ഹിന്ദുത്വവും എഴുപതുകളിലെ ഇന്ത്യൻ രാഷ്ട്രീയവും
text_fieldsസ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ അടിയന്തരാവസ്ഥയാണ് ആർ.എസ്.എസ് വളരാനുള്ള കാരണം എ ന്ന ഒരു ധാരണ പലരും െവച്ചുപുലർത്തുന്നുണ്ട്. ഗാന്ധി വധത്തിനു ശേഷം ആർ.എസ്.എസോ ഹിന്ദു മ ഹാസഭയോ മറ്റേതെങ്കിലും ഹിന്ദുത്വശക്തികളോ ഇന്ത്യയിൽ വേരുറപ്പിച്ചിരുന്നില്ല എന്ന ും ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനോട് ആർ.എസ്.എസ് നടത്തിയ ചെ റുത്തുനിൽപാണ് പ്രതിപക്ഷ രാഷ്ട്രീയത്തിൽ അവർക്ക് വേരുകള്‍ നൽകിയത് എന്നും വാദി ച്ചുകാണാറുണ്ട്. എന്നാൽ, ഇതിെൻറ യാഥാർഥ്യം മറ്റൊന്നാണ്. ഇത് മനസ്സിലാക്കുന്നതിന് ഏ റ്റവും പ്രധാനമായിട്ടുള്ളത് 60കളിലെയും 70കളിലെയും ഹിന്ദുത്വരാഷ്ട്രീയത്തെ അടുത്ത് മ നസ്സിലാക്കുക എന്നതാണ്.
1964ൽ ജവഹർലാൽ നെഹ്റുവിെൻറ മരണത്തെ തുടർന്ന് കോൺഗ്രസിനുണ്ടായ ബലക്ഷയം രാഷ്ട്രീയമായി മുതലെടുത്തത് വലതുപക്ഷ ശക്തികളായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ പിളർപ്പിെൻറ പശ്ചാത്തലത്തിൽ അതുവരെ മുഖ്യപ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് ശക്തികള്‍ 1967ലെ തെരഞ്ഞെടുപ്പിൽ പിന്നോട്ടുപോവുകയും ആ സ്ഥാനത്ത് ഇന്ത്യയുടെ അതുവരെയുള്ള തെരഞ്ഞെടുപ്പു ചരിത്രം മാറ്റിമറിച്ചുകൊണ്ട് ജനസംഘവും സ്വതന്ത്ര പാർട്ടിയും മുഖ്യപ്രതിപക്ഷ കക്ഷികളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇവരുമായുള്ള സഹവാസത്തിന് കോൺഗ്രസിൽനിന്നുതന്നെ പുറത്തുപോയ മൊറാർജിയുടെയും മറ്റും വലതുപക്ഷ സംഘടനാകോൺഗ്രസ് തയാറാവുകയും ചെയ്തത് 60കളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിെൻറ ഗതിമാറ്റിയ സംഭവങ്ങളായിരുന്നു. ആർ.എസ്.എസിെൻറ രാഷ്ട്രീയമോഹങ്ങള്‍ ഈ വലതുപക്ഷ രാഷ്ട്രീയ അച്ചുതണ്ടിെൻറ പിറവിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിൽ സജീവമാകുന്നത്. ഈ സഖ്യത്തോടൊപ്പം ചരൺസിങ്ങിെൻറ ഭാരതീയ ക്രാന്തിദളും മധുലിമായെയുടെയും മറ്റും സോഷ്യലിസ്റ്റ് ചേരിയും ഉണ്ടായിരുന്നു എങ്കിലും അതിൽ മുന്നിട്ടുനിന്നിരുന്നത് ഹിന്ദുത്വവാദികളും രാജവാഴ്ചയുടെയും ഫ്യൂഡൽ പാരമ്പര്യത്തിെൻറയും പ്രതിലോമവാദികളുമായിരുന്നു. മാത്രമല്ല,1964ൽ നെഹ്റുവിെൻറ മരണശേഷം ആർ.എസ്.എസ് തലവന്‍ ഗോൾവാൾക്കർതന്നെ മുൻകൈയെടുത്ത് രൂപവത്കരിച്ച വിശ്വഹിന്ദു പരിഷത്ത് (സ്വാമി ചിന്മയാനന്ദന് മുതൽ സർ സി.പി. രാമസ്വാമി അയ്യർ വരെ അതിെൻറ മുൻനിരയിൽ നിന്നിരുന്നു) ഈ പുതിയ വലതുപക്ഷസഖ്യത്തിെൻറ പ്രത്യയശാസ്ത്ര അടിത്തറയായി മാറിയിരുന്നു.
