വ്യാജചരിത്രത്തിെൻറ സൂക്ഷ്മതല പരീക്ഷണങ്ങള്‍
text_fieldsഹിന്ദുത്വ രാഷ്ട്രീയത്തിന് ചരിത്രവുമായുള്ള ബന്ധം അങ്ങേയറ്റം വഞ്ചനാപരമാണ് എന്ന് നിരവധി ഉദാഹരണങ്ങളിലൂടെ നമു ക്ക് മനസ്സിലായിട്ടുള്ളതാണ്. ചരിത്രത്തെ വളച്ചൊടിക്കുക എന്നതു മാത്രമല്ല, ഉള്ള ചരിത്രത്തെ മായ്ച്ചുകളയുക, ഇല്ലാത ്ത ചരിത്രം സൃഷ്ടിക്കുക, മിത്തിനെ ചരിത്രമായി വ്യാഖ്യാനിക്കുക, തങ്ങള്‍ സൃഷ്ടിക്കുന്ന കപടചരിത്രത്തിെൻറ അ ടിസ്ഥാനത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി അതിെന സര്‍വസ്വീകാര്യമായ ചരിത്രസത്യങ്ങളായി മാറ്റിത്തീര്‍ക് കുക തുടങ്ങി ചരിത്രത്തോട് ഹിന്ദുത്വം കാട്ടുന്ന അനീതികള്‍ക്കു കണക്കില്ല. 2017-2018 കാലത്ത് ‘പദ്മാവത്’ എന്ന സിനിമയുമാ യി ബന്ധപ്പെട്ടു നടന്ന കോലാഹലങ്ങള്‍ ഓർമയിലുണ്ടാവും. സൂഫി കവി മാലിക് മുഹമ്മദ് ജയാസി എഴുതിയ ‘പദ്മാവത്’ എന്ന ഖണ്ഡകാവ്യത്തിലെ ഒരു കഥാപാത്രം മാത്രമായിരുന്നു റാണി പദ്മാവത്. 1540ല്‍ എഴുതിയ ആ കൃതിയിലെ ഒരു കൽപിതകഥാപാത്രത്തെ പിന്നീട് അലാവുദ്ദീന്‍ ഖില്‍ജി ആക്രമിച്ചപ്പോള്‍ സതി അനുഷ്ഠിച്ച ഹൈന്ദവസ്വാഭിമാനത്തിെൻറ ബിംബമാക്കി ആരാധിക്കുന്ന ചരിത്രവനിതയാക്കിയത് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ കുടിലതന്ത്രമായിരുന്നു. ഒരു സൂഫികവിയുടെ കൽപിതകഥാപാത്രത്തെ ഒടുവില്‍ ഇന്ത്യചരിത്രത്തിലെ സാംസ്കാരിക സൂചകമായി ഹിന്ദുത്വം പിന്നീട് ഉപയോഗിക്കുകയാണ്. പദ്മാവതിയെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം എന്നുവരെ ആവശ്യമുയര്‍ന്നു. രാഷ്ട്രത്തിെൻറ യഥാർഥ ചരിത്രത്തെ ഉള്ളുകളഞ്ഞു പൊള്ളയാക്കുക, ഉള്ളുപൊള്ളയായ സ്വന്തം നിർമിതചരിത്രം പകരംെവക്കുക. അതാണ് ഹിന്ദുത്വത്തിെൻറ ഹീനതന്ത്രം.
