സുരക്ഷിത പരിധി ലംഘിക്കുന്ന ആഗോളതാപനം
text_fieldsകാലാവസ്ഥ വ്യതിയാനം സംബന്ധിച്ച മിക്കവാറും ഗവേഷണ പ്രബന്ധങ്ങളിലും ലേഖനങ്ങളിലും ആഗോളതാപന നിരക്ക് വ്യവസായവിപ്ലവ പൂർവ കാലഘട്ടത്തിലുണ്ടായിരുന്നതിനെക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് കവിയരുതെന്ന് നിഷ്കർഷിച്ചു കാണാറുണ്ട്. ഈ പരിധി ലംഘിക്കുന്നപക്ഷം ദുരന്ത സ്വഭാവമുള്ള പ്രത്യാഘാതങ്ങളായിരിക്കും ലോകത്തെ കാത്തിരിക്കുന്നതെന്ന പരാമർശവും ഇത്തരം ലേഖനങ്ങളിലും പ്രബന്ധങ്ങളിലും കാണാറുമുണ്ട്. കാലാവസ്ഥപരമായ ഉൾക്കാഴ്ചകൾ പേറുന്ന സമൂഹങ്ങൾ തന്നെ എന്തുകൊണ്ടാണ് രണ്ടുഡിഗ്രി സെൽഷ്യസ് ഒരു സുരക്ഷ പരിധി എന്ന നിലയിലുള്ള ഒരു അഭിപ്രായത്തിൽ എത്തിച്ചേർന്നത്? ഈ ലക്ഷ്യം കൈവരിക്കാനായില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം നിയന്ത്രണവിധേയമാകുകയില്ലേ? യേൽ യൂനിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന വില്യം നോർഥാസ് ആണ് രണ്ടു ഡിഗ്രി സെൽഷ്യസ് പരിധി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ലോകത്തിന് ദോഷകരമായ പ്രകൃത മാറ്റത്തിലേക്കു തിരിയാത്തതരത്തിൽ കാലാവസ്ഥ വ്യതിയാനം നിയന്ത്രിച്ചുനിർത്തുന്നതാകണം ഈ സുരക്ഷ പരിധിയുടെ മാനദണ്ഡം. മാത്രമല്ല, ശാസ്ത്രത്തിനു മാത്രമായി ഈ പരിധി അവലംബിക്കാനാവില്ല. ഉദ്ബുദ്ധരായ ജനസമൂഹങ്ങളുടെയും മികവാർന്ന സാങ്കേതിക പിന്തുണയുടെയും പങ്കാളിത്തംകൂടി ഇതിനാവശ്യമാണ്.
അന്തരീക്ഷ കാർബൺ ൈഡഒാക്സൈഡിെൻറ സാന്ദ്രത മാത്രം ഇരട്ടിയാകുന്നതുമൂലം ഭൗമോപരിതലത്തിനോടടുത്ത ആഗോള ശരാശരി താപനിലയിൽ അനുഭവപ്പെടുന്ന വ്യതിയാനമാണ് ‘കാർബൺ ൈഡഒാക്സൈഡ് പ്രേരിതതാപനം’. കാർബൺ ൈഡഒാക്സൈഡ് സാന്ദ്രത ഇരട്ടിയാകുന്ന അവസ്ഥയിൽ ഇത് 550 പി.പി.എം എന്ന് കണക്കാക്കപ്പെടുന്നു. ആഗോള ശരാശരി താപനിലയിൽ രണ്ടു ഡിഗ്രി സെൽഷ്യസിെൻറ വർധന അനുഭവപ്പെടും. അതായത് കാർബൺ ൈഡഒാക്സൈഡ് മൂലമുള്ള പ്രേരിതതാപനം രണ്ടു ഡിഗ്രി സെൽഷ്യസ് ആണെന്നാണ് ഇത് അർഥമാക്കുന്നത്. വ്യവസായ വിപ്ലവ പൂർവകാലഘട്ടത്തിൽ കാർബൺ ൈഡഒാക്സൈഡ് സാന്ദ്രത 280 പി.പി.എം ആയിരുന്നു. കാർബൺ ൈഡഒാക്സൈഡിെൻറ നിലവിലെ അന്തരീക്ഷ സാന്ദ്രത വ്യവസായവിപ്ലവ പൂർവ കാലഘട്ടത്തിലേതിനെക്കാൾ 1.4 ഇരട്ടിയാണ് -ഏകദേശം 410 പി.പി.എം. 1990കളുടെ അവസാന പാദങ്ങളിലും 21ാം നൂറ്റാണ്ടിെൻറ ആരംഭത്തിലും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്ത പ്രത്യാഘാതങ്ങളെക്കുറിച്ച് വർധിച്ച ഉത്കണ്ഠ നിലനിന്നിരുന്നു. വർധിത തോതിലുള്ള കാർബൺ ഉത്സർജനം സമുദ്രപര്യയന വ്യവസ്ഥകളെ താറുമാറാക്കുകയും ഉയർന്ന തോതിലുള്ള മഞ്ഞുരുക്കത്തിനിടയാക്കുകയും ചെയ്യുന്നു. ഈ അറിവിൽനിന്നാണ് അന്തരീക്ഷതാപനം നിശ്ചിത പരിധിയിൽ കവിയാതെ നിലനിർത്തണമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടത്.
