'ലൈഫി'ലുയരുമോ 'സ്വന്തം വീട്'
text_fields20 മുതൽ 30 വർഷം വരെ തോട്ടം മേഖലയിൽ ജോലി ചെയ്ത് തൊഴിലാളികൾ വിരമിക്കുേമ്പാൾ അവർക്ക് സ്വന്തം വീടോ മണ്ണോ ഇല്ലാത്തിനാൽ അവർ എസ്റ്റേറ്റിൽനിന്നുതന്നെ പുറത്താക്കപ്പെടുകയും താമസിക്കാൻ ഇടമില്ലാതെ അനാഥരാകുന്ന അവസ്ഥ പ്ലാേൻറഷൻ മേഖലയിലെ ഗൗരവമുള്ള സാമൂഹികപ്രശ്നമായി സർക്കാർ പഠനങ്ങൾതന്നെ വ്യക്തമാക്കുന്നു. വിരമിക്കുന്ന െതാഴിലാളി അതുവരെ താമസിച്ച ലയങ്ങൾ തിരിച്ചുനൽകിയാൽ പ്ലാേൻറഷനോട് ചേർന്ന് ഉടമകൾ സൗജന്യമായി ഭൂമി അനുവദിക്കും എന്ന കാത്തിരിപ്പിലായിരുന്നു സർക്കാർ. മിക്ക പ്ലാേൻറഷൻ ഹൗസിങ് പദ്ധതികൾക്കും രൂപംനൽകിയത് ഇത് മുൻനിർത്തിയാണ്. തോട്ടം ഉടമകളും സർക്കാറും തമ്മിലുള്ള തർക്കം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇവർക്കുള്ള വീട് നിർമാണം സമ്പൂർണ പാർപ്പിടപദ്ധതിയായ ലൈഫ് മിഷൻ മുഖേന നടപ്പാക്കാൻ തീരുമാനിച്ചത്. പ്രാഥമിക സർവേപ്രകാരം കണ്ടെത്തിയ 32,591 ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ലൈഫ് മിഷനു സമർപ്പിക്കുകയും ചെയ്തു. പ്രസ്തുത പദ്ധതിപ്രകാരം തോട്ടം മേഖലയിൽ ജോലിചെയ്യുന്നതും സ്വന്തമായി സ്ഥലമുള്ളതും ഭവനരഹിതരുമായ തൊഴിലാളികൾക്ക് നാലു ലക്ഷം രൂപ ചെലവിൽ 400 ചതുരശ്ര അടി വിസ്തീർണമുള്ള സ്വതന്ത്രഭവനങ്ങളും സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് 400 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്മെൻറ് കോംപ്ലക്സുകളും നിർമിച്ചുനൽകുമെന്നായിരുന്നു.
നേരേത്ത സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർക്കായി രൂപം നൽകിയ 'Own Your Housing Scheme' അഥവാ 'സ്വന്തം വീട് പദ്ധതി', സംസ്ഥാന സർക്കാറിെൻറ നിയന്ത്രണത്തിലുള്ള 'ഭവനം ഫൗണ്ടേഷൻ ഒാഫ് കേരള നടത്തിവന്നത് അതേപടി ലൈഫ് പദ്ധതിയുമായി ചേർത്തുവെച്ചു എന്നതാണ് ഏക മാറ്റം. ലൈഫ് മിഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റിൽ മുഴുവൻ പേരെയും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. ലിസ്റ്റ് പ്രത്യേകമായി പരിഗണിക്കണമെന്ന് ചീഫ് ഇൻസ്പെക്ടർ ഒാഫ് പ്ലാേൻറഷൻസ് സർക്കാറിനോട് ശിപാർശ ചെയ്തിരുന്നുവെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടില്ല.
ലൈഫ് മിഷെൻറ സഹായത്തോടെ 'Own Your Housing' പദ്ധതിയുടെ ആദ്യ പ്രോജക്ട് ഇടുക്കി ജില്ലയിലെ കെ.ഡി.എച്ച് വില്ലേജിെല കുറ്റിയാർവാലിയിലാണ് തുടക്കംകുറിച്ചിട്ടുള്ളത്. ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ആകെ ഇടം ലഭിച്ച 10 പേർക്കാണിത്. 1958ൽ ഇ.എം.എസിെൻറ ഭരണകാലത്ത് തോട്ടം തൊഴിലാളികൾക്ക് നീക്കിവെച്ച സ്ഥലമായിരുന്നു കെ.ഡി.എച്ച് വില്ലേജിലെ കുറ്റിയാർവാലി. ഇതുവരെ അഞ്ചു വീടുകളുടെ നിർമാണം പൂർത്തിയാക്കി നൽകാനേ സാധിച്ചിട്ടുള്ളൂ. 400 ചതുരശ്രയടി വീടിന് 4.83 ലക്ഷം രൂപയാണ് ചെലവുവന്നത്. സംസ്ഥാന സർക്കാറിെൻറ നാലു ലക്ഷവും അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ 75,000 രൂപയും 13,000 രൂപ ഗുണഭോക്തൃവിഹിതവും ലഭിച്ചു. വയനാട് ജില്ലയിൽ തോട്ടം തൊഴിലാളികൾക്ക് കേരള സംസ്ഥാന ബിവറേജസ് കോർപറേഷെൻറ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് വിനിയോഗിച്ച് 100 വീടുകൾ നിർമിക്കാനുള്ള ഭവനപദ്ധതിക്കായി ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചിേട്ടയുള്ളൂ.
