കുഞ്ഞുകുഴികൾ
text_fieldsമീനച്ചിലാറ്റിൽ പത്തറുപതോളം തെങ്ങുകൾ നാട്ടിയാണ് കെ.ജി. ജോർജ് ‘പഞ്ചവടിപ്പാല’ ത്തിന് സെറ്റുണ്ടാക്കിയത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് നാട്ടുകാർ ആ പാലത്തിലൂടെ സഞ ്ചരിച്ചിരുന്നുവത്രെ. അത്രക്കുറപ്പുണ്ടായിരുന്നു ജി.ഒ. സുന്ദരം എന്ന കലാസംവിധായകെൻ റ പ്രതിഭക്ക്. രസകരമായ കാര്യം, ക്ലൈമാക്സിൽ പാലം െപാളിഞ്ഞുവീഴുന്ന സീൻ പിടിക്കാൻ ഈ നാ ട്ടുകാർ സമ്മതിച്ചില്ലെന്നതാണ്. കാരണം, പാലം തകർന്നാൽ അവരുടെ ‘ഗതാഗത സൗകര്യ’മാണേ ല്ലാ ഇല്ലാതാകുന്നത്. ഒടുവിൽ, പാലം പെളിക്കാൻ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് കാര്യമായി ഇടപെടേണ്ടിവന്നു. വസ്തുത ഇതായിരിക്കെ, പാലാരിവട്ടത്ത് ഇടിഞ്ഞുതൂങ്ങിനിൽക്കുന്ന പാലത്തെ ‘പഞ്ചവടിപ്പാല’ത്തോടൊക്കെ ഉപമിക്കാമോ? നീതിപീഠങ്ങളുടെ വിവരക്കേട് എന്നല്ലാതെ എന്തുപറയാൻ. അതെന്തായാലും, പാലാരിവട്ടത്തെ ദുശ്ശാസനക്കുറുപ്പിനും ശിഖണ്ഡിപ്പിള്ളക്കും പഞ്ചവടി റാഹേലിനും ഇസഹാക്ക് തരകനുമെല്ലാം മന്ത്രിമുഖ്യൻ സൗജന്യ സർക്കാർ ഭക്ഷണം വാഗ്ദാനം ചെയ്തിരിക്കുന്നു; അതിനി പാലം പൊളിച്ചിട്ടാണേലും കുഴപ്പമില്ല എന്നതാണ് നിലപാട്. ചില കഥാപാത്രങ്ങളുടെ കാര്യത്തിൽ ഏതാണ്ടൊരു തീരുമാനത്തിൽ വിജിലൻസ് സംഘം എത്തിയിട്ടുണ്ടെങ്കിലും ഇബ്രാഹിം കുഞ്ഞിന് ഏതു വേഷം നൽകുമെന്ന് അറിയാൻ പൗരന്മാരായ നമ്മൾ കാതൊരയന്മാർക്ക് (പഞ്ചവടിപ്പാലത്തിലെ ശ്രീനിവാസൻ) കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. അടുത്ത ദിവസം, വിജിലൻസ് ഒന്നുകൂടി ചോദ്യം ചെയ്യുേമ്പാഴറിയാം കളമശ്ശേരിയുടെ ജനപ്രതിനിധി അകത്തോ പുറത്തോ എന്ന്.
കാബിനറ്റിലെ രണ്ടാമൂഴത്തിൽ പൊതുമരാമത്ത് വകുപ്പിലാണ് കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും കൊണ്ടുപോയി പ്രതിഷ്ഠിച്ചത്. മുസ്ലിംലീഗിന് മലബാറിൽ മാത്രമല്ല, മധ്യകേരളത്തിലും പിടിയുണ്ട് എന്ന് നാലാളറിയട്ടെ എന്ന പാർട്ടി തീരുമാനവുമുണ്ട് ഇതിനുപിന്നിൽ. അങ്ങനെയാണ് ഹജൂർ കച്ചേരിയിലെത്തിയത്. കാര്യങ്ങൾ മെല്ലെ മുന്നോട്ടുപോകുേമ്പാൾ തന്നെ ചില്ലറ പൊട്ടലും ചീറ്റലുമൊക്കെ കേട്ടതാണ്. ഓർമയിേല്ല, കെ.