ജീവൽപ്രശ്നങ്ങൾ അവഗണിച്ച തെരഞ്ഞെടുപ്പ്
text_fieldsരാഷ്ട്രീയ നേതാക്കളും അവതാരകരും ബുദ്ധിജീവികളും സാധാരണക്കാരും ഉൾപ്പെടെ സർവരും ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രത്യാഘാതങ്ങൾ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു. ബി.ജെ.പിയുടെ വിജയം സാേങ്കതികം മാത്രമാണെന്നും ധാർമിക വിജയം കരസ്ഥമാക്കാൻ സാധിച്ച പാർട്ടി കോൺഗ്രസാണെന്നും ഒരുവിഭാഗം വിലയിരുത്തുന്നു. മറുപക്ഷം ബി.ജെ.പിയുടെ വിജയാവർത്തനത്തിൽ പുളകം പങ്കുവെച്ച് മോദിയുടെ വികസന വായ്ത്താരികളുടെ സാക്ഷാത്കാരമായി തെരഞ്ഞെടുപ്പ് ഫലത്തെ വാഴ്ത്തുകയും ചെയ്യുന്നു. എന്നാൽ, ഗുജറാത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ ഇത്തരം വിശകലനങ്ങൾ തമസ്കരിക്കുന്നു.
2002ൽ നടന്ന മുസ്ലിം വംശഹത്യപോലെ രാജ്യത്തിെൻറ മനഃസാക്ഷിയെ മരവിപ്പിച്ച നിഷ്ഠുരതകൾക്ക് മൂടുപടമണിയിക്കുന്ന വിശകലനങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ രീതിയും ഒരു ഉദാഹരണം മാത്രം. തീപ്പൊരി ചിതറുന്ന ആക്ടിവിസ്റ്റുകളുടെ വാക്ധോരണികൾ ഇത്തവണ ശ്രവിക്കാൻ സാധ്യമായില്ല. വിമർശകരുടെ വായ് മൂടിക്കെട്ടാനും പലരെയും നിശ്ശബ്ദരാക്കാനുമുള്ള പദ്ധതികൾ രഹസ്യമായി നടപ്പാക്കപ്പെട്ടിരുന്നു. ‘ഭയമാണ് സർവ ദിക്കിലും പടർന്നു കൊണ്ടിരിക്കുന്ന വികാരം’ എന്നായിരുന്നു ഒരു ഗ്രന്ഥകാരൻ കഴിഞ്ഞയാഴ്ച ഞാനുമായി നടത്തിയ സംഭാഷണ വേളയിൽ ആത്മരോഷത്തോടെ പ്രതികരിച്ചത്. ‘‘നരേന്ദ്ര മോദിയെക്കുറിച്ച് എഴുതാനും സംസാരിക്കാനും സർവരും ഭയപ്പെടുന്ന ദുരവസ്ഥ ബോധപൂർവം സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു. ഗുജറാത്തിെൻറ പൂർണ നിയന്ത്രണം ആർ.എസ്.എസ് പ്രവർത്തകരുടെ കരങ്ങളിലമർന്നിരിക്കുന്നു.
അതിനാൽ സംസ്ഥാന ഭരണകൂടത്തെ തുറന്നു വിമർശിക്കാൻ ജനങ്ങൾ പേടിക്കുന്നു. അതുകൊണ്ട് സ്വന്തം പ്രതിസന്ധികൾ വിശദീകരിക്കാനാകാതെ ഗുജറാത്തിലെ മുസ്ലിംകൾ നിസ്സഹായരായിത്തീരുന്നു. തെരഞ്ഞെടുപ്പ് റാലികളിൽ ബി.ജെ.പി സ്ഥാനാർഥികൾ മുസ്ലിംകളെ പരസ്യമായി അധിക്ഷേപിച്ചുപോന്നെങ്കിലും അതിനെതിരെ ശബ്ദമുയർത്താൻ പ്രതിയോഗികൾ തയാറായില്ല. തെരഞ്ഞെടുപ്പ് കാലത്തുപോലും മുസ്ലിംകൾ മാറ്റിനിർത്തേണ്ട വിഭാഗങ്ങളാണെന്നാകാം ഇതു നൽകുന്ന സന്ദേശം. ഭരണകർത്താക്കളുടെ ക്രൂരതകളാൽ പ്രാന്തവത്കരിക്കപ്പെടേണ്ടവർ മാത്രമാണവർ !
