Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൊതുവിദ്യാലയത്തിലെ...

പൊതുവിദ്യാലയത്തിലെ എണ്ണപ്പെരുപ്പം എങ്ങനെ?

text_fields
bookmark_border
school
cancel

2016 മേയിൽ അധികാരമേറ്റശേഷം ഇടതുസർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാലയങ്ങളിൽ ഉണ്ടാക്കിയ ഉണർവി​െൻറ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം വിദ്യാർഥികൾ വർധിച്ചെന്നാണ് വകുപ്പി​െൻറയും മന്ത്രിയുടെയും അവകാശവാദം. കഴിഞ്ഞ നാലു വർഷംകൊണ്ടാണത്രേ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇത്ര വലിയ എൻറോൾമെൻറ്​ നടന്നത്. എന്നാൽ, വസ്തുതകൾ പരിശോധിച്ചപ്പോൾ ഈ അവകാശവാദം വെറും കണക്കിലെ കളികൾ മാത്രമാണെന്ന്​ വ്യക്തമാവുന്നു. കഴിഞ്ഞ സർക്കാറി​െൻറ അവസാനവർഷം (2015-16) 37,63,169 വിദ്യാർഥികളാണ് പൊതുവിദ്യാഭ്യാസമേഖലയിൽ പഠിച്ചിരുന്നത്​. തുടർന്നു വന്ന സർക്കാറി​െൻറ ആദ്യ രണ്ടു വർഷങ്ങളിലും പൊതുവിദ്യാഭ്യാസ മേഖലയിൽ എൻറോൾമെൻറ്​ കുറഞ്ഞതായാണ് ഔദ്യോഗികരേഖകൾ. ഈ സർക്കാറി​െൻറ അവസാന രണ്ടുവർഷങ്ങളിൽ ചെറിയ വർധന മൊത്തം എൻറോൾമെൻറിൽ വന്നെങ്കിലും യു.ഡി.എഫ്​ സർക്കാറി​െൻറ അവസാന വർഷത്തേക്കാൾ 46,272 കുട്ടികൾ കുറവായിരുന്നു. ഡിജിറ്റൽ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും അക്കാദമിക നിലവാരത്തിലും ഉണ്ടായ മാറ്റങ്ങളാണ് 6.8 ലക്ഷം കുട്ടികളുടെ വർധനക്കു കാരണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിൽ വിശദീകരിക്കുന്നു. കുട്ടികളുടെ എണ്ണക്കണക്കിൽ ആക്ഷേപം ഉയർന്നപ്പോഴാണ് മന്ത്രിയുടെ വിശദീകരണം. കുട്ടികളുടെ എണ്ണം വർധിച്ചതി​െൻറ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണതയെ അടയാളപ്പെടുത്താമെന്നതിന് സൈദ്ധാന്തിക പിൻബലമില്ല.

കുട്ടികളുടെ എണ്ണം സംബന്ധിച്ച വിശദീകരണത്തിലേക്ക് വരുംമുമ്പ് അക്കാദമിക മികവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ:

1) 2017ൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായ അക്കാദമികമികവ് കാരണമാണ് കുട്ടികളുടെ വർധനയെങ്കിൽ 2018ൽ മികവിനായുള്ള വിദ്യാഭ്യാസത്തിന് പ്രഫ. എം.എ. ഖാദർ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്​ എന്തിനായിരുന്നു?

2) 2019ൽ ഖാദർ കമ്മിറ്റി സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ അക്കാദമികമികവിനും വളർച്ചക്കും ഉതകുന്ന നിർദേശങ്ങൾ എന്തൊക്കെയായിരുന്നു? അതി​െൻറ അടിസ്ഥാനത്തിൽ അക്കാദമികമികവിന് സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ എ​െന്തല്ലാമായിരുന്നു?

