അകലമില്ലാതാക്കി 6ജി വരുമ്പോൾ
text_fields30 കോടി ഇന്ത്യൻ കുടുംബങ്ങൾ 16 കോടി സ്മാർട്ട്ഫോൺ ഒരുവർഷം വാങ്ങുന്നു. ഒരു കുടുംബം രണ്ടുവർഷം കൂടുമ്പോൾ ഒരു പുതിയ സ്മാർട്ട് ഫോൺ വാങ്ങുന്നു, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ.....
2022 ഒക്ടോബറിൽ നിലവിൽ വന്ന 5ജി നെറ്റ്വർക്ക് സംവിധാനം രാജ്യത്ത് ചുരുക്കം ചില നഗരങ്ങളിൽ മാത്രമേ ലഭ്യമായിത്തുടങ്ങിയിട്ടുള്ളൂ, എന്നാൽ ആ ഘട്ടത്തിൽതന്നെ 6 ജി ടെലികോം സേവനങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നു. 2030 ൽ ഇവിടെ 6ജി യാഥാർഥ്യമാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്, 4 ജി ഗെയിമിങ്- വിനോദ മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാക്കിയെങ്കിൽ 5 ജി വിപ്ലവം സൃഷ്ടിച്ചത് വേഗതയിലാണ്. 5 ജി യെക്കാൾ നൂറുമടങ്ങ് വേഗതയിൽ 6ജി സേവനം ലഭ്യമാകും എന്നാണ് ഏതാനും ദിവസം മുമ്പ് ഇറങ്ങിയ രേഖയിൽ വ്യക്തമാക്കുന്നത്, ഇതു വ്യവസായ വിപ്ലവത്തിലെ ഏറ്റവും മേന്മയേറിയ കാലഘട്ടമായി മാറുമെന്നും. ഓരോ നൂറ്റാണ്ട് കഴിയുംതോറും ജനങ്ങൾ പുതിയ സാങ്കേതികവിദ്യയിലേക്ക് ചേക്കേറുകയും വയർലെസ് സാങ്കേതികവിദ്യ ജനങ്ങളുടെ ജീവിതനിലവാരത്തെ മാറ്റിമറിക്കുകയും പുതുതലമുറകൾ പുത്തൻ സാങ്കേതികവിദ്യ സ്വായത്തമാക്കുവാൻ മത്സരിക്കുകയും ചെയ്യുന്ന കാലത്താണ് 6 ജി നെറ്റ്വർക്കിന്റെ വരവ്.
ഇന്ത്യയിൽ 100 കോടിയിലധികം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. ബ്രോഡ്ബാൻഡ് നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. സാധാരണഉപയോഗത്തിനപ്പുറം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാൻ ഉതകുംവിധത്തിൽ സർവതല ജീവിത സ്പർശിയായ സംവിധാനമാകും 6ജി എന്ന് ദർശനരേഖയിൽ പറയുന്നു. തൊഴിലിടങ്ങളിൽ അവയുടെ കാര്യക്ഷമത പ്രകടമാവും, സെൻസറുകൾ വ്യാപകമാകും, ഊർജ ഉപയോഗവും കാർബൺ ബഹിർഗമനം നിലവിലുള്ളതിൽനിന്ന് കുറയുവാനും, മനുഷ്യനും യന്ത്രവും തമ്മിലെ അകലം കുറക്കുവാനും 6 ജി യിലൂടെ സാധിക്കും. ദുരന്തനിവാരണം എളുപ്പമാക്കും. ലോകത്തിന്റെ അകലവും സേവനങ്ങളുടെ സ്ഥാപനവൽക്കരണം ഇല്ലാതാക്കുന്നതിനും റോബോട്ടുകൾ വ്യാപരിക്കുന്നതിനും ഡ്രോണുകൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിനും ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ സുലഭമാക്കുന്നതിനും ശരീരത്തിൽ ഘടിപ്പിച്ച കാമറകൾ രോഗ നിർണയം നടത്തുന്നതിനും, ചിപ്പുകളുടെ മായാലോകം സൃഷ്ടിക്കപ്പെടുന്നതിനുമെല്ലാം ഇതു വഴിയൊരുക്കിയേക്കും. സെക്കൻഡിൽ 100 എം.ബി വരെ ഇന്റർനെറ്റ് ലഭ്യമാകും.
