ഭരണവും ഭരണഘടനയും രണ്ടു വഴി
text_fields1949 നവംബർ 26നാണ് ഇന്ത്യൻ ഭരണഘടനക്ക് കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി അ വസാന അംഗീകാരം നൽകിയത്. 1947 ലെ ഇന്ത്യ വിഭജന ആക്ടിനെ തുടർന്ന് പാകിസ് താനും ഇന്ത്യയും രണ്ടു രാജ്യങ്ങളായി. രണ്ടിനും പ്രത്യേക ഭരണഘടനസമി തികൾ രൂപം കൊണ്ടു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് ഇന്ത്യയെയ ും പ്രതിനിധാനം ചെയ്യുന്ന 299 ജനപ്രതിനിധികളാണ് ഇന്ത്യയുടെ െപ്രാവിൻഷ്യ ൽ പാർലമെൻറായി തീർന്നത്.
കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ 1946 ഡി സംബർ 13ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എട്ടു പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ നിർദേശിക്കുന്ന പ്രമേയം അവതരിപ്പിച്ചു. ഇന്നത്തെ നമ്മുടെ ഭരണഘടന യുടെ ആമുഖത്തിൽ ചൂണ്ടിക്കാട്ടിയ സ്വതന്ത്ര പരമാധികാര മതേതര സോഷ്യ ലിസ്റ്റ് രാഷ്ട്രം എന്ന കാഴ്ചപ്പാടും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കു ം ഉണ്ടാകേണ്ട വികേന്ദ്രീകൃത സന്തുലിത അധികാരങ്ങളും ന്യൂനപക്ഷം, പിന്ന ാക്കക്കാർ, ഗിരിവർഗം, കീഴാളർ തുടങ്ങിയവരുടെ അവകാശങ്ങളും ഉറപ്പ ുവരുത്തുന്നതും, രാജ്യത്തിെൻറ അഖണ്ഡതയും ലോകസമാധാനവും മാനവികത യും ക്ഷേമരാഷ്ട്ര ലക്ഷ്യവും പ്രഖ്യാപിക്കുന്നതുമായിരുന്നു അത്.
1947 ജനു വരി 22ന് ഈ പ്രമേയം ഏകകണ്ഠമായി സമിതി അംഗീകരിച്ചു. ആഗസ്റ്റ് 14ന് അർ ധരാത്രി സ്വതന്ത്ര ഇന്ത്യ പ്രഖ്യാപിതമാവുകയും കോൺസ്റ്റിറ്റ്യുവൻറ് അ സംബ്ലി ഇന്ത്യയുടെ നിയമ നിർമാണസഭയായി മാറുകയും ചെയ്തു. ആഗസ്റ്റ് 29 ന് ഡോ. ബി.ആർ. അംബേദ്കർ ചെയർമാനായി രൂപവത്കൃതമായ ഡ്രാഫ്റ്റിങ് കമ്മി റ്റി തയാറാക്കിയ രേഖയാണ് നമ്മുടെ ഇന്നത്തെ ഭരണഘടനയായിത്തീർന്നത്. തുടർന്ന്, 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽ വരുകയും 1952ൽ പ്രായപൂർത്തി വോട്ടവകാശ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് രൂപവത്കൃതമാകുകയും ചെയ്യുന്നതുവരെ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി െപ്രാവിൻഷ്യൽ പാർലമെൻറായി തുടരുകയും ചെയ്തു.
ഏറ്റവും വലിയ രണ്ടാമത്തേത്
395 അനുഛേദങ്ങളും 22 ഭാഗങ്ങളും എട്ടു ഷെഡ്യൂളുകളും 1,45,000 വാക്കുകളും അടങ്ങുന്ന ലോകത്തിലെ എഴുതപ്പെട്ട രണ്ടാമത്തെ വലിയ ഭരണഘടനയാണ് നമ്മുടേത്. ഇന്ന് 25 ഭാഗങ്ങളും 12 ഷെഡ്യൂളുകളും 448 അനുഛേദങ്ങളും ആണുള്ളത്. 2019 ജനുവരി 14ാം തീയതിയോടെ 103 ഭേദഗതികൾ ഭരണഘടനയിൽ വരുത്തിയിട്ടുണ്ട്.
