പ്രതീക്ഷയോടെ പാർട്ടികൾ
text_fieldsഅമിത ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. അതിനവർക്ക് ന്യായീകര ണമുണ്ട്; കഴിഞ്ഞകാല പ്രവർത്തനനേട്ടങ്ങളെക്കാളുപരി പ്രതിപക്ഷത്ത് നിലനിന്നുവന ്ന ആത്മവിശ്വാസക്കുറവും അപകർഷബോധവും. അതോടൊപ്പം ഇൗയിടെ നടന്ന മുന്നണി വിപുലീകര ണവും. വിപുലീകരണത്തിൽ പുതിയതായി മുന്നണിയിലേക്ക് ആരെങ്കിലും വന്നു എന്നു പറയാനില് ല. കൂടെ നിന്നവരെ മുന്നണിയുടെ അംഗീകൃത കളത്തിനുള്ളിലാക്കി എന്നേയുള്ളൂ. ഇവർക്കിനി, മു ന്നണിയോഗത്തിൽ പെങ്കടുക്കാം. മറ്റു കക്ഷികളോട് ആധികാരികമായി സംസാരിക്കാം. അതൊരു വലിയ അംഗീകാരമാണ്. അംഗത്വം അപേക്ഷിച്ച് കാത്തുനിൽക്കുന്ന ഒരു ഡസൻ സംഘടനകളെയും കൂട െനിർത്തുമെന്ന് മുന്നണി നേതൃത്വം പറയുേമ്പാൾ അതൊരു കരുതലായാണ് കാണേണ്ടത്. 10 ഘടക കക്ഷികളും 12 അനുകൂല സംഘടനകളുമെന്നു പറയുേമ്പാഴും മുന്നണിയിൽ എണ്ണം പറയാവുന്ന പാ ർട്ടികൾ സി.പി.എമ്മും സി.പി.െഎയും മാത്രമായി തുടരുന്നു.
യു.ഡി.എഫ് ഏറെനാളായി അപകർ ഷബോധത്തിെൻറ പിടിയിലായിരുന്നു. അതിന് ചെറിയ മാറ്റം വന്ന് തുടങ്ങി. ദേശീയതലത്തിൽ കോൺഗ ്രസിന് മേൽക്കൈ വരുേമ്പാഴാണ് കേരളത്തിൽ യു.ഡി.എഫിന് പ്രഭാവമുണ്ടാകുക. അതല്ലെങ്കി ൽ സംസ്ഥാനഭരണം വേണം. ഇതു രണ്ടും കൈവിട്ടുപോയ യു.ഡി.എഫാണ് പിണറായി വിജയൻ അധികാരത്ത ിലേറിയശേഷം പ്രതിപക്ഷത്തിരുന്നത്. അതിൽതന്നെ കെ.എം. മാണി പലവിധ പരിഭവങ്ങളാൽ മുന്ന ണിയിൽനിന്ന് പുറത്തിറങ്ങിനിൽക്കുകയുമായിരുന്നു. മുസ്ലിം ലീഗാകെട്ട, പി.കെ. കുഞ്ഞാ ലിക്കുട്ടി പാർലമെൻറിലേക്കു പോയശേഷം, ഏകോപന-ഉന്നതാധികാര സമിതി യോഗങ്ങളിൽ പ െങ്കടുക്കുക എന്നതിലപ്പുറത്തേക്ക് മുന്നണിപ്രവർത്തനങ്ങളെ കണ്ടിരുന്നില്ല. കേന്ദ് രഭരണത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ മുന്നണിക്ക് ഭരണത്തുടർച്ച ഉണ്ടാകുമ െന്ന തോന്നൽ മാസങ്ങൾക്കു മുമ്പുവരെ നിലനിന്നിരുന്നു. എന്നാൽ, അഞ്ചു സംസ്ഥാനങ്ങളിലേക് ക് ഇൗയിടെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉണ്ടാക്കിയ നേട്ടം കേരളത്തിലെ കോൺഗ്രസിനും ഉണർവായി. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാക്കാൻ കോൺഗ്രസ് സഖ്യത്തിനാകുമെന്നും രാഹുൽ ഗാന്ധിക് ക് നേതൃശേഷി കൈവന്നുവെന്നുമുള്ള േതാന്നൽ ഇൗ തെരെഞ്ഞടുേപ്പാടെ ജനങ്ങളിലുണ്ടായെന് നാണ് യു.ഡി.എഫ് നേതാക്കൾ കരുതുന്നത്.
