Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചില പ്രളയ പ്രതിരോധ...

ചില പ്രളയ പ്രതിരോധ പദ്ധതികൾ

text_fields
bookmark_border
ചില പ്രളയ പ്രതിരോധ പദ്ധതികൾ
cancel
രണ്ടു മഹാ പ്രളയകാലങ്ങൾ നമ്മൾ കടന്നുപോയിരിക്കുന്നു. മൂന്നാം പ്രളയത്തിന്​ മുമ്പ്​ പല പ്രതിരോധ പദ്ധതികൾ കൊണ് ട്​ നമുക്ക്​ പ്രളയക്കെടുതികളെ നേരിടാനാവും.
1. പ്രളയ-വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു പ്രത്യേക വക ുപ്പ്​ രൂപവത്​കരിക്കുക. രാജ്യത്തെ പല സംസ്​ഥാനങ്ങളിലും ഇത്തരം വകുപ്പുകൾ നിലവിലുണ്ട്​.
2. ജില്ല കലക്​ടർമാരെ മ ാത്രം ആശ്രയിച്ച്​ നടക്കുന്ന ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ പരാജയമാണെന്ന്​ രണ്ടു പ്രളയങ്ങളും തെളിയിച്ചുകഴി ഞ്ഞു. അതിനാൽ, നിലവിലുള്ള താലൂക്ക്​ സഭകൾ വികസിപ്പിച്ച്​ പ്രബലമായ അധികാരം നൽകി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ താ ലൂക്കുതല കേന്ദ്രങ്ങളാക്കി മാറ്റുക.
3. പ്രളയകാല-വരൾച്ച കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ യുദ്ധകാല അടിയന്തര സ്വഭാവം സ്വീകരിക്കുക. പദ്ധതി പ്രവർത്തനങ്ങളിലെ വേഗത, ധനവിനിയോഗം, കുറ്റക്കാരായ ഉദ്യോഗസ്​ഥ​െര ശിക്ഷിക്കൽ എന്ന ിവ യുദ്ധകാല സ്വഭാവത്തിൽ നടപ്പിലാക്കുക.
4. താലൂക്ക്​ സഭയുടെ നേതൃത്വത്തിൽ വാർഡ്​ ജാഗ്രതാ സമിതികൾ രൂപവത്​കരിച് ച്​ അതത്​ മേഖലകളിൽ പ്രളയക്കെടുതികളെ അതിജീവിക്കുന്നതിനുള്ള പ്രകൃതിപരമായ പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പാക്കുക.
5. കരിങ്കല്ല്​, ചെമ്മണ്ണ്​, മെറ്റൽ എന്നീ പ്രകൃതി വിഭവങ്ങളുടെ ലഭ്യത മലയടിവാര ഖനന നിരോധ-നിയന്ത്രണങ്ങളാൽ ഇനി പ്രതീക്ഷിക്കാനാവില്ല. ആയതിനാൽ പുഴകളിൽവന്നടിഞ്ഞ മണൽ, മണൽച്ചാക്കുകൾ, ചെറിയ തോതിലുള്ള ചെങ്കല്ല്​, ഇതരസംസ്​ഥാനങ്ങളിൽനിന്ന്​ വരുന്ന സിമൻറ്​, സിമൻറ്​ കട്ടകൾ എന്നിവ ഉപയോഗിച്ചുള്ള പ്രളയ പ്രതിരോധ-പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കാണ്​ പ്രാധാന്യം കൊടുക്കേണ്ടത്​.
6. വേരു​ബലമുള്ള വൃക്ഷങ്ങൾ, മുളകൾ, കണ്ടൽക്കാട്​ എന്നിവ നട്ടുവളർത്തിക്കൊണ്ടുള്ള ജൈവഭിത്തികൾക്കും പ്രാധാന്യം.
7. ഒാരോ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്കും പ്രളയബാധിത പ്രദേശങ്ങൾ പഠിച്ച്​ സമഗ്രമായ പ്രളയ ഭൂപടം നിർമിക്കുക.
8. 44 നദികളുള്ള കേരളത്തിൽ സർക്കാർ തലത്തിൽ ഒരൊറ്റ നദീപഠന കേന്ദ്രവുമില്ല എന്നത്​ ലജ്ജാകരംത​െന്ന. വിപുലമായ ഒരു നദീപഠനകേന്ദ്രം സ്​ഥാപിക്കുക. നദിഘടന, പ്രളയ കാരണങ്ങൾ, ഭൗമഘടന, തീരസംരക്ഷണം, നീരൊഴുക്ക്​, ഉദ്​ഭവ സ്രോതസ്സ്​ എന്നിവക്ക്​ പ്രാധാന്യം.
