‘ഹിന്ദു രാഷ്ട്ര’ത്തിലെ നീതിന്യായ കോടതികൾ
text_fieldsവെള്ളിയാഴ്ച ബാബരിഭൂമി കേസിൽ സുന്നി വഖഫ് ബോർഡിെൻറ വാദം കഴിഞ്ഞ് സുപ്രീംകോടതി പിരിഞ്ഞ്് രാജീവ് ധവാനു പിന്നി ൽ പടികളിറങ്ങിവന്ന അഡ്വ. സഫർയാബ് ജീലാനിയെ കണ്ടപ്പോൾ ചോദിച്ചു: ‘‘രാജ്യത്തെ രാഷ്്ടീയ, സാമൂഹിക സാഹചര്യങ്ങൾ കീഴ്മേൽ മറിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ബാബരി ഭൂമി കേസിെൻറ അന്തിമവാദം അന്ത്യത്തോട് അടുത്തല്ലോ. ബാബരികേസിൽ ഇനി നാലു ദിവസം കൊണ്ട് അന്തിമവാദം അവസാനിപ്പിക്കുമെന്നും ഹരജികൾ വിധി പറയാനായി മാറ്റുമെന്നും വെള്ളിയാഴ്ചത്തെ വാദം അവസാനിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി ഒാർമിപ്പിക്കുകയും ചെയ്തു. അഞ്ചംഗ ബെഞ്ചിനു മുമ്പാകെ എല്ലാ പഴുതുകളുമടച്ച് താങ്കളും രാജീവ് ധവാനും മീനാക്ഷി അറോറയുമൊക്കെ നടത്തുന്ന ഇൗ അന്തിമ വാദത്തിെൻറ അന്തിമ ഫലം എന്തായിരിക്കും?’’ ‘അല്ലാഹുവിനറിയാം’ എന്നായിരുന്നു ആദ്യ പ്രതികരണം. സുപ്രീംകോടതിയിൽ ചെയ്യാവുന്നതിെൻറ പരമാവധി ചെയ്തു. മികച്ച അഭിഭാഷകരെ വെച്ച് ഏറ്റവും ശക്തമായ വാദം നടത്തി. ബാബരി ഭൂമിയുടെ അവസ്ഥാവകാശം തെളിയിക്കാനാവശ്യമായ രേഖകളെല്ലാം പരേമാന്നത കോടതിക്കു മുന്നിൽ െവച്ചു ബോധ്യെപ്പടുത്തേണ്ട വസ്തുതകളെല്ലാം വിശദമായി ബോധ്യപ്പെടുത്തിയെന്നും ജീലാനി പറഞ്ഞു. ഇത്രയുമല്ലേ ചെയ്യാൻ കഴിയുകയെന്ന് തിരിച്ചുചോദിച്ച ജീലാനി ഒന്നും പറയാനാവാത്ത സ്ഥിതിയാണെന്നും ഇനിയവർ വിധിക്കെട്ട എന്നും പറഞ്ഞ് സംഭാഷണം അവിടെ അവസാനിപ്പിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുപ്രീംകോടതിക്ക് അകത്തും പുറത്തും മാധ്യമപ്രവർത്തകർ തമ്മിൽ കൗതുകത്തിനായി ചോദിക്കുന്ന ഒരു ചോദ്യം കൂടിയായതു കൊണ്ടാണ് ജീലാനിയോടും അത് ഉന്നയിച്ചത്. സുപ്രീംകോടതിയിൽ നിന്ന് മടങ്ങുേമ്പാൾ കണ്ട ‘റോയിേട്ടഴ്സ്’ ലേഖകനിൽ നിന്ന് തലേന്നാൾ ഇൗ ചോദ്യം കേൾക്കേണ്ടി വന്നിരുന്നു. കേസിൽ വരാനിരിക്കുന്ന വിധി സംബന്ധിച്ച അഭിപ്രായം ചോദിച്ചപ്പോൾ 3:1:1 എന്ന തരത്തിൽ ഭൂരിപക്ഷ വിധിയായിരിക്കും അഞ്ചംഗ ബെഞ്ചിൽ നിന്നുണ്ടാകുക എന്നാണ് ഒരാഴ്ച മുമ്പുവരെ കരുതിയിരുന്നതെന്നും എന്നാൽ ഇപ്പോൾ അത് 4:1 എന്ന നിലയിലാകാമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും മറുപടി നൽകി. ബാബരി ഭൂമി കേസ് കേൾക്കാൻ കോടതിയിൽ ഇതുവരെ വരാത്ത റോയിേട്ടഴ്സ് ലേഖകെൻറ പ്രതികരണം അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു. 5:0 എന്നനിലയിൽ ഏകപക്ഷീയമായ വിധി വരുമെന്നാണ് സംഘ് പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംേബാധന ചെയ്തേക്കാമെന്നും അന്തർദേശീയ സമൂഹത്തിൽ മുസ്ലിംകേളാട് അന്യായം കാണിച്ചില്ലെന്നുവരുത്താൻ രാമക്ഷേത്രത്തിനൊപ്പം ബാബരി മസ്ജിദിന് പകരം മറ്റൊരു പള്ളി സർക്കാർ അവിെട നിർമിച്ചുനൽകാമെന്ന് പ്രഖ്യാപിച്ചേക്കാമെന്നും സംഘ്പരിവാർ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം തുടർന്നു.
സുപ്രീംകോടതിയിലെ
മാറിയ അന്തരീക്ഷം
എതിർകക്ഷിക്ക് അവകാശം സ്ഥാപിക്കാനുള്ള രേഖകളൊന്നും കാണിക്കാനില്ലാത്ത ഒരു സിവിൽ കേസിൽ പരമ്പരാഗതമായി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനാവശ്യമായ എല്ലാ രേഖകളും കൈവശമുള്ള ഒരു കക്ഷിയുടെ അഭിഭാഷകൻ സാധാരണഗതിയിൽ പ്രകടിപ്പിക്കുന്ന ശുഭപ്രതീക്ഷപോലും ജീലാനി കാണിച്ചില്ല. രാമക്ഷേത്ര നിർമാണത്തിനായി ഒത്തുതീർപ്പിനും മധ്യസ്ഥതക്കും സംഘ്പരിവാർ ശ്രമം നടത്തിയപ്പോഴൊക്കെയും ബാബരി ഭൂമിക്കുമേലുള്ള തർക്കം കോടതി തീർപ്പാക്കെട്ട എന്ന് സുന്നി വഖഫ് ബോർഡ് ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നതും രേഖകൾ കൈവശമുള്ള ആത്മവിശ്വാസത്തിലായിരുന്നു.
