ഇടുക്കിയിൽ പെയ്ത മഴ മുല്ലപ്പെരിയാറിലായിരുന്നെങ്കിൽ
text_fieldsമുല്ലപ്പെരിയാർ മേഖലയിൽ രണ്ടു ദിവസംകൊണ്ട് 65 സെൻറി മീറ്റർ മഴ പെയ്തിരുെന്നങ്കിൽ... അതായത് ഇത്തവണ ഇടുക്കിയിലും പീരുമേടിലും പെയ്ത മഴ മുല്ലപ്പെരിയാറിലായിരുെന്നങ്കിൽ... അങ്ങനെ ആയിരുെന്നങ്കിൽ 136 അടിയിലുള്ള ജലനിരപ്പ് 160 അടിക്ക് മുകളിലുയർന്ന് അണക്കെട്ടിന് മുകളിലൂടെ 11 മണിക്കൂറിൽ കൂടുതൽ ഒഴുകും. അങ്ങനെയുണ്ടായാൽ അണക്കെട്ട് തകരുമെന്ന് അടിവരയിട്ട് പറഞ്ഞ ഒരു റിപ്പോർട്ടിനെക്കുറിച്ച് സംസ്ഥാന വൈദ്യുതി ബോർഡും ദുരന്തനിവാരണ അതോറിറ്റിയും ഇപ്പോൾ ഒാർക്കുന്നുണ്ടോ? ഡൽഹി െഎ.െഎ.ടിയുടേതാണ് ആ പ്രളയ പഠന റിപ്പോർട്ട്.
മുല്ലപ്പെരിയാർ തകർന്നാൽ ആ വെള്ളം ഒഴുകിയെത്തുക ഇടുക്കിയിലേക്കായിരിക്കുമെന്ന് ഒാർക്കുക. എന്നിട്ടും, എന്തുകൊണ്ട് ദുരന്തനിവാരണ അതോറിറ്റിയും വൈദ്യുതി ബോർഡും മുൻകരുതൽ എടുത്തില്ല? ഇവിടെയാണ് അണക്കെട്ട് മാനേജ്മെൻറിൽ പരാജയം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 14 മുതൽ 17 വരെയുള്ള നാലു ദിവസങ്ങളിലായി ഇടുക്കിയിൽ 811 മില്ലി മീറ്റർ മഴയാണ് പെയ്തത്. മുല്ലപ്പെരിയാറിൽനിന്നു കിലോമീറ്റർ അകലെയുള്ള പീരുമേടിൽ പെയ്ത മഴ കൂടി അറിയണം-ആഗസ്റ്റ് എട്ടിന് 12, ഒമ്പതിന് 25, 10ന് 16, 15ന് 27, 16ന് 35, 17ന് 19, 18ന് 10 സെൻറി മീറ്റർ വീതവുമാണ് മഴ പെയ്തത്. 12 മുതലുള്ള ആറു ദിവസംകൊണ്ട് പെയ്ത് 140 സെൻറി മീറ്റർ മഴയാണ്. അഴുതയിലെ ചെക്ക് ഡാം കവിഞ്ഞ് വെള്ളം അഴുതയാറിലൂടെ പമ്പയിലെത്തി.
പീരുമേടിൽ പെയ്ത മഴ ഏതാനും കിലോ മീറ്റർ അപ്പുറത്തേക്ക് മാറി മുല്ലപ്പെരിയാറിലാണ് പെയ്തിരുന്നതെങ്കിൽ? അതേക്കുറിച്ച് കെ.എസ്.ഇ.ബിയും ദുരന്ത നിവാരണ അതോറിറ്റിയും ആലോചിച്ചിരുന്നോ? തെക്കു പടിഞ്ഞാറൻ മൺസൂണിൽ ഇടുക്കിയും മുല്ലപ്പെരിയാറും നിറയുന്നത് അപൂർവമാണ്. ഇടുക്കി പദ്ധതി കമീഷൻ ചെയ്തശേഷം നിറഞ്ഞിേട്ടയില്ല. എന്നാൽ, 1924ലെയും 1961ലെയും പ്രളയത്തിൽ മുല്ലപ്പെരിയാർ തുറന്നുവിട്ടത് പെരിയാർ നദിതടത്തിൽ വലിയ നാശത്തിന് കാരണമായിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാർ മുല്ലപ്പെരിയാർ കേസിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2011ലെ വടക്കു പടിഞ്ഞാറൻ മൺസൂണിൽ മുല്ലപ്പെരിയാർ അപകടഭീഷണി ഉയർത്തിയ ഘട്ടത്തിൽ ഇടുക്കിയിൽ പരമാവധി വൈദ്യുതി ഉൽപാദനം നടത്തി ജലനിരപ്പ് കുറച്ചതും ഒാർക്കണം. ഇടുക്കിയിൽ ജൂലൈ ഒന്നിന് 2351 അടിയായിരുന്ന ജലനിരപ്പ് ജൂലൈ എട്ട് മുതലാണ് ഉയർന്നുതുടങ്ങിയത്. 2403 അടിയാണ് പൂർണ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 2408.5 അടിയും. 2403 അടിയിൽ ഡാം നിറഞ്ഞു കിടക്കുമ്പാൾ പ്രളയമുണ്ടായാൽ ആ വെള്ളം ഉൾക്കൊള്ളാനാണ് ഇത്. 2403 അടിക്ക് മുകളിൽ 5.748 ടി.എം.സി അടി (ആയിരം ദശലക്ഷം ഘനയടി) വെള്ളം സംഭരിക്കാൻ കഴിയും.
