ഹാദിയ കേസിൽ സംഭവിക്കുന്നത്
text_fieldsആഗസ്റ്റ് നാലിന് പ്രമാദമായ ഹാദിയ കേസിലെ ആദ്യവാദം കഴിഞ്ഞ് ശഫിൻ ജഹാനെതിരെ ഹാദിയയുടെ പിതാവ് അശോകെൻറ അഭിഭാഷക ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ തെളിവ് ഹാജരാക്കാൻ ഒരാഴ്ച സമയം നൽകിയ വാർത്തയുമെടുത്ത് സുപ്രീംകോടതിയിൽ നിന്ന് പുറത്തുവന്നേതയുള്ളൂ. പിതാവ് അശോകെൻറ കേരളത്തിലെ അഭിഭാഷകൻ അഡ്വ. രാജേന്ദ്രനെ മാധ്യമപ്രവർത്തകർ വളഞ്ഞ് നിൽപുണ്ട്. ബ്രീഫിങ്ങിനിടയിൽ മാധ്യമപ്രവർത്തകരുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ടാണ് ചെന്നുനോക്കിയത്.
ഹാദിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കേൾക്കാത്ത കഥ അഭിഭാഷകൻ പറയുന്നത് കേട്ട് ചിരിക്കാനും കരയാനും വയ്യാത്ത പരുവത്തിലായിപ്പോയി. കേരള ഹൈകോടതിയിലെ ജഡ്ജിമാരെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ ഹാദിയ ശ്രമിച്ച കഥ കേട്ടാണ് മാധ്യമപ്രവർത്തകർ പൊട്ടിച്ചിരിച്ചത്. ഹാജരാക്കണമെന്ന് 19ന് ഉത്തരവിട്ടതിനെ തുടർന്ന് 21ന് കേരള ഹൈകോടതിയിലേക്ക് ശഫിൻ ജഹാനൊപ്പം കയറിവന്ന ഹാദിയ ‘‘നിങ്ങൾ മുസ്ലിമാകണം. എങ്കിൽ മാത്രമേ നിങ്ങൾ സ്വർഗത്തിലെത്തൂ. അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പതിക്കും’’ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജിമാരോട് പറഞ്ഞുവത്രെ. ‘‘ആ തരത്തിലാണ് ഹാദിയ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായിരിക്കുന്നത്’’ എന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിെൻറ കോടതിക്കു മുന്നിൽ കേെട്ടഴുതുന്ന മാധ്യമപ്രവർത്തകർ ചിരിയടക്കാൻ പാടുപെടുന്നതിനിടയിൽ അഭിഭാഷകൻ ഇത്രയും കൂട്ടിച്ചേർത്തു^ ഇസ്ലാമിലേക്ക് വരാൻ ആവശ്യപ്പെടുക മാത്രമല്ല, അതിന് രണ്ട് ജഡ്ജിമാരെ നിർബന്ധിക്കുകയും ചെയ്തു.
മാധ്യമസുഹൃത്തുക്കൾ ചിരിച്ച് ആസ്വദിക്കുന്നതിനിടയിലും വിശ്വാസംവരാതെ തുറന്ന കോടതിയിൽ ഹാദിയ ഇങ്ങനെ പറയുന്നത് കേേട്ടാ എന്ന് തിരിച്ച് അഭിഭാഷകനോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. പിന്നെ എങ്ങനെ താങ്കളിത് കേട്ടുവെന്ന് ചോദിച്ചപ്പോൾ സ്വകാര്യ സംഭാഷണത്തിൽ ജഡ്ജിമാർ പങ്കുവെച്ചതാണെന്നു മറുപടി. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരമണിക്ക് അശോകെൻറ അഭിഭാഷകെൻറ ഇൗ ബ്രീഫിങ് നടക്കുേമ്പാൾ ശഫിൻ ജഹാെൻറ അഭിഭാഷകർ കേസ് കഴിഞ്ഞ് കോടതിയിൽനിന്ന് പള്ളിയിലേക്കോടിയിരുന്നു. അഭിഭാഷകൻ ഇൗ പറയുന്നതൊന്നും അവരാരും കേട്ടിരുന്നില്ല. ഹാദിയ കേസ് ആദ്യമായി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങുന്ന ബെഞ്ചിെൻറ പരിഗണനയിൽ വരാതിരുന്ന പല വിഷയങ്ങളും ഇൗ തരത്തിൽ ബ്രീഫിങ്ങിൽ അഭിഭാഷകൻ മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചു.
