ഇതെന്തു ഗവർണർമാർ?
text_fieldsപുതിയ സംസ്ഥാന പ്രസിഡൻറിനെ നിശ്ചയിക്കാൻ ബി.ജെ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എന്തിന ു നിയമിക്കണം? ഒന്നു വേണ്ടിടത്ത് ഒരു കൂട്ടം പ്രസിഡൻറുമാരുള്ള സ്ഥിതിയാണ്. മിസോറമിൽ ന ിന്ന് വന്ന ഗവർണറും അവിടേക്ക് പോയ ഗവർണറും പെരുമാറുന്നത് ബി.ജെ.പി സംസ്ഥാനപ്രസിഡൻ റുമാരെപ്പോലെ തന്നെ. കസേരക്ക് ഊഴം കാക്കുന്ന കെ. സുരേന്ദ്രൻ മുതൽ, ഒറ്റശ്വാസത്തിൽ പറഞ ്ഞു തീർക്കാൻ കഴിയാത്തത്ര നീളമുള്ള പ്രസിഡൻറ് സ്ഥാനാർഥി പട്ടികയിലുള്ളവരും നിയമന ം കഴിഞ്ഞ മട്ടിലാണ്. ‘അപ്പോൾ ഞാനാരാ?’-ഗവർണർ ആരിഫ് മുഹമ്മദ്ഖാെൻറ സംശയം അതാണ്.
ഗവ ർണർ ബി.ജെ.പി സംസ്ഥാന പ്രസിഡൻറിനെപ്പോലെയാണ് പെരുമാറുന്നതെന്നു പറഞ്ഞത് സി.പി.എം സ ംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. കാവി ധരിച്ചവർ അതിെൻറ ധർമം മറക്കുകയും ധർമം ഉയർത്തിപ്പിടിക്കേണ്ടവർ കാവിയിൽ മുങ്ങിത്താഴുകയും ചെയ്യുന്ന കാലമാണ്. ധർമം പു ലർത്തുമെന്ന് ഉറപ്പുള്ളവരെ തെരഞ്ഞെടുത്താണ് രാജ്ഭവനിലേക്ക് അയക്കുന്നത്. രാജ്ഭവന ിലേക്ക് പറഞ്ഞയച്ചവരോടുള്ള ധർമം ഉത്തരവാദിത്ത ബോധത്തോടെ നിർവഹിച്ചു വരുകയാണ് ആരിഫ് മുഹമ്മദ്ഖാൻ എന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കാണാൻ കഴിയുന്നത്. അതുകൊണ്ട്, കോടിയേരിയുടെ വാക്കുകളിൽ അദ്ദേഹത്തിെൻറ രാഷ്ട്രീയത്തിനപ്പുറം, യാഥാർഥ്യവും തെളിഞ്ഞു കിടക്കുന്നു.
കേന്ദ്രം കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ആ പ്രമേയം ഭരണഘടനാപരവും നിയമപരവുമായ സാധുതയില്ലാത്ത രാഷ്ട്രീയ തട്ടിപ്പാണെന്നാണ് ഗവർണർ പറഞ്ഞു വെക്കുന്നത്. കേന്ദ്രം കൊണ്ടുവന്ന നിയമം നടപ്പാക്കാൻ സംസ്ഥാനം ബാധ്യസ്ഥമാണെന്നിരിക്കേ, അതിനെതിരെ പ്രമേയം പാസാക്കുന്നത് അർഥശൂന്യമാണെന്ന വാദഗതികളും അദ്ദേഹം നടത്തുന്നു. നിൽക്കട്ടെ -നിയമസഭ പാസാക്കിയ പ്രമേയത്തിനാണോ, അതേക്കുറിച്ച ഗവർണറുടെ കാഴ്ചപ്പാടിനാണോ ഓട്ടക്കാലണയുടെ വിലയില്ലാത്തത്? അതാണ് കാതലായ ചോദ്യം. അവിടെ ഗവർണർക്കു പിഴച്ചുവെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം.
കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിക്കുേമ്പാഴാണ് ഏതു നിയമവും ഫലപ്രദമായി നടപ്പാക്കാൻ കഴിയുക. ഇതിൽ ഒരു കൂട്ടർ നിസ്സഹകരിച്ചാൽ രണ്ടാമത്തെ കൂട്ടർ വെട്ടിലാവുക തന്നെ ചെയ്യും. അതു തിരിച്ചറിയുന്നവരാണ് സഹകരണാത്മക ഫെഡറലിസത്തെക്കുറിച്ച് ഉറക്കെ പറയുന്നത്. പാർലമെൻറ് പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യാനും പ്രമേയം പാസാക്കാനും അവകാശമില്ലാത്ത സാമന്ത നാട്ടുരാജ്യങ്ങളല്ല സംസ്ഥാനങ്ങൾ. തങ്ങൾ പ്രതിനിധാനംചെയ്യുന്ന ജനങ്ങളുടെ പൊതുതാൽപര്യത്തിനും അഭിലാഷത്തിനും ഒത്തവിധമല്ലെങ്കിൽ എതിർപ്പുയർത്തേണ്ടത് സംസ്ഥാനത്തിെൻറ കടമയാണ്. അതു നിർവഹിക്കുകയാണ് കേരളം ചെയ്തത്. നിയമത്തിെൻറ വഴിക്കാണെങ്കിൽ കോടതിയെ സമീപിക്കാം. അഭിപ്രായം അറിയിക്കാൻ ഉദ്ദേശിച്ചാണെങ്കിൽ പ്രമേയം വഴി അതു ചെയ്യാം. അതിൽ രണ്ടാമത്തെ വഴിയാണ് കേരളം പാകതയോടെ ആദ്യം തെരഞ്ഞെടുത്തത്.
ഗവർണറുടെ ഭാഷയിൽ, സംസ്ഥാനത്തിെൻറ തലവൻ അദ്ദേഹമാണ്. താൻ തലവനായിരിക്കുന്ന സംസ്ഥാനത്തിെൻറ വികാരം കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിൽ സഹകരിക്കേണ്ട ഗവർണറാണ് പ്രമേയത്തെ പുച്ഛിക്കുന്നത്. അവിടെയാണ് നിഷ്പക്ഷതക്കപ്പുറം ഗവർണറുടെ രാഷ്ട്രീയചായ്വ് തെളിഞ്ഞു കിടക്കുന്നത്. കേന്ദ്രത്തിെൻറ ഗുമസ്തനോ ഏജേൻറാ അല്ല ഗവർണർ. ആ ചുമതലയേറ്റു കഴിഞ്ഞാൽ പഴയ രാഷ്ട്രീയം മാറ്റിവെച്ച് രാഷ്ട്രീയത്തിന് അതീതമായി ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ ഏതൊരു ഗവർണറും ബാധ്യസ്ഥനാണ്.
രാഷ്ട്രപതിയുടെയും കേന്ദ്രത്തിെൻറയും ഇംഗിതമെന്തായാലും അതു നടത്തിയെടുക്കാനുള്ള ചട്ടുകമായല്ല, താൻ ഇരിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ അഭിലാഷത്തിനൊത്താണ് ഗവർണർ നിൽക്കേണ്ടത്. കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത 140 പേരിൽ 139 പേരും പിന്തുണക്കുന്ന ഒരു വിഷയത്തിൽ, ബാക്കിയുള്ള ഒരാൾക്കൊപ്പമാണ് ഗവർണർ നിൽക്കുന്നത്. കേന്ദ്രത്തിൽ ഭൂരിപക്ഷമുണ്ടാക്കിയിട്ട് പൗരത്വ നിയമഭേദഗതി തിരുത്തിക്കോളൂ എന്ന് ഗവർണർ പറയുന്നുണ്ട്. കേരളത്തിൽ ഭൂരിപക്ഷമുണ്ടാക്കിയിട്ട് നിയമസഭയിൽ പ്രമേയം വേണ്ടെന്നു വെച്ചോളൂ എന്ന് ഗവർണറോട് തിരിച്ചു പറയാനുള്ള അവകാശം സംസ്ഥാനത്തെ ജനങ്ങൾക്കും അവർ പ്രതിനിധാനംചെയ്യുന്ന രാഷ്്ട്രീയ പാർട്ടികൾക്കുമുണ്ട്. ആകെ വോട്ടർമാരിൽ 15 ശതമാനത്തിനപ്പുറത്തേക്ക് ബി.ജെ.പി കേരളത്തിൽ വളർന്നിട്ടില്ലെന്നിരിക്കെ, ബാക്കി 85 ശതമാനത്തിെൻറ പ്രമേയത്തെ പരിഹസിക്കുകയാണ് ഗവർണർ. അത് ഗവർണറുടെ രാഷ്ട്രീയപ്രവർത്തനമാണ്.
