കമീഷെൻറ കള്ളക്കളികൾ
text_fieldsമാർച്ച് ഒമ്പതിന് ശനിയാഴ്ച വൈകീട്ട് ഉദ്യോഗസ്ഥർക്കൊപ്പം ന്യൂഡൽഹി പേട്ടൽ ചൗക്കിലെ നിർവാചൻ സദെൻറ പടിയിറങ്ങും മുമ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ എല്ലാവർക്കും ‘ഹാപ്പി വീക്കെൻഡ്’ നേർന്നത് തിങ്കളാഴ്ച വീണ്ടും കാണാമെന്ന വിശ്വാസത്തിലായിരുന്നു. െതരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടികൾ മാർച്ച് 11 തിങ്കളാഴ്ചക്കു ശേഷമേ ഉണ്ടാകൂവെന്ന് മുഖ്യകമീഷണറും ഉദ്യോഗസ്ഥരുമെല്ലാം ശനിയാഴ്ച വൈകീട്ടും ഉറപ്പിച്ചതിെൻറ തെളിവായിരുന്നു ആ ശുഭ വാരാന്ത്യ ആശംസ. വിജ്ഞാൻ ഭവൻ ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് കമീഷൻ ബുക്ക് ചെയ്തിരുന്നുവെങ്കിലും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വാർത്തസമ്മേളനം നടത്തുമെന്നായിരുന്നു ഉദ്യോഗസ്ഥർക്കിടയിലെ െപാതുധാരണ.
എന്നാൽ, അടുത്തയാഴ്ചത്തെ ആദ്യ പ്രവൃത്തി ദിനം കാണാമെന്ന നിലയിൽ ശുഭ വാരാന്ത്യം ആശംസിച്ച് ഇറങ്ങിപ്പോയ അറോറ ഞായറാഴ്ച രാവിലെ 10 മണിയായപ്പോഴേക്കും എല്ലാ ഉദ്യോഗസ്ഥരോടും അടിയന്തരമായി വിജ്ഞാൻ ഭവനിൽ എത്താൻ ആവശ്യപ്പെട്ടു. ധനമന്ത്രി പോലും അറിയാതെ കറൻസി നിരോധിക്കാൻ തീരുമാനിച്ച് പ്രധാനമന്ത്രി നേരന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് ഒാർമിപ്പിക്കുന്ന തരത്തിലായിരുന്നു ആ വാർത്തസമ്മേളനം. ഞായറാഴ്ചത്തെ ആലസ്യം വെടിഞ്ഞ് വാർത്താസമ്മേളനത്തിനായി ഒാടിയെത്തിയ മാധ്യമപ്രവർത്തകരെല്ലാം എന്തുകൊണ്ടാണ് ഇത്രയും തിരക്കിട്ട് വാർത്തസമ്മേളനം നടത്തിയതെന്ന് ചോദിച്ചപ്പോൾ കമീഷനിെലാരാൾക്കും അറിവില്ലായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയ മറുപടി.
പ്രചാരണ ഷെഡ്യൂൾപോലെ വോെട്ടടുപ്പും
പിന്നിലുള്ള ഉദ്യോഗസ്ഥനിൽനിന്ന് വാങ്ങി നോക്കി വായിച്ചിട്ടും പലപ്പോഴും തെറ്റിച്ച മുഖ്യ കമീഷണർ പലകാര്യങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കി. ആശയക്കുഴപ്പം തീർക്കാൻ രണ്ടാമതൊരാവർത്തി വായിക്കാൻ നിരവധി തവണ കമീഷേനാട് പറയേണ്ടി വന്നു മാധ്യമപ്രവർത്തകർക്ക്. വായിച്ചുകഴിഞ്ഞ ശേഷം ആദ്യമായി ഉന്നയിച്ച ചോദ്യത്തിനും നേരിട്ട് മറുപടി പറയാൻ കഴിയാതെ പിന്നിലിരിക്കുന്ന ഉദ്യോഗസ്ഥനെ നിസ്സഹായതയോടെ തിരിഞ്ഞുനോക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ. ബി.ജെ.പി പരമാവധി സീറ്റ് പിടിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിക്ക് പ്രചാരണം നടത്താൻ കഴിയുന്ന തരത്തിലായിരുന്നു വോെട്ടടുപ്പ് തീയതികൾ. ബിഹാറും യു.പിയും ബംഗാളും അസമും ഒഡിഷയും എല്ലാം നിരവധി ഘട്ടങ്ങളിലായി വെട്ടി നുറുക്കി, ഒാരോ ഘട്ടത്തിലും വിരലിെലണ്ണാവുന്ന മണ്ഡലങ്ങളിൽ വോെട്ടടുപ്പ് നിശ്ചയിച്ചു. പ്രധാനമന്ത്രിക്ക് കൂടുതൽ പ്രചാരണം നടത്തേണ്ട കാര്യമില്ലാത്ത തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഒന്നും രണ്ടും ഘട്ടങ്ങൾ കൊണ്ടുതന്നെ വോെട്ടടുപ്പ് തീർക്കുന്ന തരത്തിലും തീയതി നിശ്ചയിച്ചു. ഇങ്ങനെ ചില സംസ്ഥാനങ്ങൾ മാത്രം കൂടുതൽ ഘട്ടങ്ങളായി മുറിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയാനാകാതെ അറോറ വിയർത്തു. നൽകിയ മറുപടികൾ ഒന്നിനൊന്ന് വൈരുധ്യം നിറഞ്ഞതായി.