മുമ്പ് ഇടുക്കി തുറന്നത് വടക്കു പടിഞ്ഞാറൻ മൺസൂൺ കാലത്താണ്. അതിന് കാരണമായത് മുല്ലപ്പെരിയാറിലെ വെള്ളവും. ഇടുക്കി പദ്ധതി പ്രദേശത്ത് മഴ കുറവായിരിക്കും. അതിനാൽ, ജലനിരപ്പ് ഉയരുന്നത് വളരെ സാവധാനമാണ്. എന്നാൽ, കാലവർഷത്തിൽ അങ്ങനെയല്ല. ജലനിരപ്പ് ഉയരുന്നതു വേഗത്തിലാണ്. പുറമെ വൃഷ്ടിപ്രദേശങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതയും മുന്നിൽ കാണണം. പേക്ഷ, എവിടെയോ പിഴച്ചു. പഴയതുപോെല അണക്കെട്ട് തുറക്കാനുള്ള അധികാരം വൈദ്യുതി ബോർഡിന് മാത്രമല്ല. അവർക്ക് നിർദേശം സമർപ്പിക്കാം. ദുരന്തനിവാരണ അതോറിറ്റിയാണ് അറിയിപ്പ് നൽകേണ്ടത്. അതുകൊണ്ടായിരിക്കും വർഷങ്ങളായി ചെറുേതാണിയിലെ പാർട്ടി ഒാഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈദ്യുതി മന്ത്രി എം.എം. മണി ട്രയൽ റൺ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും നടക്കാതെ പോയത്. ജൂലൈ 26ന് ആദ്യ മുന്നറിയിപ്പ് നൽകി. ജൂലൈ 30ന് 2395 അടിയിൽ എത്തിയപ്പോൾ രണ്ടാമത് മുന്നറിയിപ്പും നൽകി. എന്നിട്ടും എന്തുകൊണ്ട് കനത്ത മഴ വരുന്നതുവരെ കാത്തിരുന്നു? ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 12നാണ് ഒരു ഷട്ടർ നാലു മണിക്കൂർ നേരത്തേക്ക് എന്ന് പറഞ്ഞ് ഉയർത്തിയത്. എന്നാൽ, പിന്നീട് ഷട്ടറുകൾ ഒന്നൊന്നായി തുറന്നു. ഇപ്പോഴും തുടരുന്നു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലെ സെക്രട്ടറിയും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ എം. രാജീവൻ പറയുന്നത് ശരിയെങ്കിൽ ഗുരുതരമായ വീഴ്ചയാണ് ഇത്തവണയും സംഭവിച്ചത്. കനത്ത മഴ പെയ്യുമെന്ന സൂചന അഡീഷനൽ ചീഫ് സെക്രട്ടറിയെ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ഫോണിൽ വിളിച്ചറിയിച്ചിരുെന്നന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യേക ബുള്ളറ്റിനും ഇറക്കി. യഥാസമയം അണക്കെട്ട് തുറക്കാതിരുന്നതും വെള്ളപ്പൊക്കത്തിന് കാരണമായെന്നാണ് അദ്ദേഹം പറയുന്നത്. മഴ മുൻകൂട്ടി കണ്ട് അണക്കെട്ടുകൾ ക്രമീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെെട്ടന്നാണ് ഇതിന് അർഥം. അതായത്, നാല് ജില്ലകളിലെങ്കിലും മഹാപ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല. എന്നാൽ, പതിവുപോലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ വൈദ്യുതി ബോർഡ് കുറ്റപ്പെടുത്തുേമ്പാഴും ഒരുകാര്യം അവർ രഹസ്യമായി സമ്മതിക്കുന്നു- വൈദ്യുതി ഉൽപാദനത്തിനുള്ള വെള്ളം തുറന്നുവിട്ട് കോടികൾ നഷ്ടം വരുത്തിയെന്ന ഒാഡിറ്റ് റിപ്പോർട്ടിനെ വൈദ്യുതി ബോർഡ് ഭയക്കുന്നു-പ്രത്യേകിച്ച് ഒാഡിറ്റ് വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥൻ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ.
ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം പ്രവചനമാണ് നൽകുന്നതെന്നും അത് ഒാരോരുത്തരെയും വിളിച്ചു പറയാനാകില്ലെന്നും രാജീവൻ പറയുന്നു. മഴപെയ്യുമോയെന്നും അത് എത്രത്തോളം പെയ്യുമെന്നും മനസ്സിലാക്കേണ്ടത് അണക്കെട്ട് മാനേജ്മെൻറിൻറ ഭാഗമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ സാധാരണയിൽ കൂടുതലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ബോർഡിെൻറതന്നെ കണക്കുകൾ പ്രകാരം ജൂണിൽ 759.5 ദശലക്ഷം യൂനിറ്റ് (എം.യു) വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നീരൊഴുക്കാണ് സംസ്ഥാനമാകെ പ്രതീക്ഷിച്ചത്. എന്നാൽ, ഒഴുകിയെത്തിയത് 1504.651എം.യു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളവും. ജൂലൈയിലും നീരൊഴുക്ക് ഇരട്ടിയിലേറെയായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടതാണ് പെരിയാർ നദിതടത്തിലെ പ്രളയത്തിന് കാരണമെന്ന് കേരളം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുേമ്പാൾതന്നെ എന്തുകൊണ്ട് കേരളത്തിലെ അണക്കെട്ടുകളെക്കുറിച്ച് ഇവിടെ മൗനം പാലിച്ചു. എന്നാൽ, തമിഴ്നാട് ആ കണക്ക് സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽനിന്നായി 36.28 ടി.എം.സി അടി (ആയിരം ദശലക്ഷം ഘനയടി) വെള്ളം പെരിയാറിലേക്ക് തുറന്നുവിട്ടതാണ് മഹാപ്രളയത്തിന് കാരണമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കി നിറയാൻ വേണ്ടതിൻറ പകുതിയോളം വെള്ളം പെരിയാറിലൂടെ ഒഴുകി.
അണക്കെട്ടുകൾ തുറന്നതിനാൽ 54 ലക്ഷം ജനങ്ങളെ ബാധിച്ചെന്നും തമിഴ്നാട് പറയുന്നു. ആഗസ്റ്റ് 15 മുതലാണ് മുല്ലപ്പെരിയാർ തുറന്നത്. അന്ന് 1.247ടി.എം.സിയും 16ന് 2.022 ടി.എം.സിയും ഇടുക്കിയിലേക്ക് ഒഴുകി. എന്നാൽ, 15ന് ഇടുക്കിയിൽനിന്ന് 13.79 ടി.എം.സിയും 16ന് 4.472 ടി.എം.സിയും തുന്നുവിട്ടു. 14 മുതൽ 19വരെ 28.54 ടി.എം.സി അടി വെള്ളം ഇടുക്കിയിൽനിന്നു പെരിയാറിലേക്ക് ഒഴുകി. ഇടമലയാറിൽനിന്നു 7.74 ടി.എം.സി അടിയും. ഇതിന് പുറമെ പെരിയാറിെൻറ കൈവഴിയായ മുതിരപ്പുഴയാറിലെ അണക്കെട്ടുകളൊക്കെ തുറന്നു. ഇൗ കണക്കുകൾ ശരിയെങ്കിൽ അണക്കെട്ടുകൾ മുൻക്കൂട്ടി തുറന്നിരുെന്നങ്കിൽ മഹാപ്രളയം തടയാമായിരുന്നില്ലേ?
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.