ചെങ്ങന്നൂർ വഴി മാണി
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചത് ഇടത് സ്ഥാനാർഥിയായ സജി ചെറിയാനാണ്. അവിടെ ജയിക്കാമെന്ന പ്രതീക്ഷ യു.ഡി.എഫിനില്ലായിരുന്നു എന്നതാണ് വാസ്തവം. സ്ഥാനാർഥിയുടെ മികവും സാമുദായിക പിന്തുണയും മുന്നണിയുടെ െകട്ടുറപ്പും അതിനു കാരണമായിരുന്നു. കോൺഗ്രസ് നേതൃത്വം ഇൗ ഉപതെരഞ്ഞെടുപ്പിനെ ഉപയോഗിച്ചത്, മുന്നണിയുടെ നഷ്ടപ്പെട്ട കെട്ടുറപ്പ് വീണ്ടെടുക്കുന്നതിനുള്ള അവസരമായാണ്. കെ.എം. മാണിയെ പാളയത്തിൽ തിരിച്ചെത്തിക്കാൻ അവർ ഇൗ അവസരം വിനിയോഗിച്ചു. അതിനവർ വിലപ്പെട്ട ഒരു രാജ്യസഭ സീറ്റ് ത്യജിക്കേണ്ടിവന്നു. തോൽക്കുകയും രാജ്യസഭ സീറ്റ് പോകുകയും ചെയ്തിട്ടും മാണി മുന്നണിയോടടുത്തു എന്നതിനാൽ ഇൗ തെരഞ്ഞെടുപ്പിനെ തന്ത്രപരമായ ഒരു വിജയമായാണ് യു.ഡി.എഫ് കണ്ടത്. ഇടതുമുന്നണിക്കും തന്ത്രപരമായ വിജയമാണ് ചെങ്ങന്നൂരിൽ ഉണ്ടായത്. ഒാർത്തഡോക്സ് വിഭാഗത്തിന് മുൻതൂക്കമുള്ള ഇൗ മണ്ഡലത്തിൽ ആ വിഭാഗക്കാരനായ സ്ഥാനാർഥിയെ നിർത്തിയത് ആ നിലക്കാണ്. സഭാനേതൃത്വവുമായി സി.പി.എം നേതൃത്വം അടുത്തതും അവരുടെ ബാവയുമായി കൂടിക്കാഴ്ച നടത്തിയതും ഇൗ തെരെഞ്ഞടുപ്പിനു മുന്നോടിയായാണ്. എന്നാൽ, ഇപ്പോൾ സഭാതർക്കത്തിൽ അനുകൂല കോടതിവിധി വന്നിട്ടും അതു നടപ്പാക്കാൻ ഭരണനേതൃത്വം തയാറാകാത്തത് ഒാർത്തഡോക്സ് സഭാ നേതൃത്വത്തിൽ നീരസമുണ്ടാക്കിയിരിക്കുന്നു.
വിശ്വാസത്തെ രാഷ്ട്രീയമാക്കി ബി.ജെ.പി
നോട്ടുനിരോധനം, അശാസ്ത്രീയമായ ജി.എസ്.ടി നടപ്പാക്കൽ തുടങ്ങിയ തുടർച്ചയായ പാകപ്പിഴകളിലൂടെ ജനപ്രീതി തകർന്നടിഞ്ഞ കേന്ദ്രഭരണവും കേരളത്തിലെ നേതൃഗുണമില്ലായ്മയും സംസ്ഥാന ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചിരുന്നു. അതിനിടെയാണ് ശബരിമല ഒരു സാധ്യതയായി മുന്നിൽ വന്നുവീണത്. ജനത്തിെൻറ വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ അവർ കുറെ മുന്നേറുകയും തെരഞ്ഞെടുപ്പിലേക്ക് പ്രതീക്ഷ ജനിപ്പിക്കുകയും െചയ്തു. ആർ.എസ്.എസിനോട് പിന്തിരിഞ്ഞുനിന്ന എൻ.എസ്.എസിനെ ശബരിമലയിൽ കൂടെ നിർത്താനായി എന്നതും അവർക്ക് നേട്ടമായി. വർഗീയധ്രുവീകരണ പ്രക്രിയയിൽ ഗുണം തങ്ങൾക്കാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. എന്നാൽ, ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ഇടഞ്ഞിട്ടാണ്.