അപരിചിതമായ കാലാവസ്ഥ
താപനില രണ്ട്-മൂന്ന് ഡിഗ്രി സെൽഷ്യസ് പരിധി കവിയുന്നപക്ഷം നമുക്ക് തീർത്തും അപരിചിതമായ ഒരു കാലാവസ്ഥ സാഹചര്യം സംജാതമാകും. ഒരുപേക്ഷ, കഴിഞ്ഞ ഒരുലക്ഷത്തോളം വർഷത്തിനുള്ളിൽ ഉണ്ടായ കാലാവസ്ഥ വ്യതിയാനങ്ങളിൽനിന്ന് വിഭിന്നമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടാം. 1970കളിൽ പേക്ഷ, വില്യം നോർഥാസിെൻറ നിരീക്ഷണത്തിനു വലിയ പ്രാധാന്യമൊന്നും ആരും കൽപിച്ചില്ല. എന്നാൽ, പോട്ട്സ്ഡാം കാലാവസ്ഥ ആഘാതപഠന സ്ഥാപനത്തിലെ ശാസ്തജ്ഞരായ കാർലോ ജീജർ, ജൂലിയ ജീജർ എന്നിവർ താപനില വർധനയിൽ രണ്ടു ഡിഗ്രി സെൽഷ്യസ് എന്ന നിർണായക പരിധി കാലാവസ്ഥ നയത്തിലെ, ഒരുപക്ഷേ, ആദ്യത്തെ നിർദേശമായിരിക്കാം എന്ന് അഭിപ്രായപ്പെട്ടു. ഒരു ദശകത്തിനിപ്പുറം 1988ൽ നാസയിലെ ശാസ്ത്രജ്നനായ പ്രഫസർ ജയിംസ് ഹാൻസെൻ ആഗോളതാപനത്തിന് ഹരിതഗൃഹ വാതക ഉത്സർജനവുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ കോൺഗ്രസ് മുമ്പാകെ സാക്ഷ്യപ്പെടുത്തി. വർധിച്ചുവരുന്ന ഹരിതഗൃഹ വാതക ഉത്സർജനതോതിന് ആപത്കരമായ പ്രത്യാഘാതങ്ങളുണ്ടെന്നു പരസ്യമായി പ്രസ്താവിച്ച ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു പ്രഫസർ ഹാൻസെൻ. വർധിച്ച താപനത്തിനു കാരണം മാനുഷികപ്രേരിതമായ ഉത്സർജനങ്ങളാണെന്നും ഇത്തരത്തിലുള്ള സ്ഥിതിവിശേഷം മൂലം താപനം ഉയരാൻ തന്നെയാണ് സാധ്യതയെന്നും കടുത്ത കാലാവസ്ഥ സാഹചര്യങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
എന്നാൽ, ഈ ആപത്കരമായ കാലാവസ്ഥ സാഹചര്യം എപ്രകാരമായിരിക്കുമെന്ന് നിർണയിക്കാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല. തുടർന്ന്, സ്റ്റോക്ഹോം പരിസ്ഥിതി ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ ഒരുസംഘം ഗവേഷകർ 1990ൽ ഈ ഉദ്യമമേറ്റെടുത്തു. കാലാവസ്ഥ വ്യതിയാനത്തിെൻറ തിക്തഫലങ്ങൾ ഒഴിവാക്കാൻ താപവർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ കവിയരുതെന്ന് സ്റ്റോക്ഹോം പരിസ്ഥിതി ഇൻസ്റ്റിറ്റ്യൂട്ടും അഭിപ്രായപ്പെട്ടു. 2009ന് മുമ്പ് ഒട്ടുമിക്ക കാലാവസ്ഥ മോഡലുകളും കാർബൺ ൈഡഒാക്സൈഡിെൻറ സാന്ദ്രത 550 പി.പി.