ഇതോ ഹിന്ദുത്വ?
text_fieldsമനുഷ്യനെ അടിച്ചുകൊല്ലുന്ന ദൃശ്യം കാണുന്നത് അസഹനീയമായ അനുഭവമാണ്. എന്നിരുന്നാലും ഗോ സംരക്ഷകർ െപഹ്ലുഖാൻ എന്ന കർഷനെ അടിച്ചുകൊല്ലുന്ന വിഡിയോ ദൃശ്യം കാണാൻ ഞാൻ നിർബന്ധിതയായി. ബീഭത്സദൃശ്യങ്ങൾ കണ്ടുരസിക്കുന്ന വോയറിസ്റ്റ് ആയതുകൊണ്ടായിരുന്നില്ല ഞാൻ ആ വിഡിയോ വീക്ഷിച്ചത്. നമ്മുടെ യുവാക്കൾ എന്തുകൊണ്ടാകും ഇത്തരം നിഷ്ഠുര ഹിംസകൾ അറപ്പില്ലാെത നിർവഹിക്കുന്നത് എന്ന ജിജ്ഞാസയായിരുന്നു എെൻറ പ്രേരണ. ഒരുപറ്റം യുവാക്കൾ െപഹ്ലുഖാനെ തൊഴിച്ചുവീഴ്ത്തുന്നു. ഇരുമ്പുവടികൾകൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്നു. അവരിൽ മതഭ്രാന്തന്മാരുടെ ഹാവഭാവങ്ങളില്ല. കാഴ്ചയിൽ എല്ലാവരും പരിഷ്കൃതരായ ഇന്ത്യക്കാർ. ടൈറ്റ് ജീൻസും ഫാഷനബ്ൾ ഷർട്ടും ധരിച്ചവർ. ഫാഷനിലും ആധുനിക ജീവിതൈശലികളിലും ഭ്രമമുള്ളവരാണെന്ന് ഇൗ വേഷങ്ങൾ സൂചിപ്പിക്കുന്നു.
അഭ്യസ്തവിദ്യർ, മധ്യവർഗ കുടുംബാംഗങ്ങൾ. ഇത്തരമൊരു പശ്ചാത്തലത്തിൽ വളർന്നവരിൽനിന്നായിരുന്നു ആ നീചവൃത്തി എന്നത് സംഭവത്തിെൻറ നിഷ്ഠുരതയെ ഒന്നുകൂടി ശക്തിപ്പെടുത്തുന്നില്ലേ എന്നാണ് എനിക്കുണ്ടായ തോന്നൽ. അതുകൊണ്ട് അത് കൂടുതൽ പ്രാകൃതവും കടുത്ത അസ്വാസ്ഥ്യജനകവുമായി തീർന്നിരിക്കുന്നു. ഇൗ നീചപ്രവൃത്തിയിൽ അവർ പുളകംകൊള്ളുന്നു. െപഹ്ലുഖാനെയും മക്കളെയും പരിക്കേൽപിച്ച് വേദനിപ്പിക്കുകയല്ല അവരെ കശാപ്പു ചെയ്യുകതന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇൗ യുവാക്കൾ സേങ്കാചമില്ലാതെ പ്രഖ്യാപിക്കുന്നു. സംഭവം അവർ വിഡിയോയിൽ പകർത്തി. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. പ്രധാനമന്ത്രിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമൊക്കെ കണ്ടുകൊള്ളെട്ട എന്ന മനോഭാവത്തോടെയായിരിക്കും വിഡിയോ പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ, വിഡിയോ ദൃശ്യം കണ്ട നേതാക്കൾക്കൊന്നും പ്രത്യേക വേദനയോ നടുക്കമോ ഉണ്ടായില്ല.
