പുര കത്തുമ്പോൾ കുത്തിയിരിക്കുമോ നിങ്ങൾ?
text_fieldsഇൗയിടെയായി എന്നെക്കുറിച്ച് ഒേട്ടറെ ഉൗഹാപോഹങ്ങളും വെറുപ്പുനിറഞ്ഞ പ്രചാരണവും ന ടന്നുവരുന്നു. അതിൽ എനിക്ക് ഒട്ടും ആശ്ചര്യമില്ല. മിക്കയാളുകൾക്കും കാലാവസ്ഥ പ്രതി സന്ധിയുടെ പൂർണാർഥം അറിയാത്തതിനാൽ കാലാവസ്ഥക്കുവേണ്ടിയുള്ള ഒരു പഠിപ്പുമുടക് ക് സമരം അവർക്ക് അപരിചിതമായിരിക്കും എന്നെനിക്കറിയാം. അതുകൊണ്ട്, എെൻറ സമരത്തെ ക്കുറിച്ച് ചില കാര്യങ്ങൾ:
2018 മേയിൽ സ്വീഡിഷ് ദിനപത്രമായ സ്വെൻസ്ക േബ്ലാദത് (Svenska Dagbladet ) നടത്തിയ പരിസ്ഥിതി പ്രബന്ധമത്സരത്തിലെ വിജയികളിലൊരാളായിരുന്നു ഞാൻ. എെൻറ ആ ല േഖനം പ്രസിദ്ധീകരിച്ചുവന്നപ്പോൾ ചിലയാളുകൾ എന്നെ ബന്ധപ്പെട്ടു. അതിൽ ‘ഫോസിൽ ഫ്രീ ദസ്ലാൻഡി’ലെ ബോ തോറനും ഉണ്ടായിരുന്നു. കാലാവസ്ഥ പ്രതിസന്ധി വിഷയത്തിൽ വല്ലതും ചെ യ്യാൻ അതിയായ ആഗ്രഹമുള്ള ഒരുപറ്റമാളുകൾ, പ്രത്യേകിച്ചും യുവജനങ്ങൾ, അദ്ദേഹത്തിനൊ പ്പമുണ്ടായിരുന്നു. മറ്റ് ആക്ടിവിസ്റ്റുകളുമായി ഞാൻ ഏതാനും ടെലിഫോൺ യോഗങ്ങൾ ന ടത്തി.
കാലാവസ്ഥ പ്രതിസന്ധിയിലേക്ക് ജനശ്രദ്ധയാകർഷിക്കാൻ കഴിയുന്ന പുതിയ ചി ല പ്രോജക്ടുകളുടെ ആശയങ്ങൾ ഉരുത്തിരിച്ചെടുക്കുകയായിരുന്നു ഉദ്ദേശ്യം. ബോയുടെ കൈ യിൽ ഞങ്ങൾക്ക് ചെയ്യാവുന്ന ചില ആശയങ്ങളുണ്ടായിരുന്നു. മാർച്ചുകൾ മുതൽ പഠിപ്പുമു ടക്കു വരെ (സ്കൂൾ മുറ്റങ്ങളിലോ ക്ലാസ്റൂമുകളിലോ കുട്ടികൾക്ക് വല്ലതുമൊക്കെ ചെയ് യാമല്ലോ). സ്കൂൾ വെടിവെപ്പിനു ശേഷം ക്ലാസിൽ പോകാൻ വിസമ്മതിച്ച പാർക്ലാൻഡിലെ കുട് ടികൾ ആ ആശയത്തിൽ പ്രചോദിതരായി. സ്കൂൾ സമരം എനിക്കും നന്നേ പിടിച്ചു. ആ ആശയം വികസിപ്പിച്ചു മറ്റു ചെറുപ്പക്കാരുടെയും പിന്തുണ തേടി. എന്നാൽ, ആരും യഥാർഥത്തിൽ അത്ര താൽപര്യം കാണിച്ചില്ല.