എം ആകുമ്പോൾ ഉണ്ടാകാവുന്ന സ്ഥിതിവിശേഷത്തിലാണ് ശ്രദ്ധയൂന്നിയിരുന്നത്. ആ കാലഘട്ടത്തിൽ, മൂന്നുഡിഗ്രി സെൽഷ്യസിൽ അൽപം കുറവായി താപവർധനയാകാം എന്ന ചിന്താഗതി നിലനിന്നിരുന്നു. എന്നാൽ, രണ്ടു ഡിഗ്രി സെൽഷ്യസ് എന്ന ലക്ഷ്യത്തെ മുൻനിർത്തി രാഷ്ട്രീയ താൽപര്യങ്ങൾ ശക്തിയാർജിച്ചതോടെ, ഇതിെൻറ പരിണതഫലങ്ങൾ ചികയാനുള്ള വ്യഗ്രതയും ശക്തിപ്പെട്ടു. കാർബൺ ഉൽത്സർജനം ഒരു ട്രില്ല്യൻ ടൺ (ഒരു ട്രില്യൺ ടൺ= 1000 ബില്യൺ ടൺ) ആയി നിയന്ത്രിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയ ഒരു പഠനത്തെ (Miles Allen, 2009) തുടർന്ന് താപവർധന രണ്ടു ഡിഗ്രി സെൽഷ്യസ് കൂടാതിരിക്കണമെങ്കിൽ. ട്രില്യൻ ടൺ -ൽ കുറഞ്ഞ കാർബൺ ൈഡഒാക്സൈഡ് എന്ന ആശയം വൻ രാഷ്ട്രീയ പ്രാധാന്യത്തോടുകൂടിയ ഒരു ശാസ്ത്രീയ നിരീക്ഷണം എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. പിന്നീട് വികസിപ്പിച്ചെടുത്ത കാലാവസ്ഥ മോഡലുകളിലെല്ലാം തന്നെ ഈ ചിന്താഗതി സ്പഷ്ടമാണ്.
വർധിക്കുന്ന വെല്ലുവിളി
താപവർധന രണ്ടുഡിഗ്രി സെൽഷ്യസിൽ കവിയാതെ നിലനിർത്തുകയെന്നത് നിലവിലെ സാഹചര്യങ്ങളിൽ താരതമ്യേന പ്രായോഗികവും ലളിതവുമായ ആശയമാണ്. എന്നാൽ, കാർബൺ ൈഡഒാക്സൈഡ് ഉത്സർജനതോത് കുറക്കാൻ എത്ര കണ്ടു വൈകുന്നുവോ, അത്രകണ്ട് വെല്ലുവിളി ഉയർത്തുന്നതായിരിക്കും രണ്ടു ഡിഗ്രി സെൽഷ്യസ് പരിധി അതിക്രമിക്കാതിരിക്കുകയെന്നതും. താപവർധന 1.5 ഡിഗ്രി സെൽഷ്യസ് പരിധിക്കുള്ളിൽ ഒതുക്കുകയെന്നത് വളരെ ശ്രമകരമാണ്. കാരണം, ഹരിതഗൃഹവാതക ഉത്സർജനവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും ഇത്തരം വാതക ഉത്സർജനം മുമ്പെത്തക്കാളും ത്വരിത ഗതിയിൽ കുറക്കേണ്ടിവരും. സമൂഹത്തിലെ എല്ലാ മേഖലകളും തമ്മിലുള്ള കൂട്ടായ്മയും ആസൂത്രണവും വിട്ടുവീഴ്ച മനോഭാവവും ഉണ്ടാവേണ്ടത് ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. നിലവിൽ വികസിപ്പിക്കപ്പെട്ടിട്ടുള്ള കാലാവസ്ഥ മോഡലുകൾ എല്ലാം തന്നെ അനുമാനിത പഠനങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. ജനസംഖ്യ, സാമ്പത്തികരംഗം, കാലാവസ്ഥ വ്യതിയാന പ്രവണതകൾ, അവലംബനീയമായ കാലാവസ്ഥ നയങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയെല്ലാം തന്നെ നിഗമനങ്ങളിൽ അധിഷ്ഠിതമാണ്. താപവർധന സൃഷ്ടിച്ചേക്കാനിടയുള്ള പ്രത്യാഘാതങ്ങളെയും കാലാവസ്ഥ മോഡലുകൾ അനുമാനിത പ്രകൃതത്തിലാണ് വിലയിരുത്തുന്നത്. എന്തെല്ലാം സാങ്കേതികവിദ്യകൾ അവലംബിച്ചാലും നയരൂപവത്കരണങ്ങൾ നടത്തിയാലും ആഗോളതാപനം സംബന്ധിച്ച് ജനങ്ങളുടെ അവബോധവും താപനം കുറക്കാനുതകുന്നതരത്തിൽ ലോകരാഷ്ട്രങ്ങളുടെ അനുകൂല പ്രതികരണവുമാണ് ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യപ്രാപ്തി തീരുമാനിക്കുന്നത്.