ഈ സഖ്യം അതിെൻറ രാഷ്ട്രീയസാന്നിധ്യം വിളിച്ചറിയിച്ചത് കേവലം ബാങ്ക് ദേശസാത്കരണവും പ്രിവിപ്പേഴ്സ് നിർത്തലാക്കലും ഇന്ത്യന്‍ വ്യവസായ കുത്തകകളെ നിയന്ത്രിക്കുന്ന കുത്തകവിരുദ്ധനിയമം കൊണ്ടുവന്നതും (ഗോയങ്കയുടെയും ഇന്ത്യന്‍ എക്സ്പ്രസിെൻറയും കോൺഗ്രസ് വിരുദ്ധതയുടെ ഒരു മുഖ്യകാരണം ഇതായിരുന്നു) ഒക്കെ എതിർത്തുകൊണ്ട് മാത്രമായിരുന്നില്ല. മറിച്ച്, സ്വതന്ത്ര ഇന്ത്യയിൽ അപരിചിതമായി മാറിക്കൊണ്ടിരുന്ന വർഗീയ കലാപ പരമ്പരകൾക്ക് തുടക്കംകുറിച്ചുകൊണ്ടായിരുന്നു. 1961ലെ ജബൽപുർ കലാപം മറവിയിലേക്ക് മാറിക്കൊണ്ടിരുന്ന സമയത്തുതന്നെ 64ൽ കൽക്കത്തയിലും റൂർക്കലയിലും ജംഷദ്പുരിലും വർഗീയ കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 67ൽ റാഞ്ചിയിലും 68ൽ കരീംഗഞ്ചിലും 69ൽ അഹ്മദാബാദിലും 70ൽ ഭീവണ്ടിയിലും വലിയ വർഗീയകലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇവയിലൊക്കെ മുഖ്യമായും ഇരയാക്കപ്പെട്ടത് മുസ്ലിംകളായിരുന്നു. ആ കാലഘട്ടത്തിെൻറ മറ്റൊരു പ്രത്യേകത 50കളിൽ രൂപമെടുത്ത ആനന്ദമാർഗികളും 60കളിൽ രൂപമെടുത്ത ശിവസേനയും ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ മുഖ്യധാരയിലേക്ക് കടന്നുവന്നു എന്നതായിരുന്നു.
ശിവസേന ആരംഭിച്ചത് മണ്ണിെൻറ മക്കള്‍ വാദം ഉന്നയിച്ചുകൊണ്ടായിരുന്നുവെങ്കിലും മറാത്ത സർവകലാശാലയുടെ പേർ അംബേദ്കർ സർവകലാശാല എന്നാക്കണം എന്ന് ആവശ്യപ്പെട്ടു നടന്ന ദലിത് സമരത്തിനെതിരെ തിരിഞ്ഞുകൊണ്ടാണ് ശിവസേന ഹിന്ദുത്വരാഷ്ട്രീയവുമായി കൈകോർത്തുപിടിച്ച് ദേശീയരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ആനന്ദമാർഗികളാവട്ടെ തികഞ്ഞ വർഗീയവാദവും ഹിംസയും കൈമുതലാക്കിയുള്ള ഒരു അന്താരാഷ്ട്ര ശക്തിയായാണ് അക്കാലത്ത് വളർന്നത്. ആനന്ദമാർഗത്തിൽനിന്ന് പിളർന്നുപോയ തെൻറ ഭാര്യ അടക്കമുള്ള എതിരാളികളെ വകവരുത്താന്‍ ശ്രമിക്കുകയും ഏതാനും ആനന്ദമാർഗ് വിമതസന്യാസികളെ കൊലപ്പെടുത്തുകയും ചെയ്തു എന്നതിെൻറ പേരിൽ ജയിലിലായ ആനന്ദമാർഗ് സ്ഥാപകന്‍ പി.ആർ. സർക്കാറിനെ മോചിപ്പിക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര തലത്തിലാണ് ആനന്ദമാർഗികള്‍ ഇന്ത്യക്കെതിരെ ആക്രമണങ്ങള്‍ നടത്തിയത്. യു.എന്‍ ആസ്ഥാനത്ത് നടത്തിയ സമരം കൂടാതെ സിഡ്നിയിലും കാൻബറയിലും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. മിലിട്ടറി അറ്റാഷെയെ കുത്തി പരിക്കേൽപിക്കുകയും അദ്ദേഹത്തിെൻറ ഭാര്യയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. മെൽബണിൽ എയർ ഇന്ത്യ ജീവനക്കാരനെ കുത്തി പ്പരിക്കേൽപിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ടൂറിസ്റ്റ് ഓഫിസ് ആക്രമിച്ചു, ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന് ജീവനക്കാരനെ കുത്തി പരിക്കേൽപിച്ചു. നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിൽ ബോംബിട്ടു. ഹോേങ്കാങ്ങിലെ ഇന്ത്യന്‍ സ്ഥാനപതിക്കെതിരെയും ഭീഷണിയുണ്ടായി.
