ഫെഡറലിസവും സമുദായ സൗഹാർദവും ഭീഷണിയിൽ
text_fieldsകടുത്ത പ്രതിസന്ധിയുടെ ഘട്ടത്തിലേക്കാണ് ഇന്ത്യൻ ജനാധിപത്യം പ്രവേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്കുകൂടി അധികാരം വ്യവസ്ഥചെയ്യുന്ന ഫെഡറൽ സംവിധാനത്തിെൻറ അടിസ്ഥാന ഘടനക്കു നേരെപോലും ഭീഷണികൾ ഉയർന്നിരിക്കുന്നു. ലോക്സഭ-സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തണമെന്ന നിതി ആയോഗിെൻറ ഏറ്റവും പുതിയ നിർദേശം ശ്രദ്ധിക്കുക. 2024 മുതൽ തെരഞ്ഞെടുപ്പുകൾ ഏകീകരിച്ച് നടത്തുന്ന രീതിയെ സംബന്ധിച്ച് ആഴത്തിൽ ആലോചിക്കണമെന്നാണ് നിതി ആയോഗ് ഇലക്ഷൻ കമീഷന് മുമ്പാെക സമർപ്പിച്ച നിർദേശം.
നിതി ആയോഗ് ഉപാധ്യക്ഷൻ അരവിന്ദ് പനാഗരിയയാണ് ഒൗപചാരികമായി ഇൗ നിർദേശം കമീഷന് മുമ്പാകെ ഉന്നയിച്ചതെങ്കിലും രാജ്യത്തെ വലതുപക്ഷ കക്ഷികൾ ദീർഘകാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണിത്. പ്രതിപക്ഷം ഇല്ലാതെ ഭൂരിപക്ഷകക്ഷിയുടെ മേൽക്കൈ രാജ്യമെമ്പാടും കൊടിനാട്ടുന്ന ദുഃസ്ഥിതിയിലേക്കാകും അത് നമ്മെ ആനയിക്കുക. ഇത് പ്രാദേശിക പാർട്ടികളുടെ മരണമണിയായും സ്വതന്ത്രാധികാരത്തിനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ നിരാകരണമായും തീരും.
വിഭിന്ന സ്വത്വങ്ങളുടെയും നാനാജാതി മതങ്ങളുടെയും സാംസ്കാരിക വൈവിധ്യങ്ങളുടെയും സാകല്യമാണ് മഹത്തായ ഇന്ത്യ. എന്നാൽ, അതിെന ഏകശിലാരൂപിയായി പരിമിതപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ രാജ്യവ്യാപകമായി അരങ്ങേറിക്കൊണ്ടിരിക്കുന്നു. രാജ്യത്തുടനീളം ദൃശ്യമാകേണ്ടത് ഒറ്റ മുഖം, ശ്രവിക്കേണ്ടത് ഒറ്റ ശബ്ദം, ഒറ്റ ഭാഷ, പാലിക്കേണ്ടത് ഒരേ ഭക്ഷണക്രമം, മുഴങ്ങേണ്ടത് ഒരേ മുദ്രാവാക്യം എന്ന രീതി ഇൗ ഏകതാനത പ്രാദേശിക തെരഞ്ഞെടുപ്പ് മുതൽ പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽവരെ സ്വാധീനമുളവാക്കുന്നു.
ഭീമൻ കട്ടൗട്ടുകൾ, കൂറ്റൻ പരസ്യപ്പലകകൾ, പോസ്റ്ററുകൾ, മുമ്പില്ലാത്തവിധം തീവ്രമായ പരസ്യയുദ്ധങ്ങൾ, വൻകിടക്കാരുടെ ഒത്താശയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങിയവ ദിനചര്യകൾപോലെ സ്വാഭാവികവത്കരിക്കപ്പെടുന്നു. ലാളിത്യം വിടപറഞ്ഞിരിക്കുന്നു. രാജകീയ ആഡംബരം രാഷ്ട്രീയജീവിതത്തിെൻറ അവിഭാജ്യഘടകമായി. ഒറ്റക്കക്ഷി ഭരണമാണ് രാജ്യത്തിന് കൂടുതൽ ഗുണകരമെന്ന പ്രചാരണത്തിൽ ജനങ്ങൾ പാട്ടിലായിപ്പോയതായി സംശയിക്കണം. സംസ്ഥാനങ്ങളുടെയും രാജ്യത്തിെൻറയും വികസനത്തിനും ഒറ്റ പാർട്ടിയുടെ ഭരണം ഉചിതമാകുമെന്ന് ജനങ്ങൾ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ഗവൺമെൻറിനെക്കാൾ പാർട്ടിക്ക് പ്രാധാന്യം കൈവന്നിരിക്കുന്നു. വിമതസ്വരങ്ങൾക്കും എതിർപ്പിനുമുള്ള ഇടങ്ങൾ തിരോഭവിച്ചുകൊണ്ടിരിക്കുന്നു.
കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുേമ്പാൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഇതരകക്ഷികൾക്ക് വോട്ട് ചെയ്യുന്നത് വികസനവിരുദ്ധ നീക്കമാകുമെന്ന ധാരണ ബിഹാറിൽ സൃഷ്ടിക്കപ്പെട്ടത് ഒാർക്കുക. ഡൽഹിയിൽ ആം ആദ്മിക്ക് വോട്ട് ചെയ്തവർ വെട്ടിലായിരിക്കുകയാണെന്ന ദൃഷ്ടാന്തം ഉയർത്തിക്കാട്ടാനും സംഘ്പരിവാര ശക്തികൾ മത്സരിക്കുകയുണ്ടായി. ഇൗ പ്രചാരണരീതി യു.പിയിൽ മാരക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുകയുണ്ടായി. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ദേശഭക്തിക്ക് അനുകൂലമായി വോട്ടുനൽകാത്തവരാണെന്ന സമവാക്യത്തിനു രൂപം നൽകുകയായിരുന്നു അമിത്ഷാ. അത്തരക്കാർ ദേശദ്രോഹികൾക്ക് വോട്ടുനൽകുന്നു എന്ന ധ്വനി നിറഞ്ഞ പരസ്യപ്പലകകളായിരുന്നു മുനിസിപ്പൽ തെരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി ഡൽഹിയിലുടനീളം സ്ഥാപിച്ചുകൊണ്ടിരുന്നതും. യുേദ്ധാത്സുക ദേശീയതാവാദം കൂടുതൽ അക്രമസ്വഭാവം ആർജിച്ചുകൊണ്ടിരിക്കുന്നു എന്ന് സാരം.
അധികാരത്തിലേറാനും സിംഹാസനങ്ങൾ വെട്ടിപ്പിടിക്കാനും ജനാധിപത്യ കീഴ്വഴക്കങ്ങളും സാമാന്യ മര്യാദകളും ലംഘിക്കുന്നതിൽ ബി.ജെ.പി അശ്ശേഷം സേങ്കാചം അനുഭവിക്കുന്നില്ലെന്ന് േഗാവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി നടത്തിയ ഗൂഢതന്ത്രങ്ങൾ വിളംബരം ചെയ്യുന്നു. ഇരുസംസ്ഥാനങ്ങളിലും ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസ് നിർണായക വിജയം നേടിയെങ്കിലും ചാണക്യതന്ത്രങ്ങളോടെ അധികാരം സ്വന്തം കൈപ്പിടിയിൽ നിർത്തുന്നതിൽ ബി.ജെ.പി വിജയം കൊയ്തു. എതിർപ്പുകൾ ഉയർത്തുന്ന സംസ്ഥാന സർക്കാറുകൾക്ക് മുന്നിൽ വിഘ്നങ്ങളുടെ കൂമ്പാരം ഉയർത്തുക എന്നതാണ് കേന്ദ്ര ഭരണകൂടത്തിെൻറ ശൈലി. ഡൽഹിയിൽ കെജ്രിവാൾ സർക്കാർ നേരിടുന്ന പ്രതിസന്ധിയാണ് ഇതിെൻറ ഉത്തമോദാഹരണം. ഇത്തരം വിഘ്നങ്ങളിലൂടെ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണെന്ന് വരുത്തിത്തീർക്കുക എന്ന ദുഷ്ടലാക്കുതെന്ന ഇതിന് പിന്നിലെ പ്രേരണ.
