Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചങ്ങായിമാരെ... കണ്ടോളീ...

ചങ്ങായിമാരെ... കണ്ടോളീ ഞമ്മളെ മിഠായിത്തെരുവ്

text_fields
bookmark_border
ചങ്ങായിമാരെ... കണ്ടോളീ ഞമ്മളെ മിഠായിത്തെരുവ്
cancel

ഷാർജ: ​ഗൃഹാതുരതയുടെ തേനൂറും ഓർമകൾ നിറഞ്ഞു നിൽക്കുന്ന നഗരമാണ്​ കോഴിക്കോട്ടെ മിഠായിത്തെരുവ്​. കലാസാംസ്കാരിക നായകരുടെ ഓർമകൾ നിറഞ്ഞ നിൽക്കുന്ന മലയാളിയുടെ ഇഷ്ട നഗരം. നേരുള്ള ഓട്ടോ തൊഴിലാളികളുടെ നാട്​. മലയാളിയുടെ പ്രിയ സഞ്ചാര സാഹിത്യകാരൻ എസ്​.കെ ​​പൊറ്റക്കാടിന്‍റെ പ്രശസ്തമായ ‘ഒരു തെരുവിന്‍റെ കഥ’ പിറന്ന നാട്​. ഖൽബിൽ തേനൊഴുകുന്ന, ഹൽവ പോലുള്ള കോഴിക്കോട്ടെ മിഠായിത്തെരുവിതാ കടൽ കടന്ന്​ ഷാർജയിലുമെത്തിയിരിക്കുന്നു. ഗൾഫ്​ മാധ്യമം കമോൺ കേരള വേദിയിലെത്തുന്ന സന്ദർശകരെ സ്വീകരിക്കാനാണ്​​ മിഠായിത്തെരുവ്​ പുനസൃഷ്​ടിച്ചിരിക്കുന്നത്​​. കോഴിക്കോട്ടെ കാഴ്ചകൾ സന്ദർശകരിലെത്തിക്കാനായി കലാസംവിധായകൻ ബാവയാണ്​ മിഠായിത്തെരുവിനെ ആത്​മാവ്​ നഷ്​പ്പെടുത്താതെ ഷാർജ എക്സപോ സെന്‍ററിൽ അതേ പടി പകർത്തിയിരിക്കുന്നത്​​​. കിഡ്​സൺ കേർണറിലുള്ള എസ്​.കെ.പൊറ്റക്കാടിന്‍റെ പ്രതിമ മുതൽ കഥകൾ നിറയുന്ന ചുമരുകൾ വരെ ഇതിനായി അദ്ദേഹം പുനസൃഷടിച്ചിരിക്കുകയാണ്​​. എക്​​സ്​പോയിലെത്തുന്ന സന്ദർശകർക്ക്​ മിഠായിത്തെരുവിലൂടെ​ ഷോപ്പിങ്ങിന്‍റെ​ വർണകാഴ്ചകളിലേക്ക്​ പ്രവേശിക്കാം.

യൂറോപ്പുകാരാണ് ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ തെരുവിന് പേരിട്ടത്​ . യൂറോപ്യന്മാർ കോഴിക്കോടൻ ഹൽ‌വയെ സ്വീറ്റ്മീറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. ഹുസൂർ റോഡ്‌ എന്നായിരുന്നു മിഠായി തെരുവിന്‍റെ ആദ്യ പേര്​. പലഹാരങ്ങൾ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഈ റോഡിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (SM Street) എന്നുവിളിച്ചു.

പുതുമയും പഴമയും ഇവിടെ സമന്വയിക്കുന്നു. ഇരുവശങ്ങളിലും പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ്. പോർച്ചുഗീസുകാരുടെ കാലത്ത് പണിതീർത്ത കെട്ടിടങ്ങളും ഇവിടെയുണ്ട്. ഈ ഓർമകളിലേക്ക്​ പ്രവാസികളെ കൂട്ടിക്കൊണ്ടു പോകാൻ ഷാർജയിലെ മിഠായിത്തെരുവ്​ പവലിയന്​ കഴിയുമെന്നുറപ്പാണ്​. ഓട്ടോറിക്ഷ മുതൽ ഉപ്പിലിട്ടതുവരെ തെരുവിൽ അതേ പടി പകർത്താൻ കലാകാരന്​ സാധിച്ചിതാണ്​ ഇതിന്​ കാരണം​. തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും ഗൃഹാതുരതയുണർത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sm street
News Summary - Guys... look at us mittayitheruvu
Next Story