ഹസൻ ദിയാബ്: ഫ്രാൻസിലെ നിയമഭീകരതയുടെ ഇര
text_fieldsഅക്കാദമിക പ്രാഗല്ഭ്യത്താൽ അനുഗൃഹീതനായിരുന്നു ഹസൻ ദിയാബ്. കാനഡയിൽ പ്രഫസറായി സേവനം ചെയ്തുവരുകയായിരുന്നു അദ്ദേഹം. അന്യരുടെ കാര്യങ്ങളിൽ തലയിടാതെ സമാധാനപൂർണമായ ജീവിതം നയിക്കുന്നതിനിടെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഭീകരതാബന്ധമായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. ഫ്രഞ്ച് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് 2014ൽ ദിയാബിനെ ഫ്രാൻസിന് കൈമാറി. 1980ൽ നടന്ന ഒരു ഭീകരാക്രമണത്തിൽ അദ്ദേഹത്തിനു പങ്കുണ്ടെന്ന ആരോപണം ഫ്രാൻസിലെ വിവിധ അന്വേഷണ സംഘങ്ങൾ പലതവണ അേന്വഷിച്ചെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനായി വിധിക്കാവുന്ന ഒരു തെളിവുപോലും ഉണ്ടായില്ല. ആറുതവണ കോടതികൾ കേസ് തള്ളുകയും അദ്ദേഹത്തെ ജയിൽമുക്തനാക്കാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും അദ്ദേഹത്തെ വിട്ടയക്കാനുള്ള ഉത്തരവ് ഫ്രഞ്ച് അപ്പീൽ കോടതി ഒരിക്കൽകൂടി റദ്ദാക്കിയിരിക്കുന്നു.
ഫ്രഞ്ച് അധികൃതരുടെ നിർദേശത്തെ തുടർന്ന് 2008ലാണ് കനേഡിയൻ പൊലീസ് ഹസൻ ദിയാബിനെ പിടികൂടുന്നത്. 63കാരനായ ദിയാങ് സോഷ്യോളജി പ്രഫസറായി സേവനം ചെയ്തുവരുകയായിരുന്നു. പാരിസിലെ ജൂത സിനഗോഗിൽ 1980ൽ നടന്ന സ്ഫോടനവുമായി ബന്ധമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെട്ട കേസ്. സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു.
തന്നെ വിചാരണക്കുവേണ്ടി ഫ്രാൻസിനു വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ ആറുവർഷം നിയമയുദ്ധം നടത്തിയെങ്കിലും ദിയാബിന് തിരിച്ചടിയാണുണ്ടായത്. അങ്ങനെ 2014 ഫ്രഞ്ച് ജയിലിലടക്കപ്പെട്ടു. കൃത്യമായ തെളിവുകളില്ലാതെ ഏതാനും ചില ഇൻറലിജൻസ് സൂചനകൾമാത്രം പരിഗണിച്ചായിരുന്നു ദിയാങ്ങിനെതിരായ പ്രോസിക്യൂഷൻ നടപടികൾ.
പ്രഫസർക്കെതിരായ കേസ് ദുർബലവും ആശയക്കുഴപ്പമുണ്ടാക്കുന്നതും നിഗമനങ്ങൾ സംശയാസ്പദവുമാെണന്ന് സുപ്പീരിയർ കോടതി ജഡ്ജ് റോബർട്ട് മരാങ്കർപോലും ഒരു സന്ദർഭത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ കുറ്റവാളികളുടെ മാറ്റക്കരാറിലെ ചില ചട്ടങ്ങൾ ഉപയോഗിച്ച് ഫ്രാൻസ് അദ്ദേഹത്തെ റാഞ്ചിയെടുക്കുകയായിരുന്നു. മൂന്നാംമുറയിലൂെട ലഭിച്ച ചിലവിവരങ്ങൾ അവസാന വാദത്തിൽ ഫ്രാൻസ്തന്നെ ഉറപ്പിച്ചതും കേസിെൻറ ദുർബലാവസ്ഥയുടെ തെളിവായിരുന്നു. പ്രതിയെ വിട്ടുകൊടുക്കുന്നതിനുമുമ്പായി കനേഡിയൻ തലസ്ഥാനമായ ഒാട്ടവയിൽ നടന്ന വിചാരണക്കിടെ കണ്ടെത്തിയ വിരലടയാളങ്ങൾപോലും തെറ്റാണെന്ന് കോടതിക്കു ബോധ്യപ്പെടുകയുണ്ടായി. പ്രഫസറുടെ പേരിൽ കണ്ടെത്തിയ കത്തിലെ കൈപ്പട മറ്റാരുടേതോ ആണെന്ന് മൂന്ന് വിദഗ്ധർ സ്ഥിരീകരിച്ചു.
