Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഡോ​ക്ട​റും വേ​ണ്ട,...

ഡോ​ക്ട​റും വേ​ണ്ട, കു​റി​പ്പ​ടി​യും വേ​ണ്ട

text_fields
bookmark_border
ഡോ​ക്ട​റും വേ​ണ്ട, കു​റി​പ്പ​ടി​യും വേ​ണ്ട
cancel

അ​റി​യ​പ്പെ​ടു​ന്ന നാ​ട​ക​കൃ​ത്തും കെ.​എ​ൻ.​എം സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന നി​ല​മ്പൂ​രി​ലെ ജ​ന​കീ​യ ഡോ​ക്ട​ർ എം. ​ഉ​സ്മാ​നെ​ക്കു​റി​ച്ച് ഒ​രു ക​ഥ പ​റ​ഞ്ഞു കേ​ൾ​ക്കാ​റു​ണ്ട്. കാ​ണാ​ൻ വ​ന്ന രോ​ഗി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ കു​ഴ​പ്പ​ങ്ങ​ളൊ​ന്നും കാ​ണു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്നി​രി​ക്കി​ലും ആ​ഗ​ത​ന് മ​രു​ന്നു വേ​ണം.

ഡോ​ക്ട​ർ കു​റി​പ്പ​ടി എ​ഴു​തി: കൈ​ക്കോ​ട്ട്, മ​ൺ​വെ​ട്ടി, പി​ക്കാ​സ്... ഇ​വ ഉ​പ​യോ​ഗി​ച്ച് ദി​വ​സേ​ന അ​ൽ​പ നേ​ര​മെ​ങ്കി​ലും മേ​ല​ന​ങ്ങി പ​ണി​യെ​ടു​ക്കു​ക.

ആ​വ​ശ്യ​ത്തി​ന് മാ​ത്രം മ​രു​ന്നെ​ഴു​തു​ന്ന ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചി​രു​ന്ന കാ​ലം ന​മു​ക്കു​ണ്ടാ​യി​രു​ന്നു. ഇ​ന്നു കേ​ര​ള​ത്തി​ൽ താ​ര​ത​മ്യേ​ന മ​രു​ന്ന് ഉ​പ​യോ​ഗം കൂ​ടു​ത​ലാ​ണെ​ന്ന് എ​ല്ലാ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രും ഒ​രു​പോ​ലെ അം​ഗീ​ക​രി​ക്കു​ന്നു. ആ​ശു​പ​ത്രി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, മ​രു​ന്നു വി​ൽ​പ​ന​ശാ​ല​ക​ൾ എ​ല്ലാം കൂ​ടു​ത​ലു​ള്ള കേ​ര​ള​ത്തി​ൽ മ​രു​ന്നു ല​ഭ്യ​ത​യും വ​ർ​ധി​ച്ച തോ​തി​ലാ​ണ്. ന​ഗ​ര​വ​ത്ക​ര​ണ​വും ഇ​ന്‍റ​ർ​നെ​റ്റ് വ്യാ​പ​ന​വു​മെ​ല്ലാം പു​തി​യ മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച അ​റി​വ് സാ​ധാ​ര​ണ​ക്കാ​രി​ൽ​പോ​ലും എ​ത്തി​ച്ചു. പ​ര​സ്യ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന പ്ര​ലോ​ഭ​ന​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ രോ​ഗം ഭേ​ദ​മാ​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​ക​ളെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ളും ചി​കി​ത്സ​യെ​ക്കു​റി​ച്ച് കാ​ല​ങ്ങ​ളാ​യി വെ​ച്ചു​പു​ല​ർ​ത്തു​ന്ന അ​ബ​ദ്ധ ധാ​ര​ണ​ക​ളു​മെ​ല്ലാം പ​ല​പ്പോ​ഴും മ​രു​ന്നു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തി​ലേ​ക്കോ ദു​രു​പ​യോ​ഗ​ത്തി​ലേ​ക്കോ ന​യി​ക്കു​ന്നു. ശ​രി​യാ​യ ചി​കി​ത്സ​യും മ​രു​ന്നു​ക​ളു​ടെ കൃ​ത്യ​മാ​യ ഉ​പ​യോ​ഗ​വും ഇ​വി​ടെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. മ​രു​ന്നു കൂ​ടു​ത​ൽ ക​ഴി​ച്ചാ​ൽ രോ​ഗം വേ​ഗ​ത്തി​ൽ ഭേ​ദ​മാ​കു​മെ​ന്ന​ത് വ​ലി​യൊ​രു അ​ന്ധ​വി​ശ്വാ​സം മാ​ത്ര​മ​ല്ല ക​ടു​ത്ത ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന അ​ബ​ദ്ധം കൂ​ടി​യാ​ണ്.