അവഗണിക്കപ്പെട്ട പ്രശ്നങ്ങൾ
സംസ്ഥാനം അഭിമുഖീകരിക്കുന്ന ജീവൽപ്രശ്നങ്ങൾക്കു പകരം ജനങ്ങൾക്കു മുമ്പാകെ വ്യാജ വിഷയങ്ങളായിരുന്നു ബി.ജെ.പി നേതാക്കൾ വിശകലനം ചെയ്തത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ കോൺഗ്രസും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന വ്യാജ പ്രചാരണത്തിലൂടെ നേട്ടം കൊയ്യാനുള്ള ശ്രമങ്ങൾ എത്ര അപലപനീയമാണെന്നോർക്കുക. മണിശങ്കർ അയ്യരുടെ വാക്കുകൾ വക്രീകരിച്ചും രാഹുൽ ഗാന്ധിയുടെ ക്ഷേത്രപര്യടനത്തെ പരിഹസിച്ചുമുള്ള തരംതാണ പ്രചാരണ ഫോർമുലയായിരുന്നു പാർട്ടിയുടെ പ്രചാരണ ആയുധങ്ങൾ. ഇത്തരം നിസ്സാരതകളെ കേന്ദ്രീകരിച്ചാണ് ടെലിവിഷൻ ചർച്ചകൾ മുന്നേറിയതും. പരുഷ യാഥാർഥ്യങ്ങൾ ഒരിക്കലും വെളിച്ചം കാണരുതെന്ന ദുഷ്ടലാക്കോടെ മാധ്യമങ്ങൾ ജനങ്ങളെ അന്തഃസാര ശൂന്യതയിൽ തളച്ചിട്ടു. ഗുജറാത്തിൽ കുത്തുപാളയെടുത്ത കർഷകരെ സംബന്ധിച്ച് എന്തുകൊണ്ട് ബി.ജെ.പി നേതാക്കൾ മൗനം ദീക്ഷിച്ചു? തൊഴിൽരഹിതരായ ചെറുപ്പക്കാരുടെയും നൈരാശ്യം ബാധിച്ച കച്ചവടക്കാരുടെയും പ്രതിസന്ധികൾക്കു നേരെ അവർ എന്തുകൊണ്ട് കണ്ണടച്ചു? പല മണ്ഡലങ്ങളിലും പാർട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണ് നേടാൻ സാധിച്ചത്. നോട്ട പലേടത്തും മികച്ച പ്രകടനം കാഴ്ചവെച്ചു ! മോദിയുടെയും പല സമുന്നത നേതാക്കളുടെയും തട്ടകങ്ങളിൽ പാർട്ടി തോറ്റ് തുന്നം പാടുകയുണ്ടായി. എന്നാൽ ഇവയൊന്നും വിശകലന വിദഗ്ധരുടെ ദൃഷ്ടിപഥങ്ങളിൽ പതിയാതെ തിരോഭവിക്കുന്നു. കോൺഗ്രസ് മികച്ച വെല്ലുവിളിയാണുയർത്തിയത്. രാഹുൽ ഒരു മികച്ച നേതാവിെൻറ പക്വത സ്വാംശീകരിച്ചത് പ്രതീക്ഷകൾക്ക് കരുത്ത് പകർന്നു. രാജ്യത്തെ ധ്രുവീകരിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി എന്ന് തിരിച്ചറിയുന്നവർക്ക് രാഹുൽ ആവേശമായിത്തീർന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയ ദിശാമുഖം ലഭിക്കാൻ യുവരക്തം വേണം എന്നാഗ്രഹിച്ചവർ അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു.
എന്നാൽ, സ്വന്തം പോരാട്ടപാതയിൽ മുന്നേറാൻ പ്രാപ്തി നൽകുന്ന പ്രത്യയശാസ്ത്രത്തിെൻറ അഭാവമാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇടതുപക്ഷത്തിന് സ്വകീയമായൊരു പ്രത്യയ ശാസ്ത്ര പിൻബലവുമുണ്ടെന്ന് വ്യക്തം. വലതുപക്ഷത്തിനും സ്വന്തമായൊരു പ്രത്യയ ശാസ്ത്രമുണ്ട്. ജനങ്ങളെ ആകർഷിക്കുന്ന സജീവമായൊരു പ്രത്യയ ശാസ്ത്രം വികസിപ്പിക്കാൻ കോൺഗ്രസിനു ഇപ്പോഴും സാധ്യമായിട്ടില്ലെന്നു സാരം. കാരണം അത്ഭുതകരമായ മാറ്റങ്ങൾക്കു കാത്തിരിക്കുന്ന ജനതയെ ശൂന്യഹസ്തങ്ങളാൽ വരവേൽക്കാനാകില്ല.