വിവിപാറ്റുകളോട് എെന്താരു വിമ്മിട്ടം
50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ അപേക്ഷയിൽ എന്താണ് തീരുമാനം എന്ന ചോദ്യത്തിനും സ്വന്തമായി നൽകാൻ ഉത്തരമില്ലാതെ അറോറ കുഴങ്ങി. പിന്നിലേക്ക് നോക്കി ആ ഉദ്യോഗസ്ഥൻ ചൊല്ലിക്കൊടുത്ത മറുപടി അതുപോലെ ഏറ്റുെചാല്ലി. അക്കാര്യം അന്വേഷിക്കാൻ ഒരു സമിതിെയ നിയോഗിച്ചിട്ടുണ്ടെന്നും ആ സമിതി റിപ്പോർട്ട് തരുന്നതിെൻറ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു മറുപടി. കേന്ദ്ര സർക്കാറിെൻറ ആഗ്രഹത്തിന് വിരുദ്ധമായി നീങ്ങില്ല എന്നാണ് കമീഷൻ തീരുമാനം എന്ന് നേർക്ക് പറയാൻ മടിച്ചായിരുന്നു വളച്ചുകെട്ടിയ ആ മറുപടി.
ഒടുവിൽ നിവൃത്തിയില്ലാതെ ഇൗ ഭരണഘടന സ്ഥാപനത്തിനെതിരെ മറ്റൊരു ഭരണഘടന സ്ഥാപനത്തെ ആശ്രയിക്കേണ്ടി വന്നു പ്രതിപക്ഷത്തിന്. എന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോയ കമീഷൻ ഒാരോ ലോക്സഭ മണ്ഡലത്തിന് കീഴിലും വരുന്ന ഒാരോ നിയമസഭ മണ്ഡലങ്ങളിലും ഒരു വിവിപാറ്റ് വീതമേ എണ്ണാനാകൂ എന്ന കടുംപിടിത്തം തുടർന്നു. ഒരു നിയമസഭ മണ്ഡലത്തിെല അഞ്ച് വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് സുപ്രീംകോടതിക്ക് പറയേണ്ടി വന്നു.
സുപ്രീംകോടതി വിധി സമ്മതിച്ചാൽപോലും ജനത്തിെൻറ വോട്ട് മറ്റൊരു വഴിക്ക് പോകുമെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ടാകാൻ ഒന്നാംഘട്ട വോെട്ടടുപ്പ് ആരംഭിക്കുകയേ വേണ്ടിവന്നുള്ളൂ. അഞ്ച് വിവിപാറ്റ് ഒരു നിയമസഭ മണ്ഡലത്തിൽ എണ്ണിയാൽ പോരെന്നും കൂടുതൽ എണ്ണണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി നേരത്തെ പുറെപ്പടുവിച്ച വിധിക്കെതിരെ പുനഃപരിേശാധന ഹരജിയുമായി വീണ്ടും സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ് 21 പ്രതിപക്ഷ പാർട്ടികൾ.
