നുണ, അവരുടെ മൂർച്ചയേറിയ ആയുധം
text_fieldsഗസ്സയിൽ സിവിലിയൻമാർ ഇല്ല ‘‘എല്ലാത്തിനും ഉത്തരവാദികളായവരുടെ ഒരു മുഴുരാഷ്ട്രമാണത്’’ എന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 13ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞതു കൂടി ഓർമിക്കുക. ഫലസ്തീനോ മറ്റേതെങ്കിലും അറബ് രാജ്യങ്ങൾക്കെതിരെയോ നടത്തുന്ന എല്ലാ യുദ്ധങ്ങളിലും ഇതാണ് ഇസ്രായേലിന്റെ രീതി. എന്നിട്ട് സിവിലിയൻ ജനതയെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും യുദ്ധത്തിന്റെ പ്രധാന ഉന്നമാക്കി മാറ്റുന്നു. ഇതു മനസ്സിലാക്കാൻ ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിൽ കൊല്ലപ്പെട്ട സിവിലിയൻമാരുടെ എണ്ണം നോക്കിയാൽ മതിയാകും.
കഴിഞ്ഞ മാസം 20ന് നടത്തിയ അതിതീവ്രവും മാരകവുമായ ബോംബാക്രമണത്തിൽ തെക്കൻ ലബനാനിലെ സിവിലിയൻ പ്രദേശങ്ങളെ ഉന്നമിട്ടതിന് ഇസ്രായേലി സേനയുടെ ന്യായീകരണം, ലബനാനികൾ വീടുകൾക്കുള്ളിൽ ദീർഘദൂര മിസൈൽ ലോഞ്ചറുകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്നാണ്. ആ ആക്രമണത്തിൽ 492 പേർ കൊല്ലപ്പെടുകയും 1645 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനാനിലെ ഇസ്രായേൽ യുദ്ധം തുടരുന്നിടത്തോളം കാലം ഈ ന്യായീകരണവും സജീവമായിരിക്കും. ഇസ്രായേലി മാധ്യമങ്ങൾ ഉദ്ധരിച്ചുകൊണ്ടിരിക്കുന്ന ഈ അവകാശവാദത്തെ വിപുലമായ രീതിയിൽ യു.എസ്, യൂറോപ്യൻ മാധ്യമങ്ങളും പിന്തുടരുന്നു.
ഗസ്സയിൽ സിവിലിയൻമാർ ഇല്ല ‘‘എല്ലാത്തിനും ഉത്തരവാദികളായ ഒരു മുഴുരാഷ്ട്രമാണത്’’ എന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 13ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞതുകൂടി ഓർമിക്കുക. ഫലസ്തീനോ മറ്റേതെങ്കിലും അറബ് രാജ്യങ്ങൾക്കെതിരെയോ നടത്തുന്ന എല്ലാ യുദ്ധങ്ങളിലും ഇതാണ് ഇസ്രായേലിന്റെ രീതി. എന്നിട്ട് സിവിലിയൻ ജനതയെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും യുദ്ധത്തിന്റെ പ്രധാന ഉന്നമാക്കി മാറ്റുന്നു. ഇതു മനസ്സിലാക്കാൻ ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം നോക്കിയാൽ മതിയാകും .
ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം യുദ്ധത്തിന്റെ ഇരകളിൽ 69 ശതമാനം കുട്ടികളും സ്ത്രീകളുമാണ്. കൊല്ലപ്പെട്ട മുതിർന്ന പുരുഷന്മാരുടെ എണ്ണമെടുത്താൽ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, സിവിൽ ഡിഫൻസ് ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സാധാരണ ജനങ്ങളാണ് ഭൂരിഭാഗവുമെന്ന് വ്യക്തമാകും. ഇസ്രായേലി മാധ്യമങ്ങളും അവരുടെ പടിഞ്ഞാറൻ കൂട്ടാളികളും മാത്രമാണ് ഫലസ്തീനിലെയും ഇപ്പോൾ ലബനാനിലെയും സിവിലിയൻമാർ വൻതോതിൽ കൊല്ലപ്പെടുന്നതിനെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്.
