ദാരിദ്ര്യരേഖക്കാരെ ആട്ടിപ്പായിച്ച് മുന്നാക്കക്കാർക്ക് കോളജ് പ്രവേശനം
text_fieldsമുന്നാക്കസംവരണം സംസ്ഥാനത്തെ നാല് സർവകലാശാലകളിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നടപ്പാക്കിയപ്പോൾ അവസരം നിഷേധിക്കപ്പെട്ടവരിൽ അതേ വിഭാഗങ്ങളിലെ ബി.പി.എൽ വിഭാഗം കുട്ടികളും. കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ മുന്നാക്ക വിഭാഗത്തിലെ ദാരിദ്ര്യരേഖക്ക് താഴെ നിൽക്കുന്ന (ബി.പി.എൽ) വിദ്യാർഥികൾക്ക് പത്ത് ശതമാനം സംവരണം ഉറപ്പാക്കി 2006ൽ സർക്കാർ ഉത്തരവിട്ടിരുന്നു.
മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാണിച്ച നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലെ ശിപാർശ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പാക്കേജിന് തൂക്കമൊപ്പിക്കാനായിരുന്നു മുന്നാക്ക വിഭാഗത്തിലെ ബി.പി.എൽ വിദ്യാർഥികൾക്ക് സംവരണം അനുവദിച്ചത്. നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് ശിപാർശകൾ സർക്കാർ പാക്കേജിലൂടെ അട്ടിമറിക്കപ്പെെട്ടങ്കിലും മുന്നാക്ക വിഭാഗത്തിലെ ബി.പി.എൽ കുട്ടികളുടെ സംവരണം യാഥാർഥ്യമായി.
എന്നാൽ മുന്നാക്കസംവരണം നിലവിൽ വന്നതോടെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബി.പി.എൽ സംവരണത്തിനായി നീക്കിവെച്ച സീറ്റുകളും ഇതിനായി ഏറ്റെടുത്തു. ഇതോടെ നാലു ലക്ഷം വരെ വാർഷിക വരുമാനമുള്ളവനും കോർപറേഷനിൽ 50 സെൻറ് വരെ ഭൂമിയുള്ള കോടീശ്വരപുത്രൻമാരും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികൾക്കായി നീക്കിവെച്ചിരുന്ന പത്ത് ശതമാനം സീറ്റിെൻറ പങ്കുകാരായി. ഇതോടെ ബി.പി.എല്ലുകാരൻ ചിത്രത്തിൽനിന്ന് പുറത്തായി.
ഉയർന്ന സാമ്പത്തിക സ്ഥിതിയും മെറിറ്റിൽ ഇവരെ അപേക്ഷിച്ച് മുന്നിൽ നിൽക്കുന്നവനും ബി.പി.എൽ സീറ്റ് അവകാശികളായി. മുന്നാക്ക വിഭാഗങ്ങളിലെ ബി.പി.എൽ സംവരണത്തെയും അട്ടിമറിച്ചാണ് കോളജ് പ്രവേശനത്തിൽ മുന്നാക്കസംവരണം നടപ്പാക്കിയതെന്ന് ചുരുക്കം. പ്രധാന സർവകലാശാലകളിലെല്ലാം ഇതര സംവരണ വിഭാഗങ്ങളെ പിറകിലാക്കുന്ന രീതിയിലാണ് മുന്നാക്ക വിദ്യാർഥികൾക്ക് സീറ്റുകൾ തീറെഴുതിക്കൊടുത്തിരിക്കുന്നത്. കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കാലിക്കറ്റ് സർവകലാശാലയിലെ കണക്കുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ സർക്കാർ കോളജുകളിൽ ഇതുവരെ അലോട്ട്മെൻറ് നേടിയവരുടെ ഇൻഡക്സ് മാർക്ക് പരിശോധിച്ചാൽ ഇത് വ്യക്തം.
നാലാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ഗവ. കോളജിൽ ബി.എസ്സി ഫിസിക്സിൽ മുസ്ലിം സംവരണത്തിൽ പ്രവേശനം ലഭിച്ച കുറഞ്ഞ ഇൻഡക്സ് മാർക്ക് 962ഉം ഇൗഴവ സീറ്റിൽ 921ഉം എങ്കിൽ മുന്നാക്ക സംവരണത്തിൽ 878 മാർക്കിനും അലോട്ട്മെൻറ് ലഭിച്ചു. ബി.എ ഇംഗ്ലീഷിൽ മന്ത്രി കെ.ടി. ജലീലിെൻറ തട്ടകമായ തവനൂർ ഗവ. കോളജിൽ ഇൗഴവ സംവരണ സീറ്റിൽ 1370ഉം മുസ്ലിം സീറ്റിൽ 1371ഉം ഇൻഡക്സ് മാർക്ക് ലഭിച്ചവനാണ് അവസാനം പ്രവേശനം ലഭിച്ചതെങ്കിൽ മുന്നാക്ക സംവരണക്കാരന് 1187 മാർക്കിലും പ്രവേശനം ഉറപ്പായി.
കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജിൽ ബി.എ ഹിസ്റ്ററിക്ക് ഇൗഴവ സംവരണത്തിന് പ്രവേശനം ലഭിച്ച കുറഞ്ഞ ഇൻഡക്സ് മാർക്ക് 1006ഉം മുസ്ലിം 1017ഉം എങ്കിൽ 880 ഉള്ള മുന്നാക്ക സംവരണക്കാരനും അതേ കോളജിൽ പ്രവേശനം തരപ്പെട്ടു. കേരള സർവകലാശാലയിൽ തിരുവനന്തപുരം ഗവ. വിമൻസിൽ ബി.കോമിൽ ഇൗഴവ സംവരണത്തിൽ 1351.5 വരെ ഇൻഡക്സ് മാർക്കുള്ളവർക്കും മുസ്ലിം സീറ്റിൽ 1348.5ഉം മാർക്ക് വരെയാണ് പ്രവേശനം ലഭിച്ചതെങ്കിൽ 1275.35 മാർക്കുള്ള മുന്നാക്ക സംവരണക്കാർക്കും പ്രവേശനം തരപ്പെട്ടു.
കണ്ണൂർ, എം.ജി സർവകലാശാലകളിലും പിന്നാക്ക സംവരണത്തെ മറികടക്കുന്ന രീതിയിൽ തന്നെയാണ് മുന്നാക്ക സംവരണം. പി.ജി കോഴ്സുകളിലും സമാനമാണ് അവസ്ഥ.
കുസാറ്റിൽ മെറിറ്റിനെ 'വിഴുങ്ങിയ' മുന്നാക്ക സംവരണം
സ്വന്തം നിലയിൽ പ്രവേശനപരീക്ഷയും അലോട്ട്മെൻറും നടത്തുന്ന കൊച്ചി ശാസ്ത്ര സാേങ്കതിക സർവകലാശാലയിലെ എൻജിനീയറിങ് കോളജുകളിലും മുന്നാക്ക സംവരണത്തിലൂടെ ഏറെ പിറകിൽ നിൽക്കുന്നവർക്കും മെച്ചപ്പെട്ട കോഴ്സുകളിൽ പ്രവേശനം ഉറപ്പായി.
തൃക്കാക്കര സ്കൂൾ ഒാഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസിൽ ഇൗഴവ, മുസ്ലിം, പിന്നാക്ക ഹിന്ദു വിഭാഗങ്ങളുടെ അവസാന റാങ്ക് യഥാക്രമം 202, 198, 342 എന്നിങ്ങനെയെങ്കിൽ മുന്നാക്ക സംവരണത്തിൽ 1276 ആണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ഇൗഴവ അവസാന റാങ്ക് 957ഉം മുസ്ലിം റാങ്ക് 1362ഉം എങ്കിൽ മുന്നാക്ക സംവരണത്തിൽ ഇത് 9523. കുട്ടനാട് കാമ്പസിലും സമാനമാണ്.
തൃക്കാക്കര സ്കൂൾ ഒാഫ് എൻജിനീയറിങ് അവസാന റാങ്ക് കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ ബ്രാഞ്ചുകൾ എന്ന ക്രമത്തിൽ:
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.