വിമോചനത്തിന്‍റെ ഹജ്ജ്
text_fieldsമനുഷ്യജീവിതത്തിലെ പാപക്കറകൾ കഴുകിക്കളയുന്ന ആരാധനയാണ് ഹജ്ജ്. പ്രവാചകൻ പറഞ്ഞു: ‘മ്ലേച്ഛ വൃത്തികളും അനാവശ്യ കാര്യങ്ങളും ചെയ്യാതെ ഹജ്ജ് നിർവഹിച്ച് മടങ്ങുന്നവർ പെറ്റുവീണപ്പോഴുണ്ടായിരുന്ന നിർമലാവസ്ഥയിലായിരിക്കും ’. ഹജ്ജിെൻറ പരമമായ ലക്ഷ്യം സ്വർഗപ്രവേശനമാണ്. ഹജ്ജ്കർമങ്ങൾ ചൈതന്യമുൾക്കൊണ്ട് നിർവഹിക്കുേമ്പാൾ സ്വർഗപ ്രാപ്തി സാധിക്കുന്നു. മുഹമ്മദ് നബി പറഞ്ഞു: ‘പുണ്യകരമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല’.
ഇഹ്റാമിൽന ിന്നാണ് ഹജ്ജിെൻറ ആരംഭം. ഉടുക്കാൻ ഒരു തുണിയും പുതക്കാൻ ഒരു മേൽമുണ്ടും ധരിച്ചുള്ള ഒരുക്കമാണത്. നിശ്ചിത സ്ഥല ത്തെത്തിയാൽ എല്ലാവരും ഈ വസ്ത്രമണിയുന്നു. പാവങ്ങളുടെയും അടിമകളുടെയും വേഷം. ജഗന്നിയന്താവും രക്ഷിതാവുമായ അല് ലാഹുവിെൻറ സന്നിധാനത്തിൽ എല്ലാവരും അടിമകളുടെ വേഷത്തിൽ ഹാജരാവണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. തെൻറ ദർബാ റിലേക്ക് വരുന്നവരോട് സ്ഥാന ചിഹ്നങ്ങളെല്ലാം എടുത്തുമാറ്റി കേവലം അടിമകളായി ഹാജരാവാൻ കൽപിച്ചിരിക്കുന്നു.
സമൂഹത്തിലെ ഉച്ചനീചത്വങ്ങളും വർണ-വർഗ-ദേശ ഭിന്നതകളും മറച്ചുകളയുന്നു ഇഹ്റാം. ലോകത്തിെൻറ വിവിധ ഭാഗങ്ങളി ൽനിന്ന് പുറപ്പെടുന്ന ഹാജിമാർ തങ്ങളുടെ ദേശീയ വസ്ത്രങ്ങളിലായിരിക്കും പുറപ്പെടുന്നത്. ഒരു നിർണിത ബിന്ദുവില െത്തിയാൽ ഈ വേർതിരിവുകളെല്ലാം അവസാനിപ്പിച്ച് എല്ലാവരും ശുഭ്രവസ്ത്രമണിഞ്ഞ് ഒരു പാൽകടലിലെ തുള്ളികളായി മക്ക യിലേക്ക് ഒഴുകുന്നു. ഒരേ മന്ത്രം ഉരുവിട്ട്, ഒരേ അല്ലാഹുവെ വാഴ്ത്തി, ഒരേ ലക്ഷ്യത്തിലേക്ക്. ഇഹ്റാമിെൻറ വസ് ത്രം ശവപ്പുടവയെ അനുസ്മരിപ്പിക്കുകവഴി മനുഷ്യമനസ്സിൽ മരണചിന്ത ഉണർത്തുന്നുമുണ്ട്.
