‘മഞ്ഞ മേലങ്കികളു’ടെ പ്രക്ഷോഭം
text_fieldsഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ജി-20 ഉച്ചകോടിയിൽ പതിവിലേറെ പ്രസന്നവദനനായിരുന്നു. അദ്ദേഹത്തിെൻറ ചടുലമായ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഭരണാധികാരികളുമായി സങ്കോചമന്യേ അദ്ദേഹം നടത്തിയ സംഭാഷണം വാർ ത്തമാധ്യമങ്ങൾ പ്രത്യേകം എടുത്തുപറയുകയുണ്ടായി.
എന്നാൽ, യോഗാവസാനം അദ്ദേഹം ദുഃഖിതനായി കാണപ്പെട്ടു. തലസ്ഥാനമ ായ പാരിസിൽ, നഗരത്തിെൻറ ഹൃദയഭാഗങ്ങളിൽ അഗ്നിശമന സേനയും പൊലീസും ‘മഞ്ഞ മേലങ്കി’ അണിഞ്ഞ പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടുന്നതായിരുന്നു അന്നത്തെ പ്രധാന വാർത്ത! ഇന്ധന വിലയുടെ അപ്രതീക്ഷിതമായ വർധനവാണ് ഫ്രാൻസിൽ കോളിളക്കം സ ൃഷ്ടിച്ചത്. എന്നാൽ, യഥാർഥ പ്രശ്നം ജീവിതച്ചെലവ് താങ്ങാനാവാതെ വർധിച്ചതും ജനങ്ങളുടെ -പ്രത്യേകിച്ചും മധ്യവർഗത് തിെൻറ- ക്രയശേഷി (purchasing power) കുറഞ്ഞുപോയതുമായിരുന്നു. അതുകൊണ്ട്, ജീവിതത്തിെൻറ വ്യത്യസ്ത മേഖലകളിലുള്ള ആളുകൾ- ത ൊഴിൽരഹിതരായ യുവാക്കളും തുച്ഛവേതനക്കാരായ തൊഴിലാളികളും പെൻഷൻകാരും എല്ലാം ഈ സംഘത്തിൽ അണിനിരന്നു.
തിരക്കേറി യ ചാംസ്- എലീസീ വീഥിയിൽനിന്നു തീനാളങ്ങൾ ആകാശത്തിലേക്കുയരുന്നത് കണ്ടതാണ് ഇമ്മാനുവൽ മാക്രോണിനെ അസ്വസ്ഥനാക്കിയത്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ, ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ ഫ്രാൻസിനു പേരുദോഷമുണ്ടാവാതിരിക്കാനായി അദ്ദേഹം ആഗ്രഹിച്ചു. മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ ജീർണതകൾ ഫ്രാൻസിനെ മാത്രമല്ല പാശ്ചാത്യ രാഷ്ട്രങ്ങളെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഫ്രാൻസ് പിന്തുടരുന്നത് ഒരു മിശ്രിത സാമ്പത്തിക വ്യവസ്ഥയാണത്രെ. അത് സോഷ്യലിസ്റ്റ്- മുതലാളിത്ത നയങ്ങളുടെ സംയോജനമാണെന്നു പറയാം. പക്ഷേ, ഇന്ന് സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുൾപ്പെടെ മുതലാളിത്തത്തെ പുണരുന്നതിനാണല്ലോ നാം സാക്ഷ്യംവഹിക്കുന്നത്. ഇതുതന്നെയാണ് ഫ്രാൻസിലും സംഭവിച്ചത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ചേർന്ന ലോക സാമ്പത്തിക ഫോറം ലോകരാഷ്ട്രങ്ങളിലെ സാമ്പത്തിക അസമത്വം വ്യക്തമാക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഫ്രാൻസിൽ 1983നും 2015നുമിടയിൽ സാമ്പത്തിക വളർച്ച ഉണ്ടായിട്ടുണ്ട്. എന്നാൽ, ഈ വളർച്ച മുഴുവനും സമ്പന്ന വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നുവെന്നതാണ് അതിെൻറ സവിശേഷത! നമ്മുടെ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ അവസ്ഥതന്നെ.
