ആർത്തവകാലവും പൗരാവകാശവും
text_fieldsആർത്തവത്തെപ്പറ്റി ശാസ്ത്രീയമായി യുവതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിന് ആര ോഗ്യവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനമാകെ കാമ്പയിനുകൾ സംഘടി പ്പിക്കുന്നത് ഏറെ ശ്ലാഘനീയമാണ്. ആർത്തവത്തിെൻറ പേരിൽ സ്ത്രീകളുടെ പൗരാവകാശം നിഷേ ധിക്കരുത്, സ്ത്രീകളെ മാറ്റിനിർത്തരുത് എന്നീ ആശയങ്ങൾ മുൻനിർത്തി ഡിസംബർ 10 മനുഷ്യ ാവകാശദിനത്തിലാണ് സംസ്ഥാനത്തെ കാമ്പസുകളിലും എല്ലാ ജില്ലകളിലും മെഗാ കാമ്പയിൻ സം ഘടിപ്പിച്ചത്.
പ്രജനനത്തിന് സ്ത്രീയെ പാകപ്പെടുത്തുന്ന പ്രകൃതിപരമായ പ്രക്രിയ യാണ് ആർത്തവചക്രം. കുറ്റമറ്റ ആർത്തവചക്രത്തിെൻറ ലക്ഷണങ്ങളിൽ ഒന്നുമാത്രമാണ് ആർ ത്തവം അഥവാ മാസമുറ. സ്ൈത്രണ ഹോർമോണുകൾക്കുപുറമെ മറ്റു പല ഹോർമോണുകളും ശാരീരിക വും മാനസികവും പാരിസ്ഥിതികവുമായ ഒട്ടനവധി ഘടകങ്ങളും ആർത്തവചക്രത്തിൽ സ്വാധീന ം ചെലുത്തുന്നുണ്ട്.
സ്ത്രീത്വത്തിെൻറ (സ്ൈത്രണതയുടെ) സവിശേഷതകളിലൊന്നായ ആർത്തവത്തിെൻറ പേരിൽ സ്ത്രീകളെ ആട്ടിയകറ്റുന്ന പതിവിന് വലിയ കാലപ്പഴക്കമുണ്ട്. ദൈവവും ദൈവദൂതൻമാരും തള്ളിപ്പറഞ്ഞ ഒട്ടും ജനപക്ഷമല്ലാത്ത പൗരോഹിത്യം പിടിമുറുക്കിയ സമുദായങ്ങളിലും സമൂഹങ്ങളിലുമാണ് മറ്റു പല കാര്യങ്ങളിലുമെന്നപോലെ ആർത്തവത്തിെൻറ പേരിലും സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ച് സ്ത്രീത്വത്തിന് മങ്ങലേൽപിക്കുന്നത്. സ്ത്രീ ആർത്തവത്തിലായാൽ അവളോടൊപ്പം ഭക്ഷണം കഴിക്കുകയോ വീട്ടിൽ സഹവസിക്കുകയോ ഇല്ല ; ആർത്തവം തീരുന്നതുവരെ പുരക്കു പുറത്താണ് സ്ഥാനം; ഏകാന്ത തടവുകാരിയെപ്പോലെ അവിടെ ദിനരാത്രങ്ങൾ തള്ളിനീക്കണം; പല വേദികളും അവൾക്ക് വിലക്കപ്പെടുന്നു. സ്ത്രീകൾക്ക് സൗഖ്യത്തേക്കാളേറെ പൊറുതിക്കേടും ശാരീരികവും മാനസികവും വൈകാരികവുമായ പല വൈഷമ്യങ്ങളും സൃഷ്ടിക്കുന്ന ആർത്തവവേളയിൽ, അവർക്ക് അനുകമ്പാപൂർവമായ പ്രത്യേക പരിഗണന ലഭിക്കേണ്ട സമയത്ത്, അവർ മാറ്റിനിർത്തപ്പെടുന്നതും അവരുടെ പൗരാവകാശം നിഷേധിക്കപ്പെടുന്നതും അത്യന്തം ഹീനമാണ്.
