മനുഷ്യസ്നേഹിയായ ന്യായാധിപ
text_fieldsപ്രസിദ്ധ സിനിമതാരം ശ്രീദേവിയുടെ ആകസ്മിക അന്ത്യത്തിെൻറ ഞെട്ടൽ മാറും മുേമ്പയാണ് നിയമ -നീതിന്യായ, സാമൂഹിക രംഗത്ത് രചനാത്മക സംഭാവനകൾ നൽകിയ ജസ്റ്റിസ് ശ്രീദേവിയുടെ വേർപാടിെൻറ വാർത്തയും എത്തിയത്. കുടുംബകോടതികളുടെ രൂപവത്കരണത്തിനു ശേഷം കേരളത്തിൽ ഇൗ സംവിധാനത്തെ ഫലപ്രദമായി നടപ്പാക്കുന്നതിൽ ജസ്റ്റിസ് ശ്രീദേവി വഹിച്ച പങ്ക് നിസ്തുലമാണ്. തിരുവനന്തപുരം കുടുംബകോടതിയിലെ ആദ്യ ജഡ്ജിയും അവരായിരുന്നു. നിരവധി കേസുകൾ രമ്യമായി പരിഹരിക്കുന്നതിന് അന്നവർക്ക് കഴിഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങൾ കൈകാര്യം ചെയ്യവേ നിയമത്തിന് മാനുഷിക സ്പർശം നൽകി കരുണാർദ്രവും പ്രായോഗികവുമായ സമീപനമായിരുന്നു ശ്രീദേവി സ്വീകരിച്ചിരുന്നത്.
വനിത കമീഷൻ അധ്യക്ഷയായതോടെ, കമീഷെൻറ പ്രവർത്തനങ്ങളിൽ ചിട്ടയും ക്രമവും ഉണ്ടാക്കുവാൻ ഏറെ ശ്രദ്ധിച്ചു. എതിർകക്ഷികൾക്ക് പരാതിയുടെ പകർപ്പുപോലും നൽകാതെ കമീഷനു മുന്നിൽ ഹാജരാകാനാണ് നോട്ടീസ് അയച്ചിരുന്നത്. പലപ്പോഴും ഹൈകോടതി ഇടപെട്ട് ഇത്തരം നോട്ടീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് അഭിപ്രായമുള്ള ജസ്റ്റിസ് ശ്രീദേവി ഇനി അതാവർത്തിക്കരുതെന്ന് കർശനമായ നിർദേശം കൊടുത്തു.
ജസ്റ്റിസ് ദാമോദരൻ ശ്രീദേവി 1971ൽ മുൻസിഫായാണ് ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചത്. കൊട്ടാരക്കര, നെയ്യാറ്റിൻകര, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ സേവനം ആരംഭിച്ചു. എറണാകുളത്തും കോട്ടയത്തും സബ് ജഡ്ജിയായി പ്രവർത്തിച്ചു. നിയമവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി (സൂട്ട്സ്) ആയി രണ്ടു വർഷം പ്രവർത്തിച്ചു. 1984 മേയ് 31ന് അഡീഷനൽ ജില്ല ജഡ്ജിയായി തലശ്ശേരിയിൽ നിയമനം. പിന്നീട് തിരുവനന്തപുരം മോേട്ടാർ വാഹന അപകട നഷ്ടപരിഹാര കോടതിയിലും ജഡ്ജിയായി. കെ.എസ്.ഇ.ബിയിൽ ലോ ഒാഫിസറായും പ്രവർത്തിച്ചു. പത്തനംതിട്ട ജില്ല ജഡ്ജിയായിരിക്കെയാണ് ആദ്യ കുടുംബ കോടതി ജഡ്ജിയായി തിരുവനന്തപുരത്ത് നിയമിതയാകുന്നത്.
സാധാരണഗതിയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, സിറ്റിങ് ജഡ്ജിമാർ എന്നിവരുടെ പ്രസംഗങ്ങൾ അറു ബോറായാണ് കേൾവിക്കാർക്ക് അനുഭവപ്പെടുന്നത്. സാർവത്രികമായ സത്യങ്ങൾ മാത്രമേ ഇവർ ഉദ്ബോധിപ്പിക്കാൻ പാടുള്ളൂ എന്നാണ് അലിഖിത നിയമം. ഇതിനൊരു മാറ്റം വരുത്തിയത് ഡോ. എ.പി.ജെ അബ്ദുൽകലാമാണ്. ജസ്റ്റിസ് ഡി. ശ്രീദേവി. ജഡ്ജിയായിരിക്കെത്തന്നെ പ്രസംഗവേദിയിൽ മറയില്ലാതെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുമായിരുന്നു. പ്രസംഗിക്കുന്ന വിഷയത്തെക്കുറിച്ച് ശരിയായ ഗൃഹപാഠം ചെയ്തു മാത്രമേ അവർ വരാറുള്ളൂ. അതുെകാണ്ടുതന്നെ പ്രസംഗങ്ങളും സംസാരവുമെല്ലാം കാമ്പുള്ളതായിരുന്നു. വീട്ടിലെത്തിയാൽ സ്നേഹമയിയായ വീട്ടമ്മയായി; നല്ല ആതിഥേയയും. ‘നിയമസമീക്ഷ’യുടെ പത്രാധിപർ എന്ന നിലക്ക് നിരവധി തവണ വീട്ടിൽ പോവുകയും നിയമപരമായ കാര്യങ്ങളിലുള്ള അവരുടെ കാഴ്ചപ്പാടുകൾ അഭിമുഖമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കേരള ഹൈകോടതിയിൽ ന്യായാധിപയായിരിക്കെ നടന്ന രണ്ടു സംഭവങ്ങൾ അവരുടെ ധീരതയും ആരെയും കൂസാത്ത പ്രകൃതവും വെളിവാക്കുന്നതാണ്. മുംബൈ ഹൈകോടതിയിൽനിന്ന് സ്ഥലംമാറി വന്ന മുതിർന്ന ജഡ്ജിയുമായി ജസ്റ്റിസ് ശ്രീദേവി ഡിവിഷൻ െബഞ്ചിലിരിെക്കയാണ് ആ സംഭവം നടന്നത്. ഡിവിഷൻ െബഞ്ച് നയിക്കുന്നത് മുതിർന്ന ജഡ്ജിയാണെങ്കിലും സഹ ജഡ്ജിയുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷം മാത്രമായിരിക്കണം കേസുകളിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ, മുതിർന്ന ജഡ്ജി അതിനു മുതിരാതെ കേസുകൾ തള്ളി താഴെയിടുകയാണ്. ഇതു കണ്ട ജസ്റ്റിസ് ശ്രീദേവി തള്ളിയ ഒരു കേസ് ഫയൽ അപ്പോൾതന്നെ തിരിച്ചുവിളിച്ച് അനുവദിച്ചു! സാധാരണഗതിയിൽ സ്ത്രീയായ ജൂനിയർ സഹ ജഡ്ജിയിൽനിന്ന് ഇത്തരം തേൻറടം പ്രതീക്ഷിക്കാതിരുന്ന മുതിർന്ന ജഡ്ജി അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. അതിനുശേഷം അദ്ദേഹം ഇങ്ങനെ ചെയ്തിട്ടില്ലെന്നാണ് അഭിഭാഷകർ പറയുന്നത്.
