ത്രിപുര കത്തിച്ചത് ആർക്കു വേണ്ടി?
text_fieldsഅഞ്ചുദിവസം നിന്നു കത്തിയ ത്രിപുരയിലെ ന്യൂനപക്ഷ അധിവാസ മേഖലകളിലെ തീയും പുകയും ഒന്നടങ്ങിയപ്പോൾ ൈഹകോടതി ഇടപെട്ടിരിക്കുന്നു. സ്വമേധയാ കേസെടുത്ത് ബി.ജെ.പി സർക്കാറിന് നോട്ടീസ് അയച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ത്രിപുരയിൽ നടന്ന ഏകപക്ഷീയ വംശീയാക്രമണം തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഭാവിയിൽ സംസ്ഥാനത്ത് കൈക്കൊള്ളാവുന്ന നടപടികൾ നിർേദശിക്കാനും ഹൈകോടതി നിർദേശിച്ചു. നവംബർ 10 വരെ മറുപടിക്കായി സമയം നൽകിയിട്ടുമുണ്ട്. നാശനഷ്ടങ്ങൾക്കിരയായവർക്ക് നഷ്ടപരിഹാരം നൽകാനും കേടുപാടുകൾ തീർക്കാനും നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതും അഡ്വക്കറ്റ് ജനറൽ സമർപ്പിച്ച കുറിപ്പിനൊപ്പം തങ്ങൾ മുഖവിലക്കെടുക്കുകയാണെന്ന് ത്രിപുര ഹൈകോടതി പറയുന്നു. സമാധാനം വീണ്ടെടുക്കാൻ രാഷ്ട്രീയ പാർട്ടികളും പത്രങ്ങളും കൈക്കൊണ്ട നടപടികളെ ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് പ്രശംസിക്കുന്നു. എന്നിട്ടുമെങ്ങനെ ത്രിപുര കത്തിച്ചുനിർത്താൻ വർഗീയശക്തികൾക്ക് കഴിഞ്ഞുവെന്ന ചോദ്യം ഈ പ്രശംസക്കിടയിൽ ബാക്കിയാകുന്നു.
വൈകിയവേളയിലെ കോടതി ഇടെപടൽ
ത്രിപുരയിലെ വംശീയാക്രമണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം അലയടിച്ച ദിവസമാണ് ഹൈകോടതി സ്വമേധയാ കേസെടുത്ത് സർക്കാറിന് നോട്ടീസ് അയച്ചത്. ദേശീയ, പ്രാദേശിക പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുക്കുന്നതെന്നാണ് ത്രിപുര ഹൈകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഒരാഴ്ചേയാളം നീണ്ട അക്രമസംഭവങ്ങൾ അഞ്ചു ജില്ലകളിൽ നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും രണ്ടു ജില്ലകളെ മാത്രമേ സർക്കാറും കോടതിയും പരാമർശിച്ചിട്ടുള്ളൂ. കോടതിയാകട്ടെ ഒക്ടോബർ 26ലെ അക്രമത്തിലാണ് സ്വമേധയാ കേസ് എന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, മുസ്ലിം സ്ഥാപനങ്ങൾക്കും വീടുകൾക്കും ആരാധനാലയങ്ങൾക്കും നേരെ ഒക്ടോബർ 17 മുതൽ ആക്രമണം തുടങ്ങിയെന്നും ഇക്കാര്യം 19, 20 തീയതികളിലായി അധികാരികളെയും പൊലീസിനെയും അറിയിച്ചിട്ടുണ്ടെന്നുമാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദിെൻറ ത്രിപുര നേതാക്കൾ പറഞ്ഞത്. വിഷയം ദേശീയതലത്തിൽ എത്തുേമ്പാഴേക്കും ത്രിപുരയുടെ വടക്കൻ മേഖലയിലെങ്ങും ആക്രമണം വ്യാപിച്ചിരുന്നു.