സീറോ അവർ മാർച്ചിെൻറ ഒരു സ്വീഡിഷ് പതിപ്പിനാണ് വലിയ സ്വാധീനമുളവാക്കാൻ കഴിയുക എന്നായിരുന്നു അവരുടെ ധാരണ. അങ്ങനെ പഠിപ്പുമുടക്ക് സമരം എന്ന ആശയത്തിെൻറ വിപുലമായ ആസൂത്രണവുമായി ഞാൻ മുന്നോട്ടുപോയി. അതിനുശേഷം പിന്നെ അധികം യോഗങ്ങളിലൊന്നും പെങ്കടുത്തില്ല. മാതാപിതാക്കളോട് എെൻറ ആലോചനകൾ പങ്കുവെച്ചപ്പോൾ അവർക്ക് ഇഷ്ടമായില്ല. പഠിപ്പുമുടക്ക് എന്ന ആശയത്തെ അവർ പിന്തുണച്ചില്ല. അങ്ങനെ വല്ലതും ചെയ്യുകയാണെങ്കിൽ തെൻറ പാടുപോലെയാകാമെന്നും തങ്ങളുടെ പിന്തുണയുണ്ടാവില്ലെന്നും അവർ പറഞ്ഞു.
ആഗസ്റ്റ് 20ന് ഞാൻ സ്വീഡിഷ് പാർലമെൻറിെൻറ മുന്നിൽ ധർണയിരുന്നു. കുറെ വസ്തുതകളുടെ നീണ്ട പട്ടികയും എന്തിനാണ് സമരമെന്നതിെൻറ വിശദീകരണവുമടങ്ങുന്ന ലഘുലേഖകൾ അവിടെ വിതരണം ചെയ്തു. ആദ്യമേ ചെയ്യാൻപോകുന്ന കാര്യങ്ങൾ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. അതുടനെ വൈറലായി. അതോടെ മാധ്യമപ്രവർത്തകർ വന്നുതുടങ്ങി. കാലാവസ്ഥ സംരക്ഷണപ്രസ്ഥാനത്തിൽ സജീവമായ സ്വീഡിഷ് സംരംഭകൻ ഇങ്മാർ റെൻഷോഗ് ആണ് ആദ്യം വന്നത്. ഞാനുമായി സംസാരിച്ചു, പടമെടുത്ത് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആദ്യമായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. മുെമ്പാരിക്കലും ഞങ്ങൾ തമ്മിൽ കാണുകയോ ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ല.
പലർക്കും കിംവദന്തികൾ പ്രചരിപ്പിക്കാനാണ് താൽപര്യം. ‘എെൻറ പിറകിൽ’ ആളുകളുണ്ടെന്നും എനിക്ക് ആരൊക്കെയോ ‘പണം തരുന്നു’വെന്നും ആരൊക്കെയോ എന്നെ ‘ഉപയോഗപ്പെടുത്തുന്നു’ എന്നുമൊക്കെയാണ് അവർ പ്രചരിപ്പിക്കുന്നത്. എെൻറ ‘പിന്നിൽ’ ഞാനല്ലാതെ ആരുമില്ല. ഞാൻ സാഹചര്യം പറഞ്ഞ് ബോധ്യപ്പെടുത്തുന്നതുവരെ എെൻറ മാതാപിതാക്കൾ കാലാവസ്ഥ പ്രവർത്തകരായിരുന്നില്ല. ഞാൻ ഏതെങ്കിലും സംഘടനയുടെ ഭാഗമല്ല. കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി എൻ.ജി.ഒകളെ ഞാൻ പിന്തുണക്കുകയും അവരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാൽ, ഞാൻ തീർത്തും സ്വതന്ത്രയാണ്. ഞാൻ എന്നെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്.
