Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘ദേ​ശീ​യ ഭ​യ​വി​ത​ര​ണ...

‘ദേ​ശീ​യ ഭ​യ​വി​ത​ര​ണ പദ്ധതി​’  ഗം​ഭീ​ര വി​ജ​യ​ത്തി​ലേ​ക്ക്​

text_fields
bookmark_border
‘ദേ​ശീ​യ ഭ​യ​വി​ത​ര​ണ പദ്ധതി​’  ഗം​ഭീ​ര വി​ജ​യ​ത്തി​ലേ​ക്ക്​
cancel

ബീ​ഫി​​​െൻറ​യും വി​ശ്വാ​സ​ത്തി​​​െൻറ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ വേ​ട്ട​യാ​ടി രാ​ജ്യ​മാ​കെ ഭീ​തി പ​ട​ർ​ത്തു​ന്ന പ്ര​വ​ണ​ത​ക്കെ​തി​രെ ഡ​ൽ​ഹി പ്ര​സ്​​ക്ല​ബി​ൽ സംഘടിപ്പിച്ച പ്രതിഷേധച്ചടങ്ങിൽ എ​ൻ.​ഡി.​ടി.​വി അ​വ​താ​ര​ക​ൻ രവി​ഷ്​​കു​മാ​ർ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം. കാ​ര​വ​ൻ റി​പ്പോ​ർ​ട്ട​ർ ബാ​സി​ത്​ മാ​ലി​ക്കി​ന്​ നേ​രെ​യു​ണ്ടാ​യ കൈ​യേ​റ്റ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി

ഇൗ​യി​ടെ ലോ​ക്​​സ​ഭാ സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മു​മ്പാ​കെ നി​ര​ത്തി​യ നി​ർ​ദേ​ശം അ​ത്യ​ധി​കം അ​ന്ധാ​ളി​പ്പു​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു. ‘മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ നാ​ര​ദ​നെ പോ​ലെ​യാ​വണം. അ​പ്രി​യസ​ത്യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യാനും പാടില്ല’- ഇ​താ​യി​രു​ന്നു അ​വ​രു​ടെ ഉ​പ​ദേ​ശം. അ​ഥ​വാ, ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ​ക്കു​റി​ച്ചാ​ണ്​ പ​രാ​മ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ മ​ധു​ര​ഭാ​ഷ മാ​ത്രം അ​വ​ലം​ബി​ക്കു​ക.

വി​ഷ്​​ണു​ഭ​ഗ​വാ​​​െൻറ അ​രു​മ ഭ​ക്​​ത​നാ​യാ​ണ്​ ഇ​ന്ത്യ​ൻ പു​രാ​ണ​ങ്ങ​ൾ നാ​ര​ദ​മു​നി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത​്. ‘നാ​രാ​യ​ണ, നാ​രാ​യ​ണ എന്ന മ​ന്ത്രം സ​ദാ ഉ​രു​വി​ടു​ന്ന വ്യ​ക്​​തി. പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ നാ​ര​ദ​ന്മാ​രാ​യി​ത്തീ​ര​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ ദേ​വേ​ന്ദ്ര​സ​ദ​സ്സി​ലെ ദേ​വ​ന്മാ​രു​മാ​യി വി​ദൂ​ര നി​ല​യി​ലെ​ങ്കി​ലും സാ​മ്യം​തോ​ന്നു​ന്ന ഒ​രു മു​ഖ​മെ​ങ്കി​ലും ന​മ്മു​ടെ ഭ​ര​ണ​ദ​ർ​ബാ​റി​ൽ ഉ​ണ്ടെ​ന്ന്​ കാ​ട്ടി​ത്ത​രാ​ൻ സ്​​പീ​ക്ക​ർ ത​യാ​റാ​ക​ു​മോ? ഇവി​ടെ മ​റ്റൊ​രു സം​ശ​യം​കൂ​ടി അ​ങ്കു​രി​ക്കു​ന്നു. സ​ത്യ​ങ്ങ​ളി​ൽ പ്രി​യ​ങ്ക​ര​മേ​ത്, അ​പ്രി​യ​ങ്ങ​ൾ ഏ​തു​വ​രെ എ​ന്ന്​ ത​രം​തി​രി​ക്കാ​നു​ള്ള അ​ധി​കാ​രം സ്​​പീ​ക്ക​ർ​മാ​ർ​ക്കു​ണ്ടോ?