ശാന്തിയുടെയും സമാധാനത്തിെൻറയും സന്ദേശമാണ് ഇഹ്റാം. ഇഹ്റാമിൽ പ്രവേശിച്ചയാൾ വേട്ടയാടാനും വേട്ടയാടുന്നവരെ സഹായിക്കാനും പാടില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കും പ്രവൃത്തിയും നിഷിദ്ധമാണ്. ശണ്ഠകൂടുന്നതും തർക്കവിതർക്കങ്ങളിൽ ഏർപ്പെടുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു. ഐഹിക സുഖഭോഗങ്ങളെ അവഗണിച്ച് പാരത്രിക മോക്ഷവും ദൈവപ്രീതിയും ലക്ഷ്യമാക്കുവാൻ ഇഹ്റാം മനുഷ്യനെ സഹായിക്കുന്നു. നഖം മുറിക്കാനോ മുടിയെടുക്കാനോ പാടില്ല. തുന്നിയ വസ്ത്രം ധരിക്കുന്നതും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതും നിഷിദ്ധമാണ്. ഭാര്യ-ഭർതൃ സംസർഗവും വികാരപ്രകടനങ്ങളും നിഷിദ്ധം. വിവാഹം, വിവാഹാഭ്യർഥന തുടങ്ങിയ കാര്യങ്ങൾ പോലും നിരോധിക്കുക വഴി മനുഷ്യനെ നശ്വരമായ ഈ ലോകത്തുനിന്ന് ശാശ്വതമായ മറ്റൊരു േലാകത്തേക്ക് ആനയിക്കുകയാണ് ഇഹ്റാം.
തൽബിയത്ത് മന്ത്രം ഹജ്ജ് കാലത്ത് മക്കയെ ലക്ഷ്യമാക്കി പുറപ്പെടുന്ന എല്ലാ തീർഥാടകരുടെയും ചുണ്ടിൽ സജീവമായിരിക്കും. എന്താണ് തൽബിയത്ത്? ഈ ശബ്ദഘോഷങ്ങളുടെ അർഥമെന്ത്? ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...’ (അല്ലാഹുവേ, ഞാനിതാ. ഞാനിതാ ഹാജരായിരിക്കുന്നു) എന്നാണ് തൽബിയത്ത് ചൊല്ലുന്നവർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ‘നിനക്കൊരു പങ്കുകാരനുമില്ല. എല്ലാ സ്തുതിയും നിനക്കവകാശപ്പെട്ടതാണ്. എല്ലാ അനുഗ്രഹവും നിെൻറതാണ്. എല്ലാ അധികാരവും നിനക്കു മാത്രം’ എന്ന് തുടർച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.
കഅ്ബ നിർമാണം പൂർത്തിയായശേഷം അല്ലാഹു ഇബ്രാഹീം നബിയോട് കൽപിച്ചു: ‘ജനങ്ങളിൽ ഹജ്ജിന് വിളംബരം ചെയ്യൂ. കാൽനടയായി വരാൻ സാധിക്കുന്നവർ അങ്ങനെ വരുക; വിദൂര സ്ഥലങ്ങളിൽനിന്ന് യാത്രചെയ്ത് ക്ഷീണിച്ച ഒട്ടകപ്പുറത്ത് വരാൻ സാധിക്കുന്നവർ അങ്ങനെ വരട്ടെ’. അങ്ങനെ ഇബ്രാഹീം നബി ലോകത്തോട് ഹജ്ജിന് ആഹ്വാനം ചെയ്തു. അതിെൻറ പ്രതിധ്വനിയായാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങൾ ‘ലബ്ബൈക്’ എന്ന മുദ്രാവാക്യം മുഴക്കി പരിശുദ്ധ മക്കയിലേക്ക് പ്രവേശിക്കുന്നത്. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെല്ലാം ഇത് ആവർത്തിക്കുന്നു. അല്ലാഹു എങ്ങോട്ട്, ഏതു സമയത്ത് വിളിച്ചാലും ഹാജരാവാൻ ഒരുക്കമാണെന്ന പ്രഖ്യാപനമാണ് തൽബിയത്ത്.
