Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവയോജനസംരക്ഷണം നമ്മുടെ...

വയോജനസംരക്ഷണം നമ്മുടെ കടമ

text_fields
bookmark_border
വയോജനസംരക്ഷണം നമ്മുടെ കടമ
cancel

കേ​ര​ള​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​​ മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച ‘ന​ര​ച്ചാ​ൽ നി​ല​ക്കു​മോ ജീ​വി​ത​താ​ളം’ എ​ന്ന പ​ര​മ്പ​ര​യി​ൽ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്​​​ ആ​രോ​ഗ്യ, സാ​മൂ​ഹി​ക​നീ​തി മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ്ര​തി​ക​രി​ക്കു​ന്നു...

ഏറെ ഗൗരവമുള്ള വിഷയമാണ് ‘മാധ്യമം’ ഉയർത്തിക്കൊണ്ടുവന്നത്. കേരളത്തിലെ ജനസംഖ്യയിൽ 11.5 ശതമാനത്തിലധികം പ്രായം ചെന്നവരാണ്. 2020ഒാടെ ഇത് 13 ശതമാനം ആകുമെന്നാണ് കണക്കാക്കുന്നത്. കൂട്ടുകുടുംബങ്ങൾ ഇല്ലാതായതോടെ വയോജനങ്ങൾ ഒറ്റപ്പെട്ടുപോകുന്ന പ്രവണത കേരളത്തിലുണ്ട്. അണുകുടുംബങ്ങളിൽ പ്രായമായവർക്ക് മതിയായ സംരക്ഷണമോ പരിഗണനയോ ലഭിക്കുന്നില്ല എന്നത് വസ്തവമാണ്. നിയമമുണ്ടെങ്കിലും വയോജനങ്ങളെ സംരക്ഷിക്കേണ്ടത് കടമയാണെന്ന ബോധത്തിലേക്ക് ആരും വരുന്നില്ല. മാതാപിതാക്കൾക്ക് പ്രായമാകുേമ്പാൾ അവരെ സംരക്ഷിക്കാൻ മക്കൾ വിമുഖത കാണിക്കുന്നു. ഇതുമൂലം പലരും വീടുകളിൽ പീഡനങ്ങൾക്കും ക്രൂരമായ അവഗണനക്കും ഇരകളാകുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

‘സാ​യം​പ്ര​ഭ’ എ​ന്ന പേ​രി​ലാ​ണ്​ സ​ർ​ക്കാ​റി​​​െൻറ വ​യോ​ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ൽ ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളും അ​ന്തേ​വാ​സി​ക​ൾ​ക്ക്​ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ആ​ദ്യ ന​ട​പ​ടി. ചി​ല വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ൽ മ​തി​യാ​യ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ല്ല. പ​ല​ർ​ക്കും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്നു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലെ വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ അ​വ വ​യോ​ജ​ന​സൗ​ഹൃ​ദ​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കും. ന​ഗ​ര​സ​ഭ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ 70 പ​ക​ൽ​വീ​ടു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​​ത്തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ വി​ശ്ര​മ​ത്തി​നും വ്യാ​യാ​മ​ത്തി​നും വി​നോ​ദ​ത്തി​നും സൗ​ക​ര്യം ഒ​രു​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ‘വ​യോ​മി​ത്രം’ പ​ദ്ധ​തി 72 ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പാ​ക്കി. ബാ​ക്കി ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്ക്​ കൂ​ടി ഉ​ട​ൻ വ്യാ​പി​പ്പി​ക്കും.

ക​ഴി​ഞ്ഞ വ​യോ​ജ​ന​ദി​ന​ത്തി​ൽ ‘വ​ള​രു​ന്ന കേ​ര​ളം വ​ള​ർ​ത്തി​യ​വ​ർ​ക്ക്​ ആ​ദ​രം’ എ​ന്ന പേ​രി​ൽ സ​ർ​ക്കാ​ർ വി​പു​ല​മാ​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വ​യോ​ജ​ന​സം​ര​ക്ഷ​ണ​നി​യ​മം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ​സം​സ്​​ഥാ​ന​ത​ല​ത്തി​ൽ ആ​ദ്യ​വ​ട്ട ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. നി​യ​മ​ത്തെ​ക്കു​റി​ച്ച്​ താ​ഴെ​ത്ത​ട്ടി​ൽ വ​രെ ബോ​ധ​വ​ത്​​ക​ര​ണ​വും ല​ക്ഷ്യ​മി​ടു​ന്നു. വ​നി​താ​ക​മീ​ഷ​ൻ മാ​തൃ​ക​യി​ൽ വ​യോ​ജ​ന ക​മീ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​ന്തി​മ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വ​യോ​ജ​ന​ങ്ങ​ൾ​ക്ക്​ സേ​വ​ന​ങ്ങ​ൾ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ച്ച്​ ന​ൽ​കു​ന്ന​ത​ട​ക്കം പു​തു​മ​യു​ള്ള ചി​ല പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health MinisterMalayalam Articlesenior Citizen IssuesKK Shailaja Teacher
News Summary - Health Minister KK shylaja react senior Citizen Issues -Malayalam Article
Next Story