വ്യാജ പരസ്യങ്ങളിൽ സംഭവിക്കുന്നത്
text_fieldsകേരളത്തിലെ ആരോഗ്യരംഗത്ത് നടക്കുന്ന അനഭിലഷണീയ പ്രവർത്തനങ്ങളിൽ പ്രധാനമാണ് പ ത്രമാധ്യമങ്ങൾ ഉപയോഗിച്ചുള്ള വ്യാജചികിത്സ. വ്യാജചികിത്സകർ തങ്ങൾക്കുണ്ടെന്നവക ാശപ്പെടുന്ന നൈപുണ്യം പത്രത്തിലൂടെ പ്രസിദ്ധപ്പെടുത്തുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളാ യി ഇതിനപ്പുറത്തേക്ക് കടന്നിരിക്കുന്നു. ഇപ്പോൾ ക്ലിനിക്കൽ ലാബുകൾ രോഗനിർണയം വാഗ് ദാനം ചെയ്തു പത്രങ്ങളിൽ പരസ്യം ചെയ്തുതുടങ്ങി. പൊതുജനാരോഗ്യം പരിഗണിക്കുമ്പോൾ ആശങ്ക യുളവാക്കുന്നതാണിത്. വളരെ ഗൗരവത്തോടെ കണ്ട് സമൂഹം നിലപാടെടുക്കാൻ വൈകിക്കൂടാ.
പുതുവർഷത്തിൽ ആദ്യനാളുകളിൽതന്നെ കേരളത്തിലെ മൂന്നു മുൻനിര പത്രങ്ങളിൽ ഒന്നാ ം പേജിൽ കേരളത്തിലെ പൗരന്മാരെ അലർജി പരിശോധിക്കാൻ ക്ഷണിച്ചുകൊണ്ടായിരുന്നു മുഴുപേ ജ് പരസ്യം. എന്താണ് അലർജി, അലർജി രോഗങ്ങൾ ഉള്ളവർക്ക് വരാവുന്ന രോഗാവസ്ഥകൾ എന്തൊക് കെ എന്നൊക്കെ പരസ്യത്തിൽ വിവരിച്ചുകണ്ടു. എല്ലാവരും എന്തിനെല്ലാം അലർജിയുണ്ടാകും എ ന്ന് കണ്ടെത്താൻ രക്തപരിശോധന നടത്തുക. ഇൗ പരിശോധനകൾക്ക് കേരളത്തിൽ അനേകം ലാബുകളിൽ ശൃംഖല മാതൃകയിൽ പരസ്യദാതാവ് ഒരുക്കിയിട്ടുണ്ട്. ഏതാനും നാളുകളിൽ ടെസ്റ്റുചെയ്യുന്നവർക്ക് 50 ശതമാനം ഡിസ്കൗണ്ടും.
പരസ്യത്തിലെ ലാബുകൾ രക്തം സ്വീകരിക്കും എന്നുമാത്രം; ടെസ്റ്റുചെയ്യുന്നതിനോ റിപ്പോർട്ട് നൽകുന്നതിനോ ഭാവി പരിരക്ഷ ഉറപ്പുനൽകുന്നതിനോ ലാബുകൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ല. എന്നാൽ, നേരിട്ട് കാണാത്ത ഒരു ഏജൻസി, അല്ലെങ്കിൽ വ്യക്തികൾ ചികിത്സ, വൈദ്യസേവനം എന്നിവ വേണ്ട വ്യക്തികൾക്ക് ഫീസുവാങ്ങി ഏർപ്പാടാക്കും എന്ന ധ്വനി പരസ്യത്തിലുണ്ട്. സ്വീകരിച്ച രക്ത സാമ്പിളുകൾ ചെന്നൈയിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ എത്തിക്കുകയും അവിടെ ചില ഉപകരണങ്ങൾ വഴി രക്തം പരിശോധിക്കുകയും ചെയ്യും എന്നാണ് അറിയിപ്പ്.