സാഹചര്യത്തെളിവുകളായിരുന്നു ബാക്കി. സ്ഫോടനം നടത്തിയവരെന്ന് കരുതുന്ന ഭീകരഗ്രൂപ്പിൽനിന്ന് പിടികൂടിയ പാസ്പോർട്ടായിരുന്നു ഒരു തെളിവ്. എന്നാൽ, ലബനീസ് ആഭ്യന്തരയുദ്ധത്തിൽ തെൻറ പാസ്പോർട്ട് നഷ്ടപ്പെട്ടതായി ദിയാങ് വ്യക്തമാക്കുന്നു. ജസ്റ്റിസ് മരാങ്കരുടെ വിയോജിപ്പുകൾ പരിഗണിക്കാതെ കനേഡിയൻ സുപ്രീംകോടതി ദിയാബിെൻറ അപ്പീലുകൾ അവഗണിക്കുകയാണുണ്ടായത്. ഭീകരതാവിരുദ്ധകാലത്തിെൻറ ഉൽപന്നമായ ഭയത്തിെൻറ അന്തരീക്ഷം ദിയാബിനെതിരായ കേസിനെ ശക്തമായ സ്വാധീനമുളവാക്കി. മുസ്ലിംവംശജനായിരുന്നില്ലെങ്കിൽ ദിയാബ് അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ലെന്ന ബി.സി.സിവിൽ ലിബർട്ടീസ് എന്ന പൗരാവകാശ സംഘടനയിലെ ബോർഡ് മെംബറും അഭിഭാഷകനുമായ പോൾ ടെട്രോൾട്ടിെൻറ നിരീക്ഷണം നീതിപീഠങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
മതേദ്രാഹ വിചാരകരുടെ രീതിയിലാണ് ഫ്രാൻസിൽ ക്രിമിനൽ നിയമാവസ്ഥകൾ നടപ്പാക്കിവരുന്നത്. കേസന്വേഷണത്തിന് നിയോഗിക്കപ്പെടുന്ന മജിസ്ട്രേറ്റുമാർക്ക് വിപുലമായ അധികാരങ്ങൾ അനുവദിക്കപ്പെട്ടിരിക്കുന്നു. പ്രോസിക്യൂട്ടറും ജഡ്ജിയും ഒന്നാകുന്ന ഇൗ രീതിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ എതിർപ്പ് ഉയർത്തിവരുന്നുണ്ട്. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ ഇത്തരം അന്വേഷകർ നിഷ്പക്ഷത ഉപേക്ഷിക്കുകയും പൂർണാധികാരമുള്ള മജിസ്ട്രേറ്റുമാരായി ദൗത്യനിർവഹണം നടത്തുകയും ചെയ്ത ഉദാഹരണങ്ങൾ ഏറെ. അതേസമയം ദിയാബിെൻറ കേസിൽ അന്വേഷകർ മാതൃകപരമായ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയുണ്ടായി പ്രമുഖ ഇൻവെസ്റ്റിഗേറ്റിവ് മജിസ്ട്രേറ്റ് ജീൻ മേരി ഹെർബോട്ട് ബൈറൂതിലെത്തി ദിയാബിക്കെതിരെ നടത്തിയ അന്വേഷണങ്ങൾ ശ്രദ്ധേയമായിരുന്നു. ഭീകരതയുമായി ഒരു ബന്ധവും ഇല്ലാത്ത സാഹചര്യത്തിൽ ദിയാബിനെ മോചിപ്പിക്കണമെന്ന അദ്ദേഹത്തിെൻറ വാദം പക്ഷേ, അപ്പീൽ കോടതി റദ്ദാക്കുകയായിരുന്നു.
36 വർഷം പിന്നിട്ട കേസിൽ ഒരാൾക്കുപോലും കൃത്യമായി ശിക്ഷ വിധിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അപ്പീൽകോടതി ഹസൻ ദിയാബിനെ വിടാതെ പിടികൂടുകയാണെന്ന നിഗമനം മുന്നോട്ടുവെക്കുന്ന അഭിഭാഷകരും നിരവധിയുണ്ട്. ഭീകരതക്കെതിരായ യുദ്ധത്തിൽ അലംഭാവനയം സ്വീകരിക്കുന്നു എന്ന വിമർശനം ഭയന്നാണ് ദിയാബിന് പ്രതിപ്പട്ടം ചാർത്താൻ വ്യഗ്രത കാട്ടുന്നതെന്ന ആരോപണവും ഇൗ വിഭാഗം ഉന്നയിക്കുന്നു.