ഭരണഘടനയുടെ ത്രിത്വം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആമുഖം, മൂന്നും നാലും ഭാഗങ്ങളിൽ ചേർത്ത മൗലികാവകാശങ്ങൾ, മാർഗനിർദേശക തത്ത്വങ്ങൾ എന്നിവയാണ്. നമ്മുടെ ഭരണഘടനയുടെ ഉൾക്കാമ്പ് ഇതുതന്നെ. ഒരു ജനത രാഷ്ട്രത്തിന് രൂപം നൽകുമ്പോൾ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും വെളിവാക്കുന്ന പ്രതിജ്ഞയാണ് ഭരണഘടനയുടെ ആമുഖം. ജനാധിപത്യവും സ്വാതന്ത്ര്യവും സാമൂഹികനീതിയും സമത്വവും, മതേതരത്വവും ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമാണ്. സോഷ്യലിസവും മതേതരത്വവും പ്രത്യേക വാക്കുകളാൽ കൂട്ടിച്ചേർക്കപ്പെട്ടത് 1976 ലെ 42ാം ഭരണഘടന ഭേദഗതി പ്രകാരമാണെങ്കിലും കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയുടെ ചർച്ചകളിലും സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രഖ്യാപിതലക്ഷ്യങ്ങളിലും ഈ തത്ത്വങ്ങൾ ആവർത്തിച്ച് വ്യക്തമാക്കപ്പെട്ടു.
ആമുഖത്തിൽ പറയുന്ന ദർശനങ്ങൾ കേവലം പൊയ്വാക്കുകളല്ലെന്നും അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണെന്നും അത് മാറ്റാൻ ഒരു ഭരണാധികാരികൾക്കും അവകാശമില്ലെന്നും സുപ്രീംകോടതി പ്രശസ്തമായ ഗോലക് നാഥ,് കേശവാനന്ദ ഭാരതി, എസ്.ആർ. ബൊെമ്മ, എ.കെ. ഗോപാലൻ, മിനർവ മിൽസ്, മേനക ഗാന്ധി തുടങ്ങിയ കേസുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രത്തെ നിലനിർത്തുന്ന നിർദേശക തത്ത്വങ്ങൾ
36 മുതൽ 51 വരെ ഭരണഘടനയുടെ നാലാം ഭാഗത്ത് പ്രതിപാദിക്കുന്ന മാർഗനിർദേശകതത്ത്വങ്ങൾ രാജ്യം എന്തിനു നിലകൊള്ളുന്നു എന്ന് വ്യക്തമാക്കുന്നു. ആ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനുള്ള കർമപരിപാടികൾ ആവിഷ്കരിക്കുകയാണ് ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകളുടെ ചുമതല. സമത്വബോധവും മെച്ചമായ ജീവിത വ്യവസ്ഥകളും മതേതരത്വവും വികസനവും സമ്പത്ത് ഏതാനും വ്യക്തികളിൽ കേന്ദ്രീകൃതമാകാതിരിക്കേണ്ടതും എല്ലാവർക്കും തൊഴിൽ, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതും നിർദേശക തത്ത്വങ്ങളിൽ പ്രതിപാദിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികൾ കൈക്കൊള്ളുന്ന ഏതു നടപടിയും ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണമായിരിക്കണം. ഇതിനായി നിയമനിർമാണങ്ങൾ കൊണ്ടുവരേണ്ടതാണ്. ഈ തത്ത്വങ്ങളിൽ അന്തർലീനമായ ലക്ഷ്യങ്ങൾ അവക്ക് അനുയോജ്യമായ നിയമങ്ങൾ ഉണ്ടാകാതെ നേരിട്ട് കോടതികൾക്ക് നടപ്പാക്കാൻ കഴിയുകയില്ല. എന്നാൽ, ഭരണഘടനയുടെ ആമുഖവും നിർദേശകതത്ത്വങ്ങളും അടിസ്ഥാനസ്വഭാവത്തെ വിശദീകരിക്കുന്നതും ഭരണാധികാരികൾ തങ്ങളുടെ കർമ പരിപാടിയായി അത് അംഗീകരിക്കേണ്ടതുമാണ്.
ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 12 മുതൽ 35 വരെയുള്ള അനുഛേദങ്ങൾ ഭരണാധികാരികളുടെ ചുമതലകൾ നിർവചിച്ചിരിക്കുന്നു. ജീവിക്കാനുള്ള അവകാശവും അഭിപ്രായ,സംഘടന, സഞ്ചാര സ്വാതന്ത്ര്യങ്ങളും തുല്യതാ ബോധവും വിവേചനരഹിതമായ സമീപനവും ഈ മൗലികാവകാശ തത്ത്വങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.