പരസ്യദാതാവിെൻറയോ ഉത്തരവാദിത്തപ്പെട്ട സംഘടനയോ പേരുവിവരം പരസ്യം വായിക്കുമ്പോൾ വ്യക്തമല്ല. അവ്യക്തമായി ഒരു ലാബിെൻറ പേര് എഴുതിച്ചേർത്തിട്ടുണ്ടെന്നത് ശരിതന്നെ. എന്നാൽ, അവർ പരിശോധനകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായോ, അഭിപ്രായവ്യത്യാസങ്ങളും നിയമപ്രശ്നങ്ങളും പരിഹരിക്കാൻ മുന്നോട്ടുവരുന്നതായോ അറിയിക്കുന്നില്ല. ഇങ്ങനെ അലർജി വലിയ സംഭവമാക്കാനും ആയിരക്കണക്കിന് വ്യക്തികളെ ലാബുകളിലേക്ക് നയിക്കാനും പരസ്യങ്ങൾക്ക് കഴിഞ്ഞു. ഇരുനൂറോളം വസ്തുക്കളിൽ അലർജിയുണ്ടോ എന്ന് കണ്ടുപിടിക്കാനാണ് ഉദ്യമം. അനേകം സാമ്പിളുകൾ ഒന്നിച്ച് ടെസ്റ്റുചെയ്യുന്ന മെഷീനുകൾ ഇന്ന് ലഭ്യമായതിനാൽ നൂറുകണക്കിന് സാമ്പിളുകൾ ഒന്നിച്ചെത്തുമ്പോൾ നിക്ഷേപകന് വലിയരീതിയിൽ ലാഭമുറപ്പാകും. രക്തം സ്വീകരിക്കുന്ന ചെറുകിട ലാബുകൾക്ക് അത് സൂക്ഷിക്കാനും കേരളത്തിന് പുറത്തുള്ള മറ്റു ലാബുകളിലേക്ക് സുരക്ഷിതമായി അയക്കാനും സംവിധാനവും നിയമപരമായ അംഗീകാരവും ഉണ്ടോ എന്നും വ്യക്തമല്ല.
ഇത്തരം പരസ്യങ്ങൾ നമ്മെ അലോസരപ്പെടുത്തുന്നത് രണ്ടു രീതിയിലാണ്. ഒന്ന്, ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വ്യക്തികളോ ഏജൻസിയോ പ്രത്യക്ഷമാകാതെയും നിയമപ്രശ്നങ്ങൾ പരിഹരിക്കുന്ന ഇടം പറയാതെയും ഉള്ള പരസ്യങ്ങൾ പത്രമാധ്യമങ്ങൾ ഒന്നാം പേജിൽതന്നെ നൽകുന്നത് മാധ്യമനൈതികതക്കു ചേരുന്നതാണോ? രണ്ട്, ലാബുകൾക്ക് ഇപ്രകാരം പരസ്യം ചെയ്ത് രോഗികളല്ലാത്തവരെയും രോഗികൾ എന്ന് സ്വയം സംശയിക്കുന്നവരെയും ആകർഷിച്ചു രക്തപരിശോധന നടത്തുന്നതും രക്തം ശേഖരിച്ചുവെക്കുന്നതും ശരിയാണോ?