രോ​ഗി​ക്ക് ശ​രി​യാ​യ മ​രു​ന്ന്, കൃ​ത്യ​മാ​യ അ​ള​വി​ൽ കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ആ​വ​ശ്യ​മി​ല്ലാ​തെ കു​റി​ച്ചു​കൊ​ടു​ക്കു​ന്ന മ​നോ​ഭാ​വം ചി​ല ഡോ​ക്ട​ർ​മാ​ർ​ക്കെ​ങ്കി​ലും ഉ​ണ്ട്. രോ​ഗം പെ​ട്ടെ​ന്ന് കു​റ​യാ​തി​രു​ന്നാ​ൽ അ​തു ത​ന്‍റെ വൈ​ദ​ഗ്ധ്യ​ക്കു​റ​വാ​യി രോ​ഗി വി​ല​യി​രു​ത്തു​മോ എ​ന്ന ചി​ന്ത​യി​ൽ കൂ​ടു​ത​ൽ മ​രു​ന്നെ​ഴു​തു​ക​യും ആ​ദ്യ ഘ​ട്ട​ത്തി​ൽ​ത​ന്നെ ആ​ന്‍റി​ബ​യോ​ട്ടി​ക് പോ​ലു​ള്ള​വ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്യു​ന്നു ചി​ല​ർ. കൂ​ടി​യ വി​ല​യു​ള്ള കൂ​ടു​ത​ൽ മ​രു​ന്നെ​ഴു​തു​ന്ന​യാ​ളാ​ണ് മി​ക​ച്ച ഡോ​ക്ട​ർ എ​ന്നൊ​രു മി​ഥ്യാ​ധാ​ര​ണ ചി​ല രോ​ഗി​ക​ളും വെ​ച്ചു​പു​ല​ർ​ത്തു​ന്നു. ഡോ​ക്ട​റെ ക​ണ്ട് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം തേ​ടാ​തെ കേ​ട്ടു​കേ​ൾ​വി​വെ​ച്ചോ ഡോ​ക്ട​ർ മു​മ്പ് ന​ൽ​കി​യ കു​റി​പ്പ​ടി​വെ​ച്ചോ കു​റി​പ്പ​ടി​ത​ന്നെ ഇ​ല്ലാ​തെ​യോ മ​രു​ന്നു വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ലം മ​ല​യാ​ളി​ക​ളി​ൽ കൂ​ടി​വ​രു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