15 വയസ്സിന് താഴെയുള്ള പെൺകുട്ടികളാണ് ആർത്തവത്തിെൻറ പേരിൽ കൂടുതൽ പീഡിപ്പിക്കപ്പെടുന്നത്. ആർത്തവത്തിെൻറ പേരിലും സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിരുന്ന തികച്ചും പ്രാകൃതമായൊരു സാഹചര്യത്തിലേക്കാണ് സർവലോക പരിപാലകനായ അല്ലാഹു നിയോഗിച്ച അവസാനത്തെ സത്യസന്ദേശ വാഹകനായ മുഹമ്മദ് നബി ആഗതനാവുന്നത്. തിരുനബിയോട് ആളുകൾ ആർത്തവത്തെപ്പറ്റിയും ചോദിച്ചു. ഇക്കാര്യം ഖുർആനിൽ കാണാം : ‘‘ആർത്തവത്തെക്കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. പറയുക, അതൊരു വിഷമാവസ്ഥയാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ (പുരുഷൻമാർ) സ്ത്രീകളിൽനിന്ന് അകന്നുനിൽക്കേണ്ടതാണ്. അവർ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ, അവർ ശുചീകരിച്ചുകഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവനെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (ഖുർആൻ 2: 222)
ആർത്തവസമയത്ത് പുരുഷൻമാർ സ്ത്രീകളിൽനിന്ന് അകന്നുനിൽക്കണമെന്ന ദിവ്യകൽപന, ആ സാഹചര്യത്തിൽ ലൈംഗികബന്ധത്തിൽനിന്ന് ദമ്പതികൾ അകന്നുനിൽക്കണമെന്ന കൽപനയാണെന്നും അതേസമയം സംയോഗം ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും അവർക്ക് ഇടപെടാമെന്നും സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കരുതെന്നും അവരെ അന്യായമായി മാറ്റിനിർത്തരുതെന്നും തിരുനബി വ്യക്തമാക്കിയിട്ടുണ്ട്. ആർത്തവത്തിലേക്ക് നയിക്കപ്പെടുന്ന ശാരീരിക പ്രക്രിയയോ ആർത്തവകാരിയോ മലിനമല്ല. എന്നാൽ, മലവും മൂത്രവൂം പോലെ ശരീരം പുറന്തള്ളുന്ന ഋതുരക്തം മറ്റൊരു മാലിന്യമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. അടർന്നുപോയ ഗർഭാശയ-യോനീ കോശങ്ങൾ, ബാക്ടീരിയകൾ, മറ്റു പദാർഥങ്ങൾ എന്നിവ അടങ്ങിയ ആർത്തവരക്തം രോഗാണുക്കളുടെ വളർച്ചക്കനുകൂലമായ മാലിന്യമിശ്രിതമാണ്. മാലിന്യമായ ആർത്തവരക്തം പുറന്തള്ളുമ്പോൾ ജനനേന്ദ്രിയം മാലിന്യവാഹിനിയായി മാറും. മലമൂത്ര വിസർജനത്തിെൻറ പേരിൽ അതു നിർവഹിക്കുന്നവർ മലിനരും മാറ്റിനിർത്തപ്പെടേണ്ടവരും അല്ലാത്തതുപോലെ ആർത്തവകാരിയും മാറ്റിനിർത്തപ്പെടേണ്ടവൾ അല്ല.