‘‘ഹൈകോടതി 19ാം തീയതി പുറെപ്പടുവിച്ച ഉത്തരവിൽ ഏഴാം കക്ഷിയായ ൈസനബയോട് ഹാദിയയെ ഹാജരാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും 21ന് അവൾ ഒരു പുരുഷനുമായിട്ടാണ് കോടതിയിൽ വരുന്നത്. എന്നിട്ടവരുടെ കൗൺസിൽ പറയുകയാണ് അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. കോടതി ഹാജരാക്കാൻ ഉത്തരവിട്ട അതേ ദിവസമാണ് വിവാഹം നടന്നതായി അവൾ കോടതി മുമ്പാകെ ബോധിപ്പിച്ചത്. കോടതി ഉത്തരവിടുംവരെ വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു. അങ്ങനെയാണ് കോടതി വിവാഹം തള്ളിയത്. െഎ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തയാളാണ് മൻസി ബുറാഖി. മൻസി ബുറാഖിയുമായി ആശയവിനിമയം നടത്താറുള്ള വ്യക്തിയാണ് പരാതിക്കാൻ. അച്ഛൻ ജീവിച്ചിരിക്കുേമ്പാഴാണ് സൈനബയും ഭർത്താവും ഹാദിയയുടെ രക്ഷിതാവായി വിവാഹം നടത്തിയിരിക്കുന്നത്. അങ്ങെനയാണ് ഹൈകോടതി വിവാഹം റദ്ദാക്കിയത്. അതിനെതിരെയാണ് ശഫിൻ ജഹാൻ സുപ്രീംകോടതിയിൽ വന്നത്’’ എന്നിങ്ങനെയാണ് അഡ്വ. രാജേന്ദ്രൻ കേസ് വിശദീകരിച്ചത്. അശോകനുവേണ്ടി അഭിഭാഷകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി അയച്ചുതരണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പിരിഞ്ഞുേപായി. കേസ് ലവ് ജിഹാദ് തന്നെയാണല്ലേ എന്ന് പിരിഞ്ഞുപോകാൻ നേരത്തും മാധ്യമപ്രവർത്തകർ ചോദിക്കുേമ്പാൾ അദ്ദേഹം തലയാട്ടുന്നുണ്ട്.
തൊട്ടുപിറ്റേന്നിറങ്ങിയ ടൈംസ് ഒാഫ് ഇന്ത്യ ‘സുപ്രീംകോടതി ആദ്യ ലവ് ജിഹാദ് കേസ് പരിഗണിക്കുന്നു, തെളിവ് ചോദിക്കുന്നു’ എന്നായിരുന്നു മുൻ പേജിൽ നൽകിയ തലക്കെട്ട്. ഇൗ വാർത്തക്കു പുറമെ അകത്ത് ‘കേരളത്തിലെ ലവ് ജിഹാദ് കേസിൽ സുപ്രീംകോടതി എൻ.െഎ.എയോട് തെളിവ് ചോദിക്കുന്നു’ എന്ന തലക്കെട്ടിൽ 10ാം േപജിൽ മറ്റൊരു വാർത്തയും നൽകി. മറ്റു പല ദേശീയ മാധ്യമങ്ങളും ഇതേ തരത്തിൽ ഹാദിയ കേസിനെ ‘ലവ് ജിഹാദ്’ കേസ് എന്ന് വിളിച്ചു. ഒാരോ തവണ ‘ശഫിൻ ജഹാൻ വേഴ്സസ് അശോകൻ’ കേസ് സുപ്രീംകോടതിയിൽ വരുേമ്പാഴും ‘ലവ് ജിഹാദ് കേസ്’ എന്ന നിലയിൽതന്നെയായിരിക്കും സുപ്രീംകോടതിയിലെ മാധ്യമപ്രവർത്തകരും അഭിഭാഷകരും ഇൗ കേസിനെ വിളിക്കുക എന്നതിലൊതുങ്ങുന്നില്ല ഇതിെൻറ പ്രതിഫലനമെന്ന് കേസിൽ പിന്നീടുണ്ടായ സംഭവങ്ങൾ തെളിയിച്ചു. കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളിൽനിന്ന് മുസ്ലിം ചെറുപ്പക്കാർ െഎ.എസിലേക്ക് പോകുന്നുവെന്ന ആരോപണമുന്നയിക്കുകയും കേരളത്തിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്താൻ ആർ.എസ്.എസ് നേതൃത്വം ന്യായം നിരത്തുകയും ചെയ്യുന്ന കാലത്ത് ദേശീയ മാധ്യമങ്ങൾ ചേർന്ന് കേന്ദ്ര സർക്കാറിന് കൊടുത്ത കോളായി ലവ് ജിഹാദ് കേസ്.