3) നിരീക്ഷണസാധ്യതയുള്ള ഭൗതികവസ്തുക്കളെ അടിസ്ഥാനപ്പെടുത്തി ഗുണതയെ നിർവചിക്കാൻ നാം പലപ്പോഴും പ്രേരിതമാകുന്നുവെന്നും ഇവ മാത്രമാണ് യഥാർഥ വിദ്യാഭ്യാസഗുണതയെന്നു നിജപ്പെടുത്തുന്നതാണ് പ്രശ്നമെന്നും ഖാദർകമ്മിറ്റി വിശദീകരിക്കുന്നു. നിരീക്ഷണസാധ്യതയുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെയും ഭൗതികസാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന വിദ്യാഭ്യാസത്തി​െൻറ മികവാക്കി മാറ്റാൻ സാധിക്കുമോ?

4. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ കെട്ടിടനിർമാണവും ഐ.ടി ഉപകരണങ്ങൾ വാങ്ങലും പൂർത്തീകരിച്ചതോടെ ഗുണമേന്മ വിദ്യാഭ്യാസം പൂർത്തീകരിച്ചതിനാലാണോ, നിരവധി തവണ കാലാവധി ദീർഘിപ്പിച്ചുനൽകിയ ഖാദർ കമ്മിറ്റിയുടെ മികവിനായുള്ള വിദ്യാഭ്യാസത്തി​െൻറ രണ്ടാം ഭാഗം വേ​െണ്ടന്നു​െവച്ചത്?

ഇനി അടിസ്ഥാന വികസന സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ വർധനയെങ്കിൽ അതി​െൻറ നിജസ്ഥിതി പരിശോധിക്കാം.

1) 2012 വരെ എം.എൽ.എമാർക്ക് MLA LAD സ്​കീം അനുസരിച്ച് വർഷത്തിൽ ഒരു കോടി രൂപ മാത്രമാണ് വികസനപ്രവർത്തനങ്ങൾക്ക് അനുവദിച്ചിരുന്നത്. എന്നാൽ, 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ ഓരോ എം.എൽ.എമാർക്കും ആസ്തി വികസന പദ്ധതിയിൽ വർഷത്തിൽ അഞ്ചുകോടി രൂപകൂടി അനുവദിച്ചു. അതിനാൽ മണ്ഡലങ്ങളിലെ സ്കൂളുകൾക്കും കോളജുകൾക്കും കെട്ടിടനിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇത് കാരണം 2019 വരെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ ഒരു എം.എൽ.എ ഒരു മണ്ഡലത്തിൽ 40 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്. ഇതിൽ ഏറിയ പങ്കും കെട്ടിടം പണിയാനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന സത്യം മറച്ചുവെച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായാണ് സ്കൂളുകൾക്ക് കെട്ടിടം അനുവദിച്ചതെന്ന വാദം സത്യത്തിന് നിരക്കുന്നതാണോ?

2) പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി നിലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 111 സ്കൂളുകൾക്ക് അഞ്ചുകോടി വീതം ഉപയോഗപ്പെടുത്തിയും 79 സ്​കൂളുകൾക്ക് മൂന്നു കോടി രൂപ വീതം ഉപയോഗപ്പെടുത്തി ക്ലാസ് റൂമും നിർമിച്ചിട്ടുണ്ട്. 2018ൽ പൂർത്തിയാക്കേണ്ട യജ്ഞത്തി​െൻറ ഭാഗമായുള്ള ക്ലാസ്റൂം നിർമാണം 2021ലാണ് പൂർത്തീകരിച്ചത്. ഇതിെൻറ പേരിൽ 2018ലും 2019ലും കുട്ടികൾ വർധിക്കുന്നത് യജ്ഞത്തി​െൻറ ഭാഗമായാണോ?