ഹിതകരമല്ലാത്തതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലായിരുന്നു പാർലെമൻറിൽ ഒരു മുതിർന്ന മന്ത്രിയുടെ പ്രഭാഷണം. ഗോഹത്യെയ പാർലമെൻറ് അനുകൂലിക്കുന്നു എന്ന തോന്നൽ ഉണ്ടാകാൻ പാടില്ലെന്ന വിചിത്രമായൊരു അഭ്യർഥനയോടെയായിരുന്നു മന്ത്രിയുടെ ഉപസംഹാരം. രാജസ്ഥാൻ ആഭ്യന്തരമന്ത്രിയാകെട്ട ഒരുപടികൂടി കടന്ന് ‘ഇരുവിഭാഗവും സംയമനം പാലിക്കേണ്ടതായിരുന്നു’ എന്ന പരിഭവം പ്രകടിപ്പിച്ചുകളഞ്ഞു. ഒരുപറ്റം യുവാക്കൾ എതിരാളിയെ തല്ലിക്കൊല്ലുേമ്പാൾ മർദിതനായ വ്യക്തി എന്തുതരം സംയമനം പാലിക്കാനായിരുന്നു മന്ത്രിയുടെ സദുപദേശം? ഒരു നിയമവും പ്രാബല്യത്തിൽ ഇല്ലാതിരുന്ന പ്രാകൃതയുഗത്തിെല കാട്ടുനീതിെയയാണ് ഇത് അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിയമവാഴ്ച നടപ്പാക്കാൻ ബാധ്യസ്ഥനായ ഒരു മന്ത്രിതന്നെ ഇത്തരം യുക്തി ഹീനമായ നിർദേശങ്ങൾ നൽകുേമ്പാൾ നടുക്കവും വേദനയുമാണ് അനുഭവപ്പെടുന്നത്.
ഇതു ഗോക്കളെയും ഗോവധവുമായും ബന്ധപ്പെട്ട പ്രശ്നമല്ല. ഘാതകർ ഹിന്ദുക്കളും ഇരകൾ മുസ്ലിംകളും. എന്നതുകൊണ്ടുമാത്രം ഒരു ഹിന്ദു-മുസ്ലിം സംഘർഷമായും ഇതിനെ വിശേഷിപ്പിക്കാനാകില്ല. ഇന്ത്യ നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമാണോ അല്ലയോ എന്നതാണ് ഇൗ സംഭവം ഉയർത്തുന്ന കാതലായ പ്രശ്നം. നിയമവാഴ്ചയുള്ള രാജ്യങ്ങളിൽ വ്യക്തികൾ നിയമം കൈയിലെടുക്കുന്നപക്ഷം അവരെ ക്രിമിനലുകളായി പ്രഖ്യാപിക്കാതിരിക്കില്ല. ഇക്കാര്യം സുവ്യക്തമായൊരു ലളിതയാഥാർഥ്യമാണ്. എന്നാൽ, രാജസ്ഥാൻ സർക്കാറിന് ഇത് സ്പഷ്ടമല്ല, പ്രധാനമന്ത്രിക്കും ഇത് വ്യക്തമല്ലെന്നു തോന്നുന്നു.
മാട്ടിറച്ചി സൂക്ഷിച്ചതിെൻറ പേരിൽ ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്നവർ ഇന്ത്യാ മഹാരാജ്യത്തെ നിയമവ്യവസ്ഥയെ അവഹേളിക്കുകയായിരുന്നു. എന്നിട്ടുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ മൗനം ദീക്ഷിച്ചു. അധികൃതരുടെ ഇത്തരം മൗനങ്ങളാൽ േപ്രാത്സാഹിതരായി ഗോ ജാഗ്രതസംഘങ്ങൾ ഇരകളെ തേടി ഉൗരുചുറ്റുകയാണിപ്പോൾ. കാലികളെ കയറ്റിക്കൊണ്ടുവരുന്ന ഏതെങ്കിലും വാഹനം കണ്ടാൽപിന്നെ നോട്ടമില്ല. കാലികളെ വിൽക്കാൻ കൊണ്ടുപോകുന്നവരാണോ അല്ലെങ്കിൽ കർഷകരാണോ വാഹനത്തിൽ ഇരിക്കുന്നത് എന്ന പരിശോധനകൾക്ക് നിൽക്കാതെ ചാടിവീഴുന്ന ഗോസംരക്ഷകർ നിമിഷനേരംകൊണ്ട് ആക്രമണം തുടങ്ങുകയായി. കാലിവളർത്തുന്ന കർഷകനായിരുന്നു പെഹലുഖാൻ. ജാഗ്രതാഭ്രാന്തർക്ക് അതൊന്നും പരിഗണനാവിഷയമായിരുന്നില്ല.
ഗോക്കളുടെ ക്ഷേമം ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ േഗാസംരക്ഷകരും ജാഗ്രതാസംഘങ്ങളും ഇത്തരം നിഷ്ഠുരതകൾ അഴിച്ചുവിടുകയല്ല വേണ്ടത്. അവർ സത്യസന്ധരാണെങ്കിൽ സർക്കാർ ഷെൽട്ടറുകളിലും മറ്റുമായി ഉഴറുന്ന നൂറുകണക്കിന് പശുക്കളുടെ ദുരവസ്ഥ അവരുടെ ശ്രദ്ധയിൽ പതിയേണ്ടതായിരുന്നു. പട്ടിണിയും അവഗണനയുംമൂലം ചത്തൊടുങ്ങുന്ന കാലികളെ സംരക്ഷിക്കാൻ അവർ രംഗത്തിറങ്ങേണ്ടതുമായിരുന്നു. പശുസംരക്ഷണമാണ് ലക്ഷ്യമെങ്കിൽ പ്രായമാകുേമ്പാൾ തെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്ന കാലികളെ സംരക്ഷിക്കാൻ അവർ എന്തുകൊണ്ട് രംഗപ്രവേശം ചെയ്യുന്നില്ല? പ്രായാധിക്യത്തിെൻറ പ്രയാസം നേരിടുന്ന ഗോക്കളെ നരകിക്കാൻ വിടുന്നതല്ലേ കൂടുതൽ ക്രൂരത? പകരം കശാപ്പ് ചെയ്യുന്നതായിരിക്കും മനുഷ്യത്വം നിറഞ്ഞ നടപടിയെന്ന് ഇവർ ഭക്തരായ ഹിന്ദുവിശ്വാസികളെ ബോധ്യപ്പെടുത്താൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്താൻതന്നെയാണോ ഇൗ കോപ്രായങ്ങൾ അല്ലെങ്കിൽ മുസ്ലിംകളെ കൊന്നൊടുക്കുന്നതിനോ? കൊല്ലപ്പെടുന്ന സർവരും മുസ്ലിംകളായിരിക്കെ ഇത് ശുദ്ധമായ വിദ്വേഷപ്രേരിത കൊലപാതകംമാത്രമാണെന്ന് പറയുന്നതല്ലേ സത്യസന്ധത? ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുന്നു എന്ന യാഥാർഥ്യവും ഇവിടെ ഒാർക്കുക. സിറിയയിൽ ഒൗദ്യോഗികസേന നടത്തിയ രാസായുധപ്രയോഗത്തെ ലോകം ഒന്നടങ്കം അപലപിക്കുകയുണ്ടായി. സിറിയയെ ആക്രമിക്കാൻ അമേരിക്കയിൽ സമ്മർദം സൃഷ്ടിച്ച ഇൗ സംഭവത്തിൽ ഇന്ത്യ മൗനംദീക്ഷിക്കുകയായിരുന്നു.
ലോകസംഭവങ്ങൾ നമുക്ക് മാറ്റിവെക്കാം. നമ്മുടെ ആഭ്യന്തരകാര്യങ്ങളിേലക്കുതന്നെ വരാം. ഏതുതരം ഇന്ത്യ കെട്ടിപ്പടുക്കാനാണ് നാമിപ്പോൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്? നീതിയും നിയമവാഴ്ചയും നിലനിൽക്കുന്ന ഒരു പരിഷ്കൃത ഇന്ത്യയാണോ നമ്മുടെ ലക്ഷ്യം. അല്ലെങ്കിൽ നിയമങ്ങൾക്ക് പുല്ലുവില കൽപിക്കുന്ന കുറ്റവാളികളുടെ പഴയയുഗത്തിലേക്ക് മടങ്ങാനാേണാ നാം ആഗ്രഹിക്കുന്നത്? യഥാർഥ ക്രിമിനലുകൾതന്നെയല്ലേ ഗോസംരക്ഷണ ലേബലിൽ നമ്മുടെ ൈഹവേകളിൽ വിഹരിക്കുന്നത്? പ്രബലരായ രാഷ്ട്രീയനേതൃത്വത്തിെൻറ മതിയായ സംരക്ഷണം ഇവർക്ക് സദാ ലഭ്യമാകുന്നു. നിയമം കൈയിലെടുക്കുന്നതിന് ജനങ്ങൾക്ക് ഒരു തവണ അവസരം ലഭിക്കുന്നതോടെ ഭരണകൂടത്തിെൻറ അധികാരം പുല്ലുവിലപോലുമില്ലാതെ തിരോഭവിക്കുമെന്ന യാഥാർഥ്യം ഇൗ നേതാക്കൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?
ഹിന്ദു നവോത്ഥാനം അനിവാര്യവും സുസാധ്യവുമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പശുക്കളുടെ പേരിലുള്ള ദാരുണ മനുഷ്യഹത്യകളായി ഇൗ മഹത്തായ ആശയം ലഘൂകരിക്കപ്പെട്ടിരിക്കുന്നു. ഇതിൽനിന്ന് ഒരു നവോത്ഥാനവും സംഭവിക്കാൻ പോകുന്നില്ല.
കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.