ബി. ഗണേഷ് കുമാറിെൻറ ആ പ്രസ്താവന? പൊതുമരാമത്തിലെ കരാർ ഇടപാടുകൾ, േപ്രാജക്ട് കൺസൽട്ടൻസി തുടങ്ങിയ കലാപരിപാടികൾക്കിടയിൽ കോടികൾ പല വഴിക്ക് പോകുന്നുവെന്ന് ലോകായുക്തക്കു മുന്നിൽ ഗണേഷ് തെളിവ് നൽകിയത്? സോളാർ വിഷയത്തിൽ മുന്നണിവിട്ട ഗേണഷിെൻറ പ്രതികാരമായിട്ടേ ഇതൊക്കെ അന്നു ജനം കണ്ടുള്ളൂ. ഏതാണ്ട് ആ സമയത്തുതന്നെയായിരുന്നു ഇബ്രാഹിം കുഞ്ഞിെൻറ വമ്പൻ പ്രസ്താവന: വരുന്ന 400 ദിവസത്തിനുള്ളിൽ 100 പാലങ്ങൾ കമീഷൻ ചെയ്യും. അതിലൊരു പാലമാണിപ്പോൾ ഉദ്ഘാടനത്തിെൻറ രണ്ടാം വർഷം ഇ. ശ്രീധരൻ പൊളിക്കാൻ പോകുന്നത്. 42 കോടി രൂപ ചെലവിട്ട് നിർമിച്ച പാലമാണ്. 440 മീറ്റർ നീളമുള്ള പാലത്തിന് 102 ഗർഡറുകളുണ്ട്. ഇതിൽ 97നും വിള്ളലുകളുണ്ടെന്നാണ് കെണ്ടത്തൽ. ഇവയത്രയും പൊളിച്ചാലും വേസ്റ്റാകില്ല; കടൽഭിത്തി നിർമിക്കാമെന്നാണ് ശ്രീധരൻ പറയുന്നത്. ആ കടൽഭിത്തിയുടെ പേരിൽ വേണമെങ്കിൽ ഉമ്മൻ ചാണ്ടിക്കും ഇബ്രാഹിം കുഞ്ഞിനും അവകാശവാദമുന്നയിക്കാം.
പാലത്തിെൻറ കഥ ഇങ്ങനെയൊക്കെയാണെങ്കിൽ, നിർമാണത്തിലെ ‘സുതാര്യത’യാണ് ബഹുരസം. അന്നത്തെ ഭരണമുന്നണിപോലെത്തന്നെ, മുങ്ങിക്കൊണ്ടിരുന്ന ആർ.ഡി.എസ് േപ്രാജക്ട്സ് എന്ന കമ്പനിക്കാണ് കരാർ നൽകിയത്. അതോടെ അവർ കരപിടിച്ചു. നാഷനൽ ഹൈവേയിലുള്ള ഒരു നിർമാണം എന്തുകൊണ്ട് ദേശീയപാത അതോറിറ്റിയെ ഏൽപിച്ചില്ല എന്നൊന്നും ചോദിക്കരുത്. എല്ലാതരം സംരംഭകർക്കും അകമഴിഞ്ഞ പിന്തുണ എന്ന ഉമ്മൻ ചാണ്ടിസർക്കാർ നയത്തിെൻറ ഭാഗമായി ഇബ്രാഹിം കുഞ്ഞ് പണി തുടങ്ങുംമുേമ്പ ചെറിയൊരു തുകയും കമ്പനിയെ ഏൽപിച്ചു; 8.25 കോടി. സാധാരണ ഈ മൊബിലൈസേഷൻ അഡ്വാൻസ് സ്വകാര്യ കമ്പനികൾക്ക് പതിവുള്ളതല്ലെങ്കിലും സർക്കാർ നയം തെറ്റിക്കാൻ പാവം മന്ത്രിക്ക് കഴിഞ്ഞില്ല. അതാണിപ്പോൾ കുരുക്കായിരിക്കുന്നത്. ഒന്നുമങ്ങ് വിട്ടുപറയാൻ കഴിയുന്നില്ല. കാര്യങ്ങൾ വിശദമാക്കിയാൽ പ്രതിപ്പട്ടിക പിന്നെയും നീളും. എന്തായാലും തൽക്കാലം പേടിക്കാനില്ല; സാക്ഷാൽ കുഞ്ഞാലിക്കുട്ടിയുണ്ട് പിന്തുണയുമായി. എന്നാലും അറസ്റ്റുണ്ടായാൽ എന്തുസംഭവിക്കുമെന്ന് കണ്ടറിയുകതന്നെ വേണം.