എനിക്ക് സ്വതന്ത്രമായി ചെയ്യാൻ കഴിയുന്നതു ഞാൻ ചെയ്യുന്നു. എനിക്ക് നയാ പൈസയും കിട്ടിയില്ല. മേലിൽ പണം തരാമെന്ന് ആരും വാക്കു തന്നിട്ടുമില്ല. ഞാനുമായോ എെൻറ കുടുംബവുമായോ ബന്ധപ്പെട്ടയാരും അങ്ങനെ ചെയ്തിട്ടില്ല. ഇൗ സമരം ഇങ്ങനെ തന്നെ തുടരും. കാലാവസ്ഥ സംരക്ഷണത്തിനുവേണ്ടി പണം വാങ്ങി പ്രവർത്തിക്കുന്ന ഒരു ആക്ടിവിസ്റ്റിനെയും ഞാൻ കണ്ടിട്ടില്ല. അതു തികഞ്ഞ അസംബന്ധമാണ്. സ്കൂളിൽ നിന്നു അനുമതി വാങ്ങിയാണ് എെൻറ എല്ലാ യാത്രയും. മാതാപിതാക്കളാണ് യാത്രാടിക്കറ്റുകളും താമസസൗകര്യവുമൊരുക്കുന്നത്.
എെൻറ കുടുംബം ഒന്നായി ചേർന്ന് ഒരു കൃതി രചിച്ചിട്ടുണ്ട്. ഞാനും സഹോദരി ബീറ്റയും എങ്ങനെയാണ് അവരുടെ ആശയലോകത്തെയും ലോകവീക്ഷണത്തെയും വിശേഷിച്ചും കാലാവസ്ഥയുടെ കാര്യത്തിൽ, സ്വാധീനിച്ചതെന്നും അതിൽ വിശദീകരിക്കുന്നുണ്ട്. അത് വരുന്ന മേയിൽ പ്രസിദ്ധീകരിക്കും. ആഗസ്റ്റിൽ പുറത്തിറങ്ങേണ്ടതായിരുന്നു അത്. എന്നാൽ, പുസ്തകകമ്പനിയുമായി വലിയൊരു അഭിപ്രായവ്യത്യാസം ഉടലെടുത്തതിനാൽ പുതിയ പ്രസാധകരെ കണ്ടെത്തേണ്ടി വന്നതുകൊണ്ടാണ് ഇൗ വൈകൽ. ഇൗ പുസ്തകം പുറത്തിറങ്ങും മുമ്പുതന്നെ, അതു വിറ്റുകിട്ടുന്ന ലാഭം പരിസ്ഥിതി, രോഗികളായ കുഞ്ഞുങ്ങൾ, മൃഗാവകാശങ്ങൾ എന്നിങ്ങനെയുള്ള എട്ടു ജീവകാരുണ്യപ്രവർത്തനത്തിനായി വിനിയോഗിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
എെൻറ പ്രഭാഷണങ്ങൾ ഞാൻ തന്നെ എഴുതുന്നതാണ്. ഞാൻ പറയുന്ന കാര്യങ്ങൾ നിരവധി പേരിലേക്കെത്തുന്നു എന്നറിഞ്ഞതിൽ പിന്നെ, പലരോടും ഞാൻ ആശയങ്ങൾ തേടാറുണ്ട്. സങ്കീർണമായ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സഹായം തേടി ഏതാനും ശാസ്ത്രജ്ഞരുടെ സഹായം തേടുന്നു. എല്ലാം പൂർണമായും ശരിയാകണമെന്നുണ്ടെനിക്ക്. തെറ്റായ വിവരങ്ങളോ തെറ്റിദ്ധരിപ്പിക്കാവുന്ന കാര്യങ്ങളോ ഞാൻ പ്രചരിപ്പിച്ചുകൂടാ.
ചിലർ എെൻറ രോഗത്തെച്ചൊല്ലി കളിയാക്കുന്നുണ്ട്. എന്നാൽ, ആസ്പർജർ (ആശയവിനിമയത്തിനും സാമൂഹികവത്കരണത്തിനും പരിമിതിയുണ്ടാക്കുന്ന ഒരു തരം രോഗാവസ്ഥയാണിത്- വിവ.) ഒരു രോഗമല്ല, അതൊരു ദൈവദാനമാണ്. ആസ്പർജർ ബാധിച്ചയാളായതിനാൽ എനിക്ക് ഇൗ നിലയിലെത്താൻ കഴിയില്ലെന്ന് ആളുകൾ പറയുന്നു.