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ചൊ​ൽ​പ്പ​ടി​യി​ൽ നി​ർ​ത്തി മു​ട്ടു​കു​ത്തി​ക്കാ​ൻ പ്ര​ത്യേ​ക പ്രോ​ജ​ക്​​ടി​നു​പോ​ലും അ​ധി​കൃ​ത​ർ ആ​വി​ഷ്​​കാ​രം ന​ൽ​കി എ​ന്ന സം​ശ​യം ജ​നി​പ്പി​ക്കു​ന്നതാണ്​ ക​ർ​ണാ​ട​ക അ​സം​ബ്ലി സ്​​പീ​ക്ക​ർ കെ.​ബി. കോ​ളി​വാ​ദ്​ സ​മീ​പ​കാ​ല​ത്താ​യി കൈ​ക്കൊ​ണ്ട ചി​ല ന​ട​പ​ടി​ക​ൾ എ​ന്നു​മോ​ർ​ക്കു​ക (ക​ർ​ണാ​ട​ക​യി​ൽ രണ്ട്​ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഒാ​രോ വ​ർ​ഷം വീ​തം ത​ട​വ്​ വിധിക്കുകയാ​യി​രു​ന്നു സ്​​പീ​ക്ക​ർ).

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര വി​ശ്വാ​സ​പ്ര​മാ​ണം മു​റു​കെ​പി​ടി​ക്കു​ന്ന​വ​ർ​ക്കും നേ​രെ​യു​ള്ള കൈ​യേ​റ്റ​സം​ഭ​വ​ങ്ങ​ൾ കൃ​ത്യ​മാ​യി ഒാ​ർ​ത്തു​വെ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം പെ​രു​കി എ​ന്ന​താ​ണ്​ നി​ർ​ഭാ​ഗ്യ​ക​ര​മാ​യ യാ​ഥാ​ർ​ഥ്യം. ഗ​ലി​ക​ളി​ലോ നാ​ൽ​ക്ക​വ​ല​ക​ളി​ലോ ഏ​തു​നേ​ര​വും നി​ങ്ങ​ൾ​ക്കു​നേ​രെ ചാ​ടി​വീ​ഴാ​ൻ ഒ​രു ജ​ന​ക്കൂ​ട്ടം പ​തി​യി​രി​ക്കു​ന്നു​ണ്ടാ​കാം.  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​ർ​ത്ത​വ്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​താ​യി ക​ണ്ടാ​ൽ ഇൗ ​ജ​ന​ക്കൂ​ട്ടം അ​വ​രെ കൈ​കാ​ര്യം ചെ​യ്യാ​തി​രി​ക്കി​ല്ല. ക​ടു​ത്ത മ​ർ​ദ​നം വ​രെ അ​ര​ങ്ങേ​റി​യേ​ക്കാം. 