സത്യത്തിൽ, നുണകളുടെ തുടക്കം ഒക്ടോബർ 17നല്ല, ഒക്ടോബർ ഏഴിനാണ്, തലയറുക്കപ്പെട്ട കുഞ്ഞുങ്ങളെയും കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെയും കുറിച്ച് ഇസ്രായേൽ നടത്തിയ അവകാശവാദങ്ങൾ പലതും തെറ്റാണെന്ന് നിർണായകമായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ചില മാധ്യമങ്ങളും ഇസ്രായേൽ അനുകൂല ഉദ്യോഗസ്ഥരും ഇപ്പോഴും അതൊരു വസ്തുതയാണെന്ന മട്ടിൽ ആവർത്തിക്കുന്നു. ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും അൽ ശിഫ ആശുപത്രിക്ക് കീഴിൽ ഹമാസ് ആസ്ഥാനമുണ്ടെന്ന അടിസ്ഥാനരഹിതമായ ഇസ്രായേലി അവകാശവാദവും നിജമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് തുടരുന്നു.
അതേ യുക്തിയാണ് ഇപ്പോൾ ലബനാനിലും പ്രയോഗിക്കുന്നത്. അവിടെ സിവിലിയൻമാരെ ഉന്നം വെക്കുന്നില്ലെന്നാണ് ഇസ്രായേലി അവകാശവാദം. എന്നാൽ, സാധാരണക്കാർ കൊല്ലപ്പെടുമ്പോൾ സിവിലിയൻമാരെ ലബനാൻ മനുഷ്യകവചമായി ഉപയോഗിക്കുന്നെന്നു പറഞ്ഞ് ആക്ഷേപിച്ചുതള്ളുകയും ചെയ്യും. ഈ വാദങ്ങൾക്കൊപ്പം ചേരുന്ന പലരും വിവരം കെട്ടവരോ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയായ നിഗമനങ്ങളിലെത്തിച്ചേരാൻ കഴിയാത്തവരോ അല്ല. ഇസ്രായേലി ആഖ്യാനത്തിന്റെ ഭാഗമായി നിൽക്കുന്നതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്.
ബി.ബി.സിയെപ്പോലുള്ളവരടക്കം ആ ആഖ്യാനത്തിന്റെ ഭാഗമാണ്. അവർ ഫലസ്തീനെയോ ലബനാനെയോ സംബന്ധിച്ച ഒരു വർത്തമാനത്തിന് തുടക്കമിടുന്നതു തന്നെ ഇസ്രായേലി അവകാശവാദങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്. “ഹിസ്ബുല്ലയുടെ വലിയ തോതിലെ റോക്കറ്റ്- ഡ്രോൺ ആക്രമണവും തടയാൻ തെക്കൻ ലബനാനിലുടനീളം മുൻകൂർ ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ പറഞ്ഞു,” ആഗസ്റ്റ് 26ന് ബി.ബി.സി ചെയ്ത റിപ്പോർട്ട് ഒരു ഉദാഹരണം മാത്രം. ഇസ്രായേലി പ്രൊപ്പഗണ്ടകളെ പാശ്ചാത്യ അധികൃതരും മാധ്യമപ്രവർത്തകരും സർവാത്മനാ സ്വാഗതം ചെയ്യുമെന്നതിനാൽ ഗസ്സയിലും ഇപ്പോൾ ലബനാനിലും നടത്തിയ കൂട്ടക്കൊലകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് നുണകൾ ഉപയോഗിച്ച് ഇസ്രായേൽ രക്ഷപ്പെടുന്നു.
സെപ്റ്റംബർ 20ന് ലബനാനിൽ നടത്തിയ വ്യോമാക്രമണത്തെ ‘‘നീതി നടപ്പാക്കൽ’’ എന്ന് വിശേഷിപ്പിക്കുക വഴി നിങ്ങളുടെ റിപ്പോർട്ടിങ് ഈ ഔദ്യോഗിക നിലപാടിനനുസൃതമായി വേണമെന്ന് മുഖ്യധാരാ മാധ്യമങ്ങൾക്ക് സൂചന നൽകുകയായിരുന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ.
നേരെ മറിച്ച് ഒന്നു സങ്കൽപിച്ചു നോക്കൂ, ആയിരക്കണക്കിന് ഇസ്രായേലി സിവിലിയൻമാർ ലബനീസ് ബോംബുകൾ പതിച്ച് സ്വന്തം വീടുകൾക്കുള്ളിൽ കൊല്ലപ്പെട്ടാൽ അമേരിക്കയുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും രോഷവും പ്രതികരണങ്ങളും ഈ വിധത്തിലായിരിക്കുമോ?