നിയന്ത്രണമില്ലാത്ത തിരുവായ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സ്വന്തം ചൊൽപ്പടിയിലാണെന്ന് വന്നതോടെ ലക്കും ലഗാനുമില്ലാത്ത പോക്കാണ് പ്രധാനമന്ത്രി നേരന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും മറ്റു ബി.ജെ.പി നേതാക്കളും നടത്തിയത്. വർഗീയത പരമാവധി ഇളക്കിവിട്ട് ഹിന്ദുവോട്ടുകളുടെ ധ്രുവീകരണത്തിന് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ സകല സീമകളും ലംഘിച്ചപ്പോൾ കമീഷൻ മൂകസാക്ഷിയായി. നിരവധി പരാതികൾ പ്രവഹിച്ചിട്ടും കമീഷൻ കുലുങ്ങാതെ വന്നപ്പോൾ കമീഷനെ പേടിപ്പിക്കാൻ പ്രതിപക്ഷത്തിന് സുപ്രീംകോടതിയിലേക്ക് ഒാടേണ്ടിവന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ കമീഷനെക്കൊണ്ട് നടപടി എടുപ്പിക്കാൻ സുപ്രീംകോടതി വിരേട്ടണ്ടി വന്നു. അപ്പോഴും യോഗി ആദിത്യനാഥിനും േമനക ഗാന്ധിക്കും ഒപ്പം ബാലൻസ് ചെയ്യാൻ മായാവതിയെയും അഅ്സം ഖാനെയും കൂട്ടുപ്രതികളാക്കി. എന്നിട്ടും, കൊടും വിദ്വേഷം തുപ്പുന്നത് തുടർന്ന മോദിക്കും അമിത് ഷാക്കുമെതിരായ 11 പരാതികളിൽ ഒരു നടപടിയും എടുത്തില്ല. അതിനും പ്രതിപക്ഷം സുപ്രീംകോടതിയിലെത്തി. മേയ് ആറിനകം ഒരു തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചപ്പോൾ ഒാരോ പരാതിയിൽ നിന്നായി ഉൗരാൻ മോദിക്കും അമിത് ഷാക്കും മത്സരിച്ച് ക്ലീൻചിറ്റ് നൽകി ക്കൊാണ്ടിരിക്കുകയാണിപ്പോൾ കമീഷൻ.
സേവകനും വിയോജിക്കുന്ന തീർപ്പ്
നിഷ്പക്ഷമായ പ്രവർത്തനത്തിന് ചില ഉദ്യോഗസ്ഥരെങ്കിലും ശ്രമിച്ചപ്പോൾ സർക്കാറുമായി ബന്ധപ്പെട്ടവർ കമീഷനകത്ത് അതിനെതിരെ നീക്കങ്ങൾ നടത്തി. അത്തരത്തിലുള്ള പല വാർത്തകളും ഇനിയും പുറത്തുവന്നിട്ടില്ല. മോദിയുടെ ഹെലികോപ്ടർ പരിേശാധിച്ച ഉദ്യോഗസ്ഥനെ പ്രതികാര നടപടിയെന്ന നിലയിൽ വേട്ടയാടിയത് പുറത്തുവന്ന ഒരു സംഭവമായിരുന്നു. സംഭവം വലിയ വിവാദമാകുകയും കേസിന് പോയി തിരിച്ച് സർവിസിൽ കയറാൻ ഉത്തരവ് നേടുകയും ചെയ്തിട്ടും ആ െഎ.എ.എസ് ഒാഫിസറെ കമീഷൻ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
സൈന്യത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ പ്രധാന തീരുമാനമെടുത്ത ഫയൽ നീക്കിയ ഉദ്യോഗസ്ഥെൻറ പേര് ചോർത്തിനൽകി സൈബറിടത്തിൽ സംഘ്പരിവാർ ആക്രമണത്തിന് വിധേയമാക്കിയത് മറ്റൊരു സംഭവമായിരുന്നു. ആ ആക്രമണത്തിന് നേതൃത്വം നൽകിയത് പ്രമുഖ മലയാള ചാനലിെൻറ ഉടമയായ ബി.ജെ.പി നേതാവിെൻറ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് ഒാൺലൈൻ പോർട്ടലുമായിരുന്നു. അകത്തെ രഹസ്യ വിവരങ്ങൾ ഏത് ബി.ജെ.പി നേതാവിനും അറിയാവുന്ന തരത്തിൽ തെരഞ്ഞെടുപ്പ്് കമീഷൻ മാറിയിരിക്കുന്നു എന്നതിെൻറ തെളിവായിരുന്നു മുതിർന്ന ഉദ്യോഗസ്ഥനെതിരായ ഇൗ ആക്രമണം. അതിനു ശേഷം അത്തരം ഫയലുകൾ ഒപ്പുവെക്കുന്നതിൽനിന്ന് ആ ഉദ്യോഗസ്ഥനെയും മാറ്റിയിരിക്കുകയാണ്.
തങ്ങൾ ബലിയാടുകളാക്കപ്പെടുമെന്ന തോന്നൽ പല കമീഷൻ ഉദ്യോഗസ്ഥരിലും ഉണ്ടായി തുടങ്ങിയിരിക്കുന്നു. മോദിക്കും അമിത് ഷാക്കും എതിരായ അഞ്ച് പരാതികളിൽ ക്ലീൻചിറ്റ് കൊടുത്ത ഉത്തരവിൽ സുശീൽ ചന്ദ്രയും അശോക് ലവാസയും കൂടി അടങ്ങുന്ന മോദിയുടെ സ്വന്തം ആളുകൾ മാത്രമുള്ള മൂന്നംഗ കമീഷനിലെ ഒരാൾ വിയോജിപ്പ് എഴുതിയത് അതിെൻറ നിദർശനമാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.