ഇൗസ്റ്ററിെൻറ പാഠങ്ങൾ
text_fields
ഇൗസ്റ്റർ വിശ്വാസികൾക്ക് ഇൗശ്വരെൻറ വിജയവും വിശ്വസിക്കാത്തവർക്ക് കെട്ടുകഥയുമാണ്. ശ്രീയേശു മനുഷ്യനായി അവതരിച്ച ദൈവമാെണന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് പുനരുത്ഥാനം എനിക്ക് അത്ഭുതം പകരുന്നില്ല. യുക്തിയും എന്നെ സഹായിക്കുന്നുണ്ട് ഇക്കാര്യത്തിൽ. യേശുക്രിസ്തു എന്നൊരാൾ ഒരിക്കലും ജീവിച്ചിേട്ടയില്ല എന്ന് വാദിക്കുന്നവരുടെ യുക്തിയിലും യേശുക്രിസ്തു പുനരുത്ഥാനം ചെയ്തില്ല എന്ന് വാദിക്കുന്നവരുടെ യുക്തിയിലും ഒരു യുക്തിയും ഞാൻ കാണുന്നില്ല. ഒന്നുകിൽ മരിക്കാത്ത താൻ മരിച്ചതിനുശേഷം പുനരുത്ഥാനം ചെയ്തു എന്നു ഭാവിച്ച കൊടുംവഞ്ചകൻ. അല്ലെങ്കിൽ അവതാരപുരുഷൻ. മറ്റൊരു നിലപാട് യുക്തിഭദ്രമല്ല.അത് എെൻറ വിശ്വാസം. മുസ്ലിംകൾ ശ്രീയേശുവിെൻറ പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരിക്കുന്നത് അവരുടെ സ്വാതന്ത്ര്യം. കൂർമാവതാരത്തിൽ വിശ്വസിക്കാതിരിക്കുന്നത് എെൻറ സ്വാതന്ത്ര്യം എന്നതുപോലെ.
വിശ്വാസത്തിന് യുക്തി വേണ്ട. നിരാകാരനായ ദൈവം തെൻറ സ്വരൂപത്തിലും സാദൃശ്യത്തിലും മണ്ണിൽനിന്ന് നിർമിച്ചാണ് ആദിമനുഷ്യനെ സൃഷ്ടിച്ചത് എന്ന ബൈബിൾ ഭാഷ്യത്തിന് യുക്തി തേടരുത്. സ്വന്തം അപൂർണതകൾ തിരിച്ചറിഞ്ഞ മനുഷ്യൻ തെൻറ സ്വപ്നങ്ങളെ ഗതകാല സത്യമായി അവതരിപ്പിച്ചതാണ് ബൈബിളിലെ സൃഷ്ടിപുരാണം എന്ന അഭിപ്രായം ആദ്യം പറയുന്നത് ഞാനല്ല. ബൈബിൾ അക്ഷരാർഥത്തിൽ പദാനുപദം വ്യാഖ്യാനിക്കപ്പെടാനുള്ളതാണ് എന്നു കരുതുന്നവരൊഴികെ മറ്റാരും ഇപ്പോൾ അങ്ങനെ പറയാറില്ല. എന്നാൽ, അതുകൊണ്ട് വിശ്വാസം വിശ്വാസം അല്ലാതാകുന്നില്ല. ദൈവം സൃഷ്ടിച്ചു എന്നതാണ് വിശ്വാസം. ദൈവം എങ്ങനെ സൃഷ്ടിച്ചു എന്ന് വിവരിക്കാൻ ശ്രമിക്കുന്ന പുരുഷൻ മുലപ്പാലിന് ഉപ്പുണ്ടോ എന്ന് പരിശോധിക്കുന്ന ഭോഷനാണ് എന്നത് എെൻറ വിശ്വാസം. എന്നാൽ, വിശ്വാസത്തെ യുക്തി ചിലപ്പോൾ ബലപ്പെടുത്തി എന്നു വരാം. കാഹളം ഉൗതുേമ്പാൾ മതിൽ ഇടിഞ്ഞുവീഴാം എന്ന ഉൗർജതന്ത്രപാഠം യറീഹോ നഗരത്തിെൻറ പതനത്തെക്കുറിച്ചുള്ള ബൈബിൾ പാഠത്തെ ബലപ്പെടുത്തുേമ്പാലെ.