ബാബരി ഭൂമി കേസ് കേവലം ഒരു സിവിൽ കേസാണെന്നും രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും അത് തീർപ്പാക്കുകയെന്നും പറഞ്ഞ് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അന്തിമവാദത്തിനായി ഫയൽ പൊടി തട്ടിയെടുത്ത് പ്രത്യേക ബെഞ്ചുണ്ടാക്കിയപ്പോഴും സുന്നി വഖഫ് ബോർഡിെൻറ ആത്മവിശ്വാസത്തിനിളക്കം തട്ടിയിരുന്നില്ല. എന്നാൽ, ഇത്രയും ശക്തമായും ഭംഗിയായും സ്വന്തം പക്ഷം അവതരിപ്പിച്ചുവെന്ന് ബോധ്യമുണ്ടായിട്ടും ഉത്തർപ്രദേശിലെ മുൻ അഡ്വക്കറ്റ് ജനറലിന് തെൻറ കേസിൽ ജയപ്രതീക്ഷ പരസ്യമായി പ്രകടിപ്പിക്കാൻ ആത്മവിശ്വാസമില്ലാത്ത തലത്തിലേക്ക് രാജ്യത്തിെൻറ പരേമാന്നത കോടതിയിലെ അന്തരീക്ഷം മാറിയിരിക്കുന്നു. വിധി രാമക്ഷേത്രത്തിന് അനുകൂലമാകുെമന്ന് സംഘ് പരിവാർ കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം അതിെൻറ പാരമ്യത്തിലെത്തിയപ്പോഴാണ്സുപ്രീംകോടതിയിൽ തങ്ങളുടെ ആളുകളാണെന്ന് ഒരു ബി.ജെ.പി നേതാവ് ഉള്ളിലുള്ളത് തുറന്നു പറഞ്ഞത്. സൗമ്യവധക്കേസിലെ വിധിയെ വിമർശിച്ചതിന് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിനെ കോടതിയലക്ഷ്യത്തിന് വിളിച്ചുവരുത്തി പണികൊടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി, താനടക്കമുള്ള സുപ്രീംകോടതി ജഡ്ജിമാർ ബി.ജെ.പിയുടെ സ്വന്തമാണെന്നു പറഞ്ഞ നേതാവിനെതിരായ നടപടി കേവലം നിരീക്ഷണത്തിലൊതുക്കിയത് ഇതിനോട് ചേർത്തുവായിക്കണം.
ഇന്ത്യൻ കോടതികളുടെ
മുൻഗണനാക്രമങ്ങൾ
ഭാവിയിൽ ചീഫ് ജസ്റ്റിസുമാരാകാനിരിക്കുന്ന എസ്.എ ബോബ്ഡേ, ഡി.വൈ. ചന്ദ്രചൂഡ്, മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബാബരി ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരെ കൂട്ടിനിരുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി ബാബരി ഭൂമി തർക്കം യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാനിരിക്കുന്നത്. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ടു മാസമായി വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ച് കശ്മീരികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികളെ അടക്കം പീഡിപ്പിക്കുന്നതും അടിയന്തരമായി കേൾക്കാൻ തയാറാകാതെ 60 ദിവസമായി നീട്ടിക്കൊണ്ടുപോകുേമ്പാഴാണ് തങ്ങളുടെ മുൻഗണനാക്രമം ബാബരി ഭൂമി കേസ് തീർപ്പാക്കലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുമുമ്പ് ഇദ്ദേഹം സമാനമായ ധിറുതി കാണിച്ച് അസമിൽ നടപ്പാക്കിയതാണ് ദേശീയ പൗരത്വ പട്ടിക. 20 ലക്ഷത്തോളം മനുഷ്യരെ പൗരത്വമില്ലാത്തവരാക്കിയ എൻ.ആർ.സിക്കായി അസമിൽ കാണിച്ച ആവേശം ലക്ഷക്കണക്കിന് മനുഷ്യരുടെ മൗലികാവകാശ ധ്വംസനം ലംഘിക്കപ്പെട്ടപ്പോൾ കശ്മീരിൽ കാണിച്ചില്ലെന്ന് മാത്രമല്ല, മനുഷ്യത്വരഹിതമായ ചെയ്തികൾക്ക് കേന്ദ്ര സർക്കാറിന് കൂടുതൽ സൗകര്യമൊരുക്കി അടിയന്തരമായി പരിഗണിക്കേണ്ട ആ ഹരജികളത്രയും നിസ്സാര കാരണങ്ങൾ പറഞ്ഞ് നിരന്തരം നീട്ടിക്കൊണ്ടുപോകുകയാണ്.
