വിദ്യാർഥികളുടെ ഭാവി തുലക്കരുത്
text_fieldsനമ്മുടെ വിദ്യാഭ്യാസമന്ത്രിക്ക് സർവകലാശാലകളിലെ മാർക്ക് നൽകലുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ഉണ്ടെന് നു തോന്നുന്നു. പ്രതിപക്ഷനേതാവല്ല, ആരെതിർത്താലും അർഹതയും യോഗ്യതയുമുള്ളവരെ സർക്കാർ സഹായിക്കും എന്ന് വീണ്ടും വീ ണ്ടും അദ്ദേഹം പറയുന്നത് അതുകൊണ്ടാണ്. സർവകലാശാല ചട്ടങ്ങൾ നോക്കാതെ മുൻനടപടികളോ കീഴ്‌വഴക്കമോ മന്ത്രിയുടെ പ്രത് യേക അധികാരമോ ഉപയോഗിച്ച് ഇക്കാര്യങ്ങളിൽ ഇടപെടുന്നത് സൂക്ഷിച്ചുവേണം. ഒരു പക്ഷേ, മന്ത്രിയുടെ ഇടപെടലുകൾക്ക് തെള ിവൊന്നും ഉണ്ടാകില്ലായിരിക്കാം. എങ്കിലും ഇത്തരം അനാവശ്യ മാർക്ക് ദാനം ചർച്ചയാകുന്നതുപോലും പരീക്ഷകളുടെ വിശ്വ ാസ്യതയെ ബാധിക്കും.
പരീക്ഷസമ്പ്രദായത്തിലെ കൈകടത്തലുകളും അപാകതകളും ചർച്ചയാകുന്നത് വിദ്യാർഥികളുടെ തുടർപഠന ത്തെയും ഭാവിയെയും സർവകലാശാലയുടെ യശസ്സിനെയും പ്രതികൂലമായി തകർക്കും. വിദ്യാർഥികളുടെ കുടുംബപശ്ചാത്തലമോ മറ്റു വിഷയങ്ങളിൽ കിട്ടിയ മാർക്കോ മറ്റു കുടുംബത്തിലെ പ്രശ്നങ്ങളോ ഒന്നും മാർക്ക് നൽകുന്നിടത്ത് പരിഗണിക്കാൻ കഴിയില്ല. മാർക്കിെൻറ മാനദണ്ഡം തീരുമാനിക്കുന്നത് കുട്ടികൾ എഴുതുന്ന ഉത്തരങ്ങളാണ്. അതുകൊണ്ട് ഒരു തവണ മോഡറേഷനും റീ വാല്വേഷനും കഴിഞ്ഞ് പരീക്ഷഫലം വന്നാൽ പിന്നീട് വിദ്യാർഥികൾക്ക് മാർക്ക് നൽകാൻ തീരുമാനിക്കാൻ ഫയൽ തീർപ്പാക്കൽ അദാലത്തിലോ സിൻഡിക്കേറ്റിലോ കഴിയില്ല. അങ്ങനെ ചെയ്യുന്നത് വലിയ അപാകതയാണ്.
ഫലപ്രഖ്യാപനത്തിനുശേഷം വി.സിക്കോ അക്കാദമിക് കൗൺസിലിനോ സിൻഡിക്കേറ്റിനോ ഇക്കാര്യത്തിൽ ഒരു റോളും ഇല്ലെന്നതാണ് സത്യം. സർവകലാശാല പരീക്ഷാ ചട്ടങ്ങൾ അനുശാസിക്കുന്നെങ്കിൽ മാത്രം പുനഃപരിശോധനയോ പുനഃപരീക്ഷയോ ഒരു പക്ഷേ, തീരുമാനിക്കാം. എന്നാൽ, ഒരു മാർക്കുപോലും നൽകാനാകില്ല. അങ്ങനെ നടന്നാൽ അത് വളയമില്ലാത്ത ചാട്ടമാകും. കുറ്റമറ്റ സർവകലാശാല പരീക്ഷ സമ്പ്രദായങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നത് ആർക്കും ഭൂഷണമല്ല.
