ഭരണനേട്ടമില്ല; ഖട്ടറുടെ പ്രതീക്ഷ പ്രതിപക്ഷം
text_fieldsമാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായി നിൽക്കുന്നതിനിടെ കടന്നുവന്ന ഹരിയാന നിയമസ ഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നത് പ്രതിപക്ഷ പാർട്ടികൾ! 2014ൽ ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലേറാനായ ബി.ജെ.പിക്ക് അഞ്ചുവർഷ ഭരണത്തിൽ ഉയർത്തിക്കാട്ടാ ൻ വലിയ നേട്ടങ്ങളൊന്നുമില്ല. അതേസമയം, ചേരിപ്പോര് പ്രതിപക്ഷനിരയുടെ ദൗർബല്യത്തിന ് പ്രധാന കാരണമായി നിൽക്കുന്നു.
90 അംഗ നിയമസഭയിൽ 70 സീറ്റ് നേടുമെന്ന അവകാശവാദം മനേ ാഹർ ലാൽ ഖട്ടറുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രചാരണ വേളയിൽ ഉയർത്തുന്നതിെൻറ കാരണ ം മറ്റൊന്നല്ല. അഴിമതി അടക്കം നിരവധി ആരോപണങ്ങൾ ഖട്ടറിനെതിരെ ഉയരുന്നുണ്ടെങ്കില ും പൗരത്വപ്പട്ടിക, കശ്മീർ വിഷയങ്ങളുയർത്തി തീവ്രദേശീയത ആളിക്കത്തിച്ച് പ്രതിഷേധങ ്ങൾക്ക് മറയിടാൻ ബി.ജെ.പി എല്ലാ ശ്രമവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയപ്പോൾ പ്രധാനമന്ത്രി നേരന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കശ്മീർ, പൗരത്വവിഷയങ്ങൾ മാത്രമാണ് ഉന്നയിച്ചത്.
പ്രതിപക്ഷ നേതാവ് ഭൂപീന്ദർസിങ് ഹൂഡ, പി.സി.സി അധ്യക്ഷ കുമാരി ശെൽജ, എ.ഐ.സി.സി മുഖ്യവക്താവ് രൺദീപ് സിങ് സുർേജവാല എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് മൂന്നു തട്ടിലാണ്. ഹൂഡസംഘത്തിനാണ് സീറ്റുകൾ മുഴുവൻ നൽകിയതെന്ന് ആരോപിച്ച് പാർട്ടി മുൻ അധ്യക്ഷൻ അശോക് തൻവറും സീറ്റ് കിട്ടാതെ മുൻധനമന്ത്രി സമ്പത്ത്സിങ്ങും കോൺഗ്രസിൽനിന്ന് രാജിവെച്ചതും കോൺഗ്രസിന് തിരിച്ചടിയായി. തങ്ങളെ ദ്രോഹിച്ചവരുടെ പരാജയം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇരുവരുെടയും രാജി.
ഒരുകാലത്ത് സംസ്ഥാനം അടക്കിവാണ ചൗതാല കുടുംബത്തിലെ ഇളമുറക്കാരുടെ തമ്മിൽപോരും ബി.ജെ.പിക്ക് നേട്ടം. ചൗതാല കുടുംബാംഗങ്ങൾ തമ്മിലുള്ള പോരിൽ ഇന്ത്യൻ നാഷനൽ ലോക്ദൾ (െഎ.എൻ.എൽ.ഡി) പിളർന്ന് ജൻനായക് ജനത പാർട്ടിക്ക് രൂപം നൽകിയതോടെ പാർട്ടിയുടെ പ്രതാപം നഷ്ടമായി. ഹരിയാന തെരഞ്ഞെടുപ്പിൽ 2014 വരെ ജാട്ട് വിഭാഗവും ഇതരരും തമ്മിലായിരുന്നു മത്സരം. എന്നാൽ, ആദ്യമായി ജാട്ട് വിഭാഗത്തിന് പുറത്തുനിന്നൊരാളെ ഇറക്കി ജാതി ധ്രുവീകരണത്തിലൂടെ സംസ്ഥാനം പിടിച്ചെടുക്കാൻ ബി.ജെ.പിക്ക് സാധിച്ചു. മനോഹർലാൽ ഖട്ടർ എന്ന ജാട്ട് ഇതര നേതാവിനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയതോടെ ജാട്ടുകളോട് കടുത്ത എതിർപ്പുള്ള വടക്കൻ ഹരിയാനയിലെ ദലിത്, പഞ്ചാബി വോട്ടുകൾ ഒറ്റക്കെട്ടായി. 47 സീറ്റുകൾ നേടി അധികാരത്തിലേറാൻ ബി.ജെ.പിക്ക് സാധിച്ചു. 15 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്; െഎ.എൻ.എൽ.ഡിക്ക് 19 സീറ്റ്.