മറ്റൊരു രസകരമായ സംഭവം നടന്നതും ഹൈകോടതി ജഡ്ജിയായിരിക്കെയാണ്. കുടുംബ കോടതി ജഡ്ജിയെന്ന നിലക്ക് നിരവധി പൊതുപരിപാടികളിൽ പെങ്കടുക്കാറുള്ള ശ്രീദേവി ഹൈകോടതി ജഡ്ജിയായിരിക്കുേമ്പാഴും ആ പതിവു തെറ്റിച്ചില്ല. കുടുംബ കോടതി നിയമങ്ങളെ സംബന്ധിച്ച് കൊച്ചിയിലെ റിന്യൂവൽ സെൻററിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യണമെന്നാണ് അഭിഭാഷകൻ ഉൾെപ്പടെയുള്ള സംഘാടകരുടെ ആവശ്യം. കോടതി കഴിഞ്ഞ് വരാമെന്ന് സമ്മതിക്കുകയും ചെയ്തു. ജഡ്ജിയുടെ കാറ് റിന്യൂവൽ സെൻററിെൻറ കവാടം കടന്നപ്പോഴാണ് ജസ്റ്റിസ് ശ്രീദേവി അറിയുന്നത്, പുരുഷപീഡന പരിഹാരവേദിയുടെ ഉദ്ഘാടനമാണ് താൻ നടത്തേണ്ടതെന്ന്! വനിത ജഡ്ജി ഇത്തരം ഒരു പരിപാടി ഉദ്ഘാടനം ചെയ്തെന്ന വാർത്ത വന്നാലുണ്ടാകുന്ന പുകിൽ ഒരുവശത്ത്. ഉദ്ഘാടനം ചെയ്യാതെ സമ്മേളനവേദിയിൽനിന്ന് പോരുന്നതിലെ അനൗചിത്യം മറുവശത്ത്. അവസാനം ഉദ്ഘാടം ചെയ്യാൻതന്നെ തീരുമാനിച്ച് ഒാഡിറ്റോറിയത്തിലെ വേദിയിലേക്ക് നടന്നുവെന്ന് ജസ്റ്റിസ് ശ്രീദേവി പറഞ്ഞിട്ടുണ്ട്. ഒാഡിറ്റോറിയത്തിനുള്ളിൽ പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാർ നിറഞ്ഞ സദസ്സ്. അവരുടെ ആത്മരോദനം ജഡ്ജി കേട്ടു. അതിനിടെ മാധ്യമങ്ങൾ കാമറയുമായി എത്തി. അവിടെയുണ്ടായിരുന്ന പുരുഷ കേസരികൾ പലരും അതോടെ അപ്രത്യക്ഷരായി. പുറത്തേക്ക് പോയവരോട് കാര്യം തിരക്കിയപ്പോഴാണ് സത്യം പുറത്തുവന്നത്. ചാനലിൽ മുഖം വന്നാൽ പിന്നെ വീട്ടിൽ ചെല്ലാൻ പറ്റില്ല!
ചുമതലകളിലെ വൈവിധ്യം ജസ്റ്റിസ് ശ്രീദേവിയെ വിപുലമായ അനുഭവസമ്പത്തിനുടമയാക്കി. നിരവധി വനിതസംഘടനകളുെട തലപ്പത്ത് അവർ പ്രവർത്തിച്ചിരുന്നു. അനാഥർക്ക് അഭയം നൽകുന്ന വീടുകൾ അവരുടെ സ്വപ്ന പദ്ധതിയായിരുന്നു. ഇടുക്കിയിലെ തങ്കമണിയിൽ നടന്ന മനുഷ്യാവകാശ ലംഘനത്തെ സംബന്ധിച്ച് അന്വേഷണ കമീഷനായി നിയമിതയായി. സാമൂഹിക പ്രതിബദ്ധതയുള്ള ന്യായാധിപയും സാമൂഹിക പ്രവർത്തകയുമായ ജസ്റ്റിസ് ശ്രീദേവിയെ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നതായി വാർത്തയുണ്ടായിരുന്നു. ഇതിെൻറ നിജസ്ഥിതി ഞാൻ ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണ് അവർ മറുപടി നൽകിയത്.
ഒരുമാസം മുമ്പ് കൊച്ചിയിലെ സെമിനാറിൽ പെങ്കടുക്കാനാണ് അവസാനമായി ഫോണിൽ വിളിച്ചത്. ഒരു ശസ്ത്രക്രിയ അടിയന്തരമായി വേണമെന്ന് ഡോക്ടർ നിർദേശിച്ചതിനാൽ പെങ്കടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു. അത് അവസാനത്തെ സംഭാഷണമാകുമെന്ന് കരുതിയില്ല. ചങ്കൂറ്റത്തോടെ നീതിന്യായ മേഖലകളിൽ വ്യത്യസ്ത പദവികൾ വഹിക്കുകയും ജനപക്ഷത്തുനിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കുകയും ചെയ്ത ന്യായാധിപയുടെ, മനുഷ്യസ്നേഹിയുടെ ഒാർമകൾക്കു മുന്നിൽ ഏറെ ആദരവോടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.