9. മനുഷ്യവാസമുള്ള സകല മലയടിവാരങ്ങളുടെയും വർഷാവർഷ നിരന്തര പഠനത്തിനായി ജിയോളജി വിദഗ്​ധരടങ്ങുന്ന ഭൗമപഠനകേന്ദ്രം ആരംഭിക്കുക.
10. കേരളത്തിന്​ ദുരിതാശ്വാസ രക്ഷാപ്രവർത്തനത്തിന്​ പരിശീലനം ലഭിച്ച സേനയില്ല എന്നത്​ ലജ്ജാകരമായ മറ്റൊരു പരമാർഥമാണ്​. ഇപ്പോഴും നാം കേന്ദ്ര-രക്ഷാ സേനക്കായി കാത്തിരിക്കുകയാണ്​. ഇത്​ പരിഹരിക്കാനായി സാഹസിക രക്ഷാപ്രവർത്തനത്തിന്​ പരിശീലനം നൽകുന്ന കേന്ദ്രം ആരംഭിക്കുക. കരസേന മാതൃക മികവിൽ സ്​ഥാപിക്കുന്ന പരിശീലന കേന്ദ്രത്തിന്​ കൗമാരക്കാരെ തെരഞ്ഞെടുത്ത്​ പരിശീലനം നൽകുക.
11. എല്ലാ തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിലും ബി.എസ്​സി ജിയോളജി അടിസ്​ഥാനയോഗ്യതയുള്ള ജിയോളജിസ്​റ്റുകളെ നിയമിച്ച്​ പ്രാദേശിക ഭൗമപടം നിർമിച്ച്​ നിരന്തര പഠനം നടത്തുക.
12. രക്ഷാ​പ്രവർത്തനങ്ങൾക്കുള്ള അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും രാത്രിയിലും രക്ഷാപ്രവർത്തനം നടത്താവുന്ന പ്രകാശവിളക്കുകളും വാങ്ങി താലൂക്ക്​തല കേന്ദ്രങ്ങളിൽ സൂക്ഷിക്കുക. കവചിത വാഹനങ്ങളും താലൂക്ക്​ തലത്തിൽ വിന്യസിക്കുക.
13. എല്ലാ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളും വിപുലമായ സംവിധാനങ്ങളോടുകൂടി ദുരിതാശ്വാസ മന്ദിരം നിർമിക്കുക. ഒരാൾ ഉയരത്തിൽ തൂൺ ഉയർത്തി ആകാശ ദുരിതാശ്വാസമന്ദിരങ്ങളാണ്​ നിർമിക്കേണ്ടത്​.
14. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വസ്​ത്രങ്ങളും ലഭിച്ചിരുന്നുവെങ്കിലും മലവിസർജനം നിത്യ നരകമായിത്തീർന്നു. 200, 300 പേർ വസിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരൊറ്റ കക്കൂസ്​ മാത്രമാണുണ്ടായിരുന്നത്​. ഇതു​ പരിഹരിക്കാൻ രണ്ടു പ്രളയങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങങ്ങളായി ഉപയോഗിച്ച കെട്ടിടങ്ങളിൽ സർക്കാർ ചെലവിൽ​ നാലും അഞ്ചും ശൗചാലയങ്ങളുള്ള ശൗചാലയ സമുച്ചയങ്ങൾ നിർമിക്കുക.
15. പ്രളയജലം പ്രവാഹശക്​തിയിൽ ഒഴിഞ്ഞുപോകേണ്ട തോടുകൾ, ജലാശയങ്ങൾ എന്നിവ മേയ്​ മാസത്തോടെ വൃത്തിയാക്കുക. മനുഷ്യർ നികത്തി പറമ്പിനോട്​ ചേർത്ത തോടുകൾ തിരിച്ചുപിടിക്കുക. പ്രാദേശിക വെള്ളക്കെട്ടുകൾ മുറിക്കുക. താലൂക്ക്​ സഭയുടെ നേതൃത്വത്തിൽ വാർഡ്​ ജാഗ്രതാ സമിതികൾ ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്ത്​ നടത്തുക.
16. പ്രളയം വിഴുങ്ങുന്ന നദീതീര-കായൽ തീരപ്രദേശങ്ങളിൽ പ്രളയരക്ഷാ ​ൈഫ്ല ഒാവറുകൾ നിർമിച്ച്​ രക്ഷപ്പെടാനുള്ള വഴി കാണിക്കുക.
17. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്കായി പ്രാദേശിക കേന്ദ്രങ്ങളിൽ ചെറു ബോട്ടുകൾ വിന്യസിക്കുക.
18. നദി-കായൽത്തീരങ്ങളിൽ പ്രളയജലം മറിയുന്ന ഇടങ്ങളിലെല്ലാം ചീർപ്പ്​ നിർമിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesLand SlidesFlood defenseKerala flood-
News Summary - Flood defense mechanisms- Kerala flood- articles
Next Story