Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗവർണർ, ഈ...

ഗവർണർ, ഈ തെറ്റുതിരുത്താൻ താമസമരുത്​

text_fields
bookmark_border
arif muhammed khan, pinarayi, r bindhu
cancel
camera_alt

ആരിഫ്​ മുഹമ്മദ്​ ഖാൻ, പിണറായി വിജയൻ, ആർ. ബിന്ദു

സർവകലാശാലകളിലെ ഉന്നത സ്​ഥാനങ്ങൾ പാർട്ടി ബന്ധുക്കൾക്കായി സംവരണം ചെയ്തു നൽകൽ ഇടതുമുന്നണി അധികാരത്തിൽ വരുമ്പോഴെല്ലാം സംസ്​ഥാനത്ത്​ പതിവാണ്​. എന്നാൽ, പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതോടെ ഓരോ സർവകലാശാലയിലും പാർട്ടി സെക്രട്ടറിമാർക്ക് നിയമനം നടത്താൻ അധികാരം ഉള്ളതുപോലെയാണ് കാര്യങ്ങൾ.

അതിൽ മനംനൊന്താണ്​ ചാൻസലർ കൂടിയായ ബഹുമാന്യ ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച്​ മുന്നേറുന്ന സർക്കാറിനെ തിരുത്താൻ സ്​റ്റേറ്റി​െൻറ തലവൻ നടത്തിയ പരിശ്രമങ്ങളെല്ലാം വൃഥാവിലായി. കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലർ നിയമനത്തിൽ പുനർ നിയമനം ചട്ടവിരുദ്ധമെന്നറിഞ്ഞിട്ടും ഉത്തരവിൽ ഒപ്പു​വെക്കാൻ ബാധ്യസ്​ഥനായ ചാൻസലർ ആത്്മരോഷത്തോടെ, പൊട്ടിത്തെറിച്ചു. വാസ്​തവത്തിൽ, കേരളത്തിലെ അക്കാദമിക ലോകവും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയും പ്രതിപക്ഷവും നിരന്തരം ചൂണ്ടിക്കാണിച്ച കാര്യങ്ങളാണ് ഇതെല്ലാം.

പിണറായി വിജയനിൽ ലവലേശം ധാർമികത ശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി സ്​ഥാനത്ത് തുടരണമോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശിപാർശ കത്ത് പുറത്തായതോടെ സ്വജനപക്ഷപാതവും അഴിമതിയും വെളിപ്പെട്ടു. മന്ത്രി ഇനി ഒരു നിമിഷം പോലും ആ സ്​ഥാനത്ത് തുടരാൻ അർഹയല്ല. താൻ അറിയാതെയാണ്​ മന്ത്രി ഇത്തരത്തിൽ ഒരു കത്ത് നൽകിയതെങ്കിൽ അവരെ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം.

കഴിഞ്ഞ മന്ത്രിസഭയിൽ വകുപ്പ്​ കൈയാളിയിരുന്ന കെ.ടി. ജലീൽ അദാലത്തിലൂടെ മാർക്ക് ദാനം നടത്തി തോറ്റവരെ ജയിപ്പിക്കാൻ വ്യവസ്​ഥകളെല്ലാം കാറ്റിൽ പറത്തിയ ആളാണ്. ഡിഗ്രി സർട്ടിഫിക്കറ്റ് റദ്ദാക്കാൻ അധികാരം ഗവർണർക്ക് മാത്രമുള്ളപ്പോൾ സർവകലാശാല നേരിട്ട് ഡിഗ്രി റദ്ദാക്കുന്ന സംഭവംവരെ അരങ്ങേറി. പ്രതിപക്ഷ നേതാവെന്ന നിലയിൽ, മന്ത്രി ജലീലി​െൻറ ചട്ടവിരുദ്ധ നടപടികൾ നിയമസഭയിൽ ഞാൻ ഉന്നയിച്ചിരുന്നു. പ്രശ്നം പലവട്ടം ബഹുമാനപ്പെട്ട ഗവർണറുടെ ശ്രദ്ധയിലും കൊണ്ടുവന്നു. പക്ഷേ, വേണ്ടത്ര ഗൗരവത്തിൽ ഗവർണറുടെ ഓഫിസ്​ ഇടപെട്ടില്ല. അന്നുതന്നെ ഉചിത നടപടികൾ ​ൈകക്കൊണ്ടിരുന്നെങ്കിൽ, ഇന്ന് ചാൻസലർ പദവി ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. പാർട്ടി നേതാക്കളായ പി. രാജീവി​െൻറ ഭാര്യയെ കുസാറ്റിൽ നിയമവകുപ്പിലും പി.കെ. ബിജുവി​െൻറ ഭാര്യയെ കേരള സർവകലാശാലയിൽ ബയോകെമിസ്​ട്രി വിഭാഗത്തിലും എം.ബി. രാജേഷിെൻറ ഭാര്യയെ സംസ്​കൃത സർവകലാശാല മലയാള വിഭാഗത്തിലും നിയമിച്ചു. എ.എൻ. ഷംസീറിെൻറ ഭാര്യക്ക്​ കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാഭ്യാസ വകുപ്പിൽ റാങ്ക് നൽകി ശിപാർശ ചെയ്തു.