വിശ്വാസംെവച്ചുള്ള കളിയിൽ ഉണ്ടാകാവുന്ന വിഭാഗീയത വോട്ടായി പരിണമിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇക്കാര്യത്തിൽ ബി.ജെ.പിക്ക് ഒപ്പമെത്താനുള്ള കോൺഗ്രസ് ശ്രമം അവർക്ക് നഷ്ടമാണുണ്ടാക്കുകയെന്നും പാർട്ടി കരുതുന്നു. യു.ഡി.എഫിെൻറ ആശങ്കകളും അവിടെയാണ്. കോൺഗ്രസിന് അനുകൂലമായി വോട്ടുചെയ്തുവന്നവർ വിട്ടുപോകാതിരിക്കാനാണ് ശബരിമലയിൽ ചാടിവീണതെങ്കിലും അതൊരു ലാഭക്കച്ചവടമായി എന്ന് അതിെൻറ നേതാക്കളിൽ പലരും വിലയിരുത്തുന്നില്ല.
സി.പി.എമ്മിനും ശബരിമല
സി.പി.എമ്മും ബി.ജെ.പിയും ശബരിമലയിലൂെട രാഷ്ട്രീയ മുൻതൂക്കത്തിനു ശ്രമിക്കുന്നു എന്നാണ് വിലയിരുത്തേണ്ടത്. ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയതുവഴി കേരളം പുതിയൊരു നവോത്ഥാനം സാധ്യമാക്കിയെന്ന് സി.പി.എം നേതൃത്വം കരുതുന്നു. ഇത് പിന്നാക്ക ഹിന്ദുവിഭാഗത്തിനിടയിൽ ഗുണകരമാകുമെന്ന് സി.പി.എം നേതൃത്വം വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. പിന്നാക്ക ഹൈന്ദവ വിഭാഗങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളും കൂടെ നിൽക്കുന്നപക്ഷം യു.ഡി.എഫിനെ തറപറ്റിക്കാമെന്നു സി.പി.എം സംസ്ഥാന നേതൃത്വം കരുതുന്നു. അതുകൊണ്ടുതന്നെയാണ് കേന്ദ്രതലത്തിൽ കോൺഗ്രസുമായി ഇടതുപക്ഷ സഖ്യമുണ്ടാകരുതെന്നും അവർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്.
പ്രളയവും വിഷയം
കേരളം കണ്ടതിൽെവച്ച് ഏറ്റവും വലിയ പ്രളയവും അതിെൻറ കാരണങ്ങളും അതുണ്ടാക്കിയ കഷ്ടനഷ്ടങ്ങളും അതിൽ സർക്കാർ െകെക്കൊണ്ട ദുരിതാശ്വാസ നടപടികളും എല്ലാം കക്ഷിരാഷ്ട്രീയത്തിനപ്പുറം ചർച്ചചെയ്യപ്പെടാവുന്ന ഒരു തെരഞ്ഞെടുപ്പും കൂടിയാകും 2019ൽ സംഭവിക്കുക. ഇൗ പശ്ചാത്തലത്തിൽ പ്രളയബാധിതപ്രദേശങ്ങളിൽ ഇൗയിടെയായി പ്രതിപക്ഷനേതാവ് പര്യടനപരിപാടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനുപിന്നാലെ സംസ്ഥാന സർക്കാറും പുനർനിർമാണ പ്രക്രിയകളിലേക്ക് പദ്ധതികൾ പ്രഖ്യാപിച്ചുതുടങ്ങി.
