കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ട ഡി.വൈ.എഫ്.െഎ സമ്മേളനം
text_fieldsകീഴ്വഴക്കങ്ങൾ പലതും ലംഘിക്കപ്പെട്ടതായിരുന്നു ഡി.വൈ.എഫ്.െഎയുടെ 14ാം സംസ്ഥാന സമ്മേളനം. സമ്മേളന നഗരിയുടെ പേര് നിശ്ചയിച്ചതു മുതൽ തുടങ്ങി കീഴ്വഴക്കങ്ങളിലെ മാറ്റം. പ്രായപരിധിയുടെപേരിൽ വലിയൊരു വിഭാഗം പുറത്താവുന്നതിനും സമ്മേളനം വേദിയായി. പ്രതിനിധിസമ്മേളനത്തിന് ‘രക്തസാക്ഷി നഗർ’ എന്നുമാത്രം വിളിച്ചത് പുതിയ രീതിയായിരുന്നു. കഴിഞ്ഞ സമ്മേളനകാലയളവിൽ ഒന്നിലധികം പേർ രക്തസാക്ഷികളായതിനാൽ ഏതുപേര് പരിഗണിക്കുമെന്ന ആശങ്കയാകാം അത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. പാർട്ടി ജനറൽ സെക്രട്ടറിയെ തീരെ അവഗണിച്ചുവെന്ന ആേക്ഷപവും ഇൗ സമ്മേളനത്തിന് സ്വന്തം. ജനറൽ സെക്രട്ടറിയെ ഒഴിവാക്കിയത് സംസ്ഥാനത്തെ പാർട്ടിനേതൃത്വത്തെ സുഖിപ്പിക്കാനാെണന്ന് ആരെങ്കിലും ‘അടക്കം’ പറഞ്ഞാൽ തള്ളാനാവില്ല.
ഭാരവാഹികളെച്ചൊല്ലിയുള്ള തർക്കങ്ങളും പുതിയതായിരുന്നു. സമ്മേളനം തുടങ്ങുംമുേമ്പ മാതൃസംഘടനാനേതൃത്വം ആലോചിച്ചുറപ്പിച്ച ഭാരവാഹിപ്പട്ടിക അട്ടിമറിക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ട ജാള്യം ഭാരവാഹികളിൽ പ്രകടമായിരുന്നു. പ്രതിനിധി സമ്മേളനത്തിെൻറ അവസാനദിവസം മൂന്നു മണിക്കൂറോളം നീണ്ട ഫ്രാക്ഷൻ യോഗത്തിൽ പ്രായപരിധി തർക്കം വികാരനിർഭരമായിരുന്നു. ഭാരവാഹികളായി നിശ്ചയിച്ച എ.എ.റഹീമിനും എസ്. സതീഷിനും ഇളവുനൽകാനുള്ള തീരുമാനത്തെയാണ് നിലവിലെ ഭാരവാഹികളുടെ മൗനാനുവാദത്തോടെ ഒരുവിഭാഗം എതിർത്തത്.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ നിതിൻ കണിച്ചേരിയും വി.പി. റജീനയും ഉൾെപ്പടെ 52 പേർ ഒറ്റയടിക്ക് സംഘടനയിൽനിന്നൊഴിവായ സമ്മേളനമാണ് കോഴിക്കോട് നടന്നത്. ഇവരുൾെപ്പടെ ഒരുവിഭാഗം നേതാക്കളാണ് പ്രായപരിധി ഇളവ് ആവശ്യമുന്നയിച്ചത്. എന്നാൽ, ഭാരവാഹികൾക്കുമാത്രമാണ് ഇളെവന്ന തീരുമാനം ഫ്രാക്ഷൻ യോഗത്തിൽ ഉറപ്പിച്ചത് സി.പി.എം സെക്രേട്ടറിയറ്റ് അംഗം എം. വി. ഗോവിന്ദൻ മാസ്റ്ററായിരുന്നു. നിലവിലെ ഭാരവാഹികൾ ഉറപ്പിച്ച ‘വെട്ടിനിരത്തൽ’ അപ്പാടെ ഇല്ലാതായതും ഗോവിന്ദൻ മാസ്റ്ററുടെ നിശ്ചയദാർഢ്യം കൊണ്ടു മാത്രമായിരുന്നു.
പ്രതിനിധി സമ്മേളനത്തിൽ പൊതുചർച്ചയിൽ സർക്കാറും പാർട്ടിയും മുന്നോട്ടുവെച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലും കണ്ടില്ലെന്ന് നടിച്ച എം.എൽ.എകൂടിയായ സംസ്ഥാന പ്രസിഡൻറിെൻറ ചെയ്തികളെ ഇഴകീറി മുറിക്കുംവിധത്തിലായിരുന്നു വിമർശനം. കണ്ണൂരിൽനിന്നുള്ള പ്രതിനിധികൾപോലും രൂക്ഷവിമർശനങ്ങളുയർത്തി.
ജില്ല കമ്മിറ്റി അംഗമായ യുവതി പാർട്ടിനേതാവിനെതിെര നൽകിയ പരാതി സമ്മേളനത്തിൽ ചർച്ചയായില്ല. സി.പി.എം അംഗംകൂടിയായ യുവതി ഉന്നതഘടകത്തിന് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ആ അന്വേഷണത്തിൽ വിശ്വാസമുള്ളതുകൊണ്ടാണ് പൊലീസിൽ പരാതി നൽകാത്തതെന്നാണ് സ്വരാജും ഷംസീറും അറിയിച്ചത്. വാർത്തസമ്മേളനത്തിൽ ഇക്കാര്യം ആവർത്തിച്ചപ്പോഴുണ്ടായ മാനസിക വിഷമംകൊണ്ടാകാം, മാധ്യമപ്രവർത്തകർക്കുനേരെ ഉയർന്ന ഷംസീറിെൻറ അസഭ്യവാക്കുകൾ യുവജനസംഘടന ഭാരവാഹിയിൽനിന്ന് പ്രതീക്ഷിച്ചതിലുമപ്പുറമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.