നിയമപരവും ഭരണഘടനാപരവുമായി പ്രമേയത്തിന് സാധുതയില്ലെന്ന ഗവർണറുടെ വാദം തെറ്റുമാണ്. പാർലമെൻറ് പാസാക്കിയ നിയമത്തോടുള്ള കാഴ്ചപ്പാടാണ് നിയമസഭ പാസാക്കിയ പ്രമേയം. അതൊരു നിയമമോ നിഷേധമോ അല്ല, അഭിപ്രായമാണ്. അത്തരമൊരു അഭിപ്രായം മുന്നോട്ടുവെക്കാൻ വ്യക്തിക്കുപോലുമുണ്ട് സ്വാതന്ത്ര്യം. കേരളത്തിെൻറ പൊതു അഭിപ്രായം പ്രമേയമായി കേന്ദ്രത്തിനു മുന്നിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അത് നിയമവിരുദ്ധമോ, ഭരണഘടനാ വിരുദ്ധമോ അല്ല. പ്രമേയത്തിന് തികഞ്ഞ സാധുതയുണ്ട്. നിലവിലെ സ്ഥിതിയിൽ അതു കേന്ദ്രം വകവെക്കില്ല എന്നതു വേറെ കാര്യം. കേന്ദ്രം വകവെക്കാൻ പോകുന്നില്ല എന്നു കരുതി പ്രതിപക്ഷത്തിന് അവരുടെ റോൾ മാറ്റിവെക്കാൻ കഴിയില്ല.
ഇത്തരമൊരു പ്രമേയം പാസാക്കാൻ കേരള നിയമസഭക്കുള്ള അധികാരം യഥാർഥത്തിൽ പ്രസക്തമായൊരു വിഷയം തന്നെയല്ല. പൗരത്വ നിയമഭേദഗതിയെ തുടർന്ന് രാജ്യത്ത് പടർന്നു പിടിച്ചിരിക്കുന്ന വലിയ ഉത്കണ്ഠയും അങ്കലാപ്പും പ്രതിഫലിപ്പിക്കുകയാണ് കേരള നിയമസഭ പ്രമേയത്തിലൂടെ ചെയ്തത്. അത് നാളെ മറ്റു സംസ്ഥാനങ്ങൾ ചെയ്തുകൂടെന്നുമില്ല. അതിന് ആധാരമായ വിഷയമാണ് കേന്ദ്രത്തെയും, എതിർക്കുന്ന ഗവർണറെയും ഇരുത്തി ചിന്തിപ്പിക്കേണ്ടത്. പ്രമേയം ഭരണഘടനാനുസൃതമല്ലെന്നു പറയുന്ന, പരന്ന വായനയുള്ള ഗവർണർ വിശദീകരിക്കേണ്ട ഒരു കാര്യമുണ്ട്. മതേതരത്വത്തിെൻറയും തുല്യതയുടെയും ഭരണഘടന വ്യവസ്ഥകൾക്ക് അനുസൃതമാണോ പൗരത്വ ഭേദഗതി നിയമം? പൗരത്വ പ്രക്ഷോഭത്തെയും പ്രമേയത്തെയും വിലയിരുത്തേണ്ടത് അതിെൻറ അടിസ്ഥാനത്തിലാണ്.
ഉത്തരകൊറിയ-അമേരിക്ക വിഷയത്തിൽ പ്രമേയം പാസാക്കുന്നതുപോലൊന്നാണ് കേരള നിയമസഭാ പ്രമേയമെന്ന പരിഹാസവും ഗവർണർ നടത്തി. ഉത്തരകൊറിയ-അമേരിക്ക വിഷയം നാം ചിന്തിക്കേണ്ട ഒന്നല്ലെന്ന് കരുതുന്നവർക്ക് അങ്ങനെയാകാം. ഇറാനും യു.എസുമായുള്ള സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ സംയമനം പാലിക്കാൻ ഇന്ത്യ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടുവെങ്കിൽ, അതു വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുകയുമാവാം. പൗരത്വ ഭേദഗതി നിയമത്തെ യു.എന്നും യു.എസുമൊക്കെ എതിർക്കുന്നു. കേരള നിയമസഭയുടെ പ്രമേയത്തെ എതിർക്കുന്ന ഗവർണർ അതേക്കുറിച്ചൊന്നും പറഞ്ഞു കണ്ടില്ല. മോദിസർക്കാറിന് പിടിക്കുമോ എന്നു നോക്കാതെയാണ് യു.എസ് അഭിപ്രായം പറഞ്ഞത്. യു.എസിന് ഇക്കാര്യത്തിലുള്ള ഉത്കണ്ഠ കേരള നിയമസഭക്ക് പാടില്ലെന്നുണ്ടോ? കേന്ദ്രം നിർമിക്കുന്ന നിയമം അതേപടി അനുസരിച്ചാൽ മതിയോ?
പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇടങ്കോലിടുന്ന ഉത്തരവാദിത്തമാണ് ഗവർണർമാർ ചെയ്തുവരുന്നത്. ആരിഫ് മുഹമ്മദ്ഖാൻ പൗരത്വ ഭേദഗതി നിയമ പ്രമേയം അതിന് ദുരുപയോഗിക്കുന്നു. മിസോറമിൽ നിന്ന് പറന്നെത്തി പി.എസ്. ശ്രീധരൻ പിള്ളയും രാഷ്ട്രീയപ്രവർത്തനം നടത്തുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചിമബംഗാളിൽ മമത ബാനർജിയുടെ സർക്കാറിനെ എന്തിനും ഏതിനും നേരിടുകയാണ് ഗവർണർ ജഗദീപ് ധൻകർ. മഹാരാഷ്ട്രയിൽ രണ്ടാമൂഴം അധികാരത്തിൽ വരാൻ ബി.ജെ.പി കൊണ്ടുപിടിച്ച് ശ്രമിച്ച ദിവസങ്ങളിൽ ഗവർണർ ഭഗത് സിങ് കോശിയാരി മാത്രമല്ല, രാഷ്ട്രപതി രാംനാഥ് കോവിന്ദും നേരെചൊവ്വേ ഉറങ്ങിയില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി കേവല ഭൂരിപക്ഷം തികക്കാനുള്ള സകല അടവുകൾക്കും മുകളിൽ കൈയൊപ്പു വെക്കുന്ന പണിയായിരുന്നു കോശിയാരിക്ക്.
ജമ്മു-കശ്മീരിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും ചേർന്ന് ബദൽ മന്ത്രിസഭ രൂപവത്കരിക്കുമെന്നായപ്പോൾ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതും സംസ്ഥാനം രണ്ടു തുണ്ടമാക്കിയതും മൂന്നു മുൻ മുഖ്യമന്ത്രിമാർ അടക്കം ഒരു സംസ്ഥാനം തന്നെ തടങ്കലിലാക്കിയതും കേന്ദ്രത്തിന് അമ്മാനമാടാവുന്ന ഗവർണർ കൂടി ഉള്ളതു കൊണ്ടായിരുന്നു. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാറിനെ വട്ടം കറക്കാൻ ഐ.പി.എസ് മുറകൾ പ്രയോഗിക്കുന്ന ചുമതലയാണ് അവിടത്തെ ലഫ്. ഗവർണർ കിരൺ ബേദിക്ക്. ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാറുമായി മുൻ ലഫ്. ഗവർണർ നജീബ് ജങ് നടത്തിപ്പോന്ന വാൾപ്പയറ്റും പ്രസിദ്ധം. മേഘാലയത്തിലിരുന്ന് ട്വിറ്റർ വഴി കാവിപ്പയറ്റ് നടത്തുകയാണ് ഗവർണർ തഥാഗത റോയ്. ഭരണഘടനാപരമായി ഒരു സംസ്ഥാനത്തെ നയിക്കാൻ ചുമതലപ്പെട്ടവരാണ് ഗവർണർമാർ. എന്നാൽ, പ്രതിപക്ഷ സർക്കാറുകളോട് ഏറ്റുമുട്ടി, അട്ടിമറി അടക്കം ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യം നടപ്പാക്കുകയാണ് ഗവർണർമാർ ചെയ്തുവരുന്നത്. ഇതെന്തു ഗവർണർമാർ? ചോദിച്ചു പഴകിയതൊന്ന് വീണ്ടും ചോദിക്കാം: നമുക്ക് എന്തിന് ഗവർണർമാർ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.