രാഷ്ട്രീയമായി 2016ലേതിൽനിന്ന് ഇടതുമുന്നണിയുടെ പ്രതിച്ഛായ താഴ്ന്നിട്ടില്ലെന്നും ചില കാര്യങ്ങളിൽ അവരെടുക്കുന്ന കർശനമായ നിലപാടുകൾ അവരെ ശക്തരാക്കുന്നുവെന്നതും വ്യക്തമാണ്. അതേസമയം, പൊടുന്നനെ ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം ഉയർത്തിയ പ്രതീക്ഷ, കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ ചലനം ഉണ്ടാക്കിയതായ തോന്നൽ യു.ഡി.എഫിന് വലിയ ഉണർവുനൽകുന്നു.
ഉറച്ച മണ്ഡലങ്ങളെന്ന് യു.ഡി.എഫ് കരുതുന്നത് കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, പൊന്നാനി, വയനാട് എന്നിവയാണ്. ഇടതുപക്ഷത്തിന് മറ്റാരുടെയും സഹായം കൂടാതെ ജയിക്കാവുന്നതായി കാണുന്നത് പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളാണ്. അതുകൂടാതെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുെട പിന്തുണയുണ്ടെങ്കിൽ 16 മണ്ഡലങ്ങളിൽ വരെ അവർ വിജയം പ്രതീക്ഷിക്കുന്നു. യു.ഡി.എഫാകെട്ട, കോൺഗ്രസിൽനിന്നും ഉയർന്നുതുടങ്ങിയ പ്രതീക്ഷയും മോദിെക്കതിരായ തരംഗവും ന്യൂനപക്ഷങ്ങളുടെ മനംമാറ്റുന്നപക്ഷം വലിയ ചാകരയാണ് കേരളത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ശബരിമലവഴിയുള്ള വർഗീയ ധ്രുവീകരണവും രഹസ്യ സഖ്യനീക്കങ്ങളുമായി കേരളത്തിൽനിന്ന് പാർലമെൻറ് തെരഞ്ഞെടുപ്പിലും ഇക്കുറി അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിൽ എൻ.ഡി.എ സഖ്യവും നീങ്ങുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുേമ്പാഴേക്കും രാഷ്ട്രീയാന്തരീക്ഷം വീണ്ടും മാറിമറിയാം. ആനുകാലിക സംഭവവികാസങ്ങളാണ് കേരളത്തിൽ തെരെഞ്ഞടുപ്പിെന സ്വാധീനിക്കാറുള്ളത്.
നിർണായകം മതേതര, ന്യൂനപക്ഷ വോട്ടുകൾ
കേരളത്തിൽ വോട്ടിങ്ങിൽ നിർണായക ഘടകം എന്നും പ്രത്യേക രാഷ്ട്രീയമില്ലാതെ മതേതരപക്ഷത്ത് ഉറച്ചുനിൽക്കുന്നവരും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമാണ്. കേന്ദ്രത്തിൽ ഫാഷിസഭരണ ഭീഷണി ഉയരുേമ്പാൾ അവരിൽ അരക്ഷിതബോധം ഉണരും. ആ ഭീഷണിയെ നിർഭയം ചെറുക്കുമെന്നു കരുതുന്നവരിൽ അവർ വിശ്വാസമർപ്പിക്കും. കേരളത്തിൽ ഫാഷിസത്തിനെതിരെ കൃത്യമായ നിലപാട് വ്യക്തമാക്കുന്ന ഇടതുപക്ഷത്തിന് അവരുടെ വിജയത്തിൽ പലപ്പോഴും ഇൗ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അത് കൂടുതൽ വ്യക്തമായിരുന്നു. സംസ്ഥാനത്തെങ്കിലും ഒരു തണൽ ലഭിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് ഇൗ വിഭാഗത്തിെൻറ ചായ്വുണ്ടാകുന്നത്.
കേന്ദ്രഭരണമില്ലാത്ത അവസ്ഥയിൽ ഇൗ തണൽ വാഗ്ദാനം ചെയ്യാൻ യു.ഡി.എഫിനു കഴിയാറില്ല. ന്യൂനപക്ഷപാർട്ടികളുടെ കൃത്യമായ പങ്കാളിത്തം യു.ഡി.എഫിൽ ഉണ്ടായിട്ടും അങ്ങനെ ഇടതുപക്ഷത്തിന് ന്യൂനപക്ഷ വോട്ടുകൾ കിട്ടി. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ കെൽപുള്ള ഘടകകക്ഷികൾ ഉണ്ടായിട്ടും യു.ഡി.എഫിന് പലേപ്പാഴും പരാജയരുചി അറിയേണ്ടിവന്നത്, അവരുടെ ഭരണവൈകല്യങ്ങൾകൊണ്ടു മാത്രമായിരുന്നില്ലെന്നു ചുരുക്കം.