ആദ്യകാല പരസ്യങ്ങളിൽ ഏതാനും ഡോക്ടർമാരുടെ ഉറപ്പ് നൽകിയിരുന്നു. മെഡിക്കൽ കൗൺസിൽ ഇത്തരം പരസ്യങ്ങൾ എത്തിക്സിന് വിരുദ്ധമാണെന്ന നിലപാടെടുത്തപ്പോൾ ഉറപ്പുപറയാനെത്തിയ ഡോക്ടർമാർ അപ്രത്യക്ഷരായി. ജനുവരി പരസ്യങ്ങളിൽ അനുഭവസാക്ഷ്യം മാത്രമാണുണ്ടായിരുന്നത്. ഇമ്മാതിരി പരസ്യങ്ങൾ പത്രങ്ങൾക്ക് സ്വീകരിക്കാമോ എന്നത് ഗൗരവമുള്ള ചർച്ച ആവശ്യമായി വരുന്നു. വൈദ്യശാസ്ത്രം ഡോക്ടറും രോഗിയും മാത്രമായുള്ള ഇടപെടലായി കാണാനാവില്ല. അതിസങ്കീർണമായ ടെക്നോ സമൂഹത്തിൽ അനവധി ഏജൻസികൾ ചേർന്ന വലയത്തിലാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്. അവിടെ ലാബുകൾ, ആശുപത്രി ഉടമകൾ, കോർപറേറ്റുകൾ, സൊസൈറ്റികൾ, മാധ്യമങ്ങൾ തുടങ്ങി നിരവധി ഏജൻസികൾ തത്സമയ സാന്നിധ്യമറിയിക്കുന്നു. ഇവിടെ രോഗമില്ലാത്ത അസംഖ്യം ജനങ്ങളെ അലർജി ടെസ്റ്റിെൻറ പേരിൽ ഗുണനിലവാരം പോലും ഉറപ്പില്ലാത്ത ലാബുകളിലേക്ക് ആനയിക്കുന്നത് പത്രങ്ങൾ ചെയ്യാമോ? രോഗമില്ലാത്തവരെ രോഗനിർണയത്തിന് പ്രോത്സാഹിപ്പിക്കുന്ന പരസ്യം ഫുൾപേജായി നൽകുന്നതിൽ എന്ത് സാമൂഹികപ്രതിബദ്ധതയാണ് കാണാനാകുക?
രോഗനിർണയം, ചികിത്സ ഫലപ്രാപ്തി, തുടർചികിത്സ, രോഗപ്രതിരോധം, കുറ്റാന്വേഷണം, നിയമക്കുരുക്കുകൾ എന്നിവക്കൊക്കെ ലാബുകളുടെ സഹായം വൈദ്യശാസ്ത്രത്തിന് കൂടിയേതീരൂ. ലാബുകളും വൈദ്യശാസ്ത്രവും ചികിത്സകരും തമ്മിൽ പരസ്പര വിശ്വാസത്തോടെ സക്രിയമായ ബന്ധം സ്ഥാപിച്ചിരിക്കണം. രോഗവുമായി ബന്ധപ്പെട്ട അവസ്ഥകളിൽ മാത്രമാണ് വ്യക്തികൾ ലബോറട്ടറിയെ സമീപിക്കേണ്ടത്. അതായത്, രോഗമില്ലാത്ത പൗരന്മാർ സംശയനിവൃത്തിക്കായി കൂടക്കൂടെ പോകേണ്ടയിടമല്ല ലാബുകൾ എന്നർഥം. ലാബ് സന്ദർശനം രോഗനിർണയത്തിെൻറ ഭാഗമായി മാത്രം നടക്കേണ്ട കാര്യമാണ്. ആ അർഥത്തിൽ പ്രവർത്തിച്ചുവന്ന അലർജി പരസ്യങ്ങൾ ലാബുകളുടെ പെരുമാറ്റച്ചട്ടത്തെ ലംഘിക്കുന്നു. മാത്രമല്ല, ലാബുകൾ രോഗികളുടെ ശരീരസ്രവങ്ങൾ ശേഖരിച്ചു വെക്കാനുള്ള ഇടമല്ല. നാമറിയാത്ത, വ്യക്തമായ വിലാസം പോലും പറയാത്ത ഇതര സംസ്ഥാനത്തേക്ക് ഇവിടത്തെ സാമ്പിളുകൾ ശേഖരിച്ചയക്കുന്നത് നൈതികത മാത്രമല്ല, നിയമംപോലും തെറ്റിക്കുന്നു.
രക്തം ശേഖരിക്കുന്ന ലാബും ടെസ്റ്റ് ചെയ്യുന്ന ലാബും നിയമപരമായും സാങ്കേതികമായും പരസ്പര ബന്ധമില്ലാത്ത ഏജൻസികൾ മാത്രമാണ്. ആ നിലക്ക് അവർ എടുക്കുന്ന രക്ത സാമ്പിൾ വേണ്ട അളവിലും അധികമായോ എന്ന് നാമെങ്ങനെ അറിയും? അലർജി പരിശോധനക്കു ശേഷം മിച്ചംവരുന്ന സാമ്പിൾ ശരിയായ രീതിയിലാണോ സംസ്കരിക്കുന്നത്? അവർ ആർക്കെങ്കിലും വേണ്ടി മാറ്റി പരിശോധനകൾ രഹസ്യമായി നടത്തുന്നുണ്ടോ? മറ്റാർക്കെങ്കിലും സാമ്പിൾ കൈമാറ്റം ചെയ്യുന്നുണ്ടോ? അഥവാ ഏതെങ്കിലും ജനിതക ടെസ്റ്റുകൾക്കോ പരീക്ഷണങ്ങൾക്കോ മിച്ചം വരുന്ന സാമ്പിളുകൾ ഉപയോഗിക്കുമോ? ഇതെല്ലാം ഗൗരവമുള്ള ചോദ്യങ്ങളാണ്.