കേരളത്തിലെ സർവകലാശാലകളിൽ പരീക്ഷപേപ്പറുകൾ നോക്കുക ഒരു ചെയർമാെൻറ കീഴിൽ അഡീഷനൽ എക്‌സാമിനർമാരും ചീഫ് എക്‌സാമിനർമാരും അടങ്ങിയ സംഘമാണ്. അഡീഷനൽ എക്‌സാമിനർമാർ നോക്കുന്ന പരീക്ഷാ പേപ്പറുകളിലെ തെറ്റുകൾ കണ്ടുപിടിക്കുക, മാർക്ക് കൂട്ടുന്നതിലെ അപാകതകൾ കണ്ടെത്തുക, നോക്കാതെ വിട്ടുപോകുന്ന ഉത്തരങ്ങൾ നോക്കി മാർക്കിടുക എന്നിവയാണ് ചീഫ് എക്‌സാമിനർമാരുടെ ചുമതല. മാർക്ക് നൽകുന്നതിലെ കുറവുകൾ കണ്ടെത്തുക, കൂടാതെ ഓവേറാൾ ഉത്തരക്കടലാസ് നോട്ടം എന്നിവയാണ് ചെയർമാെൻറ ചുമതലകൾ.
കടുപ്പമുള്ള ചോദ്യങ്ങൾ, സിലബസിനു പുറത്തുള്ള ചോദ്യങ്ങൾ എന്നിവക്ക് മാർക്കു നൽകുന്ന ഉത്തരവാദിത്തവും ചെയർമാേൻറതാണ്. ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞാൽ പിന്നെ ചെയർമാനും ഒന്നോ രണ്ടോ പരീക്ഷകരും ചേർന്ന പാസ് ബോർഡാണ് മോഡറേഷൻ തീരുമാനിക്കുന്നത്. പാസായവരുടെ ശതമാനം കണക്കാക്കി ഒന്നോ രണ്ടോ മാർക്ക് നൽകിയാൽ കുറച്ചുപേർ ജയിക്കുമെങ്കിൽ അത് നൽകുവാനുള്ള അധികാരം പാസ്ബോർഡിനുണ്ട്. അതുകൂടി കഴിഞ്ഞാൽ ആ സെമസ്റ്ററിെൻറയോ വർഷത്തിെൻറയോ റിസൽട്ട് പാസാക്കുന്നു. ഇതോടെ ജയവും തോൽവിയും തീരുമാനിക്കപ്പെടുന്നു. അതു കഴിഞ്ഞാൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കും റീവാല്വേഷന് പണമടച്ചാൽ വീണ്ടും മറ്റൊരു എക്സാമിനറെ െവച്ചു ഇതേ പേപ്പർ വീണ്ടും വാല്യൂ ചെയ്യിക്കാം. അല്ലെങ്കിൽ വീണ്ടും പരീക്ഷ എഴുതാം.
റീവാല്വേഷന് നിശ്ചിതശതമാനത്തിൽ കൂടുതൽ മാർക്ക് കിട്ടിയാൽ അതു ലഭിക്കും. ഇതാണ് നിയമങ്ങളും പരീക്ഷാ ചട്ടങ്ങളും അനുശാസിക്കുന്നത്. അനധികൃതമായി അർഹത ഇല്ലാതെ മാർക്ക് ലഭിക്കാതിരിക്കാനാണ് പരീക്ഷചട്ടങ്ങൾ കൃത്യമായി സർവകലാശാലകളും ഓട്ടോണമസ് കോളജുകളും പാലിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട വാർത്തകൾ അതുകൊണ്ട് കേരളത്തിലെ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നത് തീർച്ചയാണ്.
മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും തൊഴിലും ഉന്നതവിദ്യാഭാസവും ആഗ്രഹിക്കുന്നവരെ കേരളത്തിലെ ഇത്തരം വാർത്തകൾ ഗുരുതരമായി ബാധിക്കും. അർഹതയില്ലാതെ വാരിക്കോരി മാർക്ക് നൽകിയാണ് കേരളത്തിലെ കുട്ടികൾ പാസാകുന്നതെന്നു വിദേശികളും സ്വദേശികളും അടക്കമുള്ള മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നതിനുള്ള അവസരങ്ങൾ നാം ഒഴിവാക്കേണ്ടിയിരിക്കുന്നു. ഈ പ്രശ്നത്തിലെ രാഷ്്ട്രീയം മാറ്റിനിർത്തി യാഥാർഥ്യങ്ങൾ തിരിച്ചറിയണം. നമ്മുടെ വിദ്യാർഥികളുടെ ഭാവി തുലക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.