ഏകപക്ഷീയ ആക്രമണത്തിന് ഒരാഴ്ച മൗനാനുവാദം നൽകിയ പൊലീസ് 26ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ടതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്. അക്രമസംഭവങ്ങളുടെ ചിത്രങ്ങളും വിഡിയോകളും എന്ന പേരിൽ പ്രചരിക്കുന്ന പലതും മോർഫ് ചെയ്തതാണെന്നും അവ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും ഹൈകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബിപ്ലവ് േദവ് സർക്കാർ.
വൈരുധ്യങ്ങളുടെ പൊലീസ് ഭാഷ്യങ്ങൾ
17 മുതൽ 26 വരെ ഡൽഹിയിൽനിന്ന് അഗർതലയിലെ കൺട്രോൾറൂമുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ പോലും ത്രിപുര പൊലീസ് തയാറായിരുന്നില്ല. പള്ളിക്കുനേരെ ആക്രമണം നടന്നുവെന്ന് വാർത്ത ഏജൻസിയോട് പറഞ്ഞ പൊലീസ് പിന്നീട് ഒരു പള്ളിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് മാറ്റിപ്പറഞ്ഞു. എന്നാൽ, പള്ളി ആക്രമിക്കപ്പെട്ടതായി പരാതിയുണ്ടെന്ന് ഹൈകോടതിയിൽ തിരുത്തിപ്പറഞ്ഞിരിക്കുകയാണ് അഡ്വക്കറ്റ് ജനറൽ. ഹൈകോടതി സ്വമേധയാ കേസെടുത്തപ്പോൾ ഒരാഴ്ചേയാളം നടന്ന ഏകപക്ഷീയ ആക്രമണങ്ങളെ കുറിച്ച് കൃത്യമായ വിവരം നൽകാതെ അവസാന ദിവസത്തെ സംഭവങ്ങളിലേക്ക് മാത്രം കോടതിയുടെ ശ്രദ്ധ തിരിക്കാനും സർക്കാർ അഭിഭാഷകൻ പ്രത്യേകം ശ്രദ്ധിച്ചു.
സംസ്ഥാന സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സമർപ്പിച്ച കുറിപ്പിൽ പറയുന്നതിങ്ങനെ: ''ബംഗ്ലാദേശിൽ ദുർഗാപൂജ പന്തലുകൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കുമെതിരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 26ന് വടക്കൻ ത്രിപുര ജില്ലയിലെ പാനിസാഗർ സബ്ഡിവിഷനിൽ വിശ്വഹിന്ദു പരിഷത്ത് ഒരു റാലി സംഘടിപ്പിച്ചു. 3500 പേർ അതിൽ പങ്കെടുത്തു. പ്രതിഷേധക്കാർ പാനിസാഗർ, റോവ വഴി ധംചേര റോഡിലേക്ക് മാർച്ചുമായി നീങ്ങി. പ്രതിഷേധ റാലിക്ക് ആവശ്യമായ ക്രമീകരണങ്ങൾ വടക്കൻ ത്രിപുര ജില്ല പൊലീസ് നടത്തുകയും ചെയ്തിരുന്നു. മാർച്ചിനിടെ ഇരുസമുദായങ്ങൾ തമ്മിൽ ചില ഏറ്റുമുട്ടലുകളുണ്ടായി. ഇരുവിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങൾ നടത്തി. പരാതികളുടെ അടിസ്ഥാനത്തിൽ പാനിസാഗർ പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. മുസ്ലിംകളുടെ മൂന്നു കടകൾ കത്തിച്ചുവെന്നും മൂന്നു വീടുകൾക്കും പള്ളിക്കും നാശനഷ്ടം വരുത്തിയെന്നും ആരോപണമുണ്ട്.