ലബനാൻ ഒരു പരമാധികാര അറബ് രാഷ്ട്രമാണ്. ഗസ്സ അധിനിവേശത്തിനിരയാക്കപ്പെട്ട പ്രദേശമാണ്. അവിടത്തെ ജനങ്ങളെ നാലാം ജനീവ കൺവെൻഷൻ പ്രഖ്യാപനങ്ങൾ പ്രകാരം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ലബനാനിലും ഫലസ്തീനിലും ജീവിക്കുന്നത് വിലകുറഞ്ഞ മനുഷ്യരല്ല, അവരുടെ കൂട്ടക്കൊല ഒരു കാരണവശാലും അനുവദിക്കാനുമാവില്ല. പ്രത്യേകിച്ച്, ഏതെങ്കിലുമൊരു ഇസ്രായേലി സൈനിക വക്താവ് പുറത്തുവിടുന്ന പെരുംനുണകളുടെ അടിസ്ഥാനത്തിൽ. ഇസ്രായേലി നുണകൾക്ക് ചിരപ്രതിഷ്ഠ നൽകുന്നത് അപകടകരമാണ്, അത് വംശഹത്യക്കുള്ള അംഗീകൃത ന്യായീകരണമായി മാറും.
ആവർത്തിക്കുന്ന നുണ, ആവർത്തിക്കുന്ന കുരുതി
ഗസ്സയെയും ലബനാനെയും സംബന്ധിച്ച് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഇസ്രായേലിന്റെ രണ്ട് പ്രസ്താവനകൾ:
‘‘യുദ്ധം ചെയ്യാൻ ഹമാസ് ആസൂത്രിതമായി ആശുപത്രികളെ ഉപയോഗിക്കുന്നു, ഗസ്സയിലെ ജനങ്ങളെ നിരന്തരം മനുഷ്യകവചങ്ങളായി വെക്കുന്നു”
2024 മാർച്ച് 25
ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി
“മനുഷ്യകവചങ്ങളെ ഉപയോഗിക്കുന്ന തന്ത്രത്തിന്റെ ഭാഗമായി ഹിസ്ബുല്ല ഭീകരരുടെ ആസ്ഥാനം ബെയ്റൂത്തിന്റെ ഹൃദയഭാഗത്തെ താമസ കെട്ടിടങ്ങൾക്ക് കീഴിൽ മനഃപൂർവം നിർമിച്ചതാണ്”
2024 സെപ്റ്റംബർ 27
ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി
സംഭവിച്ചത്
ഒക്ടോബർ 17ന് 500 ഓളം അഭയാർഥികളെ കൊല്ലുകയും നൂറുകണക്കിനുപേർക്ക് പരിക്കേൽക്കുകയും ചെയ്ത അൽ-അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ കൂട്ടക്കൊല തങ്ങൾ നടത്തിയതല്ലെന്നും ഫലസ്തീനിയൻ റോക്കറ്റായിരുന്നു ഇതിന് പിന്നിലെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
നിഷ്പക്ഷവും വിശ്വസനീയവുമായ അവകാശ പ്രസ്ഥാനങ്ങൾ ഉൾപ്പെടുന്ന സംഘങ്ങൾ നടത്തിയ അന്വേഷണങ്ങളിൽ ലഭിച്ച തെളിവുകളെല്ലാം ഇസ്രായേലി അവകാശവാദത്തിന് വിപരീതമായിരുന്നുവെങ്കിലും മാധ്യമങ്ങളിൽ കവറേജ് ലഭിച്ചത് അവരുടെ വ്യാജവാദങ്ങൾക്ക് തന്നെയാണ്. ബാപ്റ്റിസ്റ്റ് ആശുപത്രിയിലേതുപോലുള്ള സംഭവങ്ങൾ പല തവണ ആവർത്തിക്കപ്പെട്ടു.
സംഭവിക്കാനിരിക്കുന്നത്
ഹഗാരിയുടെ പ്രസ്താവനക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുന്നവർ, കഴിഞ്ഞ വർഷം ഗസ്സയിൽ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തിയ ശേഷം ബെയ്റൂത്തിൽ ഇനി സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങൾക്ക് കാതോർത്തോളൂ...
(എഴുത്തുകാരനും ഫലസ്തീൻ ക്രോണിക്ക്ൾ എഡിറ്ററുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.