2015ൽ ബി.ജെ.പി ഡൽഹിയിൽ ആം ആദ്മി പാർട്ടിയോട് പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് കേന്ദ്രത്തിെൻറ ശത്രുത ഒന്നുകൂടി വർധിക്കുകയായിരുന്നു. ബി.ജെ.പി അധ്യക്ഷൻ അമിത്ഷായും പ്രധാനമന്ത്രിയും ചേർന്ന് ഡൽഹി ഭരണകൂടത്തിനെതിരായ കാമ്പയിനുകൾക്ക് മൂർച്ച വർധിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ അമിത്ഷാ നടത്തുന്ന പ്രഭാഷണങ്ങൾ ഇൗ ശത്രുതയുടെ പ്രതിഫലനമായിരുന്നു. ജനങ്ങൾ തെരഞ്ഞെടുക്കേണ്ട ഏക പാർട്ടി ബി.ജെ.പിയാണെന്ന അദ്ദേഹത്തിെൻറ വാചാടോപം അപായസൂചനകൾ നിറഞ്ഞതായിരുന്നു. ഭൂരിപക്ഷം വോട്ടർമാരുടെ പിന്തുണ ലഭ്യമാകാത്ത സാഹചര്യങ്ങളിൽ എം.എൽ.എമാരെ വിലക്കുവാങ്ങി അധികാരം ഉറപ്പിക്കാമെന്ന് ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി നിർലജ്ജം തെളിയിച്ചു. സാമാജികരെ വിലക്കുവാങ്ങുന്നത് അഴിമതിയും ജനായത്തവിരുദ്ധമായ ഹീന പ്രവണതയുമാണെന്ന നാളിതുവരെയുള്ള നമ്മുടെ ധാരണകൾ കടപുഴകിയിരിക്കുന്നു. ഇതുവഴി ബി.ജെ.പി വോട്ടർമാർക്ക് നൽകുന്ന സന്ദേശം ഇതാണ്:
‘വോട്ട് ഞങ്ങൾക്ക് നൽകുന്നത് നല്ല കാര്യം. ഇനി വോട്ട് നിഷേധിക്കാനാണ് ഭാവമെങ്കിൽ നിങ്ങൾ ജയിപ്പിക്കുന്ന വ്യക്തികളെ സ്വന്തമാക്കാൻ കഴിവും കരുത്തും ഞങ്ങൾക്കുണ്ട് എന്ന് ഒാർമിക്കുക.’ ഗോവ-മണിപ്പൂർ തിരിമറികളെ സംബന്ധിച്ച് കൃത്യമായ അന്വേഷണങ്ങൾ നടത്താൻ മാധ്യമങ്ങൾ തയാറാകേണ്ടതായിരുന്നു. എന്നാൽ, അത്തരം പരാമർശങ്ങൾക്കുപോലും അവർ സന്നദ്ധമാകുന്നില്ല. ഭരണക്രമത്തിലെ പരിവർത്തനങ്ങളെ സംബന്ധിച്ച് നാം ചർച്ചചെയ്യുേമ്പാൾ നമുക്ക് ചുറ്റും നിരവധി സംഭവവികാസങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു. മുസ്ലിംകളെ ബഹിഷ്കരിച്ചുകൊണ്ടായിരുന്നു നരേന്ദ്ര മോദി ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയംവരിച്ചത്. േയാഗി ആദിത്യനാഥ് യു.പിയിൽ മുഖ്യമന്ത്രിപദവിയിൽ അവരോധിക്കപ്പെട്ടതോടെ മുസ്ലിംകളെ ഇരകളാക്കുന്ന രീതി എങ്ങും വ്യാപകമായിരിക്കുന്നു.
യു.പിയിൽ മാത്രമല്ല, മധ്യപ്രദേശിലും രാജസ്ഥാനിലും ജമ്മുവിലും ഡൽഹിയിലും മുസ്ലിംകൾക്കെതിരായ കൈയേറ്റങ്ങൾ പെരുകുന്നു. ഭൂരിപക്ഷവാദം എവിടെയും മേൽക്കൈ നേടിെക്കാണ്ടിരിക്കുന്നു. അതേസമയം, ഭൂരിപക്ഷ സമുദായാംഗങ്ങളായിരിക്കെ പലരും ഭൂരിപക്ഷ മേധാവിത്വവാദത്തിൽ വിശ്വസിക്കുന്നില്ല എന്ന യാഥാർഥ്യം അവഗണിക്കപ്പെടുന്നു. സർവ പൗരന്മാരും തുല്യാവകാശങ്ങൾക്ക് അർഹരാണെന്ന് ഇന്ത്യൻ ജനത വിശ്വസിക്കുന്നു എന്ന് ഭരണഘടനയുടെ ആമുഖത്തിൽ ഭരണഘടനശിൽപികൾ എഴുതിച്ചേർത്തിരിക്കുന്നു. ഭരണഘടനാദത്തമായ ഇൗ സമത്വാവകാശം ഇപ്പോൾ എവിടെ? സാമുദായിക സൗഹാർദത്തിെൻറയും ശാന്തിയുടെയും നൂലിഴകൾ പിന്നിപ്പോകാൻ ഇടയാക്കുന്ന ഭീഷണികൾക്കാണ് നാം സാക്ഷികളാകുന്നത്.
(ഒൗട്ട്ലുക്ക് വാരിക (ഹിന്ദി) അസി. എഡിറ്ററും എഴുത്തുകാരിയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.