ഫാഷിസത്തെ പൊതുസമൂഹം ചെറുക്കണം
text_fieldsഗൗരി ലേങ്കഷിെൻറ വധത്തിലൂടെ ഒരു വ്യക്തിയെ വകവരുത്തുകയല്ല, ഒരു ചിന്താധാരയെ വകവരുത്തുകയാണ് ചെയ്തത്. വ്യക്തിയെ വധിച്ചാൽ, കുറ്റവാളികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം പൊലീസ് നിർവഹിക്കണം. അതേസമയം, ആശയാദർശങ്ങളെ വകവരുത്തുേമ്പാൾ, അതിനെതിരെ രംഗത്തുവരേണ്ടത് പൊതുസമൂഹത്തിെൻറ കടമയാണ്. ഭരണഘടന മൂല്യങ്ങളിൽ, ജനാധിപത്യത്തിൽ, ബഹുസ്വരതയിലൊക്കെ ഉറച്ചു വിശ്വസിക്കുകയും അതിെൻറ നിലനിൽപിനു വേണ്ടി പോരാടുകയും ചെയ്ത അസാധാരണ വ്യക്തിത്വമാണ് ഗൗരി ലേങ്കഷ്.
അവരുടെ കുടുംബത്തിന് കന്നട സാഹിത്യത്തിൽ ആഴത്തിൽ വേരുകളുണ്ട്. കർണാടകത്തിെൻറ ചിന്താധാരയിൽ വലിയ സ്വാധീനം ചെലുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ലേങ്കഷ് പത്രിക കന്നട ഭാഷയോടും സാഹിത്യത്തോടും കർണാടകത്തോടും അങ്ങേയറ്റത്തെ പ്രതിബദ്ധത എക്കാലവും കാട്ടിയിട്ടുണ്ട്. മതേതര ചിന്താഗതിയുടെ പ്രഘോഷണത്തിന് ഏറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. അത്തരമൊരു ചിന്താധാരയെയും ചിന്താശക്തിയേയുമാണ് വിദ്വേഷത്തിെൻറയും അസഹിഷ്ണുതയുടെയും ശക്തികൾ വകവരുത്തിയത്. അവരുടെ ഘാതകരെ നീതിക്കു മുന്നിൽ കൊണ്ടുവരാൻ പൊലീസും ഭരണകൂടവും ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒപ്പം ഗൗരി ലേങ്കഷ് മുന്നോട്ടുവെച്ച വിചാരധാരയുടെ കഴുത്തുഞെരിക്കുന്ന ശക്തികൾക്കെതിരെ പൊതുബോധം ഉണരണം; പ്രവർത്തിക്കണം. അതിൽനിന്ന് പിന്നാക്കം പോകുേമ്പാഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.
അരുംകൊലയേയും ന്യായീകരിക്കാൻ ജനാധിപത്യ ഇന്ത്യയിൽ ആളുണ്ട്. ഫാഷിസത്തിെൻറ ആ ചിന്താധാരക്കെതിരെ പൊതുസമൂഹം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ എേട്ടാ പത്തോ മാസം കഴിയുേമ്പാൾ ആരുടെ ഉൗഴമാണ് എത്തുകയെന്ന് അറിയില്ല.
സെൻറർ ഫോർ ദ സ്റ്റഡി ഒാഫ് ഡെവലപിങ് സൊസൈറ്റീസ്(സി.എസ്.ഡി.എസ്) സീനിയർ ഫെലോ ആണ് ലേഖകൻ
മാധ്യമ പ്രവർത്തകരെ ആര് രക്ഷിക്കും?
ശശികുമാർ
ഗൗരി ലേങ്കഷിെൻറ കൊല നടുക്കമുളവാക്കുന്നു. ഒരുപക്ഷ, നടുക്കമുണ്ടാക്കുന്നുവെന്ന് പറയുന്നത് ഒരു പാഴ്വേലയാണ്. സംഭവത്തെ അപലപിക്കുന്നുവെന്ന് രാഷ്ട്രീയക്കാർ പ്രസ്താവന ഇറക്കുംപോലെ അർഥശൂന്യമായ ഒരേർപ്പാട്-പുറംപൂച്ചിന് ഇത്തരം ചില പ്രസ്താവനകൾ നടത്തി രാഷ്ട്രീയക്കാർ സ്വന്തം പ്രവൃത്തികൾ പഴയപടി തുടരുകയും ചെയ്യും. അത്തരമൊരു പശ്ചാത്തലത്തിൽ ഞെട്ടുന്നതിലോ അപലപിക്കുന്നതിലോ ഒരു കഥയുമില്ല. ഗൗരിയെ വധിക്കാൻ ഉത്തരവിട്ടവരും വധകൃത്യം നിർവഹിച്ചവരും പോലും കൊലയെ പരസ്യമായി അലപിച്ചിരിക്കും. കാരണം, നിയമപരിരക്ഷയുടെ കവചം തങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് അവർക്കുണ്ട്.