രോ​ഗം ഏ​താ​യാ​ലും പ്ര​ശ്ന​മി​ല്ല അ​തി​നെ​ല്ലാം മ​രു​ന്ന് ക​ട​യി​ൽ കി​ട്ടാ​നു​ണ്ട​ല്ലോ എ​ന്നാ​ണ് പ​ല​രു​ടെ​യും ചി​ന്ത. അ​റി​ഞ്ഞു​കൊ​ണ്ട് രോ​ഗം വ​രു​ത്തി​വെ​ച്ച് ചി​കി​ത്സി​ക്ക​ല​ല്ല, പ​ര​മാ​വ​ധി രോ​ഗ​ങ്ങ​ളൊ​ന്നും വ​രാ​തെ ജീ​വി​ക്കു​ക​യും വ​ന്നു​പോ​യാ​ൽ ശ​രി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം ആ ​ചി​കി​ത്സ മ​റ്റൊ​രു രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. ഓ​ൺ​ലൈ​ൻ ഫാ​ർ​മ​സി​ക​ളു​ടെ വ്യാ​പ​നം മ​രു​ന്നു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തി​നും ദു​രു​പ​യോ​ഗ​ത്തി​നും പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി ഗ​വ. ആ​യു​ഷ് വെ​ൽ​നെ​സ് സെ​ന്‍റ​റി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​അ​നു ഏ​ലി​യാ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രോ​ഗി​യെ കാ​ണു​ക​യോ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ​പോ​ലും മ​ന​സ്സി​ലാ​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് ഇ​ക്കൂ​ട്ട​ർ മ​രു​ന്ന് വി​ൽ​ക്കു​ന്ന​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പാ​ര​സെ​റ്റ​മോ​ൾ പോ​ലും സ​ർ​ക്കാ​ർ ഫാ​ർ​മ​സി​ക​ൾ വ​ഴി മാ​ത്ര​മേ കി​ട്ടൂ എ​ന്നി​രി​ക്കെ​യാ​ണ് ന​മ്മു​ടെ നാ​ട്ടി​ൽ ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ വ​ഴി എ​ന്തും കി​ട്ടു​മെ​ന്ന അ​വ​സ്ഥ​യി​ൽ സ്വാ​ഭാ​വി​ക​മാ​യും ഉ​പ​യോ​ഗ​വും ദു​രു​പ​യോ​ഗ​വും കൂ​ടു​മെ​ന്നും ഡോ. ​അ​നു പ​റ​യു​ന്നു.

മ​രു​ന്നു ക​മ്പ​നി​ക​ൾ മ​നഃ​സാ​ക്ഷി​യി​ല്ലാ​തെ അ​ടി​ക്ക​ടി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന കാ​ല​ത്ത് മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ൽ ഓ​രോ കു​ടും​ബ​ത്തി​നും വ്യ​ക്ത​മാ​യ ന​യം ആ​വ​ശ്യ​മാ​ണ്.​അ​നാ​വ​ശ്യ​മാ​യി വാ​ങ്ങി​ക്ക​ഴി​ച്ചാ​ൽ അ​ത് മ​രു​ന്നു ക​മ്പ​നി​ക​ളു​ടെ കൊ​ള്ള​യ​ടി​ക്ക് കൂ​ട്ടു​നി​ൽ​ക്ക​ലും ആ​രോ​ഗ്യം സ്വ​യം ന​ശി​പ്പി​ക്ക​ലു​മാ​കും. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ അ​പേ​ക്ഷി​ച്ച് മ​ല​യാ​ളി ആ​രോ​ഗ്യ​ത്തി​ന് ന​ൽ​കു​ന്ന ശ്ര​ദ്ധ വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ചെ​റി​യൊ​രു രോ​ഗം വ​രു​മ്പോ​ൾ​ത​ന്നെ പ​ല​ർ​ക്കും ആ​ശ​ങ്ക​യും പ​രി​ഭ്ര​മ​വു​മാ​യി. വി​ദ്യാ​ഭ്യാ​സ​വും അ​റി​വും വാ​യ​ന​യും കൂ​ടി​യ ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മ​ല്ലി​ത്. പ​നി പി​ടി​പെ​ട്ടാ​ൽ, ത​ല​വേ​ദ​ന വ​ന്നാ​ൽ, ശ​രീ​ര വേ​ദ​ന ക​ടു​ത്താ​ൽ, ചു​മ കൂ​ടി​യാ​ൽ, ശ്വാ​സം​മു​ട്ട് തു​ട​ങ്ങി​യാ​ൽ എ​ന്തു മ​രു​ന്ന് ക​ഴി​ക്ക​ണ​മെ​ന്ന അ​ടി​സ്ഥാ​ന​പ​ര​മാ​യ അ​റി​വ് ഒ​രു​വി​ധ​പ്പെ​ട്ട മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം ഉ​ണ്ട്. എ​ന്നാ​ൽ, ഈ ​അ​റി​വൊ​ന്നും കൃ​ത്യ​മ​ല്ല​താ​നും. ചെ​റി​യൊ​രു പ​നി​യോ ത​ല​വേ​ദ​ന​യോ വ​ന്നാ​ൽ സ്വാ​ഭാ​വി​ക​മാ​യി സു​ഖ​പ്പെ​ടാ​ൻ കാ​ക്കാ​തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടു​ന്ന​തും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യ​മി​ല്ലാ​ത്ത മ​രു​ന്നു വാ​ങ്ങി ക​ഴി​ക്കു​ന്ന​തും മ​ല​യാ​ളി ശീ​ല​മാ​യി കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ബി​ബി​ൻ ഗോ​പാ​ൽ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ ‘ഓ​വ​ർ ദ ​കൗ​ണ്ട​ർ’ മ​രു​ന്നു വി​ൽ​പ​ന സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​ണ്.