ഫ്രാൻസിലെ കടുത്ത ഭീകരവിരുദ്ധ നിയമങ്ങൾ ദിയാബിെൻറ കേസിനെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. മുൻകൂട്ടി കുറ്റം ചുമത്തുക, മുൻകൂർ അറസ്റ്റ് തുടങ്ങിയ രീതികൾ ഉദാഹരണം. ചിലഘട്ടങ്ങളിൽ മുൻകരുതൽ തടവ് അനിവാര്യമായേക്കാം. എന്നാൽ, മുൻവിധികളുടെ പ്രേരണയാൽ നടത്തുന്ന തടവുപീഡനങ്ങളെ പൗരാവകാശധ്വംസനങ്ങളായേ കണക്കാക്കാനാകൂ. ഫ്രാൻസിലെ ആദ്യമാസങ്ങളിൽ ദിയാബിനെ നിത്യേന 22 മണിക്കൂർ വീതം ലോക്കപ്പിൽ അടച്ചിരുന്നതായാണ് ഭാര്യ റാണിയ തുഫൈലി മൊഴിനൽകുന്നത്. ഭീകരതകേസുകളിൽ നാലുവർഷംവരെ വിചാരണ കൂടാതെ പ്രതികളെ തടവിൽ സൂക്ഷിക്കാനാകും.
കഴിഞ്ഞയാഴ്ച ദിയാബിെൻറ തടവ് ദീർഘിപ്പിക്കേണ്ടതില്ലെന്ന് രണ്ട് മജിസ്ട്രേറ്റുമാർ ഉത്തരവിട്ടു. പാരീസിൽ സ്േഫാടനം നടന്ന സമയത്ത് ദിയാബ് ലബനാനിൽ പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു എന്ന അതിശക്തമായ തെളിവ് ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു ഇൗ തീർപ്പ്. എന്നാൽ, ഇൗ വിധിക്കെതിരെ അപ്പീൽ നൽകി നിമിഷനേരത്തിനകം വിധി അട്ടിമറിക്കാൻ പ്രോസിക്യൂട്ടർമാർക്ക് സാധിച്ചു.നിയമവ്യവസ്ഥയെ പ്രഹസനമാക്കുന്ന ഇൗ രീതിയുടെ പ്രധാന കാരണം ഇസ്ലാംഭീതി മാത്രമാണെന്ന് കനേഡിയൻ ആംനസ്റ്റിയുടെ മുൻ അധ്യക്ഷൻ റോജർ ക്ലാർക്ക് നിരീക്ഷിക്കുന്നു.
ഫ്രാൻസിലെ ഭീകരതാ നിയമങ്ങൾക്കെതിരെ അന്താരാഷ്ട്ര സംഘടനകൾ മുറവിളി ഉയർത്താറുണ്ടെങ്കിലും ഫ്രഞ്ച് സിവിൽ സമൂഹം ഇക്കാര്യത്തിൽ പൂർണ മൗനംദീക്ഷിക്കുന്നത് ആശ്ചര്യമുളവാക്കുന്നു. മുസ്ലിം ഗ്രൂപ്പുകളുടെ മൗനം മനസ്സിലാക്കാവുന്ന കാര്യം മാത്രം. എന്നാൽ, മുസ്ലിമിതര സംഘങ്ങൾ എന്തുകൊണ്ട് നാവടക്കുന്നു?
ഇൗ ഘട്ടത്തിൽ ദിയാബിനെതിരായ അനീതി അവസാനിപ്പിക്കാൻ ഒൗദ്യോഗിക ഇടപെടലിനുവേണ്ടി കനേഡിയൻ സംഘടനകൾ സർക്കാറിനെ സമീപിക്കുകയുണ്ടായി. നേരത്തേ ഇത്തരം കേസുകളിൽ താൽപര്യം പ്രകടിച്ചുവരുന്ന വ്യക്തിയാണ് കാനഡയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അത്തരമൊരു ഇടപെടലിന് അദ്ദേഹം തയാറാകുമോ?
നിയമവിദഗ്ധനും കോളമിസ്റ്റുമായ ലേഖകൻ ഇന്ത്യാനയിലെ വാൾപറൈസോ കലാശാല ലോ സ്കൂൾ അധ്യാപകനാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.