വ​ക്കീ​ല​ന്മാ​രു​ടെ പ​ങ്ക്​
ബാ​സി​ത്​ മാ​ലി​ക്കി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​തി​ക്രൂ​ര​മാ​യി​രു​ന്നു. (ഡ​ൽ​ഹി​യി​ലെ സോ​ണി​യ വി​ഹാ​റി​ൽ ഭൂ​മി​ത​ർ​ക്ക​ത്തെ സം​ബ​ന്ധി​ച്ച വാ​ർ​ത്ത ശേ​ഖ​രി​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം മു​സ്​​ലിം ആ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ച്ച​ത​ച്ച്​ പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ‘പാ​കി​സ്​​താ​നി’ എ​ന്ന്​ മു​ദ്ര​കു​ത്താ​നും ശ്ര​മ​ങ്ങ​ൾ ന​ട​ന്നു). ബാ​സി​തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു അ​ഭി​ഭാ​ഷ​ക​​​െൻറ സാ​ന്നി​ധ്യം മു​ഴ​ച്ചു​നി​ന്നു. കൈ​യേ​റ്റ സം​ഭ​വ​ങ്ങ​ൾ​ക്ക്​ പ്രോ​ത്സാ​ഹ​ന​മ​രു​ളാ​ൻ സ​ർ​വ ഇ​ട​ങ്ങ​ളി​ലും ഇ​ത്ത​രം അ​ഭി​ഭാ​ഷ​ക​രു​ടെ സാ​ന്നി​ധ്യം പ​തി​വാ​യി മാ​റി​യി​രി​ക്കു​ന്നു. ആ​​ക്ര​മ​ണം ന​ട​ത്തു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​​​െൻറ നി​യ​മ​ശാ​ക്​​തീ​ക​ര​ണ സെ​ല്ലാ​യി അ​ഭി​ഭാ​ഷ​ക​ർ വ​ർ​ത്തി​ക്കു​ന്നു.

ക​ന​യ്യ​കു​മാ​റി​നെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രേ​യും പ​ട്യാ​ല ഹൗ​സ്​ വ​ള​പ്പി​ൽ അ​ടി​ച്ചൊ​തു​ക്കി​യ അ​ഭി​ഭാ​ഷ​ക​പ്പ​ട​യു​ടെ ക്രൗ​ര്യം ഏ​വ​രും ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സീ​നി​യ​ർ​ പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​ർ​ക്കു​ നേ​രെ​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​രു​ടെ ആ​ക്ര​മ​ണം.

ഭീ​തി കു​ത്തി​വെ​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ പ്രോ​ജ​ക്​​ട്​ വ​ൻ വി​ജ​യ​േ​ത്താ​ട്​ അ​ടു​ക്കു​ന്നു എ​ന്നു​വേ​ണം ക​രു​താ​ൻ. ജ​ന​ങ്ങ​ൾ​ക്ക്​ പു​തി​യ റോ​ഡു​ക​ളും തൊ​ഴി​ലും ല​ഭ്യ​മാ​കു​ന്ന​തി​ന്​ മു​േ​മ്പ ഒ​രു കാ​ര്യം മു​ട​ക്ക​മി​ല്ലാ​തെ ല​ഭ്യ​മാ​കു​മെ​ന്നു​റ​പ്പ്. ഭ​യം-​അ​തേ വ്യ​ത്യ​സ്​​ത ത​ല​ങ്ങ​ളി​ൽ നാം ​നി​ത്യേ​ന ച​കി​ത​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ്ര​ഭാ​ത​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​േ​മ്പാ​ൾ​ത​ന്നെ നാം ​ഭ​യം അ​നു​ഭ​വി​ക്കു​ന്നു. ‘ക​രു​തി​ക്കോ​ളൂ, അ​വി​ടെ പോ​ക​രു​ത്, ഇ​വി​ടെ നോ​ക്കൂ, അ​വി​ടെ നോ​ക്കൂ’ തു​ട​ങ്ങി​യ ആ​പ​ൽ​സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ ന​മ്മു​ടെ കാ​തു​ക​ളി​ൽ മു​ഴ​ങ്ങു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ വ​ള​ർ​ത്തു​നാ​യ്​​ക്ക​ൾ മാ​ത്ര​മാ​ണ്​ സു​ര​ക്ഷി​ത​ വി​ഭാ​ഗം. അ​ഥ​വാ, ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ ക​യ​റി​ക്കൂ​ടു​ന്ന ഒാ​മ​ന​ക​ളാ​വു​ക. നാ​രാ​യ​ണ​സ്​​തു​തി​ക​ൾ പാ​ടു​ക, നാ​ര​ദ​മു​നി​യെ​പ്പോ​ലെ വീ​ണ മീ​ട്ടു​ക. എ​ന്നാ​ൽ, ഒ​രാ​ളും നി​ങ്ങ​ൾ​ക്കു​നേ​രെ വി​മ​ർ​ശ​ന​പു​രി​ക​ങ്ങ​ൾ ഉ​യ​ർ​ത്തി​ല്ല. ബ​ജ്​​റം​ഗ്​​ദ​ളി​​​െൻറ ആ​യു​ധ​പ​രി​ശീ​ല​ന ക്യാ​മ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​നി​ടെ രാ​ജ​സ്​​ഥാ​നി​ൽ അ​റ​സ്​​റ്റി​ലാ​യ അസദ്​ അ​ശ്​​റ​ഫ്, അ​നു​പം പാ​ണ്ഡെ എ​ന്നീ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ ആ​ക്രോ​ശ​ങ്ങ​ൾ നോ​ക്കു​ക. ‘സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യ​പ്പെ​ട്ടാ​ലും പ്ര​ശ്​​ന​മി​ല്ല. നി​ങ്ങ​ളെ ഞാ​ൻ അ​ടി​ച്ച്​ നു​റു​ക്കി​ക്ക​ള​യും’ -ത​​​െൻറ രാ​ഷ്​​ട്രീ​യ യ​ജ​മാ​ന​ന്മാ​ർ ത​ന്നെ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കും എ​ന്നു​റ​പ്പു​ണ്ടാ​യി​രു​ന്ന​താ​ണ്​ ഇൗ ​ആ​ക്രോ​ശ​ത്തി​ന്​ പി​ന്നി​ലെ പ്രേ​ര​ണ.

