വഴിമുടക്കുേമ്പാൾ നമുക്ക് നഷ്ടമാകുന്നത്
text_fieldsഅപ്രതീക്ഷിതമായ പ്രളയം മൂലം 400ൽ അധികം ജീവനും, ധാരാളം പേർക്ക് വീടും ജോലിയും നഷ്ടപ്പെടാനിടയായത് കേരള സംസ്ഥാനം നേരിടുന്ന വലിയ ഭീഷണിയാണ്. വീട് നഷ്ടപ്പെട്ടവർക്ക് അവരുടെ സ്വന്തം സ്ഥലത്ത് പുതിയ വീട് നിർമിക്കുന്നതിനും പുതിയ സ്ഥലം കണ്ടെത്തുന്നതിനും പല തടസ്സങ്ങളും നേരിടുന്നു. പലയിടതുതം വൈദ്യുതി കണക്ഷനും ജലവിതരണവും പുനഃസൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഇവയെല്ലാം ചെയ്യുന്നതിനുവേണ്ടി ധാരാളം പണം വേണം.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് നമുക്ക് ഇപ്പോഴും സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിൽ എല്ലായിടത്തും പ്രത്യേകിച്ച് ആസ്ട്രേലിയ മുതൽ അമേരിക്ക വരെയുള്ള മലയാളികൾ ഇൗ അവസ്ഥയിൽ നമ്മളെ സഹായിക്കുന്നു. നമ്മുടെ മലയാളികൾ ധാരാളമുള്ള ഗൾഫ് രാഷ്ട്രങ്ങളിലെയും സ്ഥിതി വളരെ മോശമാണ്. അല്ലാത്തപക്ഷം അവിടുത്തെ മലയാളികൾ നമ്മുടെ കേരളെത്ത വേണ്ടവിധത്തിൽ കരകയറ്റുമായിരുന്നു.
ഗൾഫ് രാഷ്ട്രങ്ങളിലെ മാത്രമല്ല, ലോകത്തിെൻറ മറ്റു ഭാഗങ്ങളിലുമുള്ള ജനങ്ങളും കേരളത്തിലേക്ക് വരുവാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും മറ്റുപല കാരണങ്ങളാലും അവരെല്ലാം പിന്നോട്ടു വലിയുകയാണ്. ഇതിനെല്ലാം കാരണം നമ്മൾ സൃഷ്ടിക്കുന്ന തടസ്സങ്ങൾ തന്നെയോ ആണ്. ഒരു സംരംഭകന് പണം മുടക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ കേരളത്തെ വൃത്തിയുള്ളതും പാരിസ്ഥിതികവുമായി പടുത്തുയർത്തുന്നതിനും വേണ്ടി സർക്കാറിന് എന്ത് ചെയ്യാൻ പറ്റും. മുൻകാലത്തെ അവസ്ഥ കാരണം ആരുംതന്നെ ഒരു പുതിയ സംരംഭം ഇവിടെ തുടങ്ങാൻ താൽപര്യപ്പെടുകയില്ല.
അടുത്ത 25 വർഷത്തേക്ക് കേരളത്തിൽ ബന്ദോ ഹർത്താലോ നടത്തില്ലെന്ന് സർക്കാറും രാഷ്ട്രീയ പാർട്ടികളും െഎക്യകണ്ഠ്യേന തീരുമാനമെടുത്താൽ വൻ നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തിക്കാനാവും. കേരളത്തിൽ മുറപോലെ മാസത്തിൽ രണ്ടുതവണയെങ്കിലും ഹർത്താലുകൾ നടത്തുന്നുണ്ട്. ഇത് സംരംഭകർ കേരളത്തിൽ മുതൽമുടക്കുന്നതിൽനിന്നും പിന്മാറുന്നു. ഹർത്താൽ കേരള ജനതയെ പലവിധത്തിലും ബാധിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലാത്ത ആളുകൾക്ക് അവരുടെ സ്ഥാപനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ അടച്ചുപൂേട്ടണ്ടതായും വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാതെയും വരുന്നു. ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇത് ജനാധിപത്യ മര്യാദയല്ല. പൊതുറോഡുകളിൽ മാർച്ചും റാലികളും നടത്തി മണിക്കൂറുകളോളം ഗതാഗതം തടസ്സെപ്പടുത്തുന്നതും അംഗീകരിക്കാനാവില്ല. ഹർത്താലുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും കേരളത്തിൽ മാത്രമേ സംഭവിക്കുന്നുള്ളൂ. ഇത് തടയാൻ ജനാധിപത്യ ഇന്ത്യയിൽ കഴിയുകയില്ലേ?