എന്നാൽ, ചിലർ പരസ്യമായി ഹീനമായ ഇൗ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാനും സംഭവത്തെ ന്യായീകരിക്കാനും ശ്രമിക്കുന്നുവെന്നത് ആശങ്കജനകമാണ്. ഇൗ കൊലപാതകത്തെ അത് കൂടുതൽ ഭീതിദമാക്കുന്നു. സമൂഹമാധ്യമങ്ങൾ വഴി സ്വാഭിപ്രായം തുറന്നുപറയാൻ ആവിഷ്കാര സ്വാതന്ത്ര്യമാണത്രെ അവർക്ക് അനുവാദം നൽകുന്നത്. അത് കുറ്റകരമല്ലെന്നും വാദിക്കപ്പെടുന്നു. അപ്പോൾ സ്വാഭിപ്രായം നിർഭയം ആവിഷ്കരിക്കുന്ന ഗൗരി ലേങ്കഷ് എങ്ങനെ കുറ്റക്കാരിയാകും? പരസ്യങ്ങൾ നിഷേധിച്ചുകൊണ്ട് അവരുടെ പത്രത്തെ ശ്വാസംമുട്ടിക്കാൻ പലരും ശ്രമിക്കുകയുണ്ടായി. സ്വാഭിപ്രായം പ്രകടിപ്പിച്ചതിന് ഗൗരിക്ക് സ്വന്തം ജീവൻ വിലയായി നൽകേണ്ടിവന്നു. തെരുവിലെ ആൾക്കൂട്ടം തന്നിഷ്ടപ്രകാരമുള്ള കൊല നടത്തുകയായിരുന്നു.
ഇൗ പശ്ചാത്തലത്തിൽ നിയമവാഴ്ചയിലും ഭരണഘടനയിലും ഭരണകർത്താക്കളിലും വിശ്വാസമർപ്പിക്കുക എന്നത് ദുഷ്കരമാകും. ജനങ്ങളും മാധ്യമ പ്രവർത്തകരും ഇനി എന്തു ചെയ്യും?അവർക്കെതിരെ തോക്കുകൾ ഉയരുകയാണ്. അവരെ രക്ഷിക്കാൻ വിശ്വാസാദർശങ്ങൾക്കേ കഴിയൂ.
മീഡിയ ഡെവലപ്മെൻറ് ഫൗണ്ടേഷെൻറയും ഏഷ്യൻ കോളജ് ഒാഫ് ജേണലിസത്തിെൻറയും ചെയർമാനാണ് ലേഖകൻ
ഒരു രക്തസാക്ഷികൂടി
ബി.ആർ.പി ഭാസ്കർ
ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുവാനുള്ള സമരത്തിലെ രക്തസാക്ഷിയാണ് ഗൗരി ലങ്കേഷ്. വിശാല സമൂഹത്തിെൻറ നന്മയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു ഗൗരി ലങ്കേഷിെൻറ പത്രപ്രവര്‍ത്തനം. പത്രപ്രവര്‍ത്തകരും പൊതുസമൂഹവും കഴിഞ്ഞ ദിവസം നടത്തിയ രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും ഹിന്ദുത്വവാദികള്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ ആഹ്ലാദപ്രകടനങ്ങളും രാജ്യത്തിെൻറ ഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു സമരം രൂപപ്പെടുന്നതിെൻറ സൂചനകളാണ്.
ഭീതി പടർത്താനുള്ള ശ്രമം
ഹുംറ ഖുറൈശി
തേൻറടവും ധീരതയുമുള്ള മാധ്യമ പ്രവർത്തകയും ആക്റ്റിവിസ്റ്റുമായിരുന്നു ഗൗരി വലതുപക്ഷ രാഷ്ട്രീയ മാഫിയക്കെതിരെ അവർ നിർഭയം ശബ്ദമുയർത്തി. നാം ഒരോരുത്തരിലും അവരുടെ കൊലപതാകം നടുക്കമുണ്ടാക്കിയിരിക്കുന്നു. സർവരിലും അത് അമർഷം സൃഷ്ടിച്ചിരിക്കുന്നു. രാഷ്ട്രീയ മാഫിയക്കും ഭരണ വൈകല്യങ്ങൾക്കുമെതിരെ പ്രതികരിക്കുന്ന ഒാരോരുത്തരെയും വധിക്കാൻ ഇറങ്ങിതിരിച്ചിരിക്കുകയാണ് വലതുപക്ഷ ബ്രിഗേഡുകൾ. എന്നാൽ ഇതിനു മുന്നിൽ നിശബ്ദരാകാൻ പാടില്ല നാം.
ബംഗളൂരിൽ മാത്രമല്ല ന്യൂഡൽഹിയിലും ഇൗ സംഭവം നൈരാശ്യം ഉളവാക്കിയിട്ടുണ്ട്. കർണാടകയിൽ മത വികാരം ഉയർത്തിവിട്ട് കുപ്രസിദ്ധി നേടിയ അനന്ത്കുമാർ ഹെഗ്ഡെയെ കഴിഞ്ഞയാഴ്ച മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ സംഭവം ഇതിനോട് ചേർത്ത് വെക്കുക. ഇസ്ലാം ഉള്ള കാലത്തോളം ഭീകരതയും നിലനിൽക്കുമെന്ന് വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ച് പ്രകോപനം സൃഷ്ടിച്ച അനത്കുമാർ ഒരു ഡോക്ടറുടെ കഴുത്തിന് പിടിച്ചു നേരത്തേ വിവാദങ്ങൾക്ക് തിരികൊളുത്തുകയുമുണ്ടായി. ഡോക്ടർക്കെതിരായ കൈയേറ്റം സി.സി.ടി.വി വഴി ലഭിച്ച ചിത്രങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഡോക്ടറെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു ഡോക്ടറെയും മർദനങ്ങൾക്കിരയാക്കി. ഇൗ ഹീനതകൾക്ക് ശേഷവും ഇത്തരക്കാർ മന്ത്രിമാരായി അവരോധിക്കപ്പെടുന്ന സാഹചര്യത്തിൽ പൗരന്മാർ ഭരണകർത്താക്കളിൽ എങ്ങനെ വിശ്വാസമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.