Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആശുപത്രി സേവനങ്ങൾ...

ആശുപത്രി സേവനങ്ങൾ ജനങ്ങളിലേക്ക്​ 

text_fields
bookmark_border
ആശുപത്രി സേവനങ്ങൾ ജനങ്ങളിലേക്ക്​ 
cancel

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രി സേവനങ്ങൾ പൂർണമായും  ജനങ്ങളിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുകൊണ്ടാണ്​ ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്​.

പുതിയ  പദ്ധതികൾ ജനങ്ങളിലെത്തിക്കുകയും പഴയ പദ്ധതികളിലെ പോരായ്​മകൾ പരിഹരിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ഉൗന്നൽ. 
ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം തടയാനും പകർച്ചവ്യാധികൾ ഒഴിവാക്കാനും ശക്​തമായ ഇടപെടലുകളാണ്​ നടത്തിയത്​. കേരളത്തെ  സമ്പൂർണ വാക്​സിനേഷൻ സംസ്​ഥാനമാക്കി മാറ്റാനുള്ള കർമ  പദ്ധതികൾ നടപ്പാക്കാനും സാധിച്ചു. 65 വയസ്സിന്​ മുകളിൽ പ്രായമുള്ള  മുതിർന്ന പൗരന്മാർക്ക്​ മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്​, കൗൺസലിങ്​ എന്നിവ നൽകുന്ന വയോമിത്രം 13  നഗരങ്ങളിൽ ആരംഭിച്ചു. 

സാമൂഹികക്ഷേമ പരിപാടികളും സേവനങ്ങളും കുറ്റമറ്റതാക്കാൻ സാമൂഹികനീതി വകുപ്പി​​​​െൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കർമ  പദ്ധതികൾക്ക്​ രൂപം നൽകി. സ്​ത്രീകൾ, കുട്ടികൾ, ദുർബലർ,  ഭിന്നശേഷിക്കാർ, വൃദ്ധർ, കൗമാരക്കാരായ പെൺകുട്ടികൾ,  മാനസികരോഗം ഭേദമായിട്ടും വീട്ടിലേക്ക്​ മടങ്ങാൻ കഴിയാത്തവർ  തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണത്തിന്​ പ്രവർത്തനങ്ങൾ  വിപുലപ്പെടുത്തി. 

●രോഗീ സൗഹൃദ ആശുപത്രി സംവിധാനമായ ആർദ്രം പദ്ധതിക്ക്​  തുടക്കമിട്ടു.
●കൊച്ചിൻ കാൻസർ സ​​​െൻററിൽ ഒ.പി ആരംഭിച്ചു.
●കൊച്ചിൻ കാൻസർ സ​​​െൻററിൽ കാൻസർ ഹോസ്​പിറ്റൽ ആൻഡ്​ റിസർച്​  സ​​​െൻറർ നിർമാണത്തിന്​ 355 കോടിയുടെ പദ്ധതിക്ക്​​ ഭരണാനുമതി.
●പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​നു​ള്ള പൈ​ല​റ്റ്​ പ്രോ​ജ​ക്​​ട്​ ന​ട​പ്പാ​ക്കാ​ൻ 170 കേ​ന്ദ്ര​ങ്ങ​ളെ തെ​ര​െ​ഞ്ഞ​ടു​ത്ത്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
●ആരോഗ്യ വകുപ്പിന്​ കീഴിലുള്ള 12 താലൂക്ക് ആശുപത്രികളിലും 35 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ദന്തൽ സർജന്മാരുടെ തസ്തിക സൃഷ്​ ടിച്ചു. കൂടാതെ എട്ട്​ ജില്ല ആശുപത്രികളില്‍ കാത്ത്​ലാബും 42 താലൂക്ക്  ആശുപത്രികളില്‍ ഡയാലിസിസ്​ യൂനിറ്റുകളും ആരംഭിക്കാൻ നടപടി  തുടങ്ങി.
●സംസ്ഥാനത്തെ മുഴുവൻ ആരോഗ്യപ്രവർത്തനങ്ങളും ഡിജിറ്റൽ  തലത്തിലേക്ക് കൊണ്ടുപോകാൻ ഇ^ഹെൽത്ത്​ പദ്ധതിയുടെ പ്രാരംഭഘട്ടം  വിജയകരമായി പൂർത്തിയാക്കി. 
●കോഴിക്കോട്​ മെഡിക്കൽ കോളജിൽ 44.5 കോടി ചെലവിട്ട്​ നിർമിക്കുന്ന  കാൻസർ കെയർ സ​​​െൻറർ, 8.4 കോടി ചെലവിൽ 250 വിദ്യാർഥികൾക്ക്​  വനിത ഹോസ്​റ്റൽ,12 കോടി ചെലവിൽ ​െറസിഡൻറുമാർക്കുള്ള ക്വാർ​ േട്ടഴ്​സ്​, 10 കോടി ചെലവിൽ  ​െലക്​ചർ തിയറ്ററി​​​​െൻറ നിർമാണം എന്നിവക്ക്​  തുടക്കം.
●അത്യാധുനിക മോർച്ചറി കോംപ്ലക്​സ്​, ഇൻറൻസീവ്​ കെയർ  യൂനിറ്റുകൾ, റീജനൽ ജെറിയാട്രിക്​ സ​​​െൻററുകൾ, പോളി ട്രോമ ​ െഎ.സി.യു, കാർഡിയോളജി, കാർഡിയോ വാസ്​കുലാർ & തൊറാസിക്​  സർജറി വകുപ്പുകൾ എന്നിവ പൂർത്തിയാക്കും 
●പാരിപ്പള്ളി മെഡിക്കൽ കോളജ് ഈ വർഷം പ്രവർത്തനം ആരംഭിച്ചു.
● ആയുർവേദവും ആധുനിക ജൈവ സാ​േങ്കതിക വിദ്യയും  ബന്ധപ്പെടുത്തി ഗവേഷണങ്ങൾക്ക്​ അന്തർദേശീയ നിലവാരമുള്ള  ലബോറട്ടറി, പഠനകേന്ദ്രം എന്നിവ കണ്ണൂരിൽ ആരംഭിക്കാൻ പ്രവർത്തനം  തുടങ്ങി.
●ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലായി 2137 തസ്​തികകളിൽ പി.എസ്​.
സി വഴി നിയമനം നടത്തി. 1897 തസ്​തികകൾ  സൃഷ്​ടിച്ചു. 
●തിരുവനന്തപുരം ഗവൺമ​​​െൻറ്​ ഹോമിയോ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja Teacher
News Summary - hospital service into people
Next Story