കാസർകോട്
പി. കരുണാകരൻ എൽ.ഡി.എഫ്
ടി. സിദ്ദീഖ് യു.ഡി.എഫ്
കെ. സുേരന്ദ്രൻ എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 78.47%
LDF 39.76
UDF 39.05
NDA 17.74
കണ്ണൂർ
പി.കെ. ശ്രീമതി എൽ.ഡി.എഫ്
കെ. സുധാകരൻ യു.ഡി.എഫ്
പി.സി.മോഹനൻ മാസ്റ്റർ എന്.ഡി.എ
വോട്ടു ശതമാനം ˘ പോളിങ്: 81.17%
LDF 45.08
UDF 44.79
NDA 5.45
വടകര
മുല്ലപ്പള്ളി രാമചന്ദ്രൻ യു.ഡി.എഫ്
എ.എൻ. ഷംസീർ എൽ.ഡി.എഫ്
വി.കെ. സജീവൻ എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 81.45%
UDF 43.37
LDF 43.34
NDA 7.95
കോഴിേക്കാട്
എം.കെ. രാഘവൻ യു.ഡി.എഫ്
എ. വിജയരാഘവൻ എൽ.ഡി.എഫ്
സി.കെ. പത്മനാഭൻ എന്.ഡി.എ
വോട്ടു ശതമാനം പോളിങ്:79.81%
UDF 42.15
LDF 40.65
NDA 12.28
വയനാട്
എം.െഎ. ഷാനവാസ് യു.ഡി.എഫ്
സത്യൻ മൊകേരി എൽ.ഡി.എഫ്
പി.ആർ. രശ്മിൽനാഥ് എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 73.26%
UDF 41.20
LDF 39.39
NDA 8.72
വയനാട്ടിൽ എം.െഎ ഷാനവാസിെൻറ നിര്യാണെത്ത തുടർന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
മലപ്പുറം
ഇ. അഹമ്മദ് യു.ഡി.എഫ്
പി.കെ. സൈനബ എൽ.ഡി.എഫ്
അഡ്വ.എന്. ശ്രീപ്രകാശ് എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 71.26%
UDF 51.29
LDF 29.22
NDA 7.58
ഇ. അഹമ്മദിെൻറ നിര്യാണത്തെ തുടർന്ന് മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്) വിജയിച്ചു.
പൊന്നാനി
ഇ.ടി. മുഹമ്മദ് ബഷീർ യു.ഡി.എഫ്
വി. അബ്ദുറഹ്മാൻ എൽ.ഡി.എഫ് സ്വത.
കെ. നാരായണന് മാസ്റ്റര് എന്.ഡി.എ
വോട്ടു ശതമാനം പോളിങ്:73.92%
UDF 43.43
LDF 40.86
NDA 8.64
പാലക്കാട്
എം.ബി. രാജേഷ് എൽ.ഡി.എഫ്
എം.പി. വീരേന്ദ്രകുമാർ യു.ഡി.എഫ്
ശോഭാ സുരേന്ദ്രൻ എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 75.34%
LDF 45.35
UDF 34.21
NDA 15.00
ആലത്തൂർ
പി.കെ. ബിജു എൽ.ഡി.എഫ്
കെ.എ. ഷീബ യു.ഡി.എഫ്
ഷാജുമോൻ വേട്ടക്കാട് എന്.ഡി.എ
വോട്ടു ശതമാനം പോളിങ്:76.36%
LDF 44.34
UDF 41.34
NDA 9.47
തൃശൂർ
സി.എൻ. ജയദേവൻ എൽ.ഡി.എഫ്
കെ.പി. ധനപാലൻ യു.ഡി.എഫ്
കെ. പി. ശ്രീശന് എന്.ഡി.എ
വോട്ടു ശതമാനം പോളിങ്:72.21%
LDF 42.27
UDF 38.55
NDA 11.15
ചാലക്കുടി
ഇന്നസെൻറ് എൽ.ഡി.എഫ്
പി.സി. ചാക്കോ യു.ഡി.എഫ്
അഡ്വ. ബി. ഗോപാലകൃഷ്ണൻ എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 76.95%
LDF 40.50
UDF 39.45
NDA 11.15
എറണാകുളം
കെ.വി. തോമസ് യു.ഡി.എഫ്
ക്രിസ്റ്റി ഫെർണാണ്ടസ് എൽ.ഡി.എഫ്
എ.എൻ. രാധാകൃഷ്ണൻ എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 73.59%
UDF 41.58
LDF 31.72
NDA 11.64
ഇടുക്കി
അഡ്വ. ജോയ്സ് ജോർജ് എൽ.ഡി.എഫ് സ്വത.