രാജ്യത്തിെൻറ ഫെഡറൽ സ്വഭാവവും എക്സിക്യൂട്ടിവും ജുഡീഷ്യറിയും പാർലമെൻറും തമ്മിലുള്ള അധികാര പങ്കാളിത്തവും അവയുടെ രൂപവത്കരണവും പ്രവർത്തനരീതിയും ഭരണഘടന വിശദീകരിച്ചിട്ടുണ്ട്. ചതുർസ്തംഭ രാഷ്ട്ര സിദ്ധാന്തമെന്ന നിലയിൽ രാജ്യത്തെ എങ്ങനെ സ്വതന്ത്രവും ജനാധിപത്യപരവും മതേതരത്വപരവും സമത്വാധിഷ്ഠിതവുമാക്കാം എന്നുള്ളതും ലിഖിതമായി ഭരണഘടനയിൽ വ്യവസ്ഥ ചെയ്യുന്നു. ജാതിമതാധിപത്യത്തിന് അതീതമായി സമത്വാധിഷ്ഠിത സമൂഹത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്്. ഇന്ത്യയിലെ എല്ലാ അധികാരശക്തികളും രാഷ്ട്രീയപാർട്ടികളും ഭരണഘടന തത്ത്വങ്ങൾ പാലിക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ടാണ് അധികാര േശ്രണിയിലേക്ക് കടന്നുവരുന്നത്.
ഭരണഘടനയുടെ വിപരീത ദിശയിലേക്കോ?
ഭരണഘടന ഉറപ്പുനൽകുന്ന സമത്വമോ തുല്യത ബോധമോ ഒന്നും കൈവരിക്കാനായിട്ടില്ല എന്നു മാത്രമല്ല, നേരെ വിപരീതപാതയിലേക്ക് അതിവേഗം നാം പ്രയാണം ചെയ്യുകയാണ്. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ 36 കോടിയായിരുന്നു ജനസംഖ്യയെങ്കിൽ ഇന്നത് 130 കോടിയായി വർധിച്ചിരിക്കുന്നു. ഇതിൽ 70 ആളുകൾ, ഏകദേശം 100 കോടിയിലധികം, ദാരിദ്യ്ര രേഖക്കു താഴെയാണ്. ഒരു ശതമാനം ആളുകളിൽ (1 കോടി 30 ലക്ഷം) സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ത്യ ഗവൺമെൻറിെൻറ 2018-19 ലെ ബജറ്റിൽ കാണിച്ച മൊത്തം ആസ്തിക്കു തുല്യമായ സമ്പത്ത് അഞ്ച് കോർപറേറ്റ് കുടുംബങ്ങൾക്കുണ്ട് എന്നാണ് ഒരു അന്താരാഷ്ട്ര സർവേ കാണിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ സർക്കാറിൽ സ്വാധീനമുള്ളവരും ഭരണകൂടം പിന്തുണ നൽകിയവരുമായ കുറെയേറെ ആളുകൾ ശതകോടീശ്വരന്മാരും അതിസമ്പന്നന്മാരും ആയിത്തീർന്നിട്ടുണ്ട്. മുതലാളിത്തത്തിനു പകരം ചങ്ങാത്ത മുതലാളിത്തമാണ് ഇവിടെ വളർന്നു വന്നിട്ടുള്ളത്.
രാജ്യത്തിെൻറ മൊത്തവരുമാനത്തിൽ 10 ദശലക്ഷം ഡോളർ വികസനം ലക്ഷ്യമിടുന്ന ഇന്ത്യ ലോക സാമ്പത്തികശക്തികളിൽ മൂന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നു. എന്നാൽ, സാമൂഹിക സുരക്ഷ മേഖലയിൽ സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ പിറകിലാണ് നമ്മൾ. സമ്പത്ത് കേന്ദ്രീകരിക്കരുതെന്നും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയണമെന്നുമുള്ള ഭരണഘടന നിർദേശക തത്ത്വങ്ങളുടെ നേരെതിര് നടക്കുകയാണ് ഇന്ത്യ. മതേതരത്വവും ബഹുസ്വരതയും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മറ്റൊരു ലക്ഷ്യമാണ്. വംശീയതയും വർഗീയതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് അധികാരികളുടെ ഭാഗത്ത്.
അന്നു മാറിനിന്നവർ ഇന്നു മാറ്റിയെഴുതുന്നു
1925 ൽ സ്വാതന്ത്ര്യസമര കാലത്ത് സമാന്തരമായി രൂപവത്കൃതമായ പ്രസ്ഥാനമാണ് ഹിന്ദു മഹാസഭയും രാഷ്ട്രീയ സ്വയം സേവക സംഘവും. ഗാന്ധിജിയുടെ പോരാട്ടങ്ങളിലും ക്വിറ്റ് ഇന്ത്യ സമരത്തിലും മറ്റ് ദേശീയ പ്രക്ഷോഭങ്ങളിലും കാര്യമായ പെങ്കാന്നും വഹിക്കാത്ത ഇക്കൂട്ടർ ഏകമത ശക്തികേന്ദ്രീകരണത്തിനു നിലകൊണ്ടു. ഏകാത്മകവാദവും മതരാഷ്ട്രവും ഉയർത്തിപ്പിടിച്ചിരുന്ന അവർക്ക് അന്ന് ഭാരതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ, ഭരണത്തിലേറിയവരുടെ അഴിമതിയും സ്വാർഥ താൽപര്യങ്ങളും അവരെ ഭരണത്തിൽനിന്ന് നിഷ്കാസിതരാക്കി. അവസരത്തിനൊത്ത് ചാണക്യതന്ത്രം ഉപയോഗിച്ച് പൊരുതിയവർ ഭൂരിപക്ഷ വർഗീയത ഉയർത്തിക്കാട്ടി മഹാഭൂരിപക്ഷം നേടി.