വിദ്യാഭ്യാസവകുപ്പി​െൻറ സ്​റ്റാറ്റിസ്​റ്റിക്സ് ശാസ്ത്രീയപരിശോധനക്ക്​ വിധേയമാക്കിയാ​േലാ? കുട്ടികളുടെ വർധന കണക്കാക്കാൻ നാളിതുവരെ സ്വീകരിച്ചുവരുന്ന അപഗ്രഥനരീതിയിൽനിന്നു വ്യത്യസ്തമായ രീതിയാണ്​ ഇപ്പോൾ അപഗ്രഥനത്തിന് ഉപയോഗിച്ചുവരുന്നതെങ്കിൽ മുൻകാലഫലങ്ങളെ നിലവിലെ ഫലവുമായി താരതമ്യം ചെയ്യാനാവില്ലല്ലോ. കുട്ടികളുടെ എണ്ണത്തിലെ വർധന എന്നത് താരതമ്യപഠനമാണ്. തൊട്ടു മുൻവർഷങ്ങളെ അപേക്ഷിച്ചോ അല്ലെങ്കിൽ അടിസ്ഥാനവർഷത്തെയോ ആധാരമാക്കിയാണ് സാധാരണ വർധന കണക്കാക്കാറുള്ളത്. പൊതുവിദ്യാലയങ്ങളിൽ നവാഗതരായി വരുന്ന വിദ്യാർഥികളുടെ എണ്ണത്തെ വർധനയായി കണക്കാക്കുന്നത് ശരിയായ രീതിയല്ല. ഒന്നാം ക്ലാസിൽ ചേരുന്ന വിദ്യാർഥികൾ നവാഗതരാ​െണങ്കിലും അവരെ വർധനയായി പരിഗണിക്കാനാവില്ല. വർധന കണക്കാക്കാൻ 2017-18ലെ അപഗ്രഥനരീതി ഉപയോഗിച്ച് മുൻവർഷങ്ങളിലും അപഗ്രഥിക്കുമ്പോൾ 2011-16 കാലഘട്ടത്തിലും വർധന രേഖപ്പെടുത്തും. പൊതുവിദ്യാഭ്യാസ യജ്ഞത്തി​െൻറ അപഗ്രഥനരീതി അനുസരിച്ച് 2017-18, 2018-19 കാലയളവിൽ 3,43,377 വിദ്യാർഥികളാണ് വർധിച്ചതെങ്കിൽ 2014-15, 2015-16 അധ്യയനവർഷങ്ങളിൽ അതേ അപഗ്രഥനരീതി ഉപയോഗപ്പെടുത്തിയാൽ 2,78,501 വിദ്യാർഥികൾ വർധിച്ചതായി കാണാം.

2017 ജൂൺ മാസത്തിൽ 12,198 വിദ്യാർഥികൾ വർധിച്ചു എന്നാണ് മറ്റൊരു കണക്ക്. ഒന്നാം ക്ലാസിലെ കുട്ടികളുടെ വർധന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ മാത്രം അടിസ്ഥാനമാക്കിയല്ല, ആറു വർഷം മുേമ്പയുള്ള ലൈവ് ബെർത്ത് കൂടി കണക്കിലെടുത്താണ്. 2010ൽ കേരളത്തി​െൻറ ലൈവ്​ ​െബർത്ത്​ 15.75 ആയിരുന്നെങ്കിൽ 2011ൽ അത്​ 16.75 ആണെന്ന്​ കേരള വൈറ്റൽ സ്​റ്റാറ്റിസ്​റ്റിക്​സ്​ പരിശോധിച്ചാൽ മനസ്സിലാകും. 2011ൽ ആയിരം പേർക്ക് ഒരാൾ 2010നേക്കാൾ അധികമായി ജനിച്ചിട്ടുള്ളതിനാൽ 2016ലെ ഒന്നാം ക്ലാസ് പ്രവേശനത്തേക്കാൾ കൂടുതൽ കുട്ടികൾ 2017ൽ ഉണ്ടാകുമെന്നത് സ്​റ്റാറ്റിസ്​റ്റിക്സ് അറിയുന്ന ആർക്കും വ്യക്തം. എന്നാൽ, ഈ വർധനയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ അക്കൗണ്ടിൽ വകയിരുത്തുന്നതു കണ്ടാൽ വൈക്കം മുഹമ്മദ് ബഷീറി​െൻറ കഥാപാത്രത്തെയാണ്​ ഒാർമവരുക.

(കേരള ഹയർ സെക്കൻഡറി ടീച്ചേഴ്​സ്​ യൂനിയൻ മുൻ സെക്രട്ടറിയാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public schoolschildren number
News Summary - children number hike in public schools
Next Story