കൽപിതകഥാപാത്രങ്ങളിൽനിന്ന് ഒരു ലജ്ജയുമില്ലാതെ മിഥ്യാചരിത്രങ്ങള്‍ ഉൽപാദിപ്പിക്കുകയും ഉളുപ്പില്ലാത്ത ആവര്‍ത്തനങ്ങളിലൂടെ അത് യഥാർഥ ചരിത്രമാണെന്ന പ്രതീതിബോധം പൊതുസമൂഹത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രക്രിയ വളരെ സമർഥമായി ഹിന്ദുത്വശക്തികള്‍ ഉപയോഗിച്ചുവരുന്നുണ്ട്. പദ്മാവതിെൻറ കാര്യത്തിൽ എന്നപോലെ മുസ്ലിം രാജാധികാരത്തിനെതിരെ പൊരുതിനിന്നവരുടേതെന്ന അയഥാർഥമായ ചരിത്രവ്യക്തിത്വ നിർമിതികള്‍ അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഹൈന്ദവ ജനപ്രിയ സംസ്കാരത്തില്‍ അത്തരം കഥകള്‍ സന്നിവേശിപ്പിക്കുക, അതിനു വ്യാപകമായ പ്രചാരം നല്‍കുക, പിന്നീട് അതിെൻറ അടിസ്ഥാനത്തില്‍ ഒരു ‘ആധികാരിക’ വ്യാജചരിത്രം എഴുതിയുണ്ടാക്കുക, ആ വ്യാജചരിത്രം മുന്‍നിര്‍ത്തി ജനപ്രിയസംസ്കാരത്തെ ചരിത്രസാക്ഷ്യമുള്ള വസ്തുനിഷ്ഠ ഭൂതകാലമായി അവതരിപ്പിക്കുക എന്നിങ്ങനെ വഞ്ചനാപരമായ ഒരു ചാക്രികയുക്തിയാണ് ഹിന്ദുത്വത്തിെൻറ ചരിത്രപദ്ധതിയുടെ കാതല്‍. അതിശ്രദ്ധയോടെ, ചരിത്ര -ലാവണ്യസന്ദര്‍ഭങ്ങളില്‍നിന്ന് വ്യക്തികളെയും സംഭവങ്ങളെയും കൽപിതകഥാപാത്രങ്ങളെയും അടര്‍ത്തിമാറ്റി, ഹിന്ദുത്വ ജനപ്രിയ സംസ്കാരനിർമിതിക്കായി ഉപയോഗിക്കുക, തുടര്‍ന്ന് അത് ഫാഷിസ്റ്റ് രാഷ്ട്രീയത്തിനുള്ള മൂലധനമാക്കി പരിവര്‍ത്തനം ചെയ്യുക എന്ന രീതിയില്‍ ബോധപൂര്‍വമായിത്തന്നെ നടപ്പാക്കപ്പെടുന്ന സമഗ്രമായ ഇടപെടല്‍തന്നെയാണ് ഈ സൂക്ഷ്മതല വ്യാജചരിത്ര നിർമാണം. സ്ഥൂലമായ രാഷ്ട്രചരിത്രത്തില്‍ സൃഷ്ടിക്കുന്ന തിരുത്തലുകളെക്കാളും ഫാഷിസത്തിെൻറ അടിവേരുകള്‍ക്ക് ബലം നല്‍കുന്നത് ഈ സൂക്ഷ്മമായ ജനപ്രിയചരിത്രത്തിലെ കപടനിർമിതികളാണ്.
അൽപകാലം മുമ്പാണ് സുഹേല്‍ മഹാരാജാവിെൻറ പേരിലുള്ള പോസ്റ്റല്‍ സ്റ്റാമ്പ് നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ പ്രകാശനം ചെയ്തത്. സ്റ്റാമ്പ് പ്രകാശനം ചെയ്തു പ്രധാനമന്ത്രി പറഞ്ഞത് സുഹേല്‍ ധീരനായ യുദ്ധവീരന്‍ ആയിരുന്നുവെന്നും ജനതയെ പ്രചോദിപ്പിക്കുന്ന ധീരനായകന്‍ ആയിരുന്നുവെന്നുമായിരുന്നു. സുഹേലിെൻറ ആയോധനശക്തികളെയും ഭരണശേഷിയെയും കുറിച്ചൊക്കെ മോദി വാചാലനായി. ഇന്ത്യയുടെ പ്രതിരോധത്തിനും സുരക്ഷക്കും സാമൂഹികജീവിതത്തിനും വലിയ സംഭാവനകള്‍ നൽകിയ സുഹേല്‍ മഹാരാജാവിനെപ്പോലുള്ളവരുടെ പൈതൃകത്തെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുമെന്നുകൂടി വാഗ്ദാനം ചെയ്താണ് മോദി തിരിച്ചുപോയത്. ആകെയുള്ള ഒരു പ്രശ്നം ഇങ്ങനെ ഒരു രാജാവ് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഒരു തീര്‍പ്പുമില്ല എന്നതാണ്. പിന്നെ എന്തുകൊണ്ടാണ് സുഹേല്‍ മഹാരാജാവിെൻറ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റാമ്പ് വരെ ഇറക്കുന്നത്? 11ാം നൂറ്റാണ്ടില്‍ എപ്പോഴോ മുഹമ്മദ് ഗസ്നിയുടെ അനന്തരവന്മാരിലൊരാളായ ഗസ്നി സാലാര്‍ മസ്ഊദ് 16ാത്തെ വയസ്സില്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ ബഹ്റായിച്ച് പ്രവിശ്യയിലെ യുദ്ധത്തില്‍ സുഹേലിെൻറ പട്ടാളം മസ്ഊദിെൻറ പട്ടാളത്തെ പരാജയപ്പെടുത്തി എന്നതാണ് പ്രചാരത്തിലുള്ള കഥ. എന്നാല്‍, രസകരമായ കാര്യം ഈ കഥയുടെ അടിസ്ഥാനം എന്താണ് എന്നതാണ്. അവിടെയാണ് ഹിന്ദുത്വ വ്യാജചരിത്രത്തിെൻറ ജനപ്രിയപാഠങ്ങള്‍ രൂപംകൊണ്ട് ആധികാരികചരിത്രമായി രൂപാന്തരപ്പെടുന്നതിെൻറ സവിശേഷ സൂക്ഷ്മതലപ്രക്രിയകള്‍ പ്രസക്തമാവുന്നത്.
