േഫ്ലാട്ടിങ് സംവരണം: മന്ത്രിയും വകുപ്പ് സെക്രട്ടറിയും ‘ഫയൽ യുദ്ധം’
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സ് പ്രവ േശനത്തിൽ പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സീറ്റ് നഷ്ടം ഒഴിവാക്കാനുള്ള േഫ്ലാട്ട ിങ് സംവരണരീതി പിൻവലിക്കാനുള്ള നീക്കം വിവാദത്തിൽ. േഫ്ലാട്ടിങ് സംവരണരീതി തുടര ണമെന്ന് മന്ത്രി ഡോ.കെ.ടി. ജലീലും പിൻവലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും ഫയലിൽ രേഖപ്പെടുത്തിയതോടെയാണ് പ്രഫഷനൽ കോഴ്സ് പ്രവേശന വിജ്ഞാപനം വൈകുന്നത്. വിഷയത്തിൽ വിരുദ്ധാഭിപ്രായങ്ങൾ ഉയർന്നതോടെ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ഫയലിൽ മുഖ്യമന്ത്രി രേഖപ്പെടുത്തി.
ബുധനാഴ്ച ഇതുസംബന്ധിച്ച് മന്ത്രി ജലീൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയേക്കും. ഒ.ബി.സി വിദ്യാർഥികൾക്ക് സംവരണത്തിെൻറ ആനുകൂല്യം പൂർണാർഥത്തിൽ ലഭിക്കാൻ േഫ്ലാട്ടിങ് സംവരണം തുടരണമെന്നാണ് മന്ത്രി ജലീൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം േഫ്ലാട്ടിങ് സംവരണത്തിെൻറ ആനുകൂല്യം ഇൗഴവ വിഭാഗത്തിൽനിന്ന് 222 ഉം മുസ്ലിംവിഭാഗത്തിൽനിന്ന് 188 ഉം പേർക്ക് മെഡിക്കൽ ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ ലഭിച്ചിട്ടുണ്ട്. ഇത് നിർത്തുന്നതോടെ വരുംവർഷങ്ങളിൽ ബന്ധപ്പെട്ട സമുദായത്തിലെ സമാന എണ്ണം വിദ്യാർഥികൾക്ക് സർക്കാർ പ്രഫഷനൽ കോളജുകളിൽ പ്രവേശന സാധ്യത തടയപ്പെടുന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മന്ത്രി ജലീൽ ഫയലിൽ എഴുതിയത്. എന്നാൽ േഫ്ലാട്ടിങ് സംവരണരീതി നിർത്തണമെന്ന പട്ടികജാതി വികസനവകുപ്പ് നിർദേശം ഉയർത്തിയാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ എതിർപ്പ്.
ഇൗ രീതി വഴി ചില കോളജുകളിൽ പ്രത്യേക വിഭാഗങ്ങളിലെ വിദ്യാർഥികൾ മാത്രമാവുുന്നുവെന്നും പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. േഫ്ലാട്ടിങ് സംവരണരീതി നിർത്താനുള്ള ഉദ്യോഗസ്ഥനീക്കം കഴിഞ്ഞ ഒക്ടോബർ 14ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചതോടെയാണ് പുറത്തുവന്നത്. ഇതോടെയാണ് പ്രശ്നത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നതും കണക്കുകൾ ശേഖരിച്ച് രീതി തുടരണമെന്ന് ഫയലിൽ നിലപാടെടുത്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.