ഡീൻ കുര്യാക്കോസ് യു.ഡി.എഫ്
സാബു വർഗീസ് എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 70.80%
LDF 46.57
UDF 41.05
NDA 6.15
ആലപ്പുഴ
കെ.സി. വേണുഗോപാൽ യു.ഡി.എഫ്
സി.ബി. ചന്ദ്രബാബു എൽ.ഡി.എഫ്
പ്രൊഫ. താമരാക്ഷന് എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 78.56%
UDF 46.31
LDF 44.94
NDA 4.32
മാവേലിക്കര
െകാടിക്കുന്നിൽ സുരേഷ് യു.ഡി.എഫ്
ചെങ്ങറ സുരേന്ദ്രൻ എൽ.ഡി.എഫ്
പി. സുധീർ എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 71.01%
UDF 45.25
LDF 42.03
NDA 8.97
കൊല്ലം
എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ്
എം.എ. ബേബി എൽ.ഡി.എഫ്
പി.എം. വേലായുധന് എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 72.12%
UDF 46.46
LDF 42.57
NDA 6.67
ആറ്റിങ്ങൽ
ഡോ. എ. സമ്പത്ത് എൽ.ഡി.എഫ്
അഡ്വ. ബിന്ദു കൃഷ്ണ യു.ഡി.എഫ്
എസ്. ഗിരിജാകുമാരി എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 68.69%
LDF 45.67
UDF 37.90
NDA 10.53
കോട്ടയം
ജോസ് കെ. മാണി യു.ഡി.എഫ്
അഡ്വ. മാത്യു ടി. തോമസ് എൽ.ഡി.എഫ്
അഡ്വ. നോബിള് മാത്യു എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 71.68%
LDF 50.96
UDF 37.13
NDA 5.33
പത്തനംതിട്ട
ആേൻറാ ആൻറണി യു.ഡി.എഫ്
അഡ്വ. പീലിപ്പോസ് തോമസ് എൽ.ഡി.എഫ് സ്വത.
എം.ടി. രമേശ് എന്.ഡി.എ
വോട്ടു ശതമാനം പോളിങ്: 65.84%
UDF 41.19
LDF 35.48
NDA 15.49
തിരുവനന്തപുരം
േഡാ. ശശി തരൂർ യു.ഡി.എഫ്
ഒ. രാജഗോപാൽ എൻ.ഡി.എ
ബെനറ്റ് എബ്രഹാം എൽ.ഡി.എഫ്
വോട്ടു ശതമാനം ˘ പോളിങ്: 68.64%
UDF 34.09
NDA 32.45
LDF 28.50
2014 ലോക്സഭ തെരഞ്ഞെടുപ്പ്
കക്ഷി നില | ലഭിച്ച സീറ്റ് | വോട്ടുശതമാനം |
കോൺഗ്രസ് | 8 | 31.47 |
സി.പി.എം | 5 | 21.84 |
മുസ്ലിംലീഗ് | 2 | 4.59 |
സി.പി.െഎ | 1 | 7.68 |
കേരള കോൺ. എം | 1 | 2.39 |
ആർ.എസ്.പി | 1 | 2 |
സ്വതന്ത്രർ (എൽ.ഡി.എഫ്) | 2 | 11.50* |
ബി.ജെ.പി | 0 | 10.45 |
* മത്സരിച്ച ആകെ സ്വതന്ത്രന്മാരുടെ (123) വോട്ട് ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.