ഇ.പി.എഫ് പെൻഷൻ: അവസാന ശമ്പളമനുസരിച്ച് ലഭ്യമാക്കണം
text_fieldsഇന്ത്യയിലെ വ്യവസായ -ഫാക്ടറി തൊഴിലാളികളുടെ വാർധക്യകാല ജീവിതം സുരക്ഷിതമാക്കാനാണ് എംേപ്ലായീസ് പ്രോവിഡൻറ് ഫണ്ടിൽ മാനേജ്മെൻറ് നിക്ഷേപിക്കുന്ന 12 ശതമാനം കോൺട്രിബ്യൂഷനിൽനിന്ന് 8.33 ശതമാനം തുക പി.എഫ് പെൻഷനുവേണ്ടി മാറ്റാൻ 1995 നവംബർ 16 മുതൽ നിയമംമൂലം കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തത്. കൂടാതെ ഗവൺമെൻറ് വിഹിതമായി 1.16 ശതമാനം തുകകൂടി ഇൗ പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
ഇൗ അക്കൗണ്ടിൽ ഉണ്ടായിരുന്ന 18,000 കോടിയിലധികം തുക സർക്കാർ ഖജനാവിലേക്ക് മാറ്റിയാണ് ശുഷ്കിച്ച പെൻഷൻ പദ്ധതി കൊണ്ടുവന്നതെന്ന് ആേരാപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ദിവസങ്ങളോളം പാർലമെൻറ് നിർത്തിവെക്കുകയും ചെയ്തിരുന്നു. വ്യവസായ സ്ഥാപനങ്ങളിലെ മാനേജ്മെൻറിെൻറ കോൺട്രിബ്യൂഷനിലൂടെ ലഭിക്കുന്ന തുകയുടെ പലിശ കൊണ്ടുമാത്രം പ്രതിമാസം 10,000 രൂപ വെച്ച് മിനിമം പെൻഷൻ നൽകാമെന്നിരിക്കെ, കുറഞ്ഞ തുകയായ 1000 മുതൽ 2492 രൂപ വരെയാണ് ഇന്നും പെൻഷനായി നൽകിവരുന്നത്. ഇൗ തുകകൊണ്ട് വാർധക്യസഹജമായ അവശതമൂലം ദുരിതമനുഭവിക്കുന്ന ഇ.പി.എഫ് പെൻഷൻകാർേക്കാ കുടുംബത്തിനോ എന്തിനേറെ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്ന ജീവനക്കാർക്കോ കുടുംബത്തിനോ ജീവിക്കാൻ പറ്റുമോ? വർഷാവർഷം പെൻഷൻതുക വർധിപ്പിക്കുമെന്നും 10 വർഷം തികയുേമ്പാൾ കേന്ദ്ര സർക്കാർ സർവിസിൽനിന്ന് വിരമിക്കുന്നവർക്ക് ലഭിക്കുന്ന പെൻഷനും മറ്റാനുകൂല്യങ്ങളും വ്യവസായ -ഫാക്ടറി തൊഴിലാളികൾക്കും കിട്ടുമെന്നും പറഞ്ഞ് നിലവിൽവന്ന ഇൗ പെൻഷൻ പദ്ധതിയിൽ 22 വർഷം പിന്നിടുേമ്പാഴും 10 ദിവസത്തെ കഞ്ഞിക്കുപോലും തികയാത്ത തുകയാണ് പെൻഷനായി ലഭിക്കുന്നത്. മാത്രവുമല്ല, 1000 രൂപയാണ് െപൻഷനായി ലഭിക്കുന്നതെങ്കിൽ മരണം വരെ ഇൗ തുക തന്നെയായിരിക്കും കിട്ടുക.