അതിഗൗരവമുള്ള വിഷയമാണിതെങ്കിലും പൊതുജനാരോഗ്യവകുപ്പ് എന്തെങ്കിലും അന്വേഷണം നടത്തുകയോ ഇതിെൻറ പിന്നിലുള്ളവരുമായി ചർച്ച നടത്തുകയോ ചെയ്തതായി കാണുന്നില്ല. മെഡിക്കൽ ലാബുകളെ കൃത്യമായ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന പ്രഖ്യാപിത നയമുണ്ടെങ്കിലും ആ ദിശയിലേക്ക് വലിയ മുന്നേറ്റം നടത്താൻ ഇപ്പോഴും നമുക്കായിട്ടില്ല. ലാബുകൾക്കുമേൽ നിയന്ത്രണം ഉദാസീനമായാൽ ആരോഗ്യരംഗത്തെ ബാധിക്കും. ശരിയായ രോഗനിർണയത്തിനും ചികിത്സക്കും ലാബ് പരിശോധനകൾ അനിവാര്യമാണ്. അടുത്തകാലത്താണ് കോട്ടയത്ത് തെറ്റായ ലാബ് റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി രോഗിയെ അർബുദ ചികിത്സക്ക് വിധേയമാക്കിയത്. ഇത്തരം റിപ്പോർട്ടുകൾ അപൂർവമായേ കാണുന്നുള്ളൂവെങ്കിലും ലാബുകളുടെ ഗുണമേന്മയും സുതാര്യതയും പ്രശ്നംതന്നെയാണ്.
തെറ്റായതും നൈതികതക്ക് വിരുദ്ധമായതും ആയ ലാബ് റിപ്പോർട്ടുകൾ ഇന്ത്യയിൽ വ്യാപകമാണ്. പ്രതിഭ രാജുവിെൻറ റിപ്പോർട്ടനുസരിച്ച് ഡൽഹിയിൽ 2019ൽ 30,000 വ്യാജ റിസൽട്ടുകൾ നൽകിയ ഒരു ലാബ് പിടിക്കപ്പെട്ടു. ഹാർവാർഡ് യൂനിവേഴ്സിറ്റിയിലെ ആശിഷ് ഝാ പറയുന്നത് ഇന്ത്യയിൽ പ്രതിവർഷം 52 ലക്ഷം ചികിത്സാപിഴവുകൾ ഉണ്ടാകുന്നുവെന്നാണ്. ചികിത്സയുടെ ആദ്യനാളുകളിൽ ലാബ് റിസൽട്ടുകളാണ് ഡോക്ടർ വിശ്വസിക്കുന്നത്; രോഗിയും കോടതിയും മറ്റുള്ളവരും ഊന്നൽ കൊടുക്കുന്നതും ലാബ് റിസൽട്ടിൽതന്നെ. അവിടെയുണ്ടാകുന്ന പോരായ്മ അപകടകരവുമാണ്. ഈ പശ്ചാത്തലത്തിൽ പത്രമാധ്യമങ്ങൾ ആരോഗ്യകാര്യങ്ങളിൽ പരസ്യം നൽകുമ്പോൾ കൂടുതൽ ജാഗ്രതയും ജനപക്ഷനിലപാടും കാണിക്കേണ്ടതാണ്. അടിയന്തരമായി ലാബുകളുടെ മേൽ കർശനനിയന്ത്രണങ്ങൾ കൊണ്ടുവരാൻ കാലമായി എന്നതിലും സംശയമില്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.