പുനരുത്ഥാനം എന്ന വിശ്വാസത്തെ ബലപ്പെടുത്തുന്ന യുക്തികൾ ‘വേദശബ്ദ രത്നാകരം’ എന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണത്തിൽ വായിക്കാവുന്നതാണ്. ജാഗ്രതയോടെ കാവൽ നിന്നവർ കാണാതെ മൃതദേഹം മാറ്റാനാവുമോ, മാറ്റിയതാണെങ്കിൽ ശിഷ്യന്മാർ പുനരുത്ഥാനമാണ് തങ്ങളുടെ സുവിശേഷത്തിെൻറ മർമം എന്ന് പറഞ്ഞപ്പോൾ മാറ്റിയതിന് തെളിവ് നിരത്തി അവരുടെ വായ് മൂടിക്കെട്ടാമായിരുന്നില്ലേ, മൃതപ്രായനായ യേശു ബോധം തെളിഞ്ഞപ്പോൾ ആരുമറിയാതെ സ്ഥലംവിട്ടു എങ്കിൽ എവിടെപ്പോയി എന്നതിന് ബൈബിളിന് തുല്യമെങ്കിലുമായ വിശ്വാസ്യത പേറുന്ന വിശദീകരണം വേറെ ഉണ്ടോ, പിൽക്കാലത്ത് എങ്ങനെ മരിച്ചു എന്ന് ആരെങ്കിലും പറഞ്ഞുതരുമോ, പുനരുത്ഥാനം ചെയ്തവനെ നേരിൽ കണ്ട പത്ത് വ്യത്യസ്ത വിവരണങ്ങൾ ഭ്രാന്താണ് എന്ന് പറയാേമാ, വേലക്കാരിയുടെ മുന്നിൽ ചൂളിപ്പോയവൻ പുനരുത്ഥാനത്തിനു ശേഷം മഹാപുരോഹിതനെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ടതെങ്ങനെ? വിശ്വസിക്കുന്നവരുടെ ഇൗ ചോദ്യങ്ങൾക്ക് വിശ്വസിക്കാത്തവർക്ക് മറുപടി ഉണ്ടാകാം. വിശ്വാസിക്ക് ആ മറുപടി ഒരിക്കലും തൃപ്തികരമായി തോന്നിയതായി ചരിത്രം പറയുന്നില്ല. അവരവരുടെ വിശ്വാസം അവരവെര രക്ഷിക്കെട്ട. ശ്രീയേശു കുരിശിൽ മരിക്കുകയും പുനരുത്ഥാനം ചെയ്യാതിരിക്കുന്നതുമാവുമായിരുന്നു ഭാരതീയ മനസ്സുകൾക്ക് കൂടുതൽ സ്വീകാര്യം എന്ന് പറഞ്ഞത് രംഗനാഥാനന്ദ സ്വാമികൾ ആയിരുന്നു (എന്നാണോർമ). പരിത്യാഗമാണ് വിജിഗീഷുഭാവത്തെക്കാൾ നമ്മുടെ ആദരവ് നേടുന്നത് എന്നതാണ് ഇപ്പറഞ്ഞതിലെ യുക്തി.
ക്രിസ്തു (മിശിഹാ) ഇനിയും ജനിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന യഹൂദർക്കും ക്രിസ്തു (യേശു) മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന മുസ്ലിംകൾക്കും യേശു ക്രിസ്തു മരിക്കുകയും ഉയിർക്കുകയും ചെയ്തു എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികൾക്കും ഉൗഷരതയിൽനിന്ന് ഉർവരതയിലേക്കുള്ള മോക്ഷയാത്രയാണ് ഇൗസ്റ്റർ എന്ന് വിശ്വസിക്കുന്നവർക്കും എല്ലാം സ്വീകാര്യമായ പാഠങ്ങൾ ഇൗസ്റ്ററിൽ ഉണ്ട് എന്നതാണ് തിരിച്ചറിയേണ്ട സത്യം. കഥ കപോലകൽപിതമോ യാഥാർഥ്യമോ എന്നത് ഉത്തരം തേടുന്ന പ്രഹേളികയായി തുടർന്നുകൊള്ളെട്ട.
യോഹന്നാെൻറ സുവിശേഷത്തിൽ ഇങ്ങനെ വായിക്കാം: ‘‘എന്നാൽ മറിയ... കരയുന്നതിനിടയിൽ അവർ കല്ലറയിൽ കുനിഞ്ഞുനോക്കി... അവർ പിേന്നാക്കം തിരിഞ്ഞ് യേശു നിൽക്കുന്നത് കണ്ടു; യേശു എന്നറിഞ്ഞില്ല താനും (അധ്യായം 20, വാക്യങ്ങൾ 11, 14).
പാഠം രണ്ട്. ഇൗശ്വരൻ നമ്മെ കാത്തുനിൽക്കുന്നുണ്ട്. ഒഴിഞ്ഞ കല്ലറകളിൽനിന്ന് ദൃഷ്ടി പിൻവലിച്ച് തന്നിലേക്ക് തിരിഞ്ഞുവരുന്ന മനുഷ്യനായി ഇൗശ്വരൻ ക്ഷമയോടെ കാത്തുനിൽക്കുന്നുണ്ട്. എന്നു നാം ഒഴിഞ്ഞ കല്ലറകളെയും മിഥ്യാമൂർത്തികളെയും പിന്നിലാക്കി തിരിയുന്നുവോ അന്നുമാത്രമാണ് ഇൗശ്വരൻ നമ്മുടെ ദൃഷ്ടിപഥത്തിൽ പ്രത്യക്ഷപ്പെടുക.