കവർച്ചയുടെയും സ്ത്രീകളെ അപമാനിച്ചതിെൻറയും പരാതികളുമുണ്ട്. രണ്ടാമത്തെ എഫ്.ഐ.ആറിൽ പ്രതിഷേധ റാലിയെ അവഹേളിച്ചതായും പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രകടനക്കാർക്കുനേരെ ആക്രമണമുണ്ടായതായും പ്രത്യാരോപണവുമുണ്ട്. രണ്ടു കേസുകളും കൗണ്ടർ കേസുകളാണ്. അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ തുടർന്ന് ഉനാകോട്ടി, വടക്കൻ ത്രിപുര ജില്ലകളിൽ വലിയ തോതിൽ മുസ്ലിംകൾ സംഘടിച്ചു. പൊലീസിനെ വിന്യസിപ്പിച്ചും ജനത്തെ പ്രേരിപ്പിച്ചും ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു.'' ഇതു കൂടാതെ വിവിധ പ്രദേശങ്ങളിൽ പൊലീസ് മുൻകൈയെടുത്ത് സമാധാന കമ്മിറ്റികളുണ്ടാക്കിയെന്നും വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു. അയ്യായിരത്തോളം പേരെ അണിനിരത്തി വി.എച്ച്.പി പല റാലികൾ നടത്തിയെങ്കിലും ഒരു റാലിയെ കുറിച്ച് മാത്രമാണ് സർക്കാർ കോടതിയിൽ പറഞ്ഞത്.
ത്രിപുരയിൽ ന്യൂനപക്ഷത്തെ ലക്ഷ്യംവെക്കുന്നത് ഇതാദ്യം
മുമ്പ് സി.പി.എമ്മും കോൺഗ്രസും തമ്മിലും പിന്നീട് ബി.ജെ.പിയും സി.പി.എമ്മും തമ്മിലും ഏറ്റവുമൊടുവിൽ ബി.െജ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലും കനത്ത രാഷ്ട്രീയ സംഘട്ടനങ്ങൾ നടക്കുന്ന ത്രിപുരയിൽ 10 ശതമാനം പോലുമില്ലാത്ത മുസ്ലിംകൾ വർഗീയമോ വംശീയമോ ആയി ലക്ഷ്യംവെക്കപ്പെട്ടിരുന്നില്ല. എന്നാൽ, നബിദിന തലേന്നാൾ തീവ്രഹിന്ദുത്വ സംഘടനകൾ മുസ്ലിം സ്ഥാപനങ്ങളെയും വീടുകളെയും ലക്ഷ്യമിട്ട് കല്ലേറ് നടത്തി. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളുടെ വാർത്തകൾ വടക്കൻ ത്രിപുരയിൽനിന്ന് വരാൻ തുടങ്ങി. ഒടുവിൽ മുസ്ലിം ന്യൂനപക്ഷം തിങ്ങിപ്പാർക്കുന്ന പാനിസാഗറിൽ അക്രമികൾ ജെ.സി.ബിയുമായി പള്ളി തകർക്കാൻ വരുന്നുവെന്നു കേട്ട് തടയാൻ തങ്ങൾ സംഘടിച്ചതോടെ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് രംഗത്തിറങ്ങിയെന്നും ആക്രമണങ്ങൾക്ക് അറുതിയായെന്നും പ്രദേശത്തെ ന്യൂനപക്ഷ സമുദായക്കാർ പറയുന്നു.നബിദിനത്തിെൻറ ഒരു നാൾമുമ്പ് ആക്രമണം തുടങ്ങിയ ഹിന്ദുത്വ തീവ്രവാദി സംഘടനകൾ ഒക്ടോബർ 26 വരെ അഞ്ചു ജില്ലകളിലായി 16 പള്ളികൾ ആക്രമിച്ചതായി റിപ്പോർട്ടുകൾ വന്നുവെന്നും അവയിൽ 12 എണ്ണം ആക്രമിക്കപ്പെട്ടതായി തങ്ങൾക്ക് തെളിവു ലഭിച്ചതാണെന്നും ത്രിപുര ആക്രമണങ്ങൾ പുറത്തുകൊണ്ടുവന്ന ഡൽഹിയിലെ 'ഇന്ത്യ ടുമോറോ' റിപ്പോർട്ടർ മസീഹുസ്സമാൻ പറഞ്ഞു.
