Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightധീര സുഹൃത്തേ, വിട

ധീര സുഹൃത്തേ, വിട

text_fields
bookmark_border
kp sasi
cancel

ഞാൻ ‘Communalism: Illustrated Primer’ എന്ന പുസ്​തകമെഴുതുന്ന കാലത്താണ്​ കെ.പി. ശശി എന്ന പ്രതിഭാശാലിയുമായി ബന്ധം തുടങ്ങുന്നത്​. വർഗീയത സംബന്ധിയായ വിഷയങ്ങളിൽ ഞങ്ങൾ ദീർഘ സംഭാഷണങ്ങളിലേർപ്പെട്ടു. വർഗീയ വിരുദ്ധ പോരാട്ടം ജീവിതത്തി​െൻറ ദൗത്യമായി കൊണ്ടുനടന്നിരുന്ന ശശി അതിനുവേണ്ടി വരക്കാനും സമ്മതമറിയിച്ചു.

അനിതരസാധാരണമായ വരകളായിരുന്നു അവ. പരസ്​പരം സംസാരിക്കുന്ന രണ്ട്​ അസ്​ഥികൂടങ്ങൾ അവരുടെ മതമേതെന്ന്​ ചോദിക്കുന്ന കാർട്ടൂൺ ഒരിക്കലും മറക്കാനാവില്ല. മനുഷ്യൻ ഭക്ഷണത്തിന്​ വകയില്ലാതെ വലയുന്ന സമൂഹത്തിലെ സൗന്ദര്യമത്സര കെട്ടുകാഴ്​ചകളുടെ പൊള്ളത്തരത്തെ പൊളിച്ചുകാണിച്ച്​ വരച്ച മിസ്​ പോവർട്ടി എന്ന കാർട്ടൂൺ അതിശക്​തമായിരുന്നു.

അദ്ദേഹത്തി​െൻറ പ്രതിഭയെയും സമർപ്പണബുദ്ധി​േയയും അടയാളപ്പെടുത്തുന്ന ആ രചനകളെല്ലാം വീണ്ടും ജനങ്ങളിലേക്ക്​ എത്തിക്കേണ്ടതുണ്ട്​. ചലച്ചിത്ര മേഖലയിലെ ഇടപെടലുകളാണ്​ എടുത്തുപ​റയേണ്ട മറ്റൊരു സംഭാവന. അമേരിക്ക അമേരിക്ക എന്ന ചെറുചിത്രം, സാമ്രാജ്യത്വം ലോകത്തിനേൽപിച്ച പരിക്കുകളെ കൃത്യമായി വരഞ്ഞുവെക്കുന്ന, ഏവരും കണ്ടിരിക്കേണ്ട ഒന്നാണ്​.

നാഷനൽ സോളിഡാരിറ്റി ഫോറം സംഘാടനത്തിനായി കഴിഞ്ഞ ഒന്നര പതിറ്റാണ്ട്​ ഞങ്ങൾ ഒത്തുചേർന്ന്​ പ്രവർത്തിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ഡമാൽ പ്രശ്​നത്തെ കൃത്യമായി പിന്തുടർന്ന അദ്ദേഹം ഇരകളുടെ അവകാശങ്ങൾക്കായി പോരാടുന്നതിനായി നമ്മെ ഏവരെയും നിരന്തരം പ്രേരിപ്പിക്കുകയും ചെയ്​തിരുന്നു.

ശശിയുടെ മറ്റു സിനിമകൾ ഞാൻ കണ്ടിട്ടില്ല. പക്ഷേ, കണ്ട സിനിമകളും കാർട്ടൂണുകളും രചനകളും അസാമാന്യ സൃഷ്​ടികൾ തന്നെയാണ്​. തികഞ്ഞ ധാരണയോടെയും പ്രതിബദ്ധതയോടെയും മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരാൻ അദ്ദേഹത്തിന്റെ പ്രവർത്തനം നമുക്കെല്ലാവർക്കും പ്രചോദനമാകും.

ജനാധിപത്യ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന, സമൂഹത്തിൽ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരോ മനുഷ്യനും ശശിയുടെ വേർപാട്​ നികത്താനാവാത്ത നഷ്ടമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemoriesKP Sasi
News Summary - Farewell to brave friend
Next Story