ഒരു ശതമാനം വരുന്ന സമ്പന്നരുടെ വളർച്ചനിരക്ക് 100 ശതമാനവും, അതീവ സമ്പന്നരുടെത് 150 ശതമാനവും ആയിരിന്നു. പക്ഷേ, സാധാരണക്കാർ ഈ വളർച്ചയുടെ അടുത്തുപോലും എത്തിയിരുന്നില്ല. ഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങളുടെ വളർച്ചനിരക്ക് വെറും 25 ശതമാനം മാത്രമായിരുന്നു. ഇത് ജനങ്ങളെ അസ്വസ്ഥരാക്കിയത് സ്വാഭാവികമാണ്. അങ്ങനെയിരിക്കെയാണ് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചെന്ന മട്ടിൽ, ഗവൺമെൻറ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഇന്ധന വിലയുടെ വാർത്തകൾ പുറത്തുവന്നത്. താമസംവിനാ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങി. ഫേസ്ബുക്കിലൂടെ വാർത്തകൾ അതിവേഗം പ്രചരിച്ചു. ഫ്രാൻസിൽ 67 ശതമാനം ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാകയാൽ കമ്പനിയുടെ കണക്കുപ്രകാരം ഏതാനും മണിക്കൂറുകൾക്കകം രണ്ടു കോടി ഇരുപതു ലക്ഷം പേർ സംഭ്രാന്തരായി. ഇവരിൽ എല്ലാവിഭാഗം ആളുകളും ഉണ്ടായിരുന്നു. അവരാണ് സമര സന്നദ്ധരായി പ്രക്ഷോഭത്തിെൻറ മുന്നിൽ നിന്നത്. ഇവർക്ക് ഒരു പ്രത്യേക പാർട്ടിയുടെയോ യൂനിയെൻറയോ പിന്തുണയൊന്നും ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ, എല്ലാവിഭാഗം ജനങ്ങളും അതിെൻറ ഭാഗമായി. വിദ്യാർഥികളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. ഫ്രാൻസിെൻറ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ കലാലയങ്ങൾ ബഹിഷ്കരിച്ച് തെരുവിലേക്ക് ഇറങ്ങി. അതോടെ, സമരം രാജ്യവ്യാപകമായി പടർന്നുപിടിച്ചു. അങ്ങനെ, വിദ്യാഭ്യാസ വിഷയങ്ങളും രാഷ്ട്രീയ- സാമ്പത്തിക വിഷയങ്ങളോടൊപ്പം ചർച്ചയായി. തീവ്ര വലതുപക്ഷ പാർട്ടികൾ ഇത് മുതലെടുപ്പിനുള്ള അവസരമായി കണ്ട് എരിതീയിൽ എണ്ണയൊഴിച്ചു. ഇങ്ങനെയാണ് തീവ്ര വലതുപക്ഷമായ നാഷനൽ ഫ്രണ്ടിെൻറ വക്താവ് മരീൻ ലീ പെൻ പ്രക്ഷോഭത്തിൽ മുൻനിരയിൽ വരുന്നത്. കുടിയേറ്റ നയങ്ങളെ ശക്തമായി എതിർക്കുകയും മതന്യൂനപക്ഷങ്ങളെ വെറുക്കുക യും ചെയ്യുന്ന അവർ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ രാജിവെക്കണമെന്നാണാവശ്യപ്പെട്ടത്. പ്രക്ഷോഭം സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു അവരുടെത്. അത് മനസ്സിലാക്കിയതുകൊണ്ടാവണം, ഇടതുപക്ഷ പ്രസ്ഥാനത്തിെൻറ അമരക്കാരായ ബോണോ ഹാമനും ഷീൻ ലൂക് മെലൻകോണും പ്രക്ഷോഭത്തിന് പ്രതീക്ഷിച്ച പിന്തുണ നൽകാതിരുന്നത്.
സാമ്പത്തിക നയങ്ങൾ പരിഷ്കരിക്കണമെന്നവർ അഭിപ്രായപ്പെട്ടു. മാക്രോൺ രാജിവെച്ചു പുതിയ തെരഞ്ഞെടുപ്പു നടത്തുകയെന്നത് അവരുടെ പൊതുവായ ആവശ്യമായിരുന്നു. എന്നാൽ, തെരുവിലിറങ്ങി പൊലീസുമായി ഏറ്റുമുട്ടാനവർ തയാറാകാതിരുന്നത് തീവ്ര വലതുപക്ഷ കക്ഷികളുടെ ദുഷ്ടലാക്ക് മനസ്സിലാക്കിയതുകൊണ്ടാണ്. പ്രക്ഷോഭംമൂലം ഫ്രാൻസിലെ ജനജീവിതം അവതാളത്തിലായി. പാരിസിലെ മ്യൂസിയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബാങ്കുകൾ, മെട്രോ സ്റ്റേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ മുതലായവയെല്ലാം അടച്ചുപൂട്ടാൻ നിർബന്ധിതരായി. റെയിൽവേ വഴി സഞ്ചരിക്കുന്ന വിദേശീയരായ തൊഴിലാളികളെ വലതുപക്ഷ തീവ്രവാദികൾ കൈയേറ്റം ചെയ്തതായി റിപ്പോർട്ടുകൾ വന്നത് കാരണം എമ്പസികളൊക്കെയും അവർ പുറത്തിറങ്ങുന്നതു വിലക്കി. ഇതുതന്നെയായിരുന്നു സ്റ്റാർസ്ബർഗ്, റ്റൂലോസ്, മാർസിലസ്, ഓർല്യൻസ് തുടങ്ങിയ നഗരങ്ങളിലെയെല്ലാം സ്ഥിതി.
സ്ഥിതിഗതികളുടെ ഗൗരവം വേണ്ടതുപോലെ ഉൾക്കൊണ്ടതുകൊണ്ടുതന്നെയാവണം മാക്രോൺ നിർവ്യാജം മാപ്പുപറഞ്ഞത്. നികുതിവർധന പിൻവലിക്കുകയും തുച്ഛവേതനക്കാരായവർക്ക് മാസംതോറും നിശ്ചിത തുക ജീവനാംശമായി നൽകാനും പെൻഷൻകാർക്ക് നികുതിയിളവ് നൽകാനും തീരുമാനമായി. എങ്കിലും, ഇതു കുറിക്കുമ്പോഴും ഫ്രാൻസ് വേണ്ടതുപോലെ ശാന്തമായിട്ടില്ല. ആഭ്യന്തരമന്ത്രി ക്രിസ്റ്റോഫർ കാസറ്റ്നർ പറയുന്നത് ‘‘കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കു മുമ്പ് ഒരു ഭൂതം പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇപ്പോഴതിനെ നിയന്ത്രിക്കാൻ പുറത്തുകൊണ്ടുവന്നവർതന്നെ പാടുപെടുകയാണ്’’ എന്നാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.