താപവർധന പരിധി രണ്ടു ഡിഗ്രി സെൽഷ്യസാണ്. പ്രായോഗികം അതല്ല 1.5 ഡിഗ്രി സെൽഷ്യസിൽതന്നെ ഒതുക്കുന്നതാണ് കൂടുതൽ സുരക്ഷിതം; ഇനി വേണമെങ്കിൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ആയാലും കുഴപ്പമില്ല എന്ന രീതിയിലുള്ള ചർച്ചകൾ കൊഴുപ്പിക്കുന്നതിലല്ല കാര്യം. വിഷയത്തിെൻറ അടിയന്തര പ്രാധാന്യമാണ് പരിഗണിക്കേണ്ടത്. വ്യവസായ വിപ്ലവ പൂർവകാലഘട്ടത്തെ അപേക്ഷിച്ച് ശരാശരി ഒരു ഡിഗ്രി സെൽഷ്യസ് വർധന അന്തരീക്ഷ താപനിലയിൽ ഉണ്ടായപ്പോൾ അനുഭവിച്ചുവരുന്ന പ്രത്യാഘാതങ്ങൾ ലോകംകണ്ടുകൊണ്ടിരിക്കയാണ്. എന്നിട്ടും വർധനപരിധി ഇനിയും നിശ്ചയിക്കാനായിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നതിൽ ഒരു സംശയവുമില്ല. ദുരന്തസ്വാഭാവമുള്ള കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങൾ കേവലം ഒരു ഡിഗ്രി സെൽഷ്യസ് താപവർധനയുടെ അവസ്ഥയിൽപോലും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. വികസനം എന്ന ഒറ്റലക്ഷ്യത്തിൽ മാത്രം കണ്ണുംനട്ട്, താപവർധന പരിധിയിൽ ഇളവ് നൽകുന്നത് ദുരന്തങ്ങൾ ചോദിച്ചുവാങ്ങുന്നതിന് തുല്യമാണ്.
വർധന പരിധി 1.5 ഡിഗ്രി സെൽഷ്യസായി നിശ്ചയിച്ചാൽപോലും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അറിയാമെന്നിരിക്കെ, രണ്ടു ഡിഗ്രി സെൽഷ്യസ് എന്ന നിർദേശം എന്തുെകാണ്ട് അംഗീകരിക്കപ്പെട്ടു? ഹരിതഗൃഹ വാതക ഉത്സർജനതോത് കുറക്കേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതോ ലോകരാഷ്ട്രങ്ങളോ പ്രത്യാഘാതങ്ങളുടെ തൽക്ഷണ ഇരകളോ ജനസമൂഹങ്ങളോ അല്ല; മറിച്ച് വ്യക്തികളിൽനിന്ന് തന്നെയാണ്. ജനങ്ങളുടെ പ്രവർത്തനംമൂലം അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കപ്പെടുന്ന കാർബൺ ൈഡഒാക്സൈഡ് വാതകം ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് കണക്കാക്കാവുന്നതാണ്. കാർബൺ അവശേഷിപ്പുകൾ (carbon footprint) എന്നറിയപ്പെടുന്ന ഇത്തരം കാർബൺ വിക്ഷേപങ്ങളെ സംബന്ധിച്ച് ഓരോ വ്യക്തിക്കും അവബോധമുണ്ടാകേണ്ടതാണ്. ഇതേ പരിസ്ഥിതിബോധം വികസനപ്രക്രിയകൾക്ക് അമിതപ്രാധാന്യം നൽകുന്ന വൻ രാഷ്ട്രങ്ങൾക്കും വേണം. അവകാശലംഘനമെന്നോ വികസനവിരുദ്ധതയെന്നോ പറഞ്ഞ് ഇക്കാര്യം ലഘൂകരിച്ച് കാണരുത്. 2015ലെ പാരിസ് കാലാവസ്ഥ ഉച്ചകോടിയിൽ ലോകരാഷ്ട്രങ്ങൾ സമർപ്പിച്ചിട്ടുള്ള പ്രഖ്യാപിത ലക്ഷ്യങ്ങൾ (INDC) ഓരോ രാഷ്ട്രവും പിന്തുടരുന്നുണ്ടോയെന്ന കാര്യം കർശനമായി നിരീക്ഷിക്കപ്പെടണം.
(കേരള കാർഷിക സർവകലാശാല, കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമിയിലെ സയൻറിഫിക് ഓഫിസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.