ബന്ദും ഹർത്താലും മാർച്ചുകളും തടഞ്ഞാൽ നമ്മുടെ ഇന്നത്തെ അവസ്ഥക്ക് മാറ്റം ഉറപ്പായും വരും. വ്യവസായിയായ യൂസഫലി ഹർത്താലിനെക്കുറിച്ച് തമാശരൂപത്തിൽപറഞ്ഞത് ‘ഹർത്താൽ ഒരു ദിവസം മുേമ്പ പ്രഖ്യാപിച്ചാൽ ഗൾഫ് രാജ്യങ്ങളിൽനിന്നും വരുന്നവർ ആവശ്യമില്ലാതെ വിമാനത്താവളത്തിൽ കുടുങ്ങുകയില്ല എന്നാണ്.
കൊച്ചിയിൽ േഫാക്സ്വാഗൺ യൂനിറ്റ് ആരംഭിക്കാനായി സ്ഥലം നോക്കാൻ യൂറോപ്പിൽനിന്ന് നിക്ഷേപങ്ങൾ എത്തിയ സംഭവം ഒാർമവരുന്നു. നിർഭാഗ്യവശാൽ അന്ന് ഹർത്താലായിരുന്നു. ഒരു സുഹൃത്ത് അദ്ദേഹത്തെ ഒരു തെരുവിൽ കൊണ്ടുവന്നപ്പോൾ അദ്ദേഹം കാണുന്നത് കൊടിയും പിടിച്ച് ഹർത്താലിനെ അനുകൂലിക്കുന്നവരെയാണ്. അയാളുടെ സുഹൃത്ത് അത് ഒരു ആഘോഷമാണെന്ന് പറഞ്ഞെങ്കിലും പക്ഷേ പിന്നീട് യൂറോപ്യൻ തിരിച്ചറിഞ്ഞു. ഇത് ആഘോഷമല്ല ബന്ദാണെന്ന്. അതോടെ അദ്ദേഹം യൂനിറ്റ് ഇവിടെ തുടങ്ങുന്ന പദ്ധതി ഉപേക്ഷിച്ചു. പ്രളയകെടുതിയിൽനിന്നും കരകയറുന്നതിന് മുമ്പുതന്നെ നാം മെറ്റാരു ഹർത്താൽ ആഘോഷിച്ചു. എത്ര കോടികളാണ് നികുതിയിനത്തിൽ മാത്രം അന്ന് നഷ്ടമായത്.
ഹർത്താൽ ദിനങ്ങളിൽ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾ തിരിച്ചെത്തിയശേഷം കേരളത്തിൽ നേരിട്ട ദുരനുഭവം നാട്ടുകാരോട് പങ്കുവെച്ചാൽ മലയാളികൾക്ക് അത് കുറച്ചിലാകും.
ഹർത്താലുകൾ ഒഴിവാക്കാൻ നമ്മുടെ രാഷ്ട്രീയക്കാർ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. എങ്കിൽ നിക്ഷേപങ്ങൾ പ്രത്യേകിച്ച് സിംഗപ്പൂർ, ദുബൈ എന്നിവിടങ്ങളിൽനിന്നും കേരളത്തിൽ എത്തുകയും കേരളത്തിൽ വികസനം ഉണ്ടാവുകയും ചെയ്യും. ലോകത്തെല്ലായിടത്തും മലയാളികൾ കഠിന പ്രയത്നം ചെയ്യുന്നുണ്ടെങ്കിും അവരാരും ദൈവത്തിെൻറ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുവാൻ ഇക്കാരണത്താൽ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ട് ഇത്തരം കഠിന പ്രയത്നങ്ങൾ ഇവിടെ സാധ്യമാകുന്നില്ല?
(പ്രമുഖ ആർക്കിടെക്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.