തവാഫ് എന്ന കഅ്ബാ പ്രദക്ഷിണം ഹജ്ജിെൻറ ഒരു നിർബന്ധ കർമമാണ്. കഅ്ബയുടെ ഒരു മൂലയിലുള്ള ഹജറുൽ അസ്വദ് എന്ന കറുത്ത കല്ലിൽനിന്നാണ് പ്രദക്ഷിണത്തിെൻറ തുടക്കം. ഹജറുൽ അസ്വദിനെ മുത്തിയോ അതിനുനേരെ ആംഗ്യം കാണിച്ചുകൊണ്ടോ ആണ് തവാഫ് ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും. തവാഫിനു ശേഷം മഖാമു ഇബ്റാഹീമിനു പിന്നിൽ രണ്ടു റക്അത്ത് നമസ്കരിക്കൽ പുണ്യമാണ്. കഅ്ബ നിർമാണത്തിെൻറ സ്മാരക ശിലയാണ് മഖാമു ഇബ്റാഹീം. അതിനുപിന്നിൽ നമസ്കരിക്കുേമ്പാൾ ത്യാഗിവര്യനായ ഇബ്റാഹീം നബിയും മകൻ ഇസ്മാഈൽ നബിയും കഅ്ബ മന്ദിരം പടുത്തുയർത്തിയ ചിത്രം മനസ്സിൽ തെളിഞ്ഞുവരുന്നതാണ്.
തവാഫിനും നമസ്കാരത്തിനും ശേഷം ഹാജിമാർ സംസം വെള്ളം കുടിക്കുന്നു. പിന്നീട് സഫാ-മർവ കുന്നുകൾക്കിടയിൽ വേഗത്തിൽ നടക്കുന്നു. ഇടക്ക് അൽപം ഓടുന്നു (അതിനുള്ള സ്ഥലം പച്ച വെളിച്ചത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്). എന്താണ് സംസമിെൻറ സവിശേഷത? ഇബ്റാഹീംനബി ആദർശ പ്രചാരണാർഥം പല നാടുകളും ചുറ്റിക്കറങ്ങി. വാർധക്യകാലത്ത് അദ്ദേഹത്തിന് ഒരു കൽപന ലഭിച്ചു; ഭാര്യ ഹാജറയെയും മുലകുടിപ്രായത്തിലുള്ള മകൻ ഇസ്മാഈലിനെയും മക്കയിൽ കൊണ്ടുപോയി താമസിപ്പിക്കണമെന്ന്. അന്ന് മക്ക മൊട്ടക്കുന്നുകളാൽ ആവരണം ചെയ്യപ്പെട്ട ജനശൂന്യമായ താഴ്വരയായിരുന്നു. അല്ലാഹുവിെൻറ ആജ്ഞ ലഭിച്ചമാത്രയിൽ ഇബ്റാഹീം നബി ഭാര്യയെയും മകനെയും കൂട്ടി മക്കയിലേക്ക് പുറപ്പെട്ടു.
ദിവസങ്ങൾ കഴിഞ്ഞില്ല. ഇബ്റാഹീം നബി തിരിച്ചുപോയി. ഭാര്യ ഹാജറക്കും മകൻ ഇസ്മാഈലിനുമായി ഒരു തോൽപാത്രത്തിൽ വെള്ളവും ഒരു സഞ്ചിയിൽ അൽപം കാരക്കയും മാത്രമാണ് അദ്ദേഹം പോകുന്ന സന്ദർഭത്തിൽ നൽകിയത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വെള്ളവും കാരക്കയും തീർന്നു. ഹാജറയുടെ സ്തനങ്ങൾ പാൽ ചുരത്താതെയായി. വിശപ്പും ദാഹവും അസഹ്യമായപ്പോൾ ഇസ്മാഈൽ വാവിട്ടു കരയാൻ തുടങ്ങി. ഹാജറ ചുറ്റുഭാഗത്തും കണ്ണോടിച്ചു, എവിടെയെങ്കിലും വെള്ളമുണ്ടോ? വിശപ്പടക്കാൻ എന്തുണ്ട് മാർഗം? ഇസ്മാഈലിനെ നിലത്തുകിടത്തി അടുത്തുള്ള സഫാ കുന്നിൽ കയറി. ചുറ്റുഭാഗവും കണ്ണോടിച്ചു. എവിടെയും ഒരാളെയും കാണാൻ കഴിഞ്ഞില്ല. ആരെയും കാണാതെ അകലെയുള്ള മർവ കുന്നിനു നേരെ ഓടി. മുകളിൽ കയറി ചുറ്റുഭാഗവും കണ്ണോടിച്ചു. എവിടെയും ഒരു ജീവിയെയും കാണാതെ അവിടെനിന്ന് സഫായിലേക്കുതന്നെ തിരിച്ചുപോയി. ഈ ഓട്ടപ്രദക്ഷിണം ആവർത്തിച്ചു. ഹാജറയുടെ ഈ ഓട്ടത്തിെൻറ സ്മരണ പുതുക്കിക്കൊണ്ടാണ് ഹാജിമാർ സഫാ-മർവക്കിടയിൽ ഏഴു പ്രാവശ്യം ഓടുന്നത്.