ആ​വ​ശ്യ​ത്തി​നാ​ക​ണം മ​രു​ന്ന്

ആ​ന്‍റി​ബ​യോ​ട്ടി​ക് ദു​രു​പ​യോ​ഗ​ത്തി​നെ​തി​രെ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ കാ​മ്പ​യി​ൻ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. വി​ൽ​പ​ന ഗ​ണ്യ​മാ​യി കു​റ​യാ​ൻ ഇ​തു സ​ഹാ​യി​ച്ചു. രോ​ഗാ​വ​സ്ഥ കൂ​ടു​ത​ലു​ള്ള സ​മൂ​ഹ​മാ​ണ് മ​ല​യാ​ളി​ക​ൾ എ​ന്ന​ത് മ​രു​ന്ന് ഉ​പ​യോ​ഗം കൂ​ടാ​ൻ കാ​ര​ണ​മാ​ണ്. മ​രു​ന്നി​ന്‍റെ അ​മി​ത ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച​ല്ല, രോ​ഗം തി​രി​ച്ച​റി​ഞ്ഞി​ട്ടും ശാ​സ്ത്രീ​യ ചി​കി​ത്സ തേ​ടാ​തെ പോ​കു​ന്ന​വ​രെ​ക്കു​റി​ച്ചാ​ണ് ഞാ​ൻ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. പ്ര​മേ​ഹ​വും ര​ക്താ​ദി​മ​ർ​ദ​വും ക​ണ്ടെ​ത്തി​യ 40 ശ​ത​മാ​നം പേ​രി​ൽ രോ​ഗം നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന​ത് നി​സ്സാ​ര​മ​ല്ല. ചി​കി​ത്സ പൂ​ർ​ണ​മാ​യി എ​ടു​ക്കാ​ത്ത​താ​ണ് കാ​ര​ണം. ശ​രി​യാ​യ ചി​കി​ത്സ​യി​ലൂ​ടെ മാ​ര​ക​രോ​ഗ​ങ്ങ​ൾ ഭേ​ദ​പ്പെ​ട്ട് വ​രു​ന്ന​തി​നി​ടെ ഒ​റ്റ​മൂ​ലി​യി​ലേ​ക്കും മ​റ്റു ചി​കി​ത്സ​ക​ളി​ലേ​ക്കും വ​ഴി​മാ​റി​യ​തു മൂ​ലം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങേ​ണ്ടി​വ​ന്ന നാ​ലോ അ​ഞ്ചോ പ്ര​ശ​സ്ത​രെ എ​നി​ക്ക​റി​യാം. മ​രു​ന്ന് അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക എ​ന്ന​തു​പോ​ലെ പ്ര​ധാ​ന​മാ​ണ് ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​തും.

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medicine useOveruse of Antibiotics
News Summary - Excessive use of medicine
Next Story