കശ്മീർ നാടകത്തിെൻറ അർഥതലങ്ങൾ
text_fieldsഇൗ മാസം 19ന് ശ്രീനഗറിലെ സെക്രേട്ടറിയറ്റിൽ പതിവുജോലികളിൽ വ്യാപൃതയായിരിക്കെ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്ക് രാജ്ഭവനിൽനിന്ന് ഫോൺവിളി വരുന്നു. സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചിരിക്കുകയാണെന്നും ഭരണം നിലനിർത്താൻ മറ്റെന്തെങ്കിലും സാധ്യതകൾ പരിശോധിക്കുന്നതിന് താങ്കൾക്ക് താൽപര്യമുണ്ടോയെന്നുമാണ് ഗവർണർ എൻ.എൻ. വോറ അവരെ അറിയിച്ചത്. മഹ്ബൂബയാകെട്ട മറ്റൊന്നും ചിന്തിച്ചില്ല. ഒരുമണിക്കൂറിനകം രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. ഒരു വാർത്തസമ്മേളനത്തിന് അവർ തയാറെടുക്കുേമ്പാഴും മന്ത്രിസഭയിലെ പല അംഗങ്ങളും തങ്ങളുടെ ഒാഫിസിലിരുന്ന് പതിവുജോലികൾ നിർവഹിക്കുകയായിരുന്നു.
2014ലെ നിയമസഭ തെരെഞ്ഞടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെവന്ന ജനവിധിക്കുശേഷം തട്ടിക്കൂട്ടിയ പി.ഡി.പി-ബി.ജെ.
പി മുന്നണിക്ക് ഇതോടെ വിരാമമായി. കശ്മീരികളുടെ പിന്തുണയില്ലാത്ത ഇൗ കൂട്ടുകെട്ടിനെക്കുറിച്ച് പി.ഡി.പിയുടെ പേട്രൻ മുഫ്തി മുഹമ്മദ് സഇൗദ് അന്ന് പറഞ്ഞത് സംസ്ഥാനത്തിെൻറ തെക്കും വടക്കും തമ്മിലുള്ള അകലം കുറക്കാൻ പുതിയ മുന്നണി രൂപവത്കരണം സഹായകമാവുെമന്നായിരുന്നു. അതായത് ജമ്മുവും ലഡാക്കും തമ്മിലുള്ള വൈരുധ്യം ഇനി കുറയുമെന്ന്. എന്നാൽ ആറു വർഷ കാലാവധിയുടെ പകുതിയിലെത്താനേ മുന്നണിക്കായുള്ളൂ. ഒരുമയോടെ പ്രവർത്തിക്കാൻ അവർക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. ജമ്മു മേഖലയിൽ ചരിത്രത്തിലാദ്യമായി 25 സീറ്റുകൾ ലഭിച്ച ബി.ജെ.പി അവിടത്തെ തങ്ങളുടെ ആധിപത്യം മുന്നണി ഭരണത്തിലൂടെ നഷ്ടപ്പെട്ടുപോകുമോയെന്ന് ന്യായമായും ഭയപ്പെട്ടു. പി.ഡി.പിയാകെട്ട കശ്മീർ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന തങ്ങളുടെ തത്ത്വാധിഷ്ഠിത നിലപാടിൽ വെള്ളം ചേർക്കേണ്ടിവരുമോ എന്ന ഭയത്തിലായിരുന്നു. രണ്ട് ദശകമായി കശ്മീരിൽ കോൺഗ്രസിനും നാഷനൽ കോൺഫറൻസിനും ബദലായി ഉയർന്നുവന്ന പി.ഡി.പി വിഘടനവാദികൾക്കും ദേശീയവാദികൾക്കുമിടയിൽ നിഷ്പക്ഷ ശക്തിയായി നിലകൊള്ളുകയായിരുന്നു.