ദൂരെനിന്ന് നിയന്ത്രിക്കുന്ന എ.ടി.എമ്മുകളും റോബോട്ടുകൾ കൈയാളുന്ന ആരോഗ്യരംഗവും ഇ -കോമേഴ്സിന്റെ പുതിയ തലവും യാഥാർഥ്യമാകും. എവിടെനിന്ന് ഏതു സമയത്തും തടസ്സമില്ലാത്ത ആശയവിനിമയ സൗകര്യവും 6 ജി ഉറപ്പുവരുത്തുന്നു, രാജ്യത്തെ മുഴുവൻ ആശുപത്രികളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യ വിദഗ്ധരുടെയും സേവനം വിരൽത്തുമ്പിൽ ലഭ്യമാകുന്ന ദേശീയ ആരോഗ്യ ശൃംഖല 6 ജി വിഭാവനം ചെയ്യുന്നു.
4 ജിയിൽ ഒരു ലക്ഷം ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരു സ്ക്വയർ കിലോമീറ്ററിൽ ഘടിപ്പിക്കാൻ കഴിയുമെങ്കിൽ, 5 ജിയിൽ അത് 10 ലക്ഷവും, 6 ജിയിൽ അത് 10 ദശലക്ഷവും ആണ്. ഉയർന്ന സുരക്ഷ, വ്യക്തിപരമായ ആവശ്യങ്ങൾ നിർവഹിക്കുവാനുള്ള ചടുലത, 5 ജിയിൽ ലഭിക്കാത്ത സ്വപ്നതുല്യമായ വേഗത, ഉപയോഗ ചെലവ് താരതമ്യേന കുറവ് എന്നിങ്ങനെ ഒട്ടേറെ പ്രതീക്ഷകൾ.
30 കോടി ഇന്ത്യൻ കുടുംബങ്ങൾ 16 കോടി സ്മാർട്ട്ഫോൺ ഒരുവർഷം വാങ്ങുന്നു. ഒരു കുടുംബം രണ്ടുവർഷം കൂടുമ്പോൾ ഒരു പുതിയ സ്മാർട്ട് ഫോൺ വാങ്ങുന്നു, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ.
നിലവിൽ ദക്ഷിണ കൊറിയ 1200 കോടി രൂപ മുതൽമുടക്കി ആറാംതലമുറ ടെലികോം നെറ്റിനെ സ്വീകരിക്കുന്നതിനുവേണ്ടി പ്രവർത്തനം ആരംഭിച്ചു, 2028ൽ സൗത്ത് കൊറിയയിൽ 6 ജി ആരംഭിക്കുമെന്ന പ്രഖ്യാപനം വലിയ മത്സരമാണ് ഈ രംഗത്ത് ലോക രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കിയിട്ടുള്ളത്. യൂറോപ്യൻ യൂനിയൻ, ജപ്പാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ 6ജിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
5 ജി പൂർണമായും എല്ലാ ആളുകളിലും എത്തുന്നതിനുമുമ്പ് 6 ജി യെ കുറിച്ച് ആലോചിക്കുന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായം ഈ മേഖലയിലുള്ളവർ പങ്കുവെച്ചിട്ടുണ്ട്. 6 ജി സംബന്ധിച്ച് അന്താരാഷ്ട്ര കോൺഫറൻസ് ഒക്ടോബർ 18 മുതൽ 20 വരെ പാരിസിൽ നടക്കാൻ പോവുകയാണ് ഇവിടെവച്ചാണ് ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുക. 6 ജി യുടെ പരീക്ഷണത്തിനും വികസനത്തിനുംവേണ്ടി 625.3 ബില്യൺ യു.എസ് ഡോളറാണ് ചെലവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.