മേ​ൽ​ക്കൈ നേ​ടു​ന്ന മോ​ബോ​ക്ര​സി
ചാ​ന​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ഇ​ന്ത്യ​യെ​യാ​ണി​പ്പോ​ൾ നാം ​ദ​ർ​ശി​ക്കു​ന്ന​ത്. ഒ​രു​പ​ക്ഷേ, ഒ​ട്ടും വൈ​കാ​തെ ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക്കി​ന്​ പ​ക​രം നാം ​ചാ​ന​ൽ ഇ​ന്ത്യ​യി​ലാ​കും വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന​ത്.

ജ​നാ​ധി​പ​ത്യ​ത്തി​ന്​ പ​ക​രം ജ​ന​ക്കൂ​ട്ട​ത്തി​​​െൻറ ആ​ധി​പ​ത്യ​ത്തി​ലേ​ക്ക്​ (മോ​ബോ​ക്ര​സി) പി​ന്മ​ട​ങ്ങു​ക​യാ​ണ്​ ഇ​ന്ത്യാ രാ​ജ്യം. ഒ​രു​പ​ക്ഷേ, ആ ​ഹിം​സോ​ത്സു​ക​രാ​യ ജ​ന​ക്കൂ​ട്ട​ത്തി​ൽ ന​മ്മു​ടെ ഉ​റ്റ​ബ​ന്ധു​ക്ക​ളെ വ​രെ ക​ണ്ടെ​ന്നി​രി​ക്കാം.

എ​​​െൻറ ഒ​രു സു​ഹൃ​ത്ത്​ ഉ​മ്മ​യോ​ടൊ​പ്പം ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കെ ജ​ന​ക്കൂ​ട്ട​ത്തി​​​െൻറ ക​ടു​ത്ത അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​യ​ത്​ ഒാ​ർ​ക്കു​ന്നു. പ​ർ​ദ ധ​രി​ച്ച ആ ​ഉ​മ്മ​യെ സ​ഹ​യാ​ത്രി​ക​ർ കൂ​ട്ടം കൂ​ടി പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും സ​മ​യ​ത്തി​ന​കം അ​വ​രു​ടെ മ​ന​സ്സ്​ ത​ക​ർ​ന്നു​പോ​യി. ഭീ​തി പ​ട​ർ​ത്താ​നു​ള്ള പ്രോ​ജ​ക്​​ട്​ ഇ​പ്പോ​ൾ ന്യൂ​സ്​ റൂ​മു​ക​ളി​ലേ​ക്കും ക​ട​ന്നു​ക​യ​റി​യി​രി​ക്കു​ന്നു. ഇൗ ​ദുഃ​സ്​​ഥി​തി​യെ എ​ങ്ങ​െ​ന മ​റി​ക​ട​ക്കാ​മെ​ന്നാ​ണ്​ എ​​​െൻറ ഇ​പ്പോ​ഴ​ത്തെ ആ​ലോ​ച​ന. ഒ​രു​പ​ക്ഷേ, മ​ർ​ദി​ക്ക​പ്പെ​ടു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി നാം ​ഹെ​ൽ​പ്​​ലൈ​നി​ന്​ തു​ട​ക്കം കു​റി​ക്കേ​ണ്ടി​വ​രാം. കൊ​ല്ല​പ്പെ​ടു​ന്ന​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ​ഹാ​യ​പ​ദ്ധ​തി​ക​ളും ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ന്യൂ​സ്​ റൂ​മു​ക​ളെ ഗ്ര​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ര​ദ സി​ൻ​ഡ്രോം ന​മു​ക്ക്​ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കാ​നാ​കി​ല്ല.

മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളെ വാ​യ​ട​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും വെ​ബ്​​സൈ​റ്റു​ക​ളും പു​തി​യ ആ​ശാ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​ക​ൾ ഭീ​ഷ​ണി പ്ര​യോ​ഗ​ങ്ങ​ളു​മാ​യി അ​ത്ത​രം മേ​ഖ​ല​ക​ളെ​യും ശ്വാ​സം മു​ട്ടി​ക്കും.വാ​ട്ട്​​സ്​​ആ​പ്​​ ആ​ശ​യ വി​നി​മ​യ രം​ഗ​ത്തെ ഉ​ട​ച്ചു വാ​ർ​ത്ത എ​ന്ന കാ​ര്യം നേ​രു​ത​ന്നെ.  എ​ന്നാ​ൽ, വാ​ട്ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ജ​ന​ക്കൂ​ട്ട​ങ്ങ​ളെ  സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ക്ര​മി സം​ഘ​ങ്ങ​ൾ​ക്ക്​ സാ​ധി​ക്കു​ന്നു -ബാ​സി​ത്​ മാ​ലി​കി​നെ​തി​രെ  ഇ​ര​ച്ചാ​ർ​ത്ത ജ​ന​ങ്ങ​ൾ ഇൗ ​രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു. പ​ത്ര പ്ര​വ​ർ​ത്ത​ക​ർ  ഫീ​ൽ​ഡി​ലി​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ നേ​രെ ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ ഇ​നി​യും  ഉ​യ​രാ​തി​രി​ക്കി​ല്ല.

ഭ​യ​ത്തെ ഇൗ​വി​ധം ദേ​ശീ​യ​വ​ത്​​ക​രി​ക്കു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​ണെ​ന്ന്​ പ​റ​യാം.  ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്കു​േ​മ്പാ​ൾ അ​ത്​ ചോ​ർ​ത്ത​പ്പെടുമോ എ​ന്ന  ഭ​യാ​ശ​ങ്ക​യി​ലാ​ണി​പ്പോ​ൾ ന​മ്മു​ടെ പൗ​ര​ന്മാ​ർ.

ഇ​തി​നെ ആ​പ​ത്​​ക​ര​മാ​യ സ്​​ഥി​തി​വി​ശേ​ഷം എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്​ ന്യൂ​നീ​ക​ര​ണ​മാ​കും.  ഇ​ന്ത്യ​യി​ൽ ഹി​റ്റ്​​ല​റു​ടെ അ​വ​താ​ര​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്നു എ​ന്ന്​ ചി​ല​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നുണ്ട്.  ഹി​റ്റ്​​ല​ർ ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ച്ചു എ​ന്ന്​ ഞാൻ പറയില്ല. എ​ന്നാ​ൽ, ഒ​രു കാ​ര്യം  എ​നി​ക്ക്​ തീ​ർ​ച്ച​യു​ണ്ട്. ഹി​റ്റ്​​ല​റു​ടെ പ്ര​ചാ​ര​ണ​കാ​ര്യ മ​ന്ത്രി ഗീ​ബ​ൽ​സ്​ ഇ​ന്ത്യ​ൻ മാ​ധ്യ​മ  മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​ന്ന വ​സ്​​തു​ത​യാ​ണ​ത്. ചി​ല ടെ​ലി​വി​ഷ​ൻ  ചാ​ന​ലു​ക​ളു​ടെ ചു​മ​ത​ല ഗീ​ബ​ൽ​സ്​ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ്​ ടി.​വി  കാ​ണു​ന്ന​ത്​ നി​ർ​ത്തു​ക എ​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​ൻ ഞാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ന്ന​ത്.