ജനനേന്ദ്രിയത്തിെൻറ രോഗപ്രതിരോധശേഷി ആർത്തവവേളയിൽ കുറയുമെന്നും ആർത്തവശുചിത്വം പാലിക്കപ്പെടുന്നില്ലെങ്കിൽ ജനനേന്ദ്രിയത്തിലും ഗർഭാശയത്തിലും മൂത്രാശയത്തിലും അണുബാധയും പഴുപ്പും ഉണ്ടാകാൻ ഏറെ സാധ്യതയുണ്ടെന്നും ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഇത്തരം അണുബാധകൾ ശരീരത്തിെൻറ മറ്റു ഭാഗങ്ങളിലേക്കും പുരുഷപങ്കാളിയിലേക്കും പകരാം. ആർത്തവഘട്ടത്തോടടുക്കുന്തോറും ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിെൻറ അളവ് കുറയുന്നതുമൂലം യോനീഭിത്തിയുടെ ഉപരിപാളികളിലെ ഗ്ലൈക്കോജൻ അടങ്ങിയ കോശങ്ങളും മറ്റു കോശങ്ങളും നഷ്ടപ്പെടാനിടവരുന്നു. തന്മൂലം, യോനീഭിത്തിയുടെ ഘടനയിൽ മാറ്റം സംഭവിക്കുകയും യോനിയുടെ സുരക്ഷക്കാവശ്യമായ അമ്ലഗുണം നഷ്ടപ്പെട്ട് ജനനേന്ദ്രിയത്തിെൻറ രോഗപ്രതിരോധശേഷി കുറയാനിടയാക്കുന്നു. ഗർഭാശയത്തിൽനിന്ന് പുറന്തള്ളപ്പെടുന്ന രക്തമടങ്ങിയ ക്ഷാരമിശ്രിതം ആർത്തവവേളയിൽ യോനിയുടെ അമ്ലഗുണം കൂടുതൽ നഷ്ടപ്പെടാനിടവരുത്തും. തൻമൂലം ജനനേന്ദ്രിയത്തിെൻറ രോഗപ്രതിരോധശേഷി ആർത്തവസമയത്ത് നന്നായി കുറയും. ആയതിനാൽ, ആർത്തവശുചിത്വവും ലൈംഗിക സദാചാരവും പാലിക്കാൻ ആർത്തവസമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആർത്തവ ശുചിത്വമില്ലാത്തവരെ ബാധിച്ചേക്കാവുന്ന മാരക രോഗമാണ് ടോക്സിക് ഷോക് സിൻേഡ്രാം.
ആർത്തവഘട്ടത്തിലുള്ള വനിതകൾ മറ്റുള്ളവരോടൊപ്പം സഹവസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ജോലിയെടുക്കുന്നതിനും കലാലയങ്ങളിലും അങ്ങാടികളിലും സന്നിഹിതരാകുന്നതിനും സാമൂഹിക സേവനങ്ങളിൽ ഏർപ്പെടുന്നതിനും ആരോഗ്യശാസ്ത്രത്തിലെന്നപോലെ പ്രവാചകചര്യയിലും ദൈവിക ശാസനകളിലും ഒരു വിലക്കുമില്ല. ഇത്തരം വേളകളിൽ മുമ്പുള്ളവർ ചെയ്തിരുന്നപോലെ ശീല ചുറ്റിയോ ആധുനിക പാഡുകൾ ഉപയോഗിച്ചോ ഗുഹ്യഭാഗം ഭദ്രമാക്കണം. ശീലയായാലും പാഡായാലും ആവശ്യാനുസരണം അവ ഇടക്കിടെ മാറ്റുകയും വേണം.