ഹിന്ദുരാഷ്ട്രത്തിലെ
ന്യായാസനങ്ങൾ
അമിത് ഷാ അധ്യക്ഷനായ ബി.ജെ.പി ഭരിക്കുന്ന നരേന്ദ്രമോദി സർക്കാറാണ് സുപ്രീംകോടതിയടക്കമുള്ള ഇന്ത്യൻ കോടതികളിലെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും നിയന്ത്രിക്കുന്നത്. ഷാക്കും മോദിക്കും അവരുടെ താൽപര്യങ്ങൾക്കുമെതിരെ വിധി പ്രസ്താവിച്ച ഒരു ജഡ്ജിയെയും ന്യായാധിപന്മാരായി അധികകാലം വാഴാൻ അനുവദിക്കില്ല എന്നുതന്നെയാണ് കൊളീജിയം ഇതുവരെ സമർപ്പിച്ച ശിപാർശകളിൽ സർക്കാർ കൈക്കൊണ്ട നടപടികൾ തെളിയിച്ചത്. മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് ആക്കാനിരുന്ന ആകിൽ ഖുറൈശിയെ ആക്കില്ലെന്ന് മോദി സർക്കാർ തീർത്തുപറഞ്ഞപ്പോൾ, സർക്കാറിന് വിരോധമുണ്ടെങ്കിൽ അദ്ദേഹത്തെ കൊച്ചുസംസ്ഥാനമായ ത്രിപുരയുടെ ചീഫ് ജസ്റ്റിസ് എങ്കിലുമാക്കൂ എന്ന് പറഞ്ഞ് സ്വന്തം ശിപാർശ തിരുത്തി അയക്കുകയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ചെയ്തത്. എന്നിട്ട്, ആ തിരുത്തിയ ശിപാർശപോലും അങ്ങനെയങ്ങ് നടത്തില്ലെന്ന് വ്യക്തമാക്കി ആകിൽ ഖുറൈശിയുടെ തലക്കുമുകളിലൂടെ തലങ്ങും വിലങ്ങും ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കൊളീജിയത്തിേൻറതല്ല, തങ്ങളുടേതാണ് അവസാന വാക്ക് എന്ന് കേന്ദ്ര സർക്കാർ കാണിച്ചുതന്നിരിക്കുന്നു. ഇത് രാജ്യത്തെങ്ങുമുള്ള കോടതികളിലെ ജഡ്ജിമാർക്കുള്ള സന്ദേശമാണ്.
െതാഴിലിൽ തുടരാനും സ്ഥാനക്കയറ്റത്തിനും ആഗ്രഹമുണ്ടെങ്കിൽ മുമ്പിലെത്തുന്ന ഹരജികളിൽ എന്ത് ഉത്തരവാണിടുന്നതെന്ന് നന്നായി നോക്കുമെന്ന സന്ദേശമാണത്. വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെയുള്ള ജഡ്ജിമാർ ആ സന്ദേശം ഉൾെക്കാണ്ടതുകൊണ്ടാണ് 14 ദിവസത്തിനപ്പുറം റിമാൻഡിലിടാൻ വകുപ്പില്ലാത്ത ഒരു കേസിൽ, അമിത് ഷായെ ജയിലിലടച്ച മുൻ ആഭ്യന്തരമന്ത്രി ചിദംബരത്തെ ജാമ്യം നൽകാതെ കോടതികളിൽനിന്ന് കോടതികളിലേക്ക് ഒാടിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ജയ്ശ്രീരാം കൊലവിളിയാക്കിയ സംഘ് പരിവാർ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ മുസഫർപൂർ കോടതിയിലെ മജിസ്ട്രേറ്റിന് കഴിയുന്നത്. കേന്ദ്ര സർക്കാറിനെ നാഗ്പൂരിലിരുന്ന് നിയന്ത്രിക്കുന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ, ഇന്ത്യ ഹിന്ദുരാഷ്്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്ന് പറയുന്ന മേഘാലയ ഹൈകോടതി ജഡ്ജിയെ പോലുള്ളവർക്ക് ഇരിക്കാനുള്ളതാണ് ഇനി ഇൗ രാജ്യത്തെ ന്യായാസനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.