എന്നാൽ, അതുകൊണ്ടാണ് ഇത്രയൊക്കെ ചെയ്യാനായത് എന്നാണ് എെൻറ പക്ഷം. കാരണം, ഒരു ‘നോർമൽ’ സോഷ്യൽ ആയിരുന്നെങ്കിൽ ഞാൻ ഒരു സംഘടനയിൽ അണിചേരുകയോ സ്വയം ഒരു സംഘടനയുണ്ടാക്കുകയോ ചെയ്യുമായിരുന്നു. അത്ര നന്നായി സാമൂഹികമാകാൻ കഴിയാത്തതുകൊണ്ടാണ് ഞാനിത് ചെയ്തത്. കാലാവസ്ഥ പ്രതിസന്ധിയുടെ പരിഹാരത്തിനുവേണ്ടി ഒന്നും നടക്കുന്നില്ലല്ലോ എന്നത് എന്നെ അസ്വസ്ഥപ്പെടുത്തി. അക്കാര്യത്തിൽ എന്തെങ്കിലും ചിലത് ചെയ്യണമെന്നു തോന്നി. ചിലപ്പോൾ ‘ഒന്നും ചെയ്യാതെ’ പാർലമെൻറിനു പുറത്തു കുത്തിയിരിക്കുന്നതു തന്നെ കുറേ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ ഉച്ചത്തിൽ ജനങ്ങളോട് ചിലതു സംസാരിക്കുന്നുണ്ട്. ചിലപ്പോൾ അട്ടഹാസങ്ങളേക്കാൾ ഫലവത്താകുന്നത് മന്ത്രങ്ങളായിരിക്കും.
ഞാൻ ‘ഒരു മുതിർന്നയാളെപ്പോലെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നു’ എന്നൊരു ആരോപണവുമുണ്ട്. എനിക്കൊന്നേ പറയാനുള്ളൂ. ഒരു പതിനാറുകാരിപ്പെണ്ണിനു തനിക്കുവേണ്ടി സംസാരിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നില്ലേ? ഞാൻ കാര്യങ്ങൾ അതിലളിതവത്കരിക്കുകയാണെന്ന് ചിലർ പറയുന്നു. ഉദാഹരണത്തിന്, ‘കാലാവസ്ഥ പ്രതിസന്ധി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പ്രശ്നമാണ്’, ‘ഹരിതഗൃഹ വാതക നിർഗമനം അവസാനിപ്പിക്കണം’, ‘നിങ്ങൾ പേടിച്ചുവിറക്കണം’ എന്നൊക്കെ ഞാൻ പറയുന്നുണ്ട്. അതാണ് ശരിയെന്നതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത്. അതേ, കാലാവസ്ഥ പ്രതിസന്ധി നാം ഇതുവരെ അഭിമുഖീകരിച്ചതിൽ വെച്ചേറ്റവും കൂടുതൽ സങ്കീർണമായ പ്രശ്നമാണ്. അതിനുള്ള പരിഹാരം കറുപ്പും വെളുപ്പും പോലെ വ്യക്തമാണ്.