പാഠം മൂന്ന്. നാം തിരിഞ്ഞാൽ മാത്രം പോരാ. ഒഴിഞ്ഞ കല്ലറ സമ്മാനിച്ച നഷ്ടബോധം മിഴിനീരായി പ്രവഹിച്ചപ്പോൾ നമ്മുടെ കാഴ്ച മങ്ങി. അതുകൊണ്ട് ഇൗശ്വരനെ കണ്ടാൽ തോട്ടക്കാരനാണ് എന്നു തോന്നും. കണ്ണീരിെൻറ മൂടൽ മാറണം. അതിന് സഹായിക്കുന്നത് ഇൗശ്വരൻ തന്നെയാണ്. അവിടുന്ന് നമ്മെ വിളിക്കുേമ്പാൾ നാം അവിടുത്തെ തിരിച്ചറിയും. അതിനുമുണ്ട് ഒരു വ്യവസ്ഥ. നാം വിളിപ്പാടിനുള്ളിലായിരിക്കണം. നമ്മുടെ ശ്രവണശക്തി അന്യൂനമായിരിക്കണം. കവടിയാറിൽനിന്ന് വിളിച്ചാൽ കുറവൻകോണത്ത് എങ്ങനെ കേൾക്കും? അതിനും വഴിയുണ്ട്. കവടിയാറിലെ പ്രക്ഷേപണകേന്ദ്രത്തിെൻറ ഫ്രീക്വൻസി പിടിച്ചെടുക്കാൻ പോന്ന ഒരു റേഡിയോ കുറവൻകോണത്ത് ഉണ്ടാവണം; ആ റേഡിയോയിൽ ഉൗർജം ഉണ്ടാകണം; അത് തുറന്നുവെക്കണം; കവടിയാറിലേക്ക് ട്യൂൺ ചെയ്യണം; നിത്യപരിശീലനത്തിലൂടെ ഫൈൻട്യൂൺ ചെയ്യണം. അത്രയും മനുഷ്യൻ ചെയ്യുമെങ്കിൽ അവന് ദൈവശബ്ദം കേൾക്കാനാവും. അതിന് നമ്മെ സഹായിക്കുന്നവരാണ് പ്രവാചകന്മാർ. അവർ കൂടുതൽ വ്യക്തമായി കേൾക്കുകയും കേട്ടത് സ്ഫുടമായി പ്രചരിപ്പിക്കുകയും ചെയ്യാൻ ദൈവം തിരഞ്ഞെടുക്കുന്നവരാണ്. നമ്മുടെ ശ്രവണശക്തിയുടെ പോരായ്മകൾ നികത്തുന്ന ഉച്ചഭാഷിണികളാണ് അവർ. ‘ഇവന് ചെവികൊടുക്കുക’ എന്ന് തേജസ്കരണമലയിൽ കേട്ട ശബ്ദം ഇപ്പോൾ ഒാർക്കാം. അത് ശ്രീബുദ്ധനാവെട്ട, ശ്രീയേശുവാകെട്ട, അബ്രഹാം മുതൽ നബിതിരുമേനി വരെയുള്ള ഏതു പ്രവാചകനും ആയിക്കൊള്ളെട്ട; നാം ഇൗശ്വരെൻറ ശബ്ദത്തിനായി കാതോർക്കുക.
ഇതാണ് ഇൗസ്റ്ററിെൻറ സന്ദേശം. ആരോപിതസംഭവത്തിെൻറ നിജസ്ഥിതി വിശ്വാസികൾക്ക് മാത്രമാണ് പ്രധാനം. നാം തർക്കത്തിന് നിൽേക്കണ്ട. നമുക്ക് പ്രധാനം മറ്റൊന്നാണ്. ഒഴിഞ്ഞ കല്ലറകളിൽ ആശ്വാസം തേടാതിരിക്കുക; സ്വന്തം പരിഹാരമാർഗങ്ങൾ പരാജയപ്പെടുേമ്പാൾ ഉണ്ടാകുന്ന കണ്ണീർ സൃഷ്ടിക്കുന്ന മറകളെ അതിജീവിക്കുക; അതിനായി ഇൗശ്വരൻ വിളിക്കുേമ്പാൾ കേൾക്കാനും ആ ശബ്ദം തിരിച്ചറിയാനും പ്രാപ്തരാവുക. റബ്ബുൽ ആലമീനായ തമ്പുരാൻ നമ്മുടെ തിരിഞ്ഞുനോട്ടത്തിനായി ക്ഷമാപൂർവം കാത്തുനിൽക്കുന്നു. സർവശക്തനിലേക്ക് തിരിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.