എടയാറിലെ ബിനാനി സിങ്ക് എന്ന കമ്പനിയിലെ സാധാരണ തൊഴിലാളിയായിരുന്നു. അതിനു മുമ്പുതന്നെ, എം.എസ്.എഫും യൂത്ത് ലീഗുമൊക്കെ തലക്കുപിടിച്ചു. ബിനാനി സിങ്കിൽ പ്രവർത്തിക്കവെ എസ്.ടി.യുവിെൻറ ഭാഗമായി. സംഘടനയുടെ സെക്രട്ടറിയായിരുന്നു. എറണാകുളത്ത് പാർട്ടിയെ സജീവമാക്കാൻ ജോലിക്കിടയിലും അഹോരാത്രം പണിയെടുത്തു; അത് പാർട്ടിക്കും ഇബ്രാഹിം കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്തു. 1980ലെ തെരഞ്ഞെടുപ്പിൽ മട്ടാഞ്ചേരിയിൽനിന്ന് കെ.എം ഹംസക്കുഞ്ഞ് വിജയിച്ചു, ഡെപ്യൂട്ടി സ്പീക്കറുമായി. ഹംസക്കുഞ്ഞിെൻറ വിശ്വസ്തൻ എന്നനിലയിൽ ഇബ്രാഹിം കുഞ്ഞ് പേഴ്സനൽ സ്റ്റാഫിൽ കയറി. പിന്നെ വെച്ചടി കയറ്റമായിരുന്നു. ആദ്യം പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിയുടെ ചെയർമാൻ. മെല്ലെ പാർട്ടിയിലും ശക്തനായി. അതുവരെ ജില്ല കമ്മിറ്റിയിൽ ചോദ്യംചെയ്യപ്പെടാത്ത നേതാവായിരുന്ന അഹമ്മദ് കബീറിനെതിരെ ഒരു സംഘത്തെ വളർത്തി ജില്ല സെക്രട്ടറിയായി. 1996ൽ കബീർ മട്ടാഞ്ചേരിയിൽ തോറ്റു. 2001ൽ, കബീറിന് പകരക്കാരനായി എത്തിയത് ഇബ്രാഹിം കുഞ്ഞാണ്. സിറ്റിങ് എം.എൽ.എയായിരുന്ന എം.എ തോമസിനെ 12,000ത്തിലധികം വോട്ടുകൾക്ക് തോൽപിച്ചായിരുന്നു കന്നി നിയമസഭ പ്രവേശനം. ഭാഗ്യം വരുന്ന വഴി നോക്കണേ, ഐസ്ക്രീം പാർലർ വിവാദത്തിൽ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം വിടേണ്ടിവന്നപ്പോൾ, പാണക്കാട്ടുനിന്ന് ഉയർന്ന പേര് മറ്റാരുേടതുമായിരുന്നില്ല. ആ പ്രഖ്യാപനത്തിനു മുന്നേ അത് വ്യക്തമായിരുന്നുവെന്നത് വേറെ കാര്യം. കുഞ്ഞാലിക്കുട്ടിക്ക് അത്രക്കും പ്രിയപ്പെട്ടവനായിരുന്നേല്ലാ. തൊട്ടടുത്തവർഷം, കുഞ്ഞാലിക്കുട്ടിയടക്കം എട്ടുനിലയിൽ പൊട്ടിയ തെരഞ്ഞെടുപ്പിലും മട്ടാഞ്ചേരിക്കാർ കുഞ്ഞിനെ തുണച്ചു. 2011ൽ കളമശ്ശേരിയുടെ കന്നി എം.എൽ.എ ആയി. ഏതാനും മാസങ്ങൾ കാബിനറ്റിൽ ഇരുന്നതിെൻറ പ്രിവിേലജിൽ മന്ത്രിയുമായി. 2016ലും കളമശ്ശേരിക്കാർ നിയമസഭയിലെത്തിച്ചു.
1920 േമയ് 20ന് ആലുവക്കടുത്ത കൊേങ്ങാർപിള്ളിയിൽ ജനനം. പിതാവ് വി.യു. ഖാദർ; മാതാവ് ചിത്തുമ്മ. നിയമസഭ വെബ്സൈറ്റിനെ വിശ്വസിക്കാമെങ്കിൽ, കോളജ് വിദ്യാഭ്യാസം നേടിയിട്ടില്ല. തൊഴിലാളി പ്രസ്ഥാനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് വന്നത്്. രണ്ടു പതിറ്റാണ്ടോളം പാർട്ടിയുടെ ജില്ല സെക്രട്ടറിയായിരുന്നു. അങ്കമാലിയിലെ ടെൽക്, ഉദ്യോഗമണ്ഡലിലെ ടി.സി.സി ഓഫിസേഴ്സ് ഫോറം, കേരള മിനറൽസ് ആൻഡ് മെറ്റൽസ് എംപ്ലോയിസ് ഓർഗനൈസേഷൻ തുടങ്ങിയവയുടെ ഒക്കെ തലപ്പത്തിരുന്നിട്ടുണ്ട്. കുസാറ്റിെൻറ സിൻഡിക്കേറ്റ് അംഗമായിരുന്നു. ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ഡയറക്ടറായും പ്രവർത്തിച്ചു. നദീറയാണ് ഭാര്യ. മൂന്ന് ആൺ മക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.