സാധാരണ ഗതിയിൽ രണ്ടും മൂന്നും തവണ നോട്ടീസ് അയച്ചിട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ മറുപടി നൽകാറുള്ളതെങ്കിൽ ‘സുപ്രീംകോടതിയിലുള്ള കേരളത്തിലെ പ്രഥമ ലവ് ജിഹാദ് കേസ്’ എന്ന് ടൈംസ് ഗ്രൂപ് പേരിട്ടതോടെ 16ന് മറുപടിയുമായി എത്താൻ നിർദേശം ലഭിച്ച ദേശീയ അേന്വഷണ ഏജൻസി അഞ്ചാമത്തെ ദിവസം ഒാടിവന്ന് സുപ്രീംകോടതിയിൽ വന്ന് അന്വേഷണംതന്നെ തങ്ങളെ ഏൽപിച്ചേക്കൂ എന്ന് പറഞ്ഞു. ആദ്യദിനത്തിലെ വാദം കേൾക്കലിൽ ലവ് ജിഹാദ് എന്ന പദംപോലും കോടതി വ്യവഹാരത്തിൽ വന്നിട്ടില്ലെന്നിരിക്കെ ഇങ്ങനെയൊക്കെ മാധ്യമങ്ങളിൽ വന്നത് എങ്ങനെയെന്ന് അന്ന് കോടതിയിലുണ്ടായിരുന്ന പല മാധ്യമപ്രവർത്തകരും അത്ഭുതപ്പെടുന്നതിനിടയിലായിരുന്നു ഇൗ നീക്കം.
രാവിലെ ചീഫ് ജസ്റ്റിസിന് മുമ്പാകെ വന്ന് അന്വേഷണം ഏറ്റെടുക്കാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അത് പരിഗണിക്കണമെന്നുമാണ് മോദി സർക്കാറിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടതെങ്കിലും ശഫിൻ ജഹാെൻറ അഭിഭാഷകൻ അറിയുകപോലും ചെയ്യാത്ത ആ അപേക്ഷ അന്നുച്ചക്കുതന്നെ ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെച്ച് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങുന്ന ബെഞ്ച് ഒന്നുകൂടി ഞെട്ടിച്ചു. രണ്ടു മണിക്ക് ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിന് മുമ്പാകെ വന്ന അഡ്വ. ഹാരിസ് ബീരാൻ കക്ഷികളെ കേൾക്കാതെ ഉത്തരവ് അപേക്ഷ പുറപ്പെടുവിക്കാനായി ധിറുതി പിടിച്ച് മാറ്റിയത് ‘ലവ് ജിഹാദ്’ പ്രോപഗണ്ടയായിരിക്കാം എന്ന നിലയിൽ ആ പ്രചാരണം തെറ്റാണെന്ന് സ്ഥാപിക്കാൻ മുതിർന്നു. അത്തരമൊരു വാദമുന്നയിച്ചപ്പോൾ ചീഫ് ജസ്റ്റിസ് പറയുകയാണ്, വിഷയം ലവ് ജിഹാദാണെന്ന് കോടതി പറഞ്ഞിട്ടില്ലല്ലോ എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.