ഹാജറ അവസാനമായി മർവ കുന്നിനു മുകളിൽ എത്തിനിൽക്കുേമ്പാൾ മകൻ ഇസ്മാഈലിനെ കിടത്തിയ സ്ഥലത്തുനിന്ന് ഒരു ശബ്ദം കേട്ടു. ഇസ്മാഈൽ കാലിട്ടടിച്ച സ്ഥലത്ത് നീരുറവ പൊട്ടിയൊഴുകിയതാണ് കണ്ടത്. അതാണ് സംസം. ഇബ്രാഹീം നബിയും ഹാജറയും അല്ലാഹുവിലുള്ള വിശ്വാസത്തിെൻറയും അർപ്പണ ബോധത്തിെൻറയും അപൂർവ മാതൃകകളായിരുന്നുവെങ്കിൽ സംസം ദൈവിക സഹായത്തിെൻറ നിത്യപ്രതീകമാണ്. നാലായിരം വർഷങ്ങൾക്കു മുമ്പ് മക്കാ മരുഭൂമിയിൽ ഉറവയെടുത്ത ആ ജലധാര ഇന്നും വറ്റാക്കിണറാണ്.
മിനാ, അറഫ, മുസ്ദലിഫ
ദുൽഹജ്ജ് എട്ടുമുതൽ 13 വരെ നീണ്ടുനിൽക്കുന്ന ഹജ്ജ്കർമങ്ങൾ ഒരുതരം ഓട്ടപ്രദക്ഷിണമാണെന്ന് തോന്നും. ദുൽഹജ്ജ് എട്ടിന് ഹാജിമാർ മിനായിലേക്ക് പോകുന്നു. അവിടെ രാത്രി കഴിച്ചുകൂട്ടി പിറ്റേന്ന് രാവിലെ അറഫ മൈതാനിയിലേക്ക് പുറപ്പെട്ട് വൈകുന്നേരം വരെ അവിടെ സമ്മേളിക്കുന്നു. സൂര്യാസ്തമയത്തിനു ശേഷം മുസ്ദലിഫയിലേക്ക് പോകുന്നു. അവിടെ അന്തിയുറങ്ങി അതിരാവിലെ മിനായിലേക്ക് തിരിക്കുന്നു. ഒരു സ്ഥലത്ത് ഏഴ് കെല്ലറിഞ്ഞ് ബലികർമവും തലമുടി വെട്ടുകയോ മുണ്ഡനം ചെയ്യുകയോ ചെയ്ത് മക്കയിൽ പോയി തവാഫും സഅ്യും നിർവഹിക്കുന്നു. പിന്നീട് മിനായിലേക്ക് തിരിച്ചുവന്ന് അവിടെ രണ്ടോ മൂന്നോ ദിവസം താമസിക്കുന്നു.
അതിനിടയിൽ ഓരോ ദിവസവും മൂന്നു സ്ഥലങ്ങളിൽ ഏഴ് കല്ലുവീതം എറിയുന്നു. അനന്തരം മക്കയിൽ തിരിച്ചെത്തിയ ശേഷം മക്ക വിടുേമ്പാൾ നിർവഹിക്കുന്ന കഅ്ബ പ്രദക്ഷിണത്തോടെ ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു.
ഏകദൈവമായ അല്ലാഹുവിനുള്ള സമ്പൂർണ സമർപ്പണവും പൈശാചികമായ സകലവിധ ദുശ്ശക്തികളിൽനിന്നുള്ള മോചനവുമാണ് ഹജ്ജ് കർമങ്ങൾ. അല്ലാഹുവിെൻറ സംപ്രീതിക്കു വേണ്ടി എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കാനും അവെൻറ മാർഗത്തിൽ എന്ത് ത്യാഗവും സഹിക്കാനും താൻ സന്നദ്ധനാണെന്ന ബോധം ഓരോ വിശ്വാസിയിലും സംജാതമാക്കുകയാണ് അതിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.