70കളുടെ തുടക്കം മുതൽതന്നെ ജനസംഘവും ആർ.എസ്.എസും ആനന്ദമാർഗികളും ശിവസേനയും വിശ്വഹിന്ദു പരിഷത്തും ഒക്കെ കോൺഗ്രസ് വിരുദ്ധ ഹിന്ദുത്വരാഷ്ട്രീയം ശക്തമായി പയറ്റിത്തുടങ്ങിയിരുന്നു. എന്നാൽ, ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിെൻറ ഉണർച്ച ഈ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താന്‍ കുറെയൊക്കെ പര്യാപ്തമായിരുന്നു. എങ്കിലും 1973-74ലെ ലോക സാമ്പത്തികക്കുഴപ്പത്തിെൻറ കൂടി പശ്ചാത്തലത്തിൽ ഇന്ത്യയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ കൂടി മുതലെടുത്തുകൊണ്ട് ജയപ്രകാശ് നാരായൺ ആരംഭിച്ച പ്രസ്ഥാനവുമായി ആർ.എസ്.എസും ഹിന്ദുത്വശക്തികളും കൈകോർക്കുന്നതിന് ഗോൾവാൾക്കറുടെ മരണത്തിനുശേഷം ആർ.എസ്.എസ് മുഖ്യനായ ബാലാസാഹബ് ദേവരസ് മുന്നോട്ടുവന്നതോടെയാണ് വീണ്ടും ഹിന്ദുത്വശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിൽ കൂടുതൽ ദൃശ്യതയും സ്ഥാനവും കൈവരിക്കുന്നത്. ഇതിെൻറ തുടക്കത്തിൽതന്നെ 1974ൽ ഡൽഹിയിൽ ഒരു വർഗീയ കലാപം ഇളക്കിവിടുകയുണ്ടായി. ആനന്ദമാർഗികളെ 75ലാണ് നിരോധിക്കുന്നത്. ആ നിരോധനം നീക്കുന്നത് പിന്നീട് വന്ന ജനതാസർക്കാറാണ്. ഈ സമരങ്ങളുടെയും വർഗീയകലാപങ്ങളുടെയും അടിസ്ഥാനത്തിൽ ഉത്തരേന്ത്യയിൽ എമ്പാടും കോൺഗ്രസ് ക്ഷീണിക്കുകയും ആർ.എസ്.എസും ഹിന്ദുത്വവാദികളും ശക്തിപ്രാപിക്കുകയും ചെയ്തു. ഇതിെൻറ ഏറ്റവും വലിയ തെളിവായിരുന്നു അടിയന്തരാവസ്ഥക്കു തൊട്ടുമുന്‍പ് നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ്. 1975 മാർച്ചിൽ നടന്ന ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും ആർ.എസ്.എസ്-ജനസംഘം കൂട്ടുകെട്ടിന് കാര്യമായ മേൽക്കൈ ഉണ്ടായിരുന്ന ജനതമോർച്ച വിജയിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയാണ് ആർ.എസ്.എസ് വളർച്ചക്കുള്ള കാരണമെന്നോ ആർ.എസ്.എസിന് ലെജിറ്റിമസി നൽകിയതെന്നോ ഉള്ള വാദത്തിെൻറ മുനയൊടിക്കുന്നതാണ് അടിയന്തരാവസ്ഥക്കു തൊട്ടുമുന്‍പ് നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രതിപക്ഷവിജയം.