മമതയുടെ ഭീഷണിക്കിടെ വീണുകിട്ടിയ അവസരം
ത്രിപുരയിൽ മേധാവിത്വമുള്ള ബംഗാളികളുടെയും ഗോത്ര വിഭാഗങ്ങളുടെയും പാർട്ടിയായ തിപ്റ ഇൻഡീജിനിയസ് പ്രോഗ്രസിവ് റീജനൽ അലയൻസിന്റെ (തിപ്റ) യും പിന്തുണയിൽ സി.പി.എമ്മിനെ ഇറക്കി അധികാരത്തിലേറിയ ബി.െജ.പിക്ക് തൃണമൂൽ കോൺഗ്രസുമായി മമത ബാനർജി രംഗപ്രവേശം ചെയ്തത് ഭീഷണിയായി മാറുമോ എന്ന രാഷ്്ട്രീയ ചർച്ചക്കിടയിലാണ് കൃത്യമായ ആസൂത്രണത്തോടെ കലാപം അരങ്ങേറുന്നത്.
ത്രിപുരയിൽ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരുപോലെ കൈയിലെടുക്കാൻ ലക്ഷ്യമിട്ട് അനന്തരവൻ അഭിഷേക് ബാനർജിയെ തന്നെ അങ്ങോട്ടയച്ച് തൃണമൂലിനെ വളർത്താൻ മമത ബാനർജി നടത്തുന്ന തീവ്രയത്നത്തെ കൈയൂക്കും അധികാരവും ഉപയോഗിച്ച് തടഞ്ഞുനിർത്തുകയാണ് ബി.ജെ.പി. ത്രിപുരയിൽ സർവേക്ക് വന്ന പ്രശാന്ത് കിഷോറിനെയും സംഘത്തെയും വീട്ടുതടങ്കലിലാക്കിയത് അതിെൻറ ഭാഗമായിരുന്നു. ഭരണവിരുദ്ധ വികാരം നേരിടുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ വിമതസ്വരം ബി.ജെ.പിക്കുള്ളിൽ ഉയരുകയും െചയ്തിട്ടുണ്ട്. ബംഗാൾ ബി.ജെ.പിയിൽ നിന്നും തൃണമൂലിലേക്കുള്ള കുടുമാറ്റം പോലെ ത്രിപുരയിലും നടന്നുവരുന്നു.
ഇതിനിടയിലാണ് ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തിനെതിരായ വർഗീയാക്രമണം ത്രിപുരയിൽ അവസരമാക്കി ഹിന്ദുത്വ സംഘടനകൾ ഒരാഴ്ചയോളം അഴിഞ്ഞാടിയത്. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പൊലീസിനെ കേവലം കാഴ്ചക്കാരാക്കി നിർത്തി കലാപകാരികളെ അഴിഞ്ഞാടാൻ വിട്ട് വർഗീയ ധ്രുവീകരണത്തിെൻറ അരങ്ങൊരുക്കുകയായിരുന്നു എന്ന് ആക്ഷേപമുയർന്നുകഴിഞ്ഞു.
ആക്ഷേപം ശരിയാണെങ്കിൽ രാഷ്ട്രീയ ശാക്തിക ബലാബലത്തിൽ മേൽക്കൈ കിട്ടാൻ മുസ്ലിം ന്യൂനപക്ഷത്തിന് നേരെ കലാപമഴിച്ചുവിടുന്ന ഉത്തരേന്ത്യൻ മോഡൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് അംഗീകരിക്കേണ്ടി വരും. ഇതിനിടയിലും ഒക്ടോബർ 31ന് പ്രഖ്യാപിച്ച അഭിഷേക് ബാനർജിയുടെ തൃണമൂൽ റാലിയുമായി മുന്നോട്ടുപോകുമെന്ന് ആവർത്തിച്ച് ത്രിപുര പിടിക്കാനുള്ള അജണ്ടയുമായി നീങ്ങുകയാണ് മമത.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.