മോദിയുടെ ഈ ഗംഭീര പ്രസ്താവനകളുടെയെല്ലാം അടിസ്ഥാനം ഒരുവിധ ചരിത്രരേഖകളുമല്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. എന്നാല്‍, സാധാരണരീതിയില്‍ ചരിത്രസാംഗത്യമുള്ള വാമൊഴിപാരമ്പര്യത്തില്‍നിന്ന് രൂപംകൊണ്ട നാടോടിവിശ്വാസവുമല്ല ഇതെന്നതും എടുത്തുപറയേണ്ട കാര്യമാണ്. യഥാർഥത്തില്‍ അബ്ദുറഹ്മാന് ചിശ്തി പേര്‍ഷ്യന്‍ ഭാഷയില്‍ 17ാം നൂറ്റാണ്ടില്‍ ഗസ്നി സാലാര്‍ മസ്ഊദിനെക്കുറിച്ച് എഴുതിയ ‘മിറാതേ മസ്ഊദി’ എന്ന വാഴ്ത്തുപുസ്തകത്തിലെ കൽപിതകഥാപാത്രമാണ് ഈ സുഹേല്‍ രാജാവ്. മാത്രമല്ല, ഇങ്ങനെ ഒരു അനന്തരവന്‍ ഗസ്നിക്ക് ഉണ്ടായിരുന്നു എന്നുള്ളതിെൻറ ഏക തെളിവും ഈ പുസ്തകമാണ്. ഗസ്നിയുടെ രേഖകളിലൊന്നും ഇങ്ങനെ ഒരാളെക്കുറിച്ച് പരാമര്‍ശമില്ല. അതായത്, സുഹേല്‍ മഹാരാജാവ് എന്ന ഒരു പ്രാദേശികയോദ്ധാവും അയാള്‍ തോൽപിച്ചെന്നു പറയപ്പെടുന്ന മുസ്ലിം ‘ആക്രമണകാരി’യും കേവലം ഒരു കാൽപനികകഥയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്.
‘Conquest and Community: The Afterlife of Warrior Saint Ghazi Miyan’ എന്ന പുസ്തകത്തില്‍ ചരിത്രകാരനായ ശാഹിദ് അമീന്‍ വളരെ കൃത്യമായി സാലാര്‍ മസ്ഊദ് എങ്ങനെയാണ് ഉത്തര്‍പ്രദേശിലെ ഹിന്ദു-മുസ്ലിം നാടോടി പാരമ്പര്യത്തില്‍ ഇരുകൂട്ടര്‍ക്കും ഒരു വിശുദ്ധനായി മാറിയത് എന്നും അദ്ദേഹം എങ്ങനെയാണ് ആരാധിക്കപ്പെടുന്നതെന്നും വിശദീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ചരിത്രപുരുഷന്‍ ഉണ്ടായിരുന്നില്ല എന്നും ഒരു ഹിന്ദുരാജാവും അങ്ങനെ ഒരാളെ തോൽപിച്ചിട്ടില്ല എന്നും അമീനും പുസ്തകത്തില്‍ എടുത്തുപറയുന്നു. എന്നാല്‍, മസ്ഊദ് എന്ന കൽപിതകഥാപാത്രത്തിന് കൈവന്ന ഈ സ്വീകാര്യത ഹിന്ദുത്വയെ പിന്നീട് ചൊടിപ്പിക്കുന്നു. അവര്‍ ഗാസി മിയാെൻറ ഓർമസ്ഥലത്ത് മുമ്പ് ഒരു ആശ്രമം ഉണ്ടായിരുന്നു എന്നു പറഞ്ഞ് അയോധ്യമാതൃകയില്‍ ഒരു ഉടമസ്ഥതാവാദം ഉന്നയിക്കുക മാത്രമല്ല ചെയ്തത്. 40കള്‍ മുതല്‍ ഗാസി മിയാന് എതിരായി സുഹേലിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങി. 