''വ്യാജ രേഖകള്‍ ചമച്ച് ഭൂമി മുഴുവന്‍ കൈയ്യടക്കി വെച്ചിരിക്കുന്നവര്‍ക്ക് നല്ല പേരും മേല്‍വിലാസവുമുണ്ട്. ഈ മണ്ണില്‍ വിയര്‍ത്തൊലിച്ച് പണിയെടുക്കുന്നവര്‍ക്ക് പേരോ വിലാസമോ ഇല്ല. എന്തൊരു വിരോധാഭാസമാണ് ഈ നാട്ടില്‍ നടക്കുന്നത്''
-സുശീല ഭട്ട് (മുന്‍ കേരള ഗവ. റവന്യൂ പ്ലീഡര്‍)
2014ൽ പ്ലാേൻറഷൻ ഹൗസിങ് പദ്ധതിയുടെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങളായ റീഹാബിലേഷൻ പ്ലാേൻറഷൻ ലിമിറ്റഡ് (ആർ.പി.എൽ) പുനലൂർ, പ്ലാേൻറഷൻ കോർപറേഷൻ കേരള (പി.സി.കെ) ഹെഡ് ഒാഫിസ് കോട്ടയം എന്നീ പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിപ്പിച്ച് തൊഴിലാളികൾക്ക് ഭവനപദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ആർ.പി.എല്ലിന് കേന്ദ്ര ഗവൺമെൻറിെൻറ ഷെയർ ഉള്ളതിനാൽ കേന്ദ്ര സർക്കാറിെൻറ അനുവാദം വാങ്ങണമെന്നറിയിക്കുകയും കൂടാതെ പലിശ സബ്സിഡി ആയിേട്ടാ ലാൻഡ് ഡെവലപ്മെൻറിനോ എന്തെങ്കിലും നൽകുന്നത് സംബന്ധിച്ചോ തീരുമാനമെടുക്കാൻ സാധിച്ചില്ല. ഭവനം ഫൗണ്ടേഷൻ ആറു ലക്ഷം രൂപക്കുള്ള രണ്ട് ബെഡ്റൂം വീടായിരുന്നു അന്ന് ഡിസൈൻ ചെയ്തത്. അതിൽ ഒരു ലക്ഷം രൂപ ഗ്രാൻറായും ബാക്കിയുള്ള തുക അഞ്ചു ശതമാനം പലിശക്കു നൽകുന്നതിനുമായിരുന്നു തീരുമാനിച്ചത്. ഉപഭോക്താവിൽനിന്ന് 15 വർഷംകൊണ്ട് 2500 രൂപ പ്രതിമാസം തിരിച്ചടവ് പ്രതീക്ഷിക്കുന്ന പദ്ധതികൂടിയായിരുന്നു ഇത്. ആകെ 18 ഗുണഭോക്താക്കൾ മാത്രമാണ് അന്ന് തയാറായതും. പി.സി.കെ ലിമിറ്റഡ് കാസർകോട് കശുമാവ് പ്ലാേൻറഷനിൽ ഇത് നടപ്പാക്കാമെന്ന് അറിയിച്ചെങ്കിലും 15 പേരാണ് മേൽവ്യവസ്ഥയിൽ തയാറായത്. തൊഴിലാളി യൂനിയനുകൾ പലിശ സബ്സിഡി ഇനത്തലും ഗ്രാൻറിനും വേണ്ടി പി.സി.കെ മാനേജ്മെൻറിനോട് ആവശ്യപ്പെെട്ടങ്കിലും അത് മാനേജ്െമൻറ് നിരസിക്കുകയും ചെയ്തു. അതോടെ പദ്ധതി ഉപേക്ഷിച്ചു.
അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്കായി ലക്ഷം വീട് പദ്ധതിക്കു തുടക്കമായത്. മന്ത്രി എം.എൻ. ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്. ഒേട്ടറെ പേർക്ക് കയറിക്കിടക്കാൻ സ്വന്തമായൊരു അത്താണിയായി മാറി ഇത്. ഇക്കാലമത്രയായിട്ടും തോട്ടം തൊഴിലാളികളുടെ വീട് നിർമാണത്തിനായി വിവിധ സർക്കാറുകൾ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാതിരിക്കാൻ മുഖ്യകാരണം ഭൂമി ലഭിക്കാത്തതാണ്. തുടർന്നും സർക്കാർ അഭിമുഖീകരിക്കാൻ പോകുന്നതും ഇതുതന്നെയാണ്. റവന്യൂ വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സ്ഥലം നൽകിയാലേ ലൈഫ് പദ്ധതിയും ഇവർക്ക് ഗുണകരമാകൂ. ഇന്ത്യയിൽ ആദ്യമായിതന്നെ തോട്ടം മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേരളം രൂപംനൽകിയ പ്ലാേൻറഷൻ നയത്തിലും തൊഴിലാളികൾക്കുള്ള വീട് മുഖ്യവിഷയമായി പരാമർശിക്കുന്നുണ്ട്.
ഇന്നും കേരളത്തിൽ ഭൂരഹിതരായ ഒരു സമൂഹമുണ്ടെങ്കിൽ അത് തോട്ടം തൊഴിലാളികളാണ്. തോട്ടം ഉടമകൾ അനധികൃതമായി കൈവശംവെച്ച ഭൂമി തൊഴിലാളികൾക്കുകൂടി അവകാശമുള്ളതാക്കാൻ ശക്തമായ നിയമനിർമാണം നടന്നാലേ പുറംേപാക്കിൽ മാറ്റിനിർത്തിയ ഇൗ വലിയ സമൂഹത്തിെൻറ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.