നി​ങ്ങ​ൾ ച​വ​റ്റു​കൂ​ന​യാ​ണ്​ ടി.​വി​യി​ൽ വീ​ക്ഷി​ക്കു​ന്ന​ത്​ എ​ന്ന്​ പ്രേ​ക്ഷ​ക​രോ​ട്​ പ​റ​യാ​ൻ നാം  ​ത​യാ​റാ​കേ​ണ്ട​തു​ണ്ട്. ‘‘നി​ങ്ങ​ൾ മു​സ്​​ലിം​ക​ളെ കൊ​ല്ലാ​ൻ ഇ​നി​യും സ​ജ്ജ​രാ​യി​ല്ലേ’’ എ​ന്നാ​ണ്​  ചാ​ന​ലു​ക​ൾ ജ​ന​ങ്ങ​ളോ​ട്​ ആ​രാ​യു​ന്ന​ത്. വൈ​കാ​തെ അ​വ​ർ ആ​രെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ  പാ​ക​പ്പെ​ടു​ക​യാ​കും അ​ന​ന്ത​ര ഫ​ലം. പ​ശു​ക്ക​ളു​മാ​യി യാ​ത്ര​ചെ​യ്യ​വെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ര​ണ്ട്​  സി​ഖു​കാ​ർ​ക്ക്​ ‘‘ഞ​ങ്ങ​ൾ മു​സ്​​ലിം​ക​ള​ല്ല, ഞ​ങ്ങ​ളെ അ​ടി​ച്ചു​കൊ​ല്ലേ​ണ്ട​തി​ല്ല’’ എ​ന്ന്​  വി​ല​പി​ക്കേ​ണ്ട​താ​യും വ​ന്നു.‘ഉ​ർ​ദു’ എ​ഴു​തി​യ ക​ട​ലാ​സ്​ തു​ണ്ടു​പോ​ലും ‘പാ​കി​സ്​​താ​നി’ എ​ന്ന ലേ​ബ​ൽ ന​ൽ​കി നാം ​ ​ഉ​പേ​ക്ഷി​ച്ചു​ക​ള​യു​ന്നു.

ഭീ​തി​യു​ടെ​യും അ​സ​ഹി​ഷ്​​ണു​ത​യു​ടെ​യും പു​തി​യ ദ​ശാ​സ​ന്ധി പി​റ​വി​കൊ​ണ്ടി​രി​ക്കു​ന്നു. നാം  ​നി​ശ്ശ​ബ്​​ദ​രാ​കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്നു. മേ​ൽ​പ​റ​ഞ്ഞ സം​ഭ​വ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കാ​ൻ  താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വി​ധം നാം ​ഭ​യ​ഗ്ര​സ്​​ത​രാ​വു​ക​യാ​ണി​പ്പോ​ൾ. ഇ​പ്പോ​ൾ ന​മു​ക്ക്​ ചെ​റി​യ  പ്ര​തി​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നു. ഒ​രു​പ​േ​ക്ഷ, വൈ​കാ​തെ അ​നു​ശോ​ച​ന  യോ​ഗ​ങ്ങ​ളി​ലാ​യി​ത്തീ​രാം ഇ​നി​യു​ള്ള നമ്മുടെ ക​ണ്ടു​മു​ട്ട​ലു​ക​ൾ.

(ദ വയർ ഡോട്ട്​ ഇൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp govtfearunion govtmobocracychanel India
News Summary - huge success in national fear supply programme
Next Story