഗിക്ക് ധൈര്യം പകരുന്നതിന് പാമ്പുകടി ചികിത്സയിൽ പരമപ്രാധാന്യമുണ്ട്​.

നൂറിൽ എഴുപതു പാമ്പുകടികളും ഒരു പ്രശ്നവുമുണ്ടാക്കില്ല എന്നും മിക്കവാറും വിഷമുള്ള പാമ്പാവില്ല എന്നും രോഗിയെ കൃത്യമായി ബോധ്യപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു കൊണ്ടിരിക്കണം. ഒരിക്കലും പാമ്പുകടിയേറ്റ ആളെ പേടിപ്പിക്കരുത്. പേടിക്കുകയും വെപ്രാളപ്പെടുകയും ചെയ്താൽ ശരീരത്തിൽ അഡ്രിനാലിൻ അധികമായി ഉൽപാദിപ്പിക്കപ്പെടുകയും അതുവഴി വിഷം ശരീരത്തിൽ എല്ലായിടത്തും പെട്ടെന്ന് പടരാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. വിഷബാധയേറ്റില്ലെങ്കിൽ കൂടി, നെഞ്ചിടിപ്പു കൂടി വിയർത്ത് ഉമിനീരു വറ്റി തലകറക്കം വന്ന് ഗുരുതരാവസ്ഥയിലെത്തുന്നവരും പാമ്പുവിഷത്തി​​െൻറ ലക്ഷണങ്ങൾപോലും കാണിക്കുന്നവരും പലപ്പോഴും ആശുപത്രികളിലെത്താറുണ്ട്.

ഭക്ഷണം, വെള്ളം, ചായ, കാപ്പി, മദ്യം എന്നിവയൊന്നും ഒരു കാരണവശാലും നൽകരുത്. പാമ്പു വിഷമേറ്റാലുണ്ടാവുന്ന തൊണ്ടയിലെയും അണ്ണാക്കിലെയും മാംസപേശികളുടെ തളർച്ച വഴി, ഭക്ഷ്യ പദാർഥങ്ങൾ ശ്വാസകോശത്തിലെത്താനും കടുത്ത ന്യുമോണിയ ബാധക്ക് കാരണമാവാനും സാധ്യത ഏറെയാണ്. പാമ്പുകടിയേറ്റാൽ രോഗിയെ എത്രയുംപെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം പലപ്പോഴും ആളുകൾ പാമ്പിനെ പിടിക്കാനും കൊല്ലാനും ശ്രമിക്കുന്നത് കാണാം. ഏതു പാമ്പാണെന്നു തിരിച്ചറിഞ്ഞാലേ കൃത്യമായ ചികിത്സ നൽകാൻ കഴിയൂ എന്ന തെറ്റിദ്ധാരണയാണ് വിലയേറിയ സമയം നഷ്​ടപ്പെടുത്താനിടയാക്കുന്നത്.

ഇന്ത്യയിൽ ഇന്ന് കാണുന്ന എല്ലാ പാമ്പു വിഷങ്ങൾക്കെതിരെയുമുള്ള മറുമരുന്ന് (കടൽപ്പാമ്പു വിഷമാണ് അപവാദം) നാം നൽകുന്ന ആൻറി സ്നേക് വെന(എ.എസ്​.വി)ത്തിലുണ്ട്. ശംഖുവരയൻ ദംശനങ്ങൾ മിക്കവാറും രാത്രിയിലാണ് സംഭവിക്കുക. കടിയുടെ പാടുകൾ പലപ്പോഴും നഗ്​നനേത്രങ്ങൾക്ക് കാണാനുമാവില്ല. ചോര പോലും പൊടിഞ്ഞെന്നു വരില്ല. നിലത്തു കിടന്നുറങ്ങിയ ഒരാൾ രാവിലെ തൂങ്ങിയ കൺപോളകളും (Ptosis) ഛർദിയും ശ്വാസതടസ്സവും വയറുവേദനയുമായി എഴുന്നേൽക്കുന്നുവെങ്കിൽ വലിയൊരു സാധ്യത ശംഖുവരയൻ വിഷമാണ്. മൂർഖനും അണലിയും പ്രായേണ പകൽ സമയത്തും സന്ധ്യാനേരത്തുമാണ് കടിക്കുക.

രോഗിയെ ഒരിക്കലും വാഹനമോടിക്കാ​േനാ നടക്കാനോ അനുവദിക്കരുത്. കുട്ടികളിലെ പാമ്പുകടി വളരെ പ്രാധാന്യം അർഹിക്കുന്നത് അവരുടെ ചെറിയ ശരീരം പലപ്പോഴും പാമ്പു വിഷത്തി​​െൻറ വലിയ അളവുകളിൽ പെട്ടെന്നുതന്നെ ഗുരുതരാവസ്ഥയിലേക്ക് പോവും എന്നതുകൊണ്ടാണ്. പാമ്പിന് വലുപ്പച്ചെറുപ്പ ഭേദമില്ലല്ലോ.

അണലിയുടെ വിഷം രക്തത്തെയും രക്തചംക്രമണവ്യവസ്ഥയെയും ബാധിക്കുമ്പോൾ മൂർഖൻ, ശംഖുവരയൻ, രാജവെമ്പാല, കടൽപ്പാമ്പുകൾ എന്നിവയുടെ വിഷം നാഡികളെയാണ് ബാധിക്കുക. അണലി കടിച്ചാൽ കടിച്ച സ്ഥലത്ത് വീക്കം, വേദന, നീർക്കെട്ട്, പൊള്ളകൾ, ശരീരത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള രക്തസ്രാവം, മാംസ പേശിവേദന എന്നിവയൊക്കെയാണുണ്ടാവുക. മൂർഖനും ശംഖുവരയനുമൊക്കെ കടിച്ചാൽ സ്വയമേവ കൺപോളകൾ അടഞ്ഞുപോവുക, വസ്തുക്കൾ ഇരട്ടയായി കാണുക, സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാവുക, സ്വര വ്യതിയാനം, ശ്വാസതടസ്സം എന്നീ ക്രമത്തിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. സർപ്പദംശനങ്ങൾ മാരകമാണ്. എത്രയും പെട്ടെന്ന് ആശുപത്രികളിൽ എത്തിച്ച്‌ വിദഗ്​ധ ചികിത്സ തേടുന്നതാണ് കരണീയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleSnake BiteDr M Muraleedharan
News Summary - Dr M Muraleedharan on Snake Bite-Article
Next Story