തീർച്ചയായും നിർണായകമായ ഘട്ടത്തിലാണ് കശ്മീർ മന്ത്രിസഭ നിലംപതിച്ചത്. തീവ്രവാദികൾെക്കതിരായ സൈനിക നടപടി റമദാനിൽ നിർത്തിവെച്ചത് ഫലം കണ്ടിരുന്നില്ല. തീവ്രവാദികൾ സർക്കാറിെൻറ സൗമനസ്യം തള്ളിക്കളഞ്ഞിരുന്നു. അവരോട് ആഭിമുഖ്യംപുലർത്തുന്ന രാഷ്ട്രീയ പാർട്ടികളാകെട്ട പ്രശ്നപരിഹാരത്തിന് കേന്ദ്രം ചുമതലപ്പെടുത്തിയ പ്രത്യേക പ്രതിനിധിയുമായി ചർച്ച നടത്താൻപോലും തയാറായതുമില്ല. ഒടുവിൽ ൈസനിക നടപടിയുമായി കേന്ദ്രത്തിന് മുന്നോട്ടുപോകേണ്ടിവന്നു. പി.ഡി.പി-ബി.ജെ.പി മുന്നണിക്ക് തിരക്കഥ രചിക്കുന്നതിന് മുഫ്തി മുഹമ്മദ് സഇൗദിനോടൊപ്പം ചുക്കാൻപിടിച്ച ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ് തന്നെ ദേശീയ താൽപര്യം മുൻനിർത്തി സഖ്യം അവസാനിച്ചതായി ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. കശ്മീരികളിൽ തീവ്രവാദ മനോഭാവം വർധിച്ചുവരുകയാണെന്നും വിഘടനവാദികൾ സ്വച്ഛന്ദം വിഹരിക്കുകയാണെന്നും ആശയപ്രചാരണത്തിനുള്ള പൗരെൻറ സ്വാതന്ത്ര്യം ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത മാധ്യമപ്രവർത്തകൻ ശുജാഅത്ത് ബുഖാരിയടെ കൊലപാതകം രാം മാധവ് ഉദാഹരണമായി നിരത്തി. അന്നേദിവസംതന്നെ ഒൗറംഗസീബ് എന്ന സൈനികനെ തീവ്രവാദികൾ കൊലപ്പെടുത്തിയതും അദ്ദേഹത്തിന് ആയുധമായി.
തെൻറ ഭരണകാലത്ത് മഹ്ബൂബ തീവ്രവാദവിരുദ്ധ പോരാട്ടത്തോട് പൂർണമായും രാജിയാവുകയായിരുന്നു. മൂന്നു വർഷത്തിനിടയിൽ ഉന്നത കമാൻഡർമാരടക്കം 600 തീവ്രവാദികളെയാണ് താഴ്വരയിൽ സൈന്യവും പൊലീസും കൊലപ്പെടുത്തിയത്. വിഘടനവാദി നേതാക്കളിൽ കൂടുതൽ പേരും ജയിലിലോ വീട്ടുതടങ്കലിലോ ആയി. തീവ്രവാദികളെ പിന്തുണക്കുന്നവരും വെടിയുണ്ടക്കിരകളായി. തെക്കൻ കശ്മീരിലെ ൈസനികനടപടികളിൽ ഒേട്ടറെ സിവിലിയന്മാരും ഇരകളായി. ഒരു ൈസനിക നടപടിയിൽ തീവ്രവാദികളെക്കാൾ കൂടുതൽ കൊല്ലപ്പെട്ടത് സിവിലിയന്മാരാണ്. ഇൗ അർഥത്തിൽ നോക്കിയാൽ മഹ്ബൂബയുടെ നിലപാട് കടുത്ത ‘ദേശീയവാദി’െയക്കാൾ ഒട്ടും താഴെയായിരുന്നില്ല. അതേസമയം, കശ്മീർ പ്രശ്നപരിഹാരത്തിന് പാകിസ്താൻ ഉൾെപ്പടെ എല്ലാവരുമായും ക്രിയാത്മക ചർച്ച വേണമെന്നും അവർ പറഞ്ഞുകൊണ്ടിരുന്നു. താഴ്വരയിലെ സ്വന്തം നിലനിൽപിന് അത് അനിവാര്യവുമായിരുന്നു. എന്നാൽ, ഇൗ നിലപാട് ഫലവത്താക്കാൻ ബി.ജെ.പിക്കൊപ്പം ഭരണം പങ്കിടുന്ന പി.
ഡി.പിക്ക് കഴിയുമായിരുന്നില്ല.
റമദാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും വ്യത്യസ്ത വേളകളിൽ കശ്മീർ സന്ദർശിച്ചപ്പോഴും വിഘടനവാദികളുമായി ചർച്ച വേണമെന്ന് മഹ്ബൂബ ഉൗന്നിപ്പറഞ്ഞിരുന്നു. മോദിയാവെട്ട ഇത് ചെവിക്കൊണ്ടതേയില്ല. പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ഇത്തരമൊരു നീക്കം ദേശീയതലത്തിൽ തനിക്ക് ഗുണംചെയ്യില്ലെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. തീവ്രവാദികളോട് വാക്കിലും പ്രവൃത്തിയിലും നിലപാട് കടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. നേരുപറഞ്ഞാൽ ഇതുതന്നെയായിരുന്നു പി.ഡി.പി-ബി.ജെ.പി മുന്നണിയുടെ തകർച്ചയുടെ അസ്തിവാരവും.
കശ്മീരിലെ ‘കായബല നയ’ത്തെക്കുറിച്ച് രാജിപ്രഖ്യാപനം നടത്തിയ വാർത്തസമ്മേളനത്തിൽ മഹ്ബൂബ മുന്നറിയിപ്പ് നൽകിയിരുന്നു. വെടിനിർത്തൽ, ചർച്ചക്ക് മുൻകൈയെടുക്കൽ, കശ്മീരിെൻറ പ്രത്യേകാവകാശം സംരക്ഷിക്കൽ എന്നിവയിൽ തന്നാലാവുന്നത് ചെയ്തുവെന്നും അവർ വ്യക്തമാക്കിയിരുന്നു. ഒട്ടും പതറാതെ ദൃഢചിത്തതയോടെയാണ് അവർ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. സ്വന്തം പാർട്ടിയുടെ അടിസ്ഥാന നയത്തിലേക്ക് മടങ്ങാൻ തനിക്ക് താൽപര്യമുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു അവരുടെ ശരീരഭാഷ.
വരാനിരിക്കുന്ന മാസങ്ങൾ കശ്മീരിന് നിർണായകമാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഗവർണർ ഭരണത്തിൽ സർവസന്നാഹങ്ങളും തീവ്രവാദികളെ അമർച്ചചെയ്യുന്നതിൽ കേന്ദ്രീകരിക്കും; പ്രത്യേകിച്ച് തെക്കൻ കശ്മീരിൽ. ഹിസ്ബുൽ മുജാഹിദീൻ, ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് വിഭാഗത്തിൽപെട്ട 300ഒാളം തീവ്രവാദികൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു. സമീപകാലത്ത് ആയുധങ്ങളും വെടിേക്കാപ്പുകളുമായി നിരവധി ഗ്രൂപ്പുകൾ താഴ്വരയിൽ നുഴഞ്ഞുകയറിയിട്ടുണ്ട്. ഒരു ദശകത്തിലധികമായി തീവ്രവാദി സാന്നിധ്യം ഇല്ലാതിരുന്ന ശ്രീനഗറിൽപോലും ഇപ്പോ
ൾ അവർ കയറിക്കൂടിയിരിക്കുന്നു.
അമർനാഥ് യാത്ര സുഗമമായി നടത്തുകയും സൈനിക നടപടികളിലൂടെ തീവ്രവാദികളുടെ എണ്ണം കുറക്കുകയുമാണ് ഗവർണറുടെ പ്രഥമ ദൗത്യം. സൈനിക നടപടികൾക്കിടയിൽ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതാവെട്ട അതിെനക്കാൾ പ്രധാനവും. ഇതിനിടെ എവിടെയെങ്കിലും പിഴച്ചാൽ കടുത്ത ജനരോഷം ഉയരും. അതുകൊണ്ടുതന്നെ ഗവർണർക്ക് തന്ത്രപരമായി നീങ്ങേണ്ടിവരുമെന്നുറപ്പ്.സംസ്ഥാന നിയമസഭ പിരിച്ചുവിട്ടില്ലെന്നതും ഇതോടൊപ്പം ചേർത്തു വായിക്കണം. സ്ഥിതിഗതികൾ അനുകൂലമായാൽ മുന്നണി ബന്ധങ്ങളിൽ പുനർവിചിന്തനത്തിന് രാഷ്ട്രീയ പാർട്ടികൾ തയാറാവും. കുറച്ചുനാളുകൾക്കുശേഷം മഹ്ബൂബ മുഫ്തി അധികാരത്തിൽ തിരിച്ചുവന്ന് കാലാവധി പൂർത്തിയാക്കിയാലും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.