1950കളില്‍ ആര്യസമാജവും രാമരാജ്യപരിഷത്തും ഹിന്ദുമഹാസഭയും അടക്കമുള്ള സംഘടനകള്‍ സംഘടിതമായി സുഹേലിനെ ചരിത്രപുരുഷനായി വാഴ്ത്താന്‍ തുടങ്ങി. സുഹേലിെൻറ പേരുപറഞ്ഞ് ഹിന്ദുത്വശക്തികള്‍ അവിടെ നിരന്തരമായ വർഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. സുഹേല്‍ സ്മാരകസമിതിയുണ്ടായി, ആ പേരില്‍ ഒരു അമ്പലമുണ്ടായി. ഏറ്റവും വലിയ കളി ഹിന്ദുത്വം കളിച്ചത് പക്ഷേ, സുഹേലിെൻറ ജാതി നിർണയിക്കുന്നതിലാണ്. സ്വാഭാവികമായും പല ജാതിസമുദായങ്ങളും, രജപുത്രരും തൊമാറുകളും അടക്കമുള്ളവര്‍, സുഹേലിെൻറ പൈതൃകം അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, 60കളില്‍ ഹിന്ദുത്വവാദികള്‍ സുഹേല്‍, ‘പാസി’ എന്ന ദലിത് സമുദായത്തിലെ രാജാവ് ആയിരുന്നെന്നും അങ്ങനെ പഴയ ഭാരതത്തില്‍ ദലിതര്‍ പോലും രാജാക്കളായിരുന്നു എന്നും ആവര്‍ത്തിച്ച് അവകാശപ്പെടാന്‍ തുടങ്ങി.
ഇത് കേവലം ദലിത് വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമായിരുന്നില്ല. ചരിത്രത്തിലുള്ള വലിയൊരു ഹിംസതന്നെയായിരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന് ദലിത് സമൂഹങ്ങള്‍ക്കിടയില്‍ ലെജിറ്റിമസി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ തിരുത്തായിരുന്നു. ബി.എസ്.പി ഒരു പരിധിവരെ ഈ കെണിയില്‍ വീഴുകയും സുഹേലിനെ ദലിത് രാജാവായി പ്രചരിപ്പിക്കുകയും ചെയ്തെങ്കിലും ബി.ജെ.പി -ആർ.എസ്.എസ് കൂട്ടുകെട്ടാണ് ഇതിനെ കൂടുതല്‍ സമർഥമായി ഉപയോഗിച്ചത്. 80കള്‍ മുതല്‍ അവര്‍ സുഹേലിനെ മുസ്ലിം ആക്രമണകാരിയെ തുരത്തിയ ദലിത് വീരനായി ആഘോഷിക്കാന്‍ തുടങ്ങി. എല്ലാ വര്‍ഷവും സുഹേല്‍ ഉത്സവങ്ങള്‍ നടത്താന്‍ തുടങ്ങി. 2017ല്‍ യോഗി ആദിത്യനാഥ് സുഹേലിെൻറ പേരില്‍ ഹിന്ദുവിജയദിനം ആഘോഷിക്കാന്‍ തുടങ്ങി. 2018ൽ മോദി മുസ്ലിംവിരുദ്ധനായ ദലിത് വീരന്‍ സുഹേലിെൻറ സ്റ്റാമ്പ് പുറത്തിറക്കി. ഹിന്ദുത്വം ചരിത്രത്തെ തങ്ങളുടെ കപടമായ ബിംബവത്കരണത്തിന് ഉപയോഗിക്കുന്നത് ഇങ്ങനെയൊക്കെയാണ്. കേവലം സ്ഥൂലമായ ഒരു ചരിത്രനിഷേധം മാത്രമല്ല അവരുടേത്. സൂക്ഷ്മതലത്തില്‍ ജനപ്രിയ ചരിത്രനിർമിതിയിലൂടെ നിർവഹിക്കുന്ന പ്രാദേശികചരിത്രങ്ങളുടെ വ്യാജനിർമിതികൂടി ആ പദ്ധതിയുടെ അവിഭാജ്യഘടകമാണ്. ‘പദ്മാവതും’ സുഹേലുമൊക്കെ ചരിത്രവ്യക്തിത്വങ്ങളാകുന്നത് ഹിന്ദുത്വത്തിെൻറ ഈ വ്യാജ ചരിത്രഫാക്ടറിയില്തന്നെയാണ്. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.