ലോകത്ത് വിശിഷ്യ ഇന്ത്യയിൽ മറ്റൊരു സർക്കാർ സ്ഥാപനങ്ങളിൽനിന്നും വിരമിക്കുന്നവർക്ക് ഇൗ രീതിയിൽ പെൻഷൻ ലഭിക്കുന്നില്ല. ഇതൊക്കെ അറിയാത്തവരാണോ ഇ.പി.എഫ് ഒാർഗനൈസേഷനും സർക്കാറും ജനപ്രതിനിധികളും? കേന്ദ്ര -സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്നവർക്ക് കാലാകാലങ്ങളിൽ ഡി.എ വർധിപ്പിക്കുകയും ബോണസും ഫെസ്റ്റിവൽ അലവൻസും മറ്റ് സാമൂഹിക സുരക്ഷിതത്വവും നൽകി വരുേമ്പാഴുംസർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായ -ഫാക്ടറി സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്ന തൊഴിലാളികളെ മാത്രം അവഗണിക്കുന്നത് നീതീകരിക്കത്തക്കതല്ല.
ഇ.പി.എഫ് പെൻഷൻ ശുഷ്കിച്ചതാണെന്നും അവ അടിയന്തരമായി വർധിപ്പിക്കണമെന്നുമുള്ള രാജ്യത്തെ തൊഴിലാളികളുടെ നിരന്തര മുറവിളികളുടെ അടിസ്ഥാനത്തിൽ നിയമിച്ച പെൻഷൻ ഇംപ്ലിമെേൻറഷൻ കമ്മിറ്റി ജീവിക്കാനാവശ്യമായ പെൻഷനും മറ്റു സാമൂഹികസുരക്ഷിതത്വവും ഉറപ്പാക്കണന്നെ റിപ്പോർട്ട് 05.08.2010ൽ കേന്ദ്ര സർക്കാറിനും സെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസിനും ഇ.പി.എഫ് ഒാർഗനൈസേഷനും നൽകിയിട്ട് എട്ടു വർഷം പിന്നിടുന്നു. എന്നാൽ, അവയിന്നും കോൾഡ് സ്റ്റോറേജിൽ ഉറങ്ങുന്നു. പെൻഷൻ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഇ.പി.എഫ് പെൻഷൻകാർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി 2014 ഒക്ടോബർ 17ന് പെൻഷൻ വർധിപ്പിച്ച് നൽകാൻ ഉത്തരവായി. എന്നാൽ, ഇൗ ഉത്തരവിനെതിരെ ഇ.പി.എഫ് ഒാർഗനൈസേഷൻ കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് വാദം കേട്ട കോടതി, ഇ.പി.എഫിൽ അംഗമായവർക്ക് അവസാനം വാങ്ങിയ ശമ്പളത്തിെൻറ തോതനുസരിച്ച് പെൻഷൻ നൽകാൻ 2016 ഒക്ടോബർ 12ന് ഉത്തരവായിട്ട് രണ്ടുവർഷത്തോളമാകുന്നു. എന്നാൽ, ചില മുടന്തൻ ന്യായങ്ങൾ കണ്ടെത്തി ഇന്നുവരെ പെൻഷൻ വർധിപ്പിച്ചുനൽകാൻ ഇ.പി.എഫ് ഒാർഗനൈസേഷൻ തയാറായിട്ടില്ല.
ഇ.പി.എഫിൽ അംഗമായി വിരമിച്ച എല്ലാവർക്കും അടിയന്തരമായി പെൻഷൻ വർധനക്ക് ഒാപ്ഷൻ നൽകാനും സ്ഥാപനത്തിൽ ജോലിക്ക് കയറിയ നാൾ മുതൽ റിട്ടയർ ചെയ്യുന്നത് വരെയുള്ള വർഷം സർവിസായി കണക്കാക്കി അവസാനം വാങ്ങിയ ശമ്പളത്തിെൻറ തോതനുസരിച്ച് സർക്കാർ സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്നവർക്ക് ലഭിക്കുന്ന പെൻഷനും മറ്റാനുകൂല്യങ്ങളും ഇ.പി.എഫ് പെൻഷൻകാർക്കും ലഭ്യമാക്കാനും ഉത്തരവാകാൻ കേന്ദ്ര സർക്കാറും എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷനും തയാറാകേണ്ടതാണ്.
ഡോ. തേമ്പാംമൂട് സഹദേവൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം കൺവീനറാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.