ഹിസാർ, റോഹ്തക്, ഭിവാനി, ജജ്ജാർ, സോനിപത്ത് ജില്ലകൾ ഉൾപ്പെടുന്ന പ്രദേശമാണ് ജാട്ട് ഭൂരിപക്ഷ മേഖല. കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ച സീറ്റുകളിൽ മിക്കതും ഇൗ മേഖലയിൽനിന്നാണ്. മുസ്ലിം ഭൂരിപക്ഷമുള്ള മേവാത്ത് മേഖലയിലും കോൺഗ്രസിനാണ് മുൻതൂക്കം. എന്നാൽ, മാസങ്ങൾക്കു മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 10 സീറ്റും തൂത്തുവാരാൻ ബി.ജെ.പിക്ക് സാധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനത്തിൽ 79 നിയമസഭ സീറ്റിലും ബി.ജെ.പിക്കാണ് ഭൂരിപക്ഷം.
പാർട്ടി താരതമ്യേന ദുർബലമായ, മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മേവാത്ത് മേഖല പിടിച്ചെടുക്കാൻ കൂടുതൽ മുസ്ലിം സ്ഥാനാർഥികളെ ഇക്കുറി ബി.ജെ.പി രംഗത്തിറക്കിയിട്ടുണ്ട്. ഡൽഹി മിരാൻഡ ഹൗസിലും ഇറ്റലിയിലും ലണ്ടനിലുമായി ചരിത്രപഠനത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയ 27കാരി നൗക്ഷം ചൗധരിയാണ് ബി.ജെ.പിയിലെ മുസ്ലിം സ്ഥാനാർഥികളിൽ ഒരാൾ. െഎ.എൻ.എൽ.ഡി മുൻ എം.എൽ.എമാരായ നസീം അഹ്മദിനെയും സാകിർ ഹുസൈെനയും പാർട്ടിയിെലത്തിച്ച് അവരുടെ മണ്ഡലത്തിൽതന്നെ ബി.ജെ.പി മത്സരിപ്പിക്കുന്നുണ്ട്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിലെ അവസ്ഥയല്ല ഇപ്പോഴുള്ളത് എന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. െഎ.എൻ.എൽ.ഡിയുടെ പിളർപ്പോടെ, കൈവിട്ടുപോയ ജാട്ട് വോട്ടുകൾ തിരിച്ചുവരും. ദലിത് വിഭാഗക്കാരിയായ കുമാരി ശെൽജയെ പാർട്ടി അധ്യക്ഷയാക്കിയതുവഴി ജാട്ട് ഇതര വോട്ടുകളും ലഭിക്കും. രാജ്യത്തെ ഒാേട്ടാെമാബൈൽ ഉൽപാദന കേന്ദ്രമായ ഫരീദാബാദ്, െഎ.ടി മേഖലയായ ഗുഡ്ഗാവ് എന്നിവിടങ്ങളിലെ തൊഴിൽനഷ്ടം ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. െഎ.എൻ.എൽ.ഡിയിലെ നാല് എം.എൽ.എമാരെ പാർട്ടിയിലെത്തിക്കാനായതും കോൺഗ്രസ് നേട്ടത്തിൽ എണ്ണുന്നുണ്ട്.
സ്ത്രീകൾക്ക് സർക്കാർ, സ്വകാര്യമേഖലയിൽ 33 ശതമാനം തൊഴിൽ സംവരണം, സർക്കാർ ബസുകളിൽ സൗജന്യ യാത്ര, കർഷരുടെ കടം എഴുതിത്തള്ളൽ. പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ് തുടങ്ങി നിരവധി വാഗ്ദാനങ്ങൾ കോൺഗ്രസ് പ്രകടനപത്രിക മുന്നോട്ടുവെക്കുന്നുണ്ട്. കർഷകർക്കും പട്ടിക വിഭാഗക്കാർക്കും പലിശരഹിത കടം, 25 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം തുടങ്ങിയവയാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.