ദിവ്യപ്രമാണത്തിലൂടെ ദൈവം തമ്പുരാൻ കൽപിച്ച ആരാധനകൾ നിരുപാധികം അനുഷ്ഠിക്കുന്ന ഭക്തർക്ക് ആശ്വാസമേകാൻ വേണ്ടി സ്ത്രീക്കും പുരുഷനും ഉൾക്കൊള്ളാവുന്ന അനുഷ്ഠാന ഭേദഗതികൾ ദിവ്യപ്രമാണത്തിലും പ്രവാചകചര്യയിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകളുടെയോ ദിവസങ്ങളുടെയോ മാത്രം ദൈർഘ്യം കാണുന്ന ആർത്തവവേളയിൽ സ്ത്രീകൾക്ക് ആരാധനകളിൽ ചിലത് അനുഷ്ഠിക്കാതിരിക്കാനുള്ള അനുഷ്ഠാന ഭേദഗതി അഥവാ അനുവാദം ദിവ്യപ്രമാണത്തിൽ കാണാം. ഭക്തകൾക്ക് ഈ ഭേദഗതി ഞെരുക്കമല്ല ആശ്വാസമാണ് നൽകുക. ആർത്തവകാരികൾക്ക് മാത്രമല്ല, ശാരീരികമായും സാന്ദർഭികമായും വ്യത്യസ്ത പൊറുതികേടിലും വിഷമാവസ്ഥയിലും കഴിയുന്ന രോഗികൾ, ക്ഷീണിച്ചവർ, അന്നവും വെള്ളവും തടയപ്പെട്ടവർ, യാത്രക്കാർ മുതലായവർക്കും അനുഷ്ഠാന ഭേദഗതികൾ സ്വീകരിക്കാൻ ദിവ്യപ്രമാണത്തിലും പ്രവാചകചര്യയിലും അനുവാദമുണ്ട്. ഇത്തരത്തിലുള്ള അനുഷ്ഠാന ഭേദഗതികൾ പൗരാവകാശ നിഷേധമോ മാറ്റിനിർത്തലോ അല്ല. മറിച്ച്, മേൽ സൂചിപ്പിച്ചവർക്കുവേണ്ടി ദൈവം നിശ്ചയിച്ച അനുകമ്പാർദ്രമായ പ്രത്യേക ഇളവുകളാണ്.
ആരോഗ്യപരിപാലന രംഗത്ത്, ശാസ്ത്രീയ പ്രമാണമനുസരിച്ച് ചില രോഗികളെ ചില ചികിത്സകൾ തേടുന്നതിൽനിന്ന് അയോഗ്യത (അൺഫിറ്റ്) കൽപിച്ച് ചികിത്സാവിലക്കുകളിലൂടെ മാറ്റിനിർത്താറുണ്ട്. ജനക്ഷേമം പരിഗണിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ ഈ ചികിത്സാ ഭേദഗതിയെ ചികിത്സാ നിഷേധമായോ അന്യായമായ മാറ്റിനിർത്തലായോ ആരും ചിത്രീകരിക്കാറില്ല. സന്നദ്ധ രക്തദാന രംഗത്ത് ധാരാളം വനിതകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും രക്തദാനത്തിൽനിന്ന് ആർത്തവകാരികൾ ശാസ്ത്രീയമായി മാറ്റിനിർത്തപ്പെടുന്നു. രക്തദാനത്തിന് അയോഗ്യത കൽപിക്കുന്ന രക്തദാന ചട്ടത്തിലെ ഈ ഭേദഗതിയെ വനിതകളുടെ പൗരാവകാശം നിഷേധിക്കുന്ന മാറ്റിനിർത്തലായി വ്യാഖ്യാനിക്കാൻ ആരും തുനിഞ്ഞിറങ്ങുന്നില്ല. ചുരുക്കത്തിൽ, ശാസ്ത്രീയ-ദിവ്യ പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള ഈ ഭേദഗതികളും ഇളവുകളും വക്രതയോ അവകാശനിഷേധമോ അല്ല. ശാസ്ത്രീയ ചട്ടങ്ങളിൽ കാണുന്ന ഭേദഗതിയുടെ ഉദ്ദേശ്യം ജനക്ഷേമമാണെങ്കിൽ ദിവ്യകൽപനകളിലെ ഇളവുകൾ ലക്ഷ്യമിടുന്നതും ദൈവത്തിെൻറ അടിയാറുകളുടെ ക്ഷേമംതന്നെയാണ്. അതേസമയം, ഒരു പ്രമാണവും അംഗീകരിക്കാത്തവരും തോന്നലുകളും വായേൽ വന്നതും പ്രമാണമാക്കുന്നവരും ദൈവിക ന്യായപ്രമാണത്തിൽ കാണുന്ന അനുഷ്ഠാന ഇളവുകളെ അവകാശനിഷേധങ്ങളായി വക്രീകരിക്കാൻ ശ്രമിച്ചേക്കാം.
(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ലൈഫ് മെംബറായ ലേഖകൻ പ്രമേഹരോഗ വിദഗ്ധനും തിരൂർ ജില്ല ആശുപത്രിയിൽ രക്തബാങ്ക് മെഡിക്കൽ ഓഫിസറുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.