പുതിയ ‘സ്വരാജ്’ അനിവാര്യം
ആശയപരമായി സ്വയം നവീകരിക്കാൻ കോൺഗ്രസ് തയാറായേ മതിയാകൂ. സർവ മതങ്ങളും ജനക്ഷേമം വിഭാവനം ചെയ്യുന്നു എന്ന യാഥാർഥ്യത്തിന് പാർട്ടി അംഗീകാരം നൽകണം.
സ്വാതന്ത്ര്യപൂർവ ഘട്ടത്തിൽ കോൺഗ്രസ് ഉയർത്തിയ ‘സ്വരാജ്’ ജനങ്ങളെ ഏകീകരിക്കുന്ന ആദർശമായി കലാശിച്ചു. വർത്തമാന ഘട്ടത്തിലെ സ്വാതന്ത്ര്യത്തിന് പുതിയ ‘സ്വരാജ്’ പ്രഖ്യാപിക്കപ്പെടണം. വർഗീയ ശക്തികളിൽനിന്നും, അഴിമതിക്കാരിൽനിന്നും സ്വതന്ത്രമായ രാജ്യമായിരിക്കണം പുതിയ ലക്ഷ്യം. രാഷ്ട്രീയ മലിനീകരണത്തിൽനിന്ന് ജനങ്ങളെ മുക്തരാക്കുന്ന നവ സ്വാതന്ത്ര്യം.
അനിഷേധ്യ ശക്തി ആയി ഉയരാൻ പാർട്ടിക്ക് സാധിക്കും എന്നതിെൻറ ലക്ഷണങ്ങൾ കോൺഗ്രസിെൻറ പ്രകടനങ്ങൾ കാഴ്ചവെക്കാൻ തുടങ്ങിയിരിക്കുന്നു. ജനങ്ങൾ പാർട്ടിയെ പുതിയ പ്രത്യാശയോടെ വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ, കീഴ്ത്തട്ടിലെ അണികളെ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ പാർട്ടിക്ക് യഥാർഥ ശക്തി തിരിച്ചുകിട്ടൂ. അടിത്തട്ടിലെ ജനങ്ങളെ ഉണർത്താനുള്ള തന്ത്രങ്ങളാകണം പാർട്ടി ആവിഷ്കരിക്കേണ്ടത്. ഭരണകൂട ഭീകരതയാലും വർഗീയ ബ്രിഗേഡുകളാലും കൊല്ലപ്പെടുന്ന നിരപരാധികൾക്കുവേണ്ടി ശബ്ദിക്കാൻ അത്തരക്കാർക്കുമാത്രമാണ് സാധിക്കുക. ഭക്ഷണം, വസ്ത്രം, വീട് എന്ന പഴയ മുദ്രാവാക്യത്തിലുപരിയാണ് നീതി, സമത്വം എന്നീ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള മുറവിളികൾ. ഇവ രാജ്യമെമ്പാടും ഉയർന്നുകൊണ്ടിരിക്കെ നിഷ്ക്രിയത കോൺഗ്രസിനു എങ്ങനെ ഭൂഷണമാകും? കൊലയാളികളും ഫാഷിസ്റ്റുകളും ആരാണെന്ന യാഥാർഥ്യം ജനങ്ങൾക്ക് വ്യക്തമായി അറിയാൻ കഴിയും. പക്ഷേ, അവരെ അഭിമുഖീകരിക്കാനാകാത്ത നിസ്സഹായാവസ്ഥ ജനങ്ങളെ അസ്വസ്ഥരാക്കുന്നു.
കടുത്ത പ്രതിസന്ധികളുടെ ഘട്ടമാണിത്. അപ്രഖ്യാപിത അടിയന്തരാവസ്ഥ. പുതിയ മാറ്റത്തിനുവേണ്ടി ദാഹിക്കുന്ന ജനങ്ങൾ ജനകീയ സമ്പർക്കം സ്ഥാപിക്കാനുള്ള വഴികളിലൂടെ രാഹുൽ ബഹുദൂരം മുന്നേറുകയുണ്ടായി. ജനകീയ ബന്ധങ്ങളുടെ പ്രാധാന്യം വിളംബരം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിെൻറ പ്രഭാഷണങ്ങൾ. ഇൗ അനുസ്യൂതി നിലനിർത്താൻ സാധിക്കുന്നപക്ഷം അദ്ദേഹത്തിെൻറ സാരഥ്യം നഷ്ടപ്രതാപം വീണ്ടെടുക്കാൻ പാർട്ടിക്ക് തുണയാകും.
ഒരു ജനതയെന്ന നിലയിൽ നമ്മുടെ വർത്തമാന ദുര്യോഗം വിശദീകരിക്കാൻ ഒാരോ പൗരനും തയാറാകുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.