അഥവാ, ഹരിതഗൃഹ വാതക നിർഗമനം അവസാനിപ്പിക്കുക തന്നെ. ആഗോളതാപനം ഒന്നര ഡിഗ്രി സെൽഷ്യസ് എന്ന അളവിലേക്ക് പരിമിതപ്പെടുത്താൻ നാം തയാറാണോ, അല്ലേ? മനുഷ്യനിയന്ത്രണത്തിന് ഒതുങ്ങാത്ത സംഭവപരമ്പരകൾക്ക് തുടക്കമിടുന്ന ആ അത്യുച്ചിയിലേക്കുതന്നെ നാം പോകേണ്ടതുണ്ടോ, ഇല്ലേ? ഒരു നാഗരികത എന്ന നിലക്ക് നാം മുന്നോട്ടുപോകണോ, വേണ്ടേ? എന്നുവെച്ചാൽ നിലനിൽപിെൻറ കാര്യമെടുത്താൽ കറുപ്പിനും വെളുപ്പിനുമിടക്ക് ഒരു ഗ്രേ ഏരിയ വേറെ ഇല്ല. നിങ്ങൾ പേടിച്ചുവിറക്കണം എന്നു ഞാൻ പറയുന്നതിനർഥം പ്രതിസന്ധിയെ പ്രതിസന്ധിയായി കാണണമെന്നാണ്. സ്വന്തം വീട് കത്തുേമ്പാൾ അവിടെ കുത്തിയിരുന്ന് തീയണഞ്ഞ ശേഷം എങ്ങനെ മനോഹരമായി വീടു പുതുക്കിപ്പണിയുമെന്നു പറയുകയല്ലല്ലോ നിങ്ങൾ ചെയ്യുക. വേഗം പുറത്തിറങ്ങിയോടി എല്ലാവരും പുറത്തെത്തി എന്നുറപ്പിച്ചശേഷം അഗ്നിശമനസേനയെ വിളിക്കുകയാവും. അങ്ങനെ ചെയ്യണമെങ്കിൽ നിങ്ങൾക്ക് അൽപമൊക്കെ ബേജാറും ബദ്ധപ്പാടും ഉണ്ടായേ തീരൂ.
മറ്റൊരു വാദം എനിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്നാണ്. ശരിയാണ്. ഞാൻ ‘െവറുമൊരു കുട്ടിയാണ്. നമ്മൾ കുട്ടികൾ പറയുന്നതു കേട്ടാൽ ശരിയാവില്ല’. എന്നാൽ, അതിലും എളുപ്പമാണ് ശാസ്ത്രസത്യങ്ങൾക്ക് ചെവികൊടുക്കാൻ. കാരണം, എല്ലാവരും ഞാൻ പതിവായി ഉദ്ധരിക്കാറുള്ള ശാസ്ത്രജ്ഞന്മാർ പറഞ്ഞത് കേൾക്കുകയാണെങ്കിൽ പിന്നെ എന്നെയോ കാലാവസ്ഥക്കുവേണ്ടി ലോകമെങ്ങും സ്കൂളുകളിൽ സമരത്തിനിറങ്ങുന്ന പതിനായിരക്കണക്കിനു കുട്ടികളെയോ കേൾക്കേണ്ടിവരില്ല. എങ്കിൽ പിന്നെ ഞങ്ങൾക്കെല്ലാം സ്കൂളുകളിലേക്കു തന്നെ തിരിച്ചുകയറാമായിരുന്നു.
ഞാൻ വെറുമൊരു സന്ദേശവാഹക മാത്രമാണ്. എന്നിട്ടും ഇക്കണ്ട വെറുപ്പും വിദ്വേഷവുമൊക്കെ വന്നുകൊണ്ടിരിക്കുന്നു. പുതുതായൊന്നും ഞാൻ പറയുന്നില്ല. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞന്മാർ ആവർത്തിച്ചു പറഞ്ഞതാണ് ഞാൻ ഏറ്റുപിടിക്കുന്നത്. നിങ്ങൾ പറയുന്നത് ശരിയാണ്, ഇതൊന്നും ചെയ്യാൻ കഴിയാത്തത്ര ചെറുപ്പമാണ് ഞാൻ. ഞങ്ങൾ കുട്ടികളല്ല ഇതൊന്നും ചെയ്യേണ്ടത്. എന്നാൽ, ആരും ഒന്നും ചെയ്യാതിരിക്കുേമ്പാൾ, നമ്മുടെ ഭാവി അവതാളത്തിലാകുേമ്പാൾ, ഞങ്ങൾ മുന്നോട്ടുപോയേ മതിയാകൂ എന്നുതന്നെ തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.