പ്രസിഡൻഷ്യൽ ഉത്തരവു മുഖേന കശ്മീരി ജനതയെ അന്യപ്പെടുത്തി ഭരണഘടനയുടെ 370 ാം അനുഛേദം നീക്കം ചെയ്തു. ഇനി ഭരണഘടനയുടെ ആമുഖത്തിലും മാറ്റങ്ങൾ വരുത്തി ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള തത്രപ്പാടിലാണ് അവർ.
ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളിൽ വിള്ളലേറ്റ മറ്റൊരു പ്രധാനഘടകം ഫെഡറലിസമാണ്. സർക്കാരിയ കമീഷനുൾപ്പെടെ അധികാര വികേന്ദ്രീകരണത്തിന് സ്റ്റേറ്റുകളും കേന്ദ്രവും തമ്മിലുള്ള ബന്ധം സൗഹൃദവും അനുപൂരകവും ആക്കുന്നതിനു പകരം അധികാര കേന്ദ്രീകരണത്തിന് എല്ലാ അടവുകളും പയറ്റിക്കൊണ്ടിരിക്കുന്നു. സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കുന്നതിനും അധികാരം കൈയാളുന്നതിനും ആ അധികാരത്തിെൻറ മറവിൽ വീണ്ടും അധികാരം കൊയ്യുന്നതിനും അവസരങ്ങൾ ഒരുക്കുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി നിഗൂഢ ലക്ഷ്യങ്ങൾ നേടാനുള്ള ശ്രമത്തിലാണ് മഹാഭൂരിപക്ഷത്തോടെ 2019ൽ വീണ്ടും അധികാരത്തിൽ വന്നവർ.
നമ്മുടെ സ്വാതന്ത്ര്യസമരത്തിലോ ഭരണഘടന രൂപവത്കരണത്തിലോ കാര്യമായ പങ്കുവഹിക്കാത്തവരാണ് ഇന്ന് അധികാരത്തിൽ. 1920 ൽ വി.ഡി. സവർക്കർ നിർവചിച്ച ഹിന്ദുത്വവും 1925 ൽ രാഷ്ട്രീയ സ്വയം സേവക് സംഘ് മുന്നോട്ടുെവച്ച ഹിന്ദുരാഷ്ട്ര സിദ്ധാന്തങ്ങളും പ്രാവർത്തികമാക്കാനുള്ള തീവ്ര പ്രയത്നം നടക്കുന്നു. ഭാരതത്തിെൻറ നവനിർമാണമല്ല, പുനർനിർമാണമാണ് ലക്ഷ്യമെന്ന് പാർട്ടി അധ്യക്ഷൻ തന്നെ പ്രഖ്യാപിച്ചു. അധികാരവികേന്ദ്രീകരണത്തിനും ബഹുസ്വരതക്കും ബദലായി ഏക രാജ്യം, ഏക മതം, ഏക ഭാഷ, ഏക നേതാവ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഇന്ത്യയുടെ ആത്്മാവിനെ തന്നെ നഷ്ടപ്പെടുത്തുന്നു. ലക്ഷ്യം പോലെ മാർഗവും നന്നായിരിക്കണമെന്ന് പറഞ്ഞ മഹാത്്മജിയെ വിസ്മരിച്ച് ഏതുവിധേനയും സ്ഥാപിത താൽപര്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് എവിടെയും.
അടുത്ത കാലത്തുണ്ടായ സുപ്രീംകോടതി വിധികളും കേന്ദ്ര ഗവൺമെൻറ് നടപടികളും ഭരണകക്ഷിയുടെ പ്രഖ്യാപനങ്ങളും വെളിവാക്കുന്നത് നാം ഇതിഹാസങ്ങളിലും ഉപനിഷത്തുകളിലും നിലയുറപ്പിച്ച് ആർഷഭാരത പുനർനിർമിതിയിലേക്ക് നടന്നുനീങ്ങുന്നു എന്നാണ്. ഇത് ബ്രാഹ്മണ്യത്തിനും ചാതുർവർണ്യത്തിനും വംശീയതക്കും വർഗീയതക്കും വഴിയൊരുക്കും. അതെ, നാം ഇന്ന് ഗാന്ധിസത്തിൽ നിന്ന് മനുസ്മൃതിയിലേക്ക് നടന്നുനീങ്ങുകയാണ്.
(മുൻ ലോക്സഭാംഗവും സുപ്രീംകോടതി അഭിഭാഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.