മുഖ്യമന്ത്രിയുടെ ൈപ്രവറ്റ്​ സെക്രട്ടറി കെ.കെ. രാഗേഷിെൻറ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ ആയി നിയമിക്കാൻ ഒന്നാംറാങ്ക് നൽകി. മുഖ്യമന്ത്രിയുടെ മുൻ ൈപ്രവറ്റ് സെക്രട്ടറി ആർ. മോഹ​െൻറ ഭാര്യ സംസ്​കൃത പ്രഫസർ ആയിട്ടുപോലും കേരള സർവകലാശാലയുടെ മലയാള വിഭാഗത്തിൽ ലെക്സിക്കൻ എഡിറ്ററായി നിയമിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയല്ലേ നടക്കുന്നത്? കലാമണ്ഡലം സർവകലാശാല വി.സി ഗവർണർക്കെതിരെ ഹൈകോടതിയിൽ നൽകിയ കേസ്​ പിൻവലിച്ചു എന്നുപറഞ്ഞ മുഖ്യമന്ത്രി കേസിന് ആധാരമായ പി.ആർ.ഒയെ നാളിതു വരെ തിരികെ സർവിസിൽ പ്രവേശിപ്പിച്ചില്ല.

ഒരു വൈസ്​ ചാൻസലർ സർവകലാശാല മേധാവിയായ ഗവർണർക്കെതിരെ കേസ്​ കൊടുക്കുന്നത് വിചിത്രമാണ്. അത് നടന്നത്​ സി.പി.എമ്മിെൻറ ഒത്താശയോടുകൂടിയാണ്. ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ്​ ചാൻസലർക്ക് ഇതേ വരെ ശമ്പളം നൽകാത്ത കാര്യം സർക്കാറി​െൻറ ശ്രദ്ധയിൽ പെടുത്തിയിട്ടും ഗവർണറുടെ കത്തിന് ഒരു പ്രാധാന്യവും സർക്കാർ നൽകിയില്ല എന്നത് സർക്കാറിെൻറ ഗുരുതര വീഴ്ചയാണ്. ഓപൺ സർവകലാശാല രൂപവത്​കരിച്ചതല്ലാതെ രണ്ടു വർഷമായിട്ടും അവിടെ കോഴ്സുകൾ ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇത് നാരായണ ഗുരുവിനോടുള്ള അനാദരവായി വേണം കാണാൻ.

ഉറക്കമൊഴിച്ചു പഠിച്ച് റാങ്ക് നേടുന്നവർക്ക് കേരളത്തിലെ സർവകലാശാലകളിൽ അധ്യാപക നിയമനത്തിന് അപേക്ഷിക്കുവാൻ ഭയമാണിന്ന്​്​. എത്ര ഉയർന്ന റാങ്ക് നേടിയാലും അർഹതപ്പെട്ടവർക്ക് നിയമനം ലഭിക്കില്ലായെന്നതാണ് സ്​ഥിതി. സർവകലാശാലയിലെ നിയമനങ്ങളിൽ ഇടപെടുന്നതിൽ നിന്ന് പാർട്ടി നേതാക്കളെ വിലക്കാൻ ഈ സർക്കാറിന് കഴിയുമോ? ഗവർണറെ അനുനയിപ്പിക്കാൻ പിറകെ നടക്കുന്നതിനു പകരം, ആദ്യം പാർട്ടി രാഷ്​ട്രീയ സ്വാധീനത്തിൽ നിന്ന്​ സർവകലാശാലകളെ മോചിപ്പിക്കാൻ തയാറാവുക.

സർക്കാറിെൻറ സമ്മർദത്തിന് തനിക്ക് വഴങ്ങേണ്ടിവന്നുവെന്ന ഗവർണറുടെ ഇപ്പോഴത്തെ പ്രസ്​താവന കുറ്റസമ്മതത്തിന് സമാനമാണ്.

യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഒരു വി.സിയെ പിരിച്ചുവിട്ട സംഭവം മുഖ്യമന്ത്രി ചൂണ്ടികാട്ടിയത് ശരിതന്നെയാണ്. വ്യാജ ബയോഡാറ്റ സമർപ്പിച്ചതായി ബോധ്യപ്പെട്ടപ്പോൾ സർക്കാറിെൻറ ശിപാർശ പ്രകാരം തന്നെ ഗവർണർ തെറ്റു തിരുത്തുകയായിരുന്നു. കണ്ണൂർ വി.സി നിയമനത്തിലും ഗുരുതമായ വീഴ്ച വരുത്തിയിരിക്കുന്നു. ആ തെറ്റ്​ തിരുത്താൻ ഗവർണർ താമസം വരുത്തരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalagovernorR BinduVC Appointments Row
News Summary - Governor, do not delay in correcting this mistake Ramesh Chennithala writes
Next Story