ഈ വിജയത്തിെൻറ പശ്ചാത്തലം യഥാർഥത്തിൽ ആർ.എസ്.എസ് പരക്കെ അഴിച്ചുവിട്ട അക്രമരാഷ്ട്രീയമായിരുന്നു എന്ന് അക്കാലത്ത് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലും മറ്റും വിശകലനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ദിര ഗാന്ധിയെയും പിന്നീട് കോൺഗ്രസ് വിട്ട ജഗ്ജീവന് റാമിനെയും ഒക്കെ കായികമായിത്തന്നെ ആർ.എസ്.എസ് ഗുജറാത്ത് തെരഞ്ഞെടുപ്പു കാലത്ത് ആക്രമിക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസ് ഭരണത്തിലെ മറ്റു പരാജയങ്ങള്‍ തീർച്ചയായും ചില സ്ഥലങ്ങളിൽ ജനകീയ അസംതൃപ്തികള്‍ വളർത്തുകയും അത് പ്രതിപക്ഷം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തീർത്തുംജനാധിപത്യവിരുദ്ധമായ ഒരു രാഷ്ട്രീയ നീക്കമായിരുന്നു. എന്നാൽ, അതിനെതിരെയുള്ള വിമർശനം 70കളിൽ ശക്തമായി ഉണ്ടായ വലതുപക്ഷ ഏകീകരണവും ഹിന്ദുത്വ ഫാഷിസത്തിെൻറ അഭൂതപൂർവമായ വളർച്ചയും വിസ്മരിച്ചുകൊണ്ടാവരുത്. അക്കാലത്ത് രൂപംകൊണ്ട പ്രതിപക്ഷ മുന്നണിയാണ്, കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിെൻറ നടപടികളാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യയിൽ ഇന്നുകാണുന്ന തരത്തിൽ വളരാനുള്ള സാഹചര്യം ഉണ്ടാക്കിയത്. ജനതാ ഭരണകാലത്ത് ആർ.എസ്.എസിെൻറ തേരോട്ടം ആയിരുന്നു ഇന്ത്യയിൽ. സ്ഥാപനങ്ങള്‍ പിടിച്ചടക്കിയും വർഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടും ആർ.എസ്.എസ് ഹിന്ദുത്വശക്തികള്‍ ഇന്ത്യയിൽ അഴിഞ്ഞാടുകതന്നെയായിരുന്നു. ജനതാ ഭരണകാലത്ത് 77ൽ വാരാണസിയിലും 78ൽ സാംബലിലും അലീഗഢിലും ഹൈദരബാദിലും 79ൽ ജംഷദ്പൂരിലും ജനതാ ഭരണകാലത്ത് വർഗീയകലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികള്‍ മുഖ്യമായും വിജയിച്ചത് ജയപ്രകാശ് പ്രസ്ഥാനവും ഹിന്ദുത്വശക്തികളും മേൽക്കൈ നേടിയിരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു. കേരളത്തിൽ, തമിഴ്നാട്ടിൽ, കർണാടകയിൽ, ആന്ധ്രയിൽ, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിൽ ഒന്നും ഈ സംഘസഖ്യത്തിന് അന്ന് വിജയിക്കാന്‍ കഴിഞ്ഞില്ല. കാരണം, ഹിന്ദുത്വശക്തികൾക്ക് ഇവിടങ്ങളിൽ തങ്ങളുടെ പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ 70കളിൽ സാധ്യമായില്ല എന്നതുതന്നെ ആയിരുന്നു. 70കളുടെ ഹിന്ദുത്വരാഷ്ട്രീയത്തെ കേവലം അടിയന്തരാവസ്ഥയുടെ ചുവട്ടിൽമാത്രം കെട്ടിയിടുന്നത് ആ രാഷ്ട്രീയത്തിെൻറ സമകാലവളർച്ചയുടെ വേരുകള്‍ മനസ്